Note: Built in HTML5 and CSS3. Google Chrome 10 / Mozilla Firefox 4 / Microsoft IE 9 or later recommended.

വീരാളിപ്പട്ട് (Veeralippattu)

Published on: August 01, 2007

Veeralippattu, Veeraalippattu, Veeralipattu, Prithviraj, Kukku Surendran, Padmapriya, Murali, Jagathi Sreekumar, Rekha, July Release, Malayalam Film Review, Movie, Cinema
സുനില്‍ സുരേന്ദ്രന്‍ നിര്‍മ്മിച്ച്, കുക്കു സുരേന്ദ്രന്‍ സംവിധാനം ചെയ്തിരിക്കുന്ന പുതിയ ചിത്രമാണ് ‘വീരാളിപ്പട്ട്’. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് അശോക്, ശശി. പൃഥ്വിരാജ്, പദ്മപ്രിയ എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാ‍പാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഗ്രാമത്തിലെ ഒരു സാധാരണ കര്‍ഷകന്‍ മാധവന്‍ നായരുടെ(മുരളി) മകനാണ് എഞ്ചിനീയറിംഗിനു പഠിക്കുന്ന ഹരി(പൃഥ്വിരാജ്). തലമുറകളായി മാധവന്‍ നായരുടെ കുടുംബത്തിലെ കാരണവര്‍ക്കാണ് അവിടുത്തെ ഭഗവതിക്ഷേത്രത്തിലെ വെളിച്ചപ്പാടാകുവാന്‍ നിയോഗം. ഇപ്പോള്‍ ഹരിയുടെ മുത്തച്ഛന്‍ നാരായണന്‍ നായരാണ്(ജഗതി ശ്രീകുമാര്‍) വെളിച്ചപ്പാട്. ഹരിക്ക് കുട്ടിക്കാലം മുതല്‍ക്കേ മുത്തച്ഛനെ, വെളിച്ചപ്പാടായതിന്റെ പേരില്‍ പേടിയാണ്. തന്റെ അച്ഛനെ ഒരിക്കലും വെളിച്ചപ്പാടായി കാണുവാന്‍ ഹരി ആഗ്രഹിച്ചുമില്ല. എന്നാല്‍ നാരായണന്‍ നാ‍യരുടെ മരണശേഷം, മാധവന്‍ നായര്‍ക്കാണ് ദേവി വെളിപ്പെടുന്നത്. അച്ഛനുമായി തെറ്റുന്ന ഹരി ചെന്നെയില്‍ ജൊലി നോക്കുന്നു, അവിടെ പൂജ(പദ്മപ്രിയ)യുമായി ഇഷ്ടത്തിലാവുന്നു. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഹരി നാട്ടിലേക്ക് തിരികെയെത്തുന്നു, കൂടെ പൂജയും. തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളാണ് സിനിമയുടെ വിഷയം.

ഇടയ്ക്കിടെയുള്ള ചില സന്ദര്‍ഭങ്ങള്‍ മാത്രമാണ് ഈ സിനിമയില്‍ നല്ലതെന്നു പറയുവാനുള്ളത്. നഗരത്തിലെ അച്ഛനമ്മമാര്‍ കുട്ടികളെ സ്നേഹിക്കുന്നില്ല, അവര്‍ക്ക് പ്രതാപം കാട്ടുവാനുള്ള ഉപകരണം മാത്രമാ‍ണ് തുടങ്ങിയ ക്ലീഷേകള്‍ വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നു ഇതിലും. ‘നാട്യപ്രധാനം നഗരം ദരിദ്രം, നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം’ എന്നതിലൂന്നിയാ‍ണ് ചിത്രത്തിന്റെ സഞ്ചാരം. ഗ്രാ‍മം, അമ്പലം, വിശ്വാസങ്ങള്‍, വെളിച്ചപ്പാട്, തുടങ്ങിയ നിറം പിടിപ്പിച്ച ഒട്ടേറെ സങ്കല്പങ്ങള്‍ നമുക്കുണ്ട്, അവയെയൊക്കെ കൂട്ടിയിണക്കിയാണ് ഈ സിനിമ, ‘കഥയില്‍ ചോദ്യമില്ല’ എന്ന് പലപ്രാ‍വശ്യം മനസിലുറപ്പിച്ചുവേണം പ്രേക്ഷകന്‍ ഇതു കാണുവാന്‍. ചിത്രത്തിലൂടെ എന്താണ് സംവിധായകന്‍ പറയുവാനുദ്ദേശിച്ചിരിക്കുന്നത് ഒരിക്കലും പിടികിട്ടുമെന്നും തോന്നുന്നില്ല.

ഇന്ദ്രന്‍സ് അവതരിപ്പിച്ചിരിക്കുന്ന കള്ളന്‍ രാമു എന്നൊരു കഥാപാത്രമുണ്ട് ചിത്രത്തില്‍, അതിനെക്കൊണ്ട് സംവിധായാകന്‍ ചിത്രത്തില്‍ ചെയ്യിച്ചിരിക്കുന്ന കാട്ടിക്കൂട്ടലുകള്‍ സഹിക്കാവുന്നതിലുമപ്പുറമാണ്. തമാശയ്ക്കു വേണ്ടിയെന്നാവും ഇതിനൊക്കെ കണ്ടെത്തുന്ന ന്യായീകരണം. അച്ഛനെത്തല്ലുന്നതില്‍ ന്യായീകരണം കണ്ടെത്തുന്നതുപോലെയാവും(അത് പിന്നെയും ന്യായീകരിക്കുവാ‍നാവും; തെറ്റുകണ്ടാല്‍ ആരായാലും തിരുത്തണം എന്നോ മറ്റോ!) അതെന്നു മാത്രമേ പറയുവാനുള്ളൂ. വാസ്തവം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള അവാര്‍ഡ് നേടിയ പൃഥ്വിരാജിന്റെ അഭിനയത്തിലും എടുത്തു പറയത്തക്കതായൊന്നുമില്ല. ജഗതി, മുരളി എന്നിവരുടെ കഥാപാത്രങ്ങള്‍ക്ക് ആഴമുള്ളതായും തോന്നിയില്ല. രേഖ, സുറാജ് വെഞ്ഞാറമ്മൂട്, മാടമ്പ്, അനൂപ് ചന്ദ്രന്‍, ജാഫര്‍ ഇടുക്കി, ശ്രീജിത്ത് രവി എന്നിവരും കേന്ദ്രകഥാപാത്രങ്ങള്‍ക്കു പുറമേ ചിത്രത്തിലുണ്ട്.

ചിത്രത്തിന് എന്തുകൊണ്ട് ‘വീരാളിപ്പട്ട്’ എന്ന് പേരിട്ടു എന്നും മനസിലായില്ല. ചിത്രത്തിലൊരിടത്തും അതിനെക്കുറിച്ച് യാതൊരു പരാമര്‍ശവുമില്ല. ചിത്രത്തിന്റെ കഥ ആരുടേതാണ് എന്ന് എഴുതിക്കാണിച്ചു കണ്ടതുമില്ല. ഒരു കഥയിലും അധിഷ്ഠിതമായല്ലാതെ, തിരക്കഥ തയ്യാറാക്കി എന്നാണോ ഇതില്‍ നിന്നും അര്‍ത്ഥമാക്കേണ്ടത്? എന്തുതന്നെയാണെങ്കിലും പ്രത്യേകിച്ചൊന്നും പറയുവാനില്ലാത്ത ഈ സിനിമ, അധികകാലം പ്രേക്ഷകരെക്കാത്ത് തിയ്യേറ്ററിലുണ്ടാവില്ല എന്നത് മലയാള സിനിമ പണ്ടു ചെയ്ത സുകൃതമാകുവാനേ തരമുള്ളൂ.
--
സന്ദര്‍ശിക്കാവുന്ന മറ്റിടങ്ങള്‍:
വീരാളിപ്പട്ട് - മലയാളം മൂവി റിവ്യൂസ്
വീരാളിപ്പട്ട് - ഇന്ദുലേഖ


Read More:
IndiaGlitz
NowRunning
Sify Movies

Keywords: Veeralippattu, Veeraalippattu, Veeralipattu, Prithviraj, Kukku Surendran, Padmapriya, Murali, Jagathi Sreekumar, Rekha, July Release, Malayalam Film Review, Movie, Cinema
--

Post a Comment

ശ്രദ്ധിക്കുക: 30 ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളില്‍ ചേര്‍ക്കുന്ന കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ.

9 comments:

Haree | ഹരീ said...

വീരാളിപ്പട്ടെന്ന പുതിയ പൃഥ്വിരാജ് ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
--

ദീപു : sandeep said...

കാണണോ വേണ്ടയോ എന്നാലോചിച്ചു നില്‍ക്കുകയായിരുന്നു... കണ്‍ഫ്യൂഷന്‍ മാറിക്കിട്ടി :)

ഷാനവാസ്‌ ഇലിപ്പക്കുളം said...

ഉഗ്രനായിട്ടുണ്ട്‌,വീരാളിപ്പട്ടല്ല, ഹരിയുടെ നിരൂപണം!
:)

rajan said...

this movie is adjustable..

എന്തുതന്നെയാണെങ്കിലും പ്രത്യേകിച്ചൊന്നും പറയുവാനില്ലാത്ത ഈ സിനിമ, അധികകാലം പ്രേക്ഷകരെക്കാത്ത് തിയ്യേറ്ററിലുണ്ടാവില്ല എന്നത് മലയാള സിനിമ പണ്ടു ചെയ്ത സുകൃതമാകുവാനേ തരമുള്ളൂ.

ഇങനെ എഴുതേണ്ട കാര്യം ഒന്നും ഇല്ല.. അത്രക്ക് മോശം എന്നു പറയാന്‍ പറ്റില്ല. സമയം കിട്ടുമെങ്കില്‍ nowrunning, indiaglitz ഒക്കെ വായിച്ചു നോക്കൂ,അതാണ് റിവ്യൂ.. റിവ്യൂ പരിഹാസം ആകരുത്. ഒരുപാട് പേരുടെ പ്രയത്നം ഉണ്ട് ഇതിനു പിന്നില്‍...

Meesha said...

സമയം കിട്ടുമെങ്കില്‍ nowrunning, indiaglitz ഒക്കെ വായിച്ചു നോക്കൂ,അതാണ് റിവ്യൂ.

ohh.. appol athaanu review alle?
Thanks for the info rajan!

Rajan paranjathu kettillee harii.. orupaatu perude prayathnam ullathaa.. so cinemakale orikkalum kuttam parayaruthu. Ellaa cinemakaleyum nammal kananam ennittu nalla abhiprayam parayanam!

Pattumenkil oro cinema ye kurichum Rajante abhiprayam parayan Hari shredhikkuka..!

Haree | ഹരീ said...

ദീപുവിനോട്,
:)

ഷാനവാസിനോട്,
നന്ദി :)

രാജനോട്,
അവയൊക്കെയും ഞാന്‍ വായിക്കാറുണ്ട്, റിവ്യൂവിനോടുവില്‍ ഞാന്‍ അവയുടെ ലിങ്കുകളും നല്‍കാറുമുണ്ട്. കൂട്ടത്തില്‍ ഇന്ദുലേഖ, മലയാളം മൂവി റിവ്യൂസ് എന്നിവയുടേയും. വീരാളിപ്പട്ടിനെക്കുറിച്ച് അവര്‍ക്ക് പറയുവാനുള്ളതും ഒന്നു ശ്രദ്ധിക്കൂ. നന്ദി :) (ഇതൊക്കെ കാണുമ്പോള്‍ പ്രേക്ഷകരും പ്രയത്നിക്കുകയാണ്, റിലാക്സ് ചെയ്യുകയല്ല ;)

മീശയോട്,
ഒരുപക്ഷെ, ഏതൊരു തല്ലിക്കൂട്ട് പടത്തിനും മിനിമം പ്രേക്ഷകരെ ലഭിക്കുന്നുണ്ട് എന്നതാവാം അധികം മിനക്കെടാതെ, വീണ്ടും വീണ്ടും ഇത്തരം ചിത്രങ്ങള്‍ ഇറക്കുന്നതിനു പിന്നില്‍.
--

സു | Su said...

ഇതിലെ ഒരു പാട്ടെനിക്കിഷ്ടായി. സിനിമ കണ്ടില്ല.

റോബി said...

ഈ പടം ഇന്ന് ഒരു ഓൺ‌ലൈൻ സൈറ്റിൽ നിന്ന് കണ്ടു. സാദാ സ്റ്റാർ ഫിലിമുകളെക്കാൾ നന്ന് എന്ന് തോന്നി.

ചുറ്റുപാടുമുള്ള ഒരുപാട് പേരുടെ വാക്കുകൾ കേട്ട് താനാകും അടുത്ത വെളിച്ചപ്പാട് എന്ന ചിന്ത നായക കഥാപാത്രത്തിനുണ്ടാകുന്നു. അയാൾക്കു മുന്നെ മറ്റൊരാൾക്ക് അതുപോലെ ഹലൂസിനേഷൻ ഉണ്ടായിരുന്നില്ലെങ്കിൽ അയാൽ തന്നെയാകുമായിരുന്നു വെളിച്ചപ്പാട്. (ഹീറോയോടുള്ള സെന്റിമെന്റ്സ് വെച്ച് കഥയിങ്ങനെ രൂപപ്പെടുത്തിയതാവാം.) എങ്കിലും വെളിച്ചപ്പെടൽ ഒക്കെ ഒരുതരം ഹലൂസിനേഷനാണ് എന്ന് സിനിമ വ്യക്തമായി സജസ്റ്റ് ചെയ്യുന്നുണ്ട്. ഇതുപോലുള്ള അന്ധവിശ്വാസങ്ങൾക്ക് പ്രബലതയുള്ള നാട്ടിൽ ഇത് ഹിറ്റാകാതിരുന്നതിൽ അത്ഭുതമില്ല.

വാഴക്കല്യാണം കോമാളികളിയല്ല. അങ്ങനെ ഒരാചാരമുണ്ട്. അതിനെയും സിനിമ പരിഹസിക്കുന്നുണ്ട്.

Rakesh | രാകേഷ് said...

റോബീ...ശരിയ്ക്കും തനിയാവര്‍ത്തനത്തിന്റെ വേറൊരു വകഭേദമല്ലേ ഇതും?

Featured Videos

Trailer: Ezham Suryan

Ezham Suryan: A film by Njanasheelan starring Unni Mukundan, Mahalakshmi, Sreejith Ravi etc.

WATCH VIDEO
Trailer: Thiruvambadi Thamban

Thiruvambadi Thamban: A film by M. Padmakumar starring Jayaram, Haripriya, Thambi Ramaiah etc.

WATCH VIDEO
Trailer: Hero

Hero: A film by Diphan starring Prithviraj, Srikanth, Yami Gautam etc.

WATCH VIDEO