മലയാളിയുടെ ഓണച്ചിത്രങ്ങള്‍

Published on: 9/22/2007 05:34:00 AM
Alibhai, Ore Kadal, Nivedyam, Kichamani MBA, Shaji Kailas, Mohanlal, Mammootty, Meera Jasmine, Ramya Krishna, Vinu Mohan, Bhama, Lohithadas, Sreenivasan, Arabikkatha, Hallo, Rafi Mecartin, Onam Release, Malayalam, Film, Reviews, Movie, Cinema, Review, Article
‘ഓണം വന്നാലും ഉണ്ണി പിറന്നാലും, കോരന് കഞ്ഞി കുമ്പിളില്‍ തന്നെ!’ എന്നു പറഞ്ഞപോലെയായി സിനിമകളെ സംബന്ധിച്ചിടത്തോളം മലയാളികളുടെ രണ്ടായിരത്തിയേഴിലെ ഓണം. ഷാജി കൈലാസ് - മോഹന്‍ലാല്‍ എന്നിവരൊന്നിച്ച ‘അലിഭായ്’, ശ്യാമപ്രസാദ് - മമ്മൂട്ടി കൂട്ടുകെട്ടിന്റെ ‘ഒരേ കടല്‍’, ലോഹിതദാസിന്റെ ‘നിവേദ്യം‘, സമദ് മങ്കട - സുരേഷ് ഗോപി കൂട്ടുകെട്ടില്‍ നിന്നും ‘കിച്ചാമണി എം.ബി.എ.’ എന്നിവയായിരുന്നു ഈ കൊല്ലത്തെ ഓണച്ചിത്രങ്ങള്‍.

ഓണച്ചിത്രങ്ങളില്‍ ഏറ്റവും മികച്ച ചിത്രമായി ‘ചിത്രവിശേഷം’ വായനക്കാര്‍ പോളിലൂടെ തിരഞ്ഞെടുത്തത് ‘ഒരേ കടലി’നെയാണ്. വോട്ടുചെയ്തവരില്‍ 80% പേരുടെ വോട്ടും ഈ ചിത്രം നേടി. പൂര്‍ണ്ണമായ ഫലം ചുവടെ:
അലിഭായ് ............................. : 17 (11%)
കിച്ചാമണി എം.ബി.എ ........ : 8 (5%)
ഒരേ കടല്‍ ........................... : 124 (80%)
നിവേദ്യം ............................... : 5 (3%)
ആകെ വോട്ടുകള്‍ ........... : 154 (100%)

ഓണച്ചിത്രങ്ങളില്‍ ആദ്യമിറങ്ങിയത് ഷാജി കൈലാസ് - മോഹന്‍ലാല്‍ ടീമിന്റെ ‘ആലിഭായ്’ ആയിരുന്നു. മറ്റൊരു ‘ആറാം തമ്പുരാന്‍’ പ്രതീ‍ക്ഷിച്ചിരുന്ന പ്രേക്ഷകരുടേയും ആരാധകരുടേയും പ്രതീക്ഷകള്‍ക്കുയരാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല വല്ലാതെ നിരാശപ്പെടുത്തുകയും ചെയ്തു ‘ആലിഭായ്’. ഓണം - മോഹന്‍ലാല്‍ - ഷാജി കൈലാസ്, പടമോടുവാന്‍ ഇത്രയും മതി, മറ്റൊന്നുമതിലുണ്ടാവണമെന്നില്ല എന്നായിരുന്നെന്നു തോന്നുന്നു ചിത്രത്തിന്റെ പിന്നണിപ്രവര്‍ത്തകരുടെ ഭാവം. സുരേഷ് ഗോപി ‘തെങ്കാശിപ്പട്ടണം’ സ്റ്റൈലില്‍ തമാശപറയുകയും കാണിക്കുകയും ചെയ്യുന്ന ചട്ടമ്പിയായെത്തിയ ചിത്രമാണ് ‘കിച്ചാമണി എം.ബി.എ.’. മറ്റ് ചിത്രങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍, സുരേഷ് ഗോപിയുടെ കോമാളിത്തരമാണ് ഭേദമെന്ന് കരുതിയവരാവണം മലയാളികള്‍ ഈ ചിത്രം കാണുവാന്‍ കയറിയത്. മറ്റ് ചിത്രങ്ങളുടെ നിലവാരമില്ലായ്മ മൂലം രക്ഷപെട്ട ഒരു ചിത്രമായി ഇത്.

പാരലല്‍ സിനിമ, അവാര്‍ഡ് സിനിമ എന്ന് സാധാരണ പ്രേക്ഷകര്‍ മുന്‍‌വിധിയോടെ കണ്ട്, അകറ്റി നിര്‍ത്തുന്ന ഇനത്തില്‍ പെട്ട, വാണിജ്യേതര സിനിമയായ ശ്യാമപ്രസാദിന്റെ ‘ഒരേ കടല്‍’, ഓണക്കാലത്ത് തരക്കേടില്ലാതെ ഓടിയതിനു കാരണവും, മറ്റു സിനിമകള്‍ പ്രതീക്ഷകള്‍ക്കൊത്തുയരാത്തതാണ്. ‘ഒരേ കടല്‍’ പോലെയുള്ളൊരു സിനിമ ശ്രദ്ധിക്കപ്പെട്ടു എന്നതാണ് ഇതിന്റെയൊരു നല്ല വശം. മമ്മൂട്ടി, മീരാ ജാസ്മിന്‍, രമ്യ കൃഷ്ണ എന്നിവര്‍ നന്നായി അഭിനയിച്ച ഈ സിനിമ അടുത്ത കാലത്ത് മലയാള സിനിമയിലിറങ്ങിയ ചുരുക്കം ചില നല്ല സിനിമകളില്‍ ഒന്നാണെന്ന് പരക്കെ അംഗീകരിക്കപ്പെടുകയും ചെയ്തു. സിനിമയുടെ കഥയേയും തിരക്കഥയേയും ചൊല്ലിയുണ്ടായ ഒന്നിലേറെ വിവാദങ്ങളും, നിയമയുദ്ധങ്ങളും സിനിമയുടെ വിജയത്തിന്റെ നിറം കെടുത്തിയതും പറയാതെവയ്യ.

പുതുമുഖങ്ങളായ വിനു, ഭാമ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ലോഹിതദാസ് ചിത്രമാണ് ‘നിവേദ്യം’. ലോഹിതദാസുമായുള്ള അഭിമുഖത്തില്‍, പ്രേക്ഷകരെ വീണ്ടും വീണ്ടും കാണുവാന്‍ പ്രേരിപ്പിക്കുന്ന ചിത്രമാണിത് എന്നൊക്കെ അദ്ദേഹം പറഞ്ഞെങ്കിലും, ചിത്രത്തിലെ നായികാനായകന്മാര്‍ പോലും അത്തരമൊരു സാഹസത്തിനു മുതിരുമെന്ന് കരുതുവാന്‍ വയ്യ. ഭാമ എന്ന പുതിയ ഒരു നടിയെ മലയാളത്തിനു നല്‍കുവാനെങ്കിലും‍ ‘നിവേദ്യ’ത്തിനു കഴിയുമെന്ന് പ്രത്യാശിക്കാം.

ഓണത്തിനിടയിലെ ഒരു വിനോദം, എന്ന നിലയില്‍ സിനിമകാണുവാനെത്തുന്ന പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ഒരു സിനിമയും ഈ ഓണക്കാലത്ത് ഇറങ്ങിയില്ല എന്നത് ദുഃഖകരമായി. മോഹന്‍ലാലിന്റെ ഹിന്ദി ചിത്രമായ ‘രാം ഗോപാല്‍ വെര്‍മ്മ കി ആഗും’ പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തിയില്ല. കൂട്ടുകെട്ടിന്റേയും സ്നേഹബന്ധങ്ങളുടേയും കഥപറഞ്ഞ ‘ഷോലെ’, രാം ഗോപാല്‍ വെര്‍മ്മ പറഞ്ഞുവന്നപ്പോളത് സാധാരണ ഗുണ്ട-പോലീസ്-പ്രതികാര കഥമാത്രമായി ചുരുങ്ങി. മോഹന്‍ലാലിന്റേയും അമിതാഭിന്റേയും അഭിനയം നന്നായി എന്നതുമാത്രമാണ് ‘ആഗ്’ കണ്ടിറങ്ങുന്നവര്‍ക്ക് ആശ്വസിക്കുവാന്‍ വക നല്‍കുന്നത്.

ഓണച്ചിത്രങ്ങളുടെ നിലവാരമില്ലായ്മ, ഓണത്തിനും വളരെ മുന്നേയിറങ്ങിയ; ‘അറബിക്കഥ’, ‘ഹലോ’ തുടങ്ങി, ഒരാവറേജ് ചിത്രമെന്നതിലുപരിയായി ഒന്നും തന്നെയില്ലാത്ത ‘നാദിയ കൊല്ലപ്പെട്ട രാത്രി’ പോലും ഓണത്തിനും നിറഞ്ഞോടുവാന്‍ കാരണമായി. ഷാരൂഖ് ഖാന്‍ ചിത്രമായ ‘ചക് ദേ ഇന്ത്യ’യും ഈ ഓണക്കാലത്ത് കേരളത്തില്‍ ശ്രദ്ധിക്കപ്പെട്ടു. റംസാന്‍ - നവരാത്രി ചിത്രങ്ങളിലാണ് ഇനി പ്രതീക്ഷ. ആ ചിത്രങ്ങള്‍, ഓണച്ചിത്രങ്ങളേക്കാളുമെങ്കിലും നിലവാരം പുലര്‍ത്തുമെന്ന് നമുക്കാശിക്കാം.


Keywords: Alibhai, Ore Kadal, Nivedyam, Kichamani MBA, Shaji Kailas, Mohanlal, Mammootty, Meera Jasmine, Ramya Krishna, Vinu Mohan, Bhama, Lohithadas, Sreenivasan, Arabikkatha, Hallo, Rafi Mecartin, Onam Release, Malayalam, Film, Reviews, Movie, Cinema, Review, Article

--

11 comments :

  1. മലയാളിയുടെ ഓണച്ചിത്രങ്ങള്‍ - ഒരവലോകനം.
    --

    ReplyDelete
  2. ഹരീ.. ഇങ്ങനെ ഒരു പോസ്റ്റിട്ടതു വളരെ നന്നായി...

    ചക് ദേ യുടെ റിവ്യൂ വരുമെന്നു പ്രതീക്ഷിച്ചു കണ്ടില്ല :(

    ReplyDelete
  3. ഓണച്ചിത്രങ്ങള്‍ കണ്ടില്ല. ഓണത്തിനു മുമ്പെയിറങ്ങിയ ചിത്രങ്ങള്‍ കണ്ടു.

    അറബിക്കഥയും, നാദിയ കൊല്ലപ്പെട്ട രാത്രിയും.

    ചക്‍ദേ ഇന്ത്യ കണ്ടു എന്നു പ്രത്യേകം പറയേണ്ടല്ലോ. ;)

    ReplyDelete
  4. @ദീപു,
    ചക് ദേ ഇന്ത്യയും ആഗും ഞാന്‍ കണ്ടത് റിലീസ് കഴിഞ്ഞ് ഒന്നുരണ്ടാഴ്ച കഴിഞ്ഞാണ്, പിന്നെ റിവ്യൂ എഴുതിയിടുവാനുള്ള മൂഡ് പോയി. :(

    @സു,
    നന്ദി. ഹേയ്, എപ്പോ കണ്ടു എന്ന് ചോദിച്ചാല്‍ മതി, അല്ലേ! :)
    --

    ReplyDelete
  5. hariyoo lalettante alibhai aanu ethavana oonachithragalil munnil. ni mattuvallavarum paraunnathu kettu vendathathu vallathum eazhuthi yal.... njagal annane vilikkum

    ReplyDelete
  6. റംസാനും ദീപാവലിക്കുമൊക്കെ നല്ല സിനിമകള്‍ ഇറങ്ങുമെന്ന് പറയാമെങ്കിലും ഇപ്പോള്‍ ഷൂട്ടിങ്ങ് നടക്കുന്നതില്‍ എത്ര ചിത്രങ്ങള്‍ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുമെന്ന് കണ്ടറിയണം..

    തുറന്ന് പറയാമല്ലോ, ദീപാവലിക്ക് ഞാന്‍ കാത്തിരിക്കുന്നത് ഷാരുഖിന്റെ ഓം ശാന്തി ഓമും വിക്രത്തിന്റെ ഭീമയുമാണ്..

    കാത്തിരിക്കാന്‍ ഒരു മലയാളം സിനിമ പോലുമില്ല എന്നോര്‍ക്കുമ്പോള്‍ സങ്കടം തോന്നുന്നു..

    പിന്നെ ഒരു സംശയം, ചക് ദേ ഇന്ത്യക്ക് പത്തില്‍ എത്ര മാര്‍ക്ക് കൊടുക്കും??

    ReplyDelete
  7. @ കരുമാടിക്കുട്ടന്‍,
    :) നല്ലത്.

    @ ബാലു,
    മോഹന്‍ലാലിന്റെ പരദേശി, മമ്മൂട്ടിയുടെ നസ്രാണി, ദിലീപിന്റെ കല്‍കട്ട (എന്ത്? മറന്നു!); ഇതൊക്കെയും എനിക്ക് പ്രതീക്ഷയുള്ളവയാണ്.
    ചക് ദേ ഇന്ത്യയ്ക്ക് ഒരു 8.5 കൊടുക്കാം, അല്ലേ?
    --

    ReplyDelete
  8. Balu Annaa..... Paradeshiyilum, Nasraniyilum, blessy (palunku pooloru thara thanmathrakku shesham eduthengilum ippolum alpam pratheeksha ulla director) yudey Culcutta Newsum nalla pratheeksha vakkaavunna chithrangal thanney alley?? athinte idayil monkey khanteyum, over hyped vikraminteyum padangal aanu pratheekshikkunnathu ennu keettathil dukham ondu.

    pinney HARI........ Kichamani mattulla padangaludey nilavaara thakarcha moolam raksha pettennoo?? nalla thamasa. TOP 5 eduthaal poolum Nivedyathinu thazhe aanu kichamaniyudey sthanam.

    pinney ORE KADAL evidey vijayichennu?? 25 divasam eethelum centeril thikachoo? thikachengil thanney main centersiley collection 10 lakhsil thazhey aanu.

    Alibhai oru koothara padam aanengilum Shaji - antony - Lal enna peeru kondu maathram labham neediya film aanu. Onam chithrangalil (HELLO, ARABI KADHA enniva onam film allallo) Alibhai thanney Number One.

    "ee role kalikkaan thudangiyittu 25 kollam aayi Kooya.... idakku keeri kalikkalleyyy" - Annan in ALI BHAI

    ORMA VEENAM :) :) :)

    ReplyDelete
  9. dear hari
    ur comments r really gud...i expect the same for ramzan movies too. & congrates to all who selected the so called
    off-beat movie "ore kadal" as the no 1 movie. atleast ee review vayikunathil kure users enkilum thaara jaadakalekalkapuram (lalettan, mamukka or whoever), nalla cinemakale snehikunu ennathil santhosham.

    ReplyDelete
  10. കുറേ നാളുകള്‍ക്ക് ശേഷമാണ് ഈ വഴി വരുന്നത്..(പുതിയ പടം ഒന്നും ഇറങ്ങുന്നില്ലല്ലോ!!!) അത് കൊണ്ടാണ് ഉത്തരം പറയാന്‍ താമസിച്ചത്. ഇനിയിപ്പോ എന്റെ ഉത്തരത്തിന്റെ റെലവന്‍സ് എത്രത്തോളം ഉണ്ടെന്ന് അറിയില്ലേലും പറയണമല്ലോ..

    ഹരീഷേട്ടാ, ചക് ദേയുടെ റേറ്റിങ്ങ് നീതി പുലര്‍ത്തുന്നു..

    വിന്‍സേട്ടാ, ഹരീഷേട്ടാ, നസ്രാണി മമ്മൂട്ടി-ജോഷി ടീമിന്റെയല്ലേ.. പോത്തന്‍ വാവ മറക്കണ്ട! പിന്നെ പരദേശി.. അതിനെ പറ്റി പറഞ്ഞ് ഒരു വിവാദമുണ്ടാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. നല്ലൊരു ചിത്രമായിരിക്കും, പക്ഷെ ഒരു ഡോക്യുമെന്ററി ആയി പോകുമോ എന്നൊരു പേടി ഇല്ലാതില്ല. കല്‍ക്കട്ട ന്യൂസ് പ്രതീക്ഷയുള്ള ചിത്രമാണ്(അതിന്റെ കാര്യം ഞാന്‍ ഓര്‍ത്തില്ല.)

    കൊടുക്കുന്ന പൈസ നഷ്ടപ്പെടാതിരിക്കുന്ന സിനിമകള്‍ എന്ന രീതിയിലാണ് ഞാന്‍ ഓം ശാന്തി ഓമും ഭീമയും പ്രതീക്ഷിക്കുന്നത്. അതിന് അതിലെ താരങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു..

    ReplyDelete
  11. Onam movies were not financially successful.But we got an excellent movie-Ore Kadal after a long gap.One thing malayalam distributors need to understand ....There should be some incentives to theatre owners to promote good movies.

    ReplyDelete