പന്ത്രണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മത്സരവിഭാഗം, ലോകസിനിമ വിഭാഗം എന്നിവയില്‍ പ്രദര്‍ശിക്കപ്പെട്ട സിനിമകളുടെ വിശേഷങ്ങള്‍ ഇവിടെ പങ്കുവെച്ചു കഴിഞ്ഞു (ഒന്നാം ഭാഗം, രണ്ടാം ഭാഗം). മറ്റു വിഭാഗങ്ങളിലെ സിനിമകളെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. വളരെ കുറച്ചു സിനിമകള്‍ മാത്രമാണ് മറ്റുവിഭാഗങ്ങളില്‍ കാണുവാന്‍ സാധിച്ചത്, അതിന്റെ കുറവ് ഈ വിഭാഗങ്ങളെക്കുറിച്ചെഴുതിയിരിക്കുന്നതിലുണ്ടാവും. കൂടുതല്‍ ചിത്രങ്ങള്‍ കണ്ടവര്‍, ഇവിടെ അവയെക്കുറിച്ച് പറയുമെന്നു കരുതുന്നു.
സമകാലീന മലയാളം സിനിമകളുടെ വിഭാഗത്തില്‍ പ്രദര്‍ശിക്കപ്പെട്ട ചിത്രങ്ങളില്‍ മിക്കവയും മേളയിലല്ലാതെ കണ്ടവയായിരുന്നു. ‘എ.കെ.ജി’, ‘തനിയെ’, ‘നോട്ട്ബുക്ക്’, ‘കയ്യൊപ്പ്’, ‘ഒരേ കടല്‍’, ‘തകരച്ചെണ്ട’ എന്നിവയെക്കുറിച്ച് ഇതിനുമുന്‍പ് ചിത്രവിശേഷത്തില്‍ എഴുതിയിട്ടുള്ളത് നോക്കുമല്ലോ. ലെനിന് രാജേന്ദ്രന് സംവിധാനം ചെയ്ത ‘രാത്രിമഴ’ മേളയില്‍ പ്രദര്‍ശിക്കപ്പെട്ടുവെങ്കിലും കാണുവാന്‍ കഴിഞ്ഞില്ല. രണ്ടായിരത്തിയാറിലെ മികച്ച സംവിധായകനുള്‍പ്പടെ അഞ്ചവാര്ഡുകള് നേടിയ ‘രാത്രിമഴ’, രണ്ടായിരത്തിയേഴ് അവസാനമായിട്ടും എന്തുകൊണ്ടാണ് ഇതുവരെ തിയേറ്ററുകളില്‍ റിലീസ് ചെയ്യാത്തതെന്നറിയില്ല. മുരളി നായര്‍ സംവിധാനം ചെയ്ത ‘ഉണ്ണി’ എന്ന ചലച്ചിത്രത്തെക്കുറിച്ച് ആരും ഒന്നും പറഞ്ഞു കേള്‍ക്കുക പോലുമുണ്ടായില്ല.
സമകാലീന ഇന്ത്യന്‍ സിനിമ വിഭാഗത്തില്‍ പ്രദര്‍ശിക്കപ്പെട്ട ചിത്രങ്ങളില്‍ ‘മനോരമ, സിക്സ് ഫീറ്റ് അണ്ടര്‍’ എന്ന ചിത്രം മാത്രമാണ് കാണുവാന്‍ സാധിച്ചത്. മേളയില്‍ പ്രദര്‍ശിക്കപ്പെട്ട സിനിമകളില്‍; ഇന്ത്യന്‍ സിനിമകള്‍ കണ്ടു തുടങ്ങുമ്പോള്‍, അഭിനയത്തെയും വിലയിരുത്തേണ്ടി വരുന്നു. എന്തുകൊണ്ടാണിതെന്നറിയില്ല, പലപ്പോഴും ഇന്ത്യന്‍ സിനിമകളിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവര്‍ അപക്വമായ അഭിനയം കാഴ്ചവെയ്ക്കാറുണ്ട്. വിദേശസിനിമകളില്‍ അഭിനയം മോശമാവുക എന്നൊരു കാര്യം സാധാരണയായി കാണാറുമില്ല. ‘മനോരമ, സിക്സ് ഫീറ്റ് അണ്ടറി’ന്റെ കാര്യം പറയുകയാണെങ്കില്‍, സത്യവീര്‍ എന്ന അപസര്‍പ്പക കഥാകൃത്തിനെ അവതരിപ്പിച്ച അഭയ് ഡിയോളിന്റെ അഭിനയം അത്ര മികച്ചതായി തോന്നിയില്ല. വ്യത്യസ്തമായ ഒരു പ്രമേയമാണ് ചിത്രത്തിലേത് എന്നതുമാത്രമാണ് ആകെയുള്ള ഒരാശ്വാസം. തിരക്കഥയും സംവിധാനവും ചിത്രീകരണവും നന്നെന്നു പറയുവാനില്ല. ഇത്രയധികം വലിച്ചുനീട്ടി കൈകാര്യം ചെയ്യേണ്ട ഒരു പ്രമേയമായിരുന്നില്ല ഇതിന്റേത്. വളരെ വേഗത്തില്‍, മിതമായി പറഞ്ഞിരുന്നെങ്കില്‍ കൂടുതല്‍ ആകര്ഷകമാക്കാമായിരുന്നു ഈ ചിത്രം.
മേളയിലെ ഷോര്‍ട്ട് ഫിലിം വിഭാഗം, കണ്ടതത്രയും വെച്ച്, നല്ല നിലവാരം പുലര്‍ത്തി. ഷോര്‍ട്ട് ഫിലിം കാണുവാനായി കയറാറില്ല, അതിനൊപ്പം പ്രദര്‍ശിപ്പിക്കുന്ന സിനിമ നന്നെന്നു തോന്നുന്നെങ്കില്‍, ഷോര്‍ട്ട് ഫിലിം കൂടി കാണുവാന്‍ കഴിയുന്നു എന്നുമാത്രം. എന്നാല്‍ നാല് ഷോര്‍ട്ട് ഫിലിം കണ്ടു കഴിഞ്ഞപ്പോള്‍ തോന്നി, എല്ലാ ചിത്രങ്ങള്‍ക്കുമൊപ്പം ഷോര്‍ട്ട് ഫിലിമുകള്‍ കൂടി പ്രദര്‍ശിപ്പിക്കണമെന്ന്, ആവര്ത്തനവുമാവാം. ഗ്രീസില്‍ നിന്നുള്ള ‘ഷോടൈം’ വ്യത്യസ്തമായ അവതരണശൈലികൊണ്ടും, പ്രതിപാദ്യം കൊണ്ടും ശ്രദ്ധ നേടിയ ഒന്നാണ്. ടെലിവിഷന്‍ എന്ന മാധ്യമത്തിന്റെ സ്വാധീനത്താല്‍ വ്യക്തികളെങ്ങിനെ ജീവിതം മറക്കുന്നു എന്നാണ് ഈ ഹൃസ്വചിത്രം കാട്ടിത്തരുന്നത്. മെക്സിക്കന്‍ ചിത്രമായ ‘ഡിസ്റ്റിംഗ്വിഷിംഗ് ഫീച്ചേഴ്സാ’ണ് ശ്രദ്ധേയമായ മറ്റൊന്ന്. കാണാതാവുന്ന മകനെത്തേടിയിറങ്ങുന്ന ഒരമ്മയുടെ കഥയാണിത്. മോര്‍ച്ചറിയില്‍ ശവശരീരങ്ങള്‍ക്കിടയില്‍ പരതുമ്പോള്‍, മകന്റെ പാദങ്ങള്‍ കണ്ടാണ് അതു തന്റെ മകനല്ല എന്നു തിരിച്ചറിയുന്നത്. പക്ഷെ അമ്മയ്ക്ക് തെറ്റുപറ്റുന്നു. അവര്‍ തിരച്ചില്‍ തുടരുന്നു, മോര്ച്ചറിയിലാക്കപ്പെട്ട മകനുവേണ്ടി!
ഇന്ത്യയില്‍ നിന്നുള്ള ‘എ മിസ്സിംഗ് ഷോട്ട് ഫ്രം ലൈഫ്’, ‘ദി ലോസ്റ്റ് റയിന്‍ബോ’ എന്നിവയും ശ്രദ്ധനേടി. അന്ധനായ ഒരാള്‍ തന്റെ സുഹൃത്തിനെ കാണുവാനായി മുറിയിലെത്തുന്നു. ഏറെ നേരം കാത്തിരുന്നിട്ടും സുഹൃത്ത് തിരികെയെത്തുന്നില്ല. അന്ധന് തിരിച്ചുപോവുന്നു. സത്യത്തില്‍ സുഹൃത്ത് അതേ മുറിയില്‍ തൂങ്ങിമരിച്ചിരിക്കുകയാണ്. അന്ധത്വമില്ലെങ്കിലും, നമ്മുടെ ചുറ്റുമുള്ളവരെ കാണുവാന്‍ മറക്കുന്ന നമ്മളെത്തന്നെയാണ് ആ അന്ധനില്‍ കാണുവാന്‍ സാധിക്കുന്നത്. കുട്ടിക്കാലത്ത് വഴക്കുകൂടിയിരുന്ന ചേട്ടനും അനുജനും അവരുടെ ഭാര്യമാരുമായി ജനിച്ചുവളര്‍ന്ന ഗ്രാമത്തിലേക്ക് തിരികെയെത്തുന്ന കഥയാണ് ‘ദി ലാസ്റ്റ് റയിന്‍ബോ’. കുട്ടിക്കാലം അനിയന്റെ ഓര്‍മ്മകളിലൂടെ തെളിയുന്നു, ഒടുവില്‍ ചേട്ടനില്‍ നിന്നും എടുത്തുമാറ്റിയൊളിപ്പിച്ച കണ്ണാടിച്ചെപ്പ്, ചേട്ടന്റെ മകനു നല്കി അനുജന് കടം വീട്ടുന്നു.
ജിറി മെന്‍സല്‍, പെദ്രോ അല്‍മദോവര്‍, ഇം ക്വോണ്‍-തയേക് എന്നിവരുടെ റിട്രോസ്പെക്ടീവ് വിഭാഗത്തില്‍ ഉള്‍പ്പെട്ട മൂന്നു ചിത്രങ്ങള്‍ കാണുവാന്‍ സാധിച്ചു. ജിറി മെന്‍സലിന്റെ ‘ദി എന്‍ഡ് ഓഫ് ഓള്‍ഡ് ടൈംസ്’ എന്ന ചിത്രം നര്‍മ്മത്തിന് മുന്‍തൂക്കം നല്കി അവതരിപ്പിച്ചിരിക്കുന്ന ഒരു കഥയാണ്. കാര്യമായൊന്നും ചിത്രത്തിലില്ലെങ്കിലും, രസകരമായി അവതരിപ്പിച്ചിരിക്കുന്നതിനാല്‍ ആകര്‍ഷകമായിത്തോന്നി. ജിറി മെന്‍സലിന്റെ തന്നെ ‘ഐ സേര്വ്ഡ് ദി കിംഗ് ഓഫ് ഇംഗ്ലണ്ട്’ എന്ന ചിത്രം കാണുവാന്‍ സാധിച്ചില്ലെങ്കിലും, നല്ല അഭിപ്രായമാണ് പറഞ്ഞുകേട്ടത്. ‘വോള്‍വര്‍’ എന്ന ചിത്രത്തിലൂടെ, കഴിഞ്ഞ മേളയില്‍ ശ്രദ്ധേയനായ സംവിധായകനാണ് പെദ്രോ അല്‍മദോവര്‍. ‘വോള്‍വര്‍’ ഈ മേളയിലും പ്രദര്‍ശനത്തിനുണ്ടായിരുന്നു. പെദ്രോയുടെ ‘ടാക്ക് ടു ഹെര്‍’ എന്ന ചിത്രമാണ് ഈ മേളയില്‍ കണ്ടത്. എന്നാല്‍ ചിത്രം നിരാശപ്പെടുത്തി. പ്രമേയം കുഴപ്പമില്ലെന്നു തോന്നിയെങ്കിലും, ‘വോള്‍വര്‍’ എടുത്ത സംവിധായകന്റേതാണ് ഈ ചിത്രമെന്ന് പറയുക പ്രയാസം.
ഇം ക്വാണ-തയേക്കിന്റെ ‘ഫെസ്റ്റിവല്‍’ എന്ന ചിത്രം, ഒരു കഥാകൃത്തിന്റെ കഥയാണ്. കഥാകൃത്തിന്റെ അമ്മ മരണശയ്യയിലാണ്. അമ്മയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ അടങ്ങുന്ന ഒരു ബാലസാഹിത്യകൃതിയുടെ രചനയിലാണയാള്. തന്റെ യൌവനം ചെറുമകള്‍ക്കു ദാനം നല്കി, ശൈശവത്തിലേക്ക് തിരിച്ചുപോയി ഒടുവില്‍ മരണപ്പെടുന്ന അമ്മയെക്കുറിച്ചാണ് കഥ. കൊറിയന്‍ രീതിയില്‍ മരിച്ചവര്‍ക്ക് നല്കുന്ന ശിശ്രൂഷയും മരണാനന്തര ചടങ്ങുകളുമെല്ലാം വിസ്തരിച്ചു കാണിച്ച് വല്ലാതെ മുഷിപ്പിച്ചു ഈ ചിത്രം. മിതമായി പറഞ്ഞിരുന്നെങ്കില്‍ നന്നാക്കാമായിരുന്ന ഒന്നായിത്തോന്നി ഈ ചിത്രവും.
ജൂറി ചിത്രങ്ങള്‍, ലാറ്റിനമേരിക്കന്‍ സ്ത്രീസിനിമകള്‍, ഫ്രഞ്ച് ചിത്രങ്ങള്‍, ആന്തോളജി വിഭാഗത്തില്‍ പ്രദര്‍ശിക്കപ്പെട്ട സിനിമകള്‍, കരീബിയന്‍ സിനിമകള്‍, ഹോമേജ്: ബര്ഗ്മാന്, ഹോമേജ്: ആന്റോണ്യോണി, ഹോമേജ്: ഇസ്റ്റ്വാന്‍ ഗ്വാല്‍, ഹോമേജ്: എഡ്വേര്‍ഡ് യാംഗ്, ഹോമേജ്: കെ.കെ. മഹാജന്, ഡോക്യുമെന്ററികള്‍ എന്നീ വിഭാഗങ്ങളില്‍ പ്രദര്‍ശിക്കപ്പെട്ട ചിത്രങ്ങളൊന്നും തന്നെ കാണുവാന്‍ സാധിച്ചില്ല. ബര്‍ഗ്മാന്റെ ‘സെവന്ത് സീല്‍’ കാണുവാന്‍ രണ്ടുപ്രാവശ്യം തിയ്യേറ്ററിലെത്തിയെങ്കിലും, രണ്ടു തവണയും ഷെഡ്യൂള്‍ വ്യത്യാസപ്പെടുത്തി ഫെസ്റ്റിവല്‍ അധികൃതര്‍ പറ്റിച്ചു. മിഗ്വില്‍ ലിറ്റിന്റെ ‘ലാസ്റ്റ് മൂണ്‍’ സമയക്കുറവുമൂലം കാണുവാന്‍ സാധിച്ചതുമില്ല. പി. ഭാസ്കരന്റെ റിട്രോസ്പെക്ടീവ്, സി.വി. ശ്രീരാമന്റെ ഹോമേജ് എന്നീ വിഭാഗങ്ങളിലുള്ള ചിത്രങ്ങള്‍ മേളയില്‍ കണ്ടില്ലെങ്കിലും അല്ലാതെ കണ്ടിട്ടുള്ളവയാണ്. നീലക്കുയിലും, ഇരുട്ടിന്റെ ആത്മാവും, പൊന്തന്മാടയും, വാസ്തുഹാരയും മറ്റുമാണ് ഈ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടിരുന്നത്.
നൂറ്റിയെഴുപത്തഞ്ചോളം ചിത്രങ്ങളാണ് മേളയില്‍ ആകെ പ്രദര്‍ശിക്കപ്പെട്ടത്. ഒരു പ്രേക്ഷകന് ഇത്രയും ദിവസത്തില്‍ കണ്ടു തീര്‍ക്കാവുന്ന ചിത്രങ്ങളാവട്ടെ മുപ്പത്-മുപ്പത്തിയഞ്ചെണ്ണം മാത്രവും! അടുത്ത മേളമുതല്‍, വിഭാഗങ്ങളും ചിത്രങ്ങളും കുറച്ച്, ഓരോ ചിത്രവും കൂടുതല്‍ പ്രാവശ്യം കാണിക്കുന്നതാവും അഭികാമ്യം. അങ്ങിനെയല്ലെങ്കില്‍ ഒരു പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം പൂര്‍ണ്ണമായ പ്രയോജനം മേളകൊണ്ട് ഉണ്ടാവുമെന്നു തോന്നുന്നില്ല. ഓപ്പണ്‍ ഫോറത്തിലും മറ്റും പങ്കെടുക്കുവാനോ, എന്തിന് ഫെസ്റ്റിവല്‍ ബുക്ക് മുഴുവനായി ഒന്നോടിച്ചു നോക്കുവാനോ പോലുമുള്ള സമയം മേളയ്ക്കിടയില്‍ പ്രേക്ഷകര്‍ക്ക് ലഭിക്കുന്നില്ല. ഓരോരുത്തരും പറഞ്ഞുകേള്‍ക്കുന്ന ചിത്രങ്ങള്‍ക്ക് ഓടിക്കയറുക എന്ന രീതിയാണ് പൊതുവില്‍ എല്ലാവരും തുടരുന്നത്. കൂടുതല്‍ പ്രാവശ്യം ഓരോ ചിത്രവും കാണിക്കുന്നതുവഴി, വ്യത്യസ്തരീതികളിലുള്ള വിവിധ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് കാണുവാന്‍ സാധിക്കുന്നു. ചിത്രങ്ങളുടെ എണ്ണത്തിലോ, വിഭാഗങ്ങളുടെ പെരുപ്പത്തിലോ അല്ല കാര്യം എന്നു മനസിലാക്കി, ഫെസ്റ്റിവല്‍ അധികൃതര്‍ പ്രേക്ഷകര്‍ക്ക് കൂടുതല്‍ ഗുണകരമായ രീതിയില്‍ മേള സംഘടിപ്പിക്കുമെന്നു കരുതാം.
Keywords: Films Screened, 12th International Film Festival of Kerala 2007, IFFK, IFFK'07, Thiruvananthapuram, December, Keralam, Rathrimazha, Manorama Six Feet Under, Distinguishing Features, Showtime, A Missing Shot from Life, The Last Rainbow, Jiri Menzel, Pedro Almadovar, Im Kwon-taek, Festival, Volver, Talk to Her, The End of Old Times, I Served the King of England, P. Bhaskaran, Homage, Retrospective, Short Films, Documentaries. --
സത്യം പറഞ്ഞാല്‍ ഇപ്പോള്‍ ആണ് ഞാന്‍ ഈ ഷെഡ്യൂള്‍ പ്രോബ്ലം മനസിലാക്കിയത് . ഹരി കണ്ട ചിത്രങ്ങള്‍ ഒന്നും ഞാന്‍ കണ്ടിട്ടില്ല ( സിനിമളുടെ വിശേഷങ്ങള്‍, മൂന്നാം ഭാഗം.) കണ്ടതിനെ പറ്റി എഴുതാന്‍ പറ്റിയ ഭാഷയും സമയവും എനിക്ക് ഒട്ടില്ല താനും . എന്തായാലും ഞാന്‍ ഒന്നു ശ്രെമിക്കാം . ഇന്നു രാത്രി എഴുതി പോസ്റ്റ് ആം .
ഹരി അപ്പോള്‍ നിങ്ങള്‍ kudha kai liyae കണ്ടില്ലെ .....
ഇത്രയധികം നല്ല മൂവീസ് ഉണ്ടാരുന്നപ്പോ ഇയാളോടാരാ സമയം കളഞ്ഞ് അത് കാണാന്‍ പറഞ്ഞേ? Socha naa thaa (പൈങ്കിളി) കണ്ടേനു ശേഷം അഭയ്ഡിയോളിനോട് പ്രേമമായത്കൊണ്ടാ അത് fwd ചെയ്യാതെ കണ്ടെ.
[എനിക്ക് തന്നോട് മുഴുത്ത അസൂയ, ഒരു 10kg വരും. ഇങ്ങനെ ചാന്‍സ് കിട്ടുന്നുണ്ടല്ലോ :( ഭഗവാനേ ഇദ്ദേഹത്തിന്റെ ഒക്കെ തലയില്‍ വരയ്ക്ക് പകരം വെട്ടുവഴിയാണോ!!]
ഗോവയില്‍ നാലുചിത്രങ്ങളാണ് സാധാരക്കാര്‍ക്ക് കാണാനാവുക, പത്രക്കാര്‍ക്ക് അഞ്ചും. സിനിമ കാണണമെങ്കില്‍ നേരത്തെ ടിക്കറ്റെടുത്തു വയ്ക്കണം. ആ പതിവ് ഇവിടെയും ആരംഭിക്കാന്‍ പോകുന്നു എന്നാണ് അവസാന ദിവസം വന്ന പത്ര വാര്‍ത്ത..എങ്ങനെ ശരിയാവുമെന്നു കണ്ടറിയണം. ഉണ്ണി കണ്ടാല്‍ പിന്നെ സിനിമയേ കാണാന്‍ തോന്നില്ല എന്ന മട്ടില്‍ ചില എഴുത്തുകാരുടെ സംഘം അഭിപ്രായപ്പെടുന്നതു കേട്ടിരുന്നു. അഭിപ്രായങ്ങള്‍ എങ്ങനെയുമാകാമല്ലോ. ‘ഫെസ്റ്റിവലിന്’ വല്ലാത്ത തിരക്കായിരുന്നു. അതീ പറഞ്ഞുകേട്ടതു വച്ചാവണം. ഇന്ത്യന്‍ സിനിമകളിലെ നടന്മാരുടെ അഭിനയത്തിലെ പാകതക്കുറവ് മനസിലാവുന്ന നമുക്ക് വിദേശസിനിമകളില്‍ അതു മനസിലാവാതെ പോകുന്നത് അപരിചിതത്വം കൊണ്ടാണ്..ബ്ലിസ്സിലെ നായകനും പുരോഗമനവാദിയായ പ്രൊഫസറും പലയിടത്തും ശരാശരിയില്‍ നിന്നു താഴെയ്ക്കു പോയതായി തോന്നി.. ‘തോന്നി‘ എന്നാണു പറഞ്ഞത്.അതുപോലെ മറ്റു ചില ചിത്രങ്ങളിലും..
@ നവരുചിയന്‍, പ്രദര്‍ശിപ്പിക്കുന്ന സിനിമകളുടെ പട്ടിക നെറ്റില്‍ വന്നപ്പോഴേ ഞാന്‍ ഞെട്ടി! ‘ഹുദാ കേലിയേ’ ഞാന്‍ കണ്ടില്ല. കണ്ട ചിത്രങ്ങളെക്കുറിച്ചൊക്കെ വിശദമായി ബ്ലോഗിലെഴുതൂന്നേ, കമന്റായി ഇവിടെ കിടക്കേണ്ടതല്ല അതൊന്നും. എന്നിട്ട് ലിങ്ക് ഇവിടെ കമന്റായി ഇടാന്‍ മറക്കല്ലേ. :) പൈറസി ലിങ്കുകള്‍ ഞാന്‍ ഡിലീറ്റ് ചെയ്യാറുണ്ട്. പക്ഷെ, ഇത് കിടക്കട്ടെ അല്ലേ? ഇതിന്റെയൊക്കെ ഒറിജിനല്‍ ലഭിക്കുക ബുദ്ധിമുട്ടാവും.
@ പൊടിക്കുപ്പി, ആഹ, കുറ്റം ഇപ്പോളെന്റെയായോ! സത്യത്തില്‍ ഒരു തിയ്യേറ്ററില്‍ ‘സെവന്ത് സീല്‍’ റീ-ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടായിരുന്നത് കാണുവാന്‍ പോയി, അവിടെച്ചെന്ന് ഇരുന്നപ്പോളറിഞ്ഞു റീ-റീ-ഷെഡ്യൂള്‍ പ്രകാരം മറ്റേതോ ഒരു ചിത്രമാണെന്ന്. മറ്റ് രണ്ടിടത്തെ ചിത്രങ്ങള്‍ ഞാന്‍ കണ്ടവയയിരുന്നു. പിന്നെ നോക്കിയപ്പോള്‍ ഈ ചിത്രം ആ സമയമാണെന്നു കണ്ടു. മാഷിന്റെ റെക്കമെന്റേഷനുള്ളതാണല്ലോ, അതുകൊണ്ട് അതിനങ്ങു പോയി. മറ്റുള്ളവയെക്കുറിച്ച് വായിച്ച് മനസിലാക്കി പോകുവാനുള്ള സമയമില്ലായിരുന്നു. :) എന്നോടു മാത്രമാക്കണ്ട, ഏതാണ്ട് 8000 ഡെലിഗേറ്റുകളില്‍ കുറഞ്ഞത് ഒരു 1000 പേരെങ്കിലും ഞാന്‍ കണ്ടത്രയുമോ അതിലധികമോ ചിത്രങ്ങള്‍ കണ്ടവരായിരിക്കണം. എല്ലാവരോടുമായിക്കൊള്ളട്ടെ അസൂയ. :)
@ വെള്ളെഴുത്ത്, അങ്ങിനെയുള്ള നിയന്ത്രണങ്ങളൊക്കെ മേളയുടെ ജനകീയസ്വഭാവം കുറയ്ക്കുകയല്ലേയുള്ളൂ? ഗോവന്‍ മേള തീരെ ശുഷ്കമായിരുന്നെന്നാണ് പറഞ്ഞുകേട്ടത്. ഏറ്റവും നല്ലത്, സിനിമകളുടെ എണ്ണം കുറച്ച്; ഓരോ സിനിമയും കാണുവാനുള്ള അവസരം കൂട്ടുക എന്നതാണ്. ബ്ലിസ്സിലെ നായകന് ചിലയിടങ്ങളില്‍ പോരാ എന്നു തോന്നി. പക്ഷെ, ഇന്ത്യന്‍ സിനിമകളില്‍ കൂടുതലാണ് അഭിനയത്തിലെ കൃതൃമത്വം എന്നു തോന്നുന്നു. ഇന്ത്യയിലെ തന്നെ കൊമേഴ്സ്യല്‍ സിനിമകളില്‍ ഈ കുഴപ്പം അധികം കാണാറുമില്ല. ഉദാ: പൃഥ്വിരാജ് ‘വര്‍ഗം’ എന്ന ചിത്രത്തില്‍ നന്നായിരുന്നു; പക്ഷെ ‘അകലെ’യില്‍ അഭിനയം നന്നായെന്നു തോന്നിയില്ല.
@ വക്രബുദ്ധി, തീര്‍ച്ചയായും വരൂ. ബ്ലോഗില്‍ പോസ്റ്റി ലിങ്ക് ഇവിടെയിടാന്‍ മറക്കണ്ട. :) (കമന്റായിട്ടാല്‍ അധികം പേര് കണ്ടില്ലെങ്കിലോ എന്നു കരുതിയാണേ, ഇവിടെയിടുന്നതില് വിരോധം തോന്നിയിട്ടല്ല.)
മേളയിലെ മറ്റൊരു മിസ്സിംഗ് ആയിരുന്നു ഇന്ത്യന്‍ കോഫി ഹൌസ്. കോഫീ ഹൌസിലെ കാപ്പിയും മസാല ദോശയും കുറേ കഴിച്ചിട്ടുണ്ട് കഴിഞ്ഞ മേളകളില്‍. ഇത്തവണത്തെ ഹോട്ടലില്‍ കയറുവാന്‍ എന്തോ ഒരു മടി. കോഫീ ഹൌസ് തന്നെയായിരുന്നു ഫെസ്റ്റിവലില്‍ ചേരുക, അല്ലേ? :) --
ഒരു കാര്യം പറയുവാന്‍ മറന്നു. ഒടുവില്‍ ചലച്ചിത്ര അക്കാദമി, മേളയ്ക്കായി ഒരു വെബ് സൈറ്റ് തുറന്നു. ഇവിടെ നോക്കൂ...
ഒരു ഡിസ്കഷന് ഫോറവും അവിടെ ലഭ്യമാണ്. താമസിച്ചുപോയെങ്കിലും ഇങ്ങിനെയൊന്ന് തുടങ്ങിയത് വളരെ നല്ലത്. അടുത്ത വര്‍ഷം മുതല്‍ കൂടുതല്‍ ആകര്‍ഷകമാക്കുമെന്നു കരുതാം. --
വളരെ മികച്ച അവലോകനം.പക്ഷെ, Talk to Her- (Almodovar) കുറിച്ചുള്ള അഭിപ്റായത്തോട് വിയോജിക്കുന്നു. All About My Mother-ഉം Talk to Her-ഉം വളെര മികച്ച ഫിലിമുകളായാണ് എനിക്ക് അനുഭവപ്പെട്ടത്. അസാധാരണമായ വിഷയങ്ങളുടെ നിഷ്പക്ഷമായ അവതരണമാണ് രണ്ടു പടങ്ങളും. അതു പോലെ, Jiri Menzel-െന്റ Closely Watched Train-ഉം I Served the King of England-ഉം തമാശയും സെക്സും ചേര്‍ന്ന രസിപ്പിക്കുന്ന പടങ്ങളാണെങ്കിലും വിചാരിച്ചതു പോലെ ഗംഭീരമായിരുന്നില്ല. എന്റെ വിചാരത്തിന്റെ കുഴപ്പം തന്നെ ആയിരിക്കണം കാരണം. നഗ്ന ശരീരത്തിന്റെ രസകരമായ ഉപേയാഗങ്ങള് രണ്ട് പടങ്ങളിലും കാണാന്‍ കഴിയും. ഏതാണ്ട് ഇതേ പോലുള്ള മറ്റൊരു പടമാണ് Balkan Package-െല What Is a Man Without a Moustache. Im Kwon Taek-െന്റ Chihwaseon ആണ് മേളയില്‍ കണ്ട മറ്റൊരു മികച്ച പടം. ഒരു ചിത്രകാരന്റെ മാനസിക വിഹ്വലതകള്‍ ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു. Getting Home ഇഷ്ടപ്പെട്ടവരുടെ കൂട്ടത്തിലാണ് ഞാനുള്ളത്. മേളയുടെ സമയത്ത് എന്റെ blog-ല്‍ (www.brwoncountry.blogspot.com) ദൈനംദിന "പോക്കുവരവുകള്‍" നല്‍കിയിരുന്നു.
@ ബ്രൌണ്‍ കണ്ട്രി, ‘ടാക്ക് ടു ഹെര്‍’ എന്ന ചിത്രത്തിന്റെ പ്രമേയത്തില്‍ കുഴപ്പമുണ്ടെന്നല്ല ഞാന്‍ പറഞ്ഞത്. പക്ഷെ, സംവിധാനം മികച്ചതായി എന്നെനിക്കു തോന്നിയില്ല. ‘വോള്‍വറി’ല്‍ കണ്ടതുപോലെ, സ്വാഭാവികമായ ഒഴുക്ക് ആ ചിത്രത്തില്‍ കാണുവാന്‍ കഴിഞ്ഞില്ല. പെദ്രോയുടെ ആദ്യ കാലത്തുള്ള ചിത്രമാണിത്, പിന്നീട് സംവിധാനം മെച്ചപ്പെട്ടതായിരിക്കാം. റിട്രോസ്പെക്ടീവുകള്‍ കാണുന്നതുതന്നെ ഈ മനസിലാക്കലിനാണല്ലോ! ‘ആള് എബൌട്ട് മൈ മദര്‍’ കാണുവാന്‍ കഴിഞ്ഞില്ല. ഇവിടെ സൂചിപ്പിച്ച മറ്റു ചിത്രങ്ങളും ഞാന്‍ കാണാത്തവയില്‍ പെടും.
ബ്ലോഗിലെ പോക്കുവരവുകള്‍ നന്നായിരിക്കുന്നു. ഇതിനിടയില്‍ എങ്ങിനെ അതിനും കൂടി സമയം കിട്ടിയെന്നാണ് എന്റെ അത്ഭുതം! (ലിങ്ക് നല്കുമ്പോള് ശ്രദ്ധിക്കുക: http://browncountry.blogspot.com എന്നതാണ് ശരിയായ ലിങ്ക്. ഹൈപ്പര്‍ ലിങ്കായി നല്കുന്നതാവും കൂടുതല്‍ നല്ലത്.) --
ഹരീ, താങ്കളുടെ കമന്റിനും നിര്‍ദ്ദേശങ്ങള്‍ക്കും നന്ദി. Talk to Her Almodovar-ന്രെ ആദ്യകാല സിനിമയെന്നു പറയാന്‍ കഴിയില്ല. 2002-ലാണു റിലീസായത്. Volver 2006-ലും. Women on the Verge of a Nervous Breakdown (1988) എന്ന പടത്തിലൂടെയാണു Almodovar വയസ്സറിയിച്ചതെന്നാണ് പൊതുവെ പറയപ്പെടുന്നത്. ഏതായാലും താങ്കളുടെ അഭിപ്റായത്തെ മാനിക്കുന്നു. കങ്കാരുവിന്റെ നിരൂപണം വായിച്ചു. മറ്റു ചിത്റങ്ങളുടെ നിരൂപണവും പ്റ്തീക്ഷിക്കുന്നു.
dear haree, sorry to tell you that your idea of organising more shows of the films is paved with lots of hurdles normally unknown to the festival audience. the film prints are sent to each festival with the number of screenings restricted for each film. often, even the rate of the movies are based on such conditions.
another problem is selecting the films of iffk. i think since this time, the complete schedule was made available one day prior to the fest (both in print and website). at least computer-lietrate delegates could search the Net and find reviews and comments about iffk films. i am wondering instead of running after all the films (based on hearsays) why one can't sit before the Net for an hour for such a selection?!
@ ഷാജി, താങ്കള്‍ ഫെസ്റ്റിവലിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളാണെന്നു കരുതട്ടെ? തീര്‍ച്ചയായും താങ്കള്‍ പറഞ്ഞ കാര്യം എനിക്ക് അറിവുള്ളതാണ്. പക്ഷെ, കൂടുതല്‍ പണം നല്കിയാല് കൂടുതല്‍ ഷോകള്‍ നടത്താവുന്നതല്ലേയുള്ളൂ? സിനിമയുടെ എണ്ണം കുറയ്ക്കുന്നതിനാല്‍, അവയ്ക്കു കൊടുക്കുന്ന പണം ഇങ്ങോട്ടുമാറ്റിയാല് മതിയാവുമല്ലോ? ഷെഡ്യൂളിന്റെ കാര്യം; ഇത്തവണ മാത്രമാണ് തലേന്നാള്‍ ഷെഡ്യൂള്‍ എനിക്ക് കിട്ടിയത്. കഴിഞ്ഞ തവണയും മറ്റും ഒന്നു രണ്ടു ദിവസമെടുത്തു ഷെഡ്യൂളും അതോടൊപ്പം ഫെസ്റ്റിവല്‍ ഹാന്‍ഡ് ബുക്കും കിട്ടുവാന്‍.
ഞാന്‍ അങ്ങിനെ നെറ്റില്‍ പരതിയാണ് മത്സരച്ചിത്രങ്ങളുടെ വിവരങ്ങള്‍ ഇവിടെ നല്‍കിയത്. എന്നാല്‍ നൂറ്റി എണ്‍പതോളം ചിത്രങ്ങളുടെ വിവരങ്ങള്‍ അങ്ങിനെ പരതിയെടുക്കുവാന്‍ എത്ര സമയമെടുക്കും? ഫിലിം ഫെസ്റ്റിവലിന്റെ വെബ്സൈറ്റില്‍; പേര്, സംവിധാനം, സമയം, രാജ്യം ഇത്രയുമൊക്കെയേ നല്കിയിട്ടുണ്ടായിരുന്നുമുള്ളൂ... മത്സരച്ചിത്രങ്ങള്‍, അതായത് പതിനാലെണ്ണം പരതിച്ചേര്ക്കുവാന് ഞാന്‍ ഏതാണ്ട് ആറുമണിക്കൂറോളമെടുത്തു. ബംഗാളി ചിത്രത്തിന്റെ വിവരങ്ങള്‍ ലഭിച്ചതുമില്ല. മലയാളത്തിലുള്ള രണ്ടു ചിത്രങ്ങളുമൊഴിവാക്കിയാല്, പന്ത്രണ്ട് ചിത്രങ്ങള്‍ക്കാണ് ഇത്രയും സമയമെടുത്തത്... അപ്പോള്‍ അത് നടപ്പുള്ള കാര്യമാണെന്നു തോന്നുന്നില്ല. ഇതുമാത്രം ചെയ്യുകയല്ലല്ലോ, ഡെലിഗേറ്റുകളായെത്തുന്ന ആരുടേയും പണി! --
the "team" was there for only one day. she was busy with other things. but i managed to watch more than 10-12 movies during the iffk. that's my target usually.
then about schedule - even if the schedule is not ready, the list of films in various sections are/ were there in the academy site well in advance. why i am coming back to this point again is the fact that this was found to be the most common dilemma of majority of iffk viewers - choice of films!
പന്ത്രണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിക്കപ്പെട്ട സിനിമളുടെ വിശേഷങ്ങള്‍, മൂന്നാം ഭാഗം.
ReplyDelete@ പൊടിക്കുപ്പി,
‘മനോരമ സിക്സ് ഫീറ്റ് അണ്ടര്‍’ കണ്ടു കേട്ടോ, പക്ഷെ അത്രയ്ക്ക് ഇഷ്ടമായില്ല. :)
--
സത്യം പറഞ്ഞാല്‍ ഇപ്പോള്‍ ആണ് ഞാന്‍ ഈ ഷെഡ്യൂള്‍ പ്രോബ്ലം മനസിലാക്കിയത് . ഹരി കണ്ട ചിത്രങ്ങള്‍ ഒന്നും ഞാന്‍ കണ്ടിട്ടില്ല ( സിനിമളുടെ വിശേഷങ്ങള്‍, മൂന്നാം ഭാഗം.) കണ്ടതിനെ പറ്റി എഴുതാന്‍ പറ്റിയ ഭാഷയും സമയവും എനിക്ക് ഒട്ടില്ല താനും . എന്തായാലും ഞാന്‍ ഒന്നു ശ്രെമിക്കാം . ഇന്നു രാത്രി എഴുതി പോസ്റ്റ് ആം .
ReplyDeleteഹരി അപ്പോള്‍ നിങ്ങള്‍
kudha kai liyae കണ്ടില്ലെ .....
ഇത്രയധികം നല്ല മൂവീസ് ഉണ്ടാരുന്നപ്പോ ഇയാളോടാരാ സമയം കളഞ്ഞ് അത് കാണാന്‍ പറഞ്ഞേ? Socha naa thaa (പൈങ്കിളി) കണ്ടേനു ശേഷം അഭയ്ഡിയോളിനോട് പ്രേമമായത്കൊണ്ടാ അത് fwd ചെയ്യാതെ കണ്ടെ.
ReplyDelete[എനിക്ക് തന്നോട് മുഴുത്ത അസൂയ, ഒരു 10kg വരും. ഇങ്ങനെ ചാന്‍സ് കിട്ടുന്നുണ്ടല്ലോ :( ഭഗവാനേ ഇദ്ദേഹത്തിന്റെ ഒക്കെ തലയില്‍ വരയ്ക്ക് പകരം വെട്ടുവഴിയാണോ!!]
ഗോവയില്‍ നാലുചിത്രങ്ങളാണ് സാധാരക്കാര്‍ക്ക് കാണാനാവുക, പത്രക്കാര്‍ക്ക് അഞ്ചും. സിനിമ കാണണമെങ്കില്‍ നേരത്തെ ടിക്കറ്റെടുത്തു വയ്ക്കണം. ആ പതിവ് ഇവിടെയും ആരംഭിക്കാന്‍ പോകുന്നു എന്നാണ് അവസാന ദിവസം വന്ന പത്ര വാര്‍ത്ത..എങ്ങനെ ശരിയാവുമെന്നു കണ്ടറിയണം.
ReplyDeleteഉണ്ണി കണ്ടാല്‍ പിന്നെ സിനിമയേ കാണാന്‍ തോന്നില്ല എന്ന മട്ടില്‍ ചില എഴുത്തുകാരുടെ സംഘം അഭിപ്രായപ്പെടുന്നതു കേട്ടിരുന്നു. അഭിപ്രായങ്ങള്‍ എങ്ങനെയുമാകാമല്ലോ. ‘ഫെസ്റ്റിവലിന്’ വല്ലാത്ത തിരക്കായിരുന്നു. അതീ പറഞ്ഞുകേട്ടതു വച്ചാവണം. ഇന്ത്യന്‍ സിനിമകളിലെ നടന്മാരുടെ അഭിനയത്തിലെ പാകതക്കുറവ് മനസിലാവുന്ന നമുക്ക് വിദേശസിനിമകളില്‍ അതു മനസിലാവാതെ പോകുന്നത് അപരിചിതത്വം കൊണ്ടാണ്..ബ്ലിസ്സിലെ നായകനും പുരോഗമനവാദിയായ പ്രൊഫസറും പലയിടത്തും ശരാശരിയില്‍ നിന്നു താഴെയ്ക്കു പോയതായി തോന്നി.. ‘തോന്നി‘ എന്നാണു പറഞ്ഞത്.അതുപോലെ മറ്റു ചില ചിത്രങ്ങളിലും..
ഹരി ബാക്കി വച്ച ചില വിശേഷങ്ങളുമായി ഞാനും വരാം. ഇന്നു രാത്രി പോസ്റ്റു ചെയ്യാം.
ReplyDeleteif any body want to download movies . go to this site www.warez-bb.org , many of the competition movies r ther and most of the red prospectives ..
ReplyDelete@ നവരുചിയന്‍,
ReplyDeleteപ്രദര്‍ശിപ്പിക്കുന്ന സിനിമകളുടെ പട്ടിക നെറ്റില്‍ വന്നപ്പോഴേ ഞാന്‍ ഞെട്ടി! ‘ഹുദാ കേലിയേ’ ഞാന്‍ കണ്ടില്ല. കണ്ട ചിത്രങ്ങളെക്കുറിച്ചൊക്കെ വിശദമായി ബ്ലോഗിലെഴുതൂന്നേ, കമന്റായി ഇവിടെ കിടക്കേണ്ടതല്ല അതൊന്നും. എന്നിട്ട് ലിങ്ക് ഇവിടെ കമന്റായി ഇടാന്‍ മറക്കല്ലേ. :) പൈറസി ലിങ്കുകള്‍ ഞാന്‍ ഡിലീറ്റ് ചെയ്യാറുണ്ട്. പക്ഷെ, ഇത് കിടക്കട്ടെ അല്ലേ? ഇതിന്റെയൊക്കെ ഒറിജിനല്‍ ലഭിക്കുക ബുദ്ധിമുട്ടാവും.
@ പൊടിക്കുപ്പി,
ആഹ, കുറ്റം ഇപ്പോളെന്റെയായോ! സത്യത്തില്‍ ഒരു തിയ്യേറ്ററില്‍ ‘സെവന്ത് സീല്‍’ റീ-ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടായിരുന്നത് കാണുവാന്‍ പോയി, അവിടെച്ചെന്ന് ഇരുന്നപ്പോളറിഞ്ഞു റീ-റീ-ഷെഡ്യൂള്‍ പ്രകാരം മറ്റേതോ ഒരു ചിത്രമാണെന്ന്. മറ്റ് രണ്ടിടത്തെ ചിത്രങ്ങള്‍ ഞാന്‍ കണ്ടവയയിരുന്നു. പിന്നെ നോക്കിയപ്പോള്‍ ഈ ചിത്രം ആ സമയമാണെന്നു കണ്ടു. മാഷിന്റെ റെക്കമെന്റേഷനുള്ളതാണല്ലോ, അതുകൊണ്ട് അതിനങ്ങു പോയി. മറ്റുള്ളവയെക്കുറിച്ച് വായിച്ച് മനസിലാക്കി പോകുവാനുള്ള സമയമില്ലായിരുന്നു. :) എന്നോടു മാത്രമാക്കണ്ട, ഏതാണ്ട് 8000 ഡെലിഗേറ്റുകളില്‍ കുറഞ്ഞത് ഒരു 1000 പേരെങ്കിലും ഞാന്‍ കണ്ടത്രയുമോ അതിലധികമോ ചിത്രങ്ങള്‍ കണ്ടവരായിരിക്കണം. എല്ലാവരോടുമായിക്കൊള്ളട്ടെ അസൂയ. :)
@ വെള്ളെഴുത്ത്,
അങ്ങിനെയുള്ള നിയന്ത്രണങ്ങളൊക്കെ മേളയുടെ ജനകീയസ്വഭാവം കുറയ്ക്കുകയല്ലേയുള്ളൂ? ഗോവന്‍ മേള തീരെ ശുഷ്കമായിരുന്നെന്നാണ് പറഞ്ഞുകേട്ടത്. ഏറ്റവും നല്ലത്, സിനിമകളുടെ എണ്ണം കുറച്ച്; ഓരോ സിനിമയും കാണുവാനുള്ള അവസരം കൂട്ടുക എന്നതാണ്. ബ്ലിസ്സിലെ നായകന് ചിലയിടങ്ങളില്‍ പോരാ എന്നു തോന്നി. പക്ഷെ, ഇന്ത്യന്‍ സിനിമകളില്‍ കൂടുതലാണ് അഭിനയത്തിലെ കൃതൃമത്വം എന്നു തോന്നുന്നു. ഇന്ത്യയിലെ തന്നെ കൊമേഴ്സ്യല്‍ സിനിമകളില്‍ ഈ കുഴപ്പം അധികം കാണാറുമില്ല. ഉദാ: പൃഥ്വിരാജ് ‘വര്‍ഗം’ എന്ന ചിത്രത്തില്‍ നന്നായിരുന്നു; പക്ഷെ ‘അകലെ’യില്‍ അഭിനയം നന്നായെന്നു തോന്നിയില്ല.
@ വക്രബുദ്ധി,
തീര്‍ച്ചയായും വരൂ. ബ്ലോഗില്‍ പോസ്റ്റി ലിങ്ക് ഇവിടെയിടാന്‍ മറക്കണ്ട. :) (കമന്റായിട്ടാല്‍ അധികം പേര് കണ്ടില്ലെങ്കിലോ എന്നു കരുതിയാണേ, ഇവിടെയിടുന്നതില് വിരോധം തോന്നിയിട്ടല്ല.)
മേളയിലെ മറ്റൊരു മിസ്സിംഗ് ആയിരുന്നു ഇന്ത്യന്‍ കോഫി ഹൌസ്. കോഫീ ഹൌസിലെ കാപ്പിയും മസാല ദോശയും കുറേ കഴിച്ചിട്ടുണ്ട് കഴിഞ്ഞ മേളകളില്‍. ഇത്തവണത്തെ ഹോട്ടലില്‍ കയറുവാന്‍ എന്തോ ഒരു മടി. കോഫീ ഹൌസ് തന്നെയായിരുന്നു ഫെസ്റ്റിവലില്‍ ചേരുക, അല്ലേ? :)
--
ഒരു കാര്യം പറയുവാന്‍ മറന്നു. ഒടുവില്‍ ചലച്ചിത്ര അക്കാദമി, മേളയ്ക്കായി ഒരു വെബ് സൈറ്റ് തുറന്നു. ഇവിടെ നോക്കൂ...
ReplyDeleteഒരു ഡിസ്കഷന് ഫോറവും അവിടെ ലഭ്യമാണ്. താമസിച്ചുപോയെങ്കിലും ഇങ്ങിനെയൊന്ന് തുടങ്ങിയത് വളരെ നല്ലത്. അടുത്ത വര്‍ഷം മുതല്‍ കൂടുതല്‍ ആകര്‍ഷകമാക്കുമെന്നു കരുതാം.
--
വളരെ മികച്ച അവലോകനം.പക്ഷെ, Talk to Her- (Almodovar) കുറിച്ചുള്ള അഭിപ്റായത്തോട് വിയോജിക്കുന്നു. All About
ReplyDeleteMy Mother-ഉം Talk to Her-ഉം വളെര മികച്ച ഫിലിമുകളായാണ് എനിക്ക് അനുഭവപ്പെട്ടത്. അസാധാരണമായ വിഷയങ്ങളുടെ നിഷ്പക്ഷമായ അവതരണമാണ് രണ്ടു പടങ്ങളും. അതു പോലെ, Jiri Menzel-െന്റ Closely Watched Train-ഉം I Served the King
of England-ഉം തമാശയും സെക്സും ചേര്‍ന്ന രസിപ്പിക്കുന്ന പടങ്ങളാണെങ്കിലും വിചാരിച്ചതു പോലെ ഗംഭീരമായിരുന്നില്ല. എന്റെ വിചാരത്തിന്റെ കുഴപ്പം തന്നെ ആയിരിക്കണം കാരണം. നഗ്ന ശരീരത്തിന്റെ രസകരമായ ഉപേയാഗങ്ങള് രണ്ട്
പടങ്ങളിലും കാണാന്‍ കഴിയും. ഏതാണ്ട് ഇതേ പോലുള്ള മറ്റൊരു പടമാണ് Balkan Package-െല What Is a Man Without a Moustache. Im Kwon Taek-െന്റ Chihwaseon ആണ് മേളയില്‍ കണ്ട മറ്റൊരു മികച്ച പടം. ഒരു ചിത്രകാരന്റെ മാനസിക
വിഹ്വലതകള്‍ ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു. Getting Home ഇഷ്ടപ്പെട്ടവരുടെ കൂട്ടത്തിലാണ് ഞാനുള്ളത്. മേളയുടെ സമയത്ത് എന്റെ blog-ല്‍ (www.brwoncountry.blogspot.com) ദൈനംദിന "പോക്കുവരവുകള്‍" നല്‍കിയിരുന്നു.
@ ബ്രൌണ്‍ കണ്ട്രി,
ReplyDelete‘ടാക്ക് ടു ഹെര്‍’ എന്ന ചിത്രത്തിന്റെ പ്രമേയത്തില്‍ കുഴപ്പമുണ്ടെന്നല്ല ഞാന്‍ പറഞ്ഞത്. പക്ഷെ, സംവിധാനം മികച്ചതായി എന്നെനിക്കു തോന്നിയില്ല. ‘വോള്‍വറി’ല്‍ കണ്ടതുപോലെ, സ്വാഭാവികമായ ഒഴുക്ക് ആ ചിത്രത്തില്‍ കാണുവാന്‍ കഴിഞ്ഞില്ല. പെദ്രോയുടെ ആദ്യ കാലത്തുള്ള ചിത്രമാണിത്, പിന്നീട് സംവിധാനം മെച്ചപ്പെട്ടതായിരിക്കാം. റിട്രോസ്പെക്ടീവുകള്‍ കാണുന്നതുതന്നെ ഈ മനസിലാക്കലിനാണല്ലോ! ‘ആള് എബൌട്ട് മൈ മദര്‍’ കാണുവാന്‍ കഴിഞ്ഞില്ല. ഇവിടെ സൂചിപ്പിച്ച മറ്റു ചിത്രങ്ങളും ഞാന്‍ കാണാത്തവയില്‍ പെടും.
ബ്ലോഗിലെ പോക്കുവരവുകള്‍ നന്നായിരിക്കുന്നു. ഇതിനിടയില്‍ എങ്ങിനെ അതിനും കൂടി സമയം കിട്ടിയെന്നാണ് എന്റെ അത്ഭുതം! (ലിങ്ക് നല്കുമ്പോള് ശ്രദ്ധിക്കുക: http://browncountry.blogspot.com എന്നതാണ് ശരിയായ ലിങ്ക്. ഹൈപ്പര്‍ ലിങ്കായി നല്കുന്നതാവും കൂടുതല്‍ നല്ലത്.)
--
ഹരീ,
ReplyDeleteതാങ്കളുടെ കമന്റിനും നിര്‍ദ്ദേശങ്ങള്‍ക്കും നന്ദി. Talk to Her Almodovar-ന്രെ ആദ്യകാല
സിനിമയെന്നു പറയാന്‍ കഴിയില്ല. 2002-ലാണു റിലീസായത്. Volver 2006-ലും. Women on the Verge of a Nervous Breakdown (1988) എന്ന പടത്തിലൂടെയാണു Almodovar വയസ്സറിയിച്ചതെന്നാണ് പൊതുവെ പറയപ്പെടുന്നത്. ഏതായാലും താങ്കളുടെ അഭിപ്റായത്തെ മാനിക്കുന്നു. കങ്കാരുവിന്റെ നിരൂപണം വായിച്ചു. മറ്റു
ചിത്റങ്ങളുടെ നിരൂപണവും പ്റ്തീക്ഷിക്കുന്നു.
dear haree,
ReplyDeletesorry to tell you that your idea of organising more shows of the films is paved with lots of hurdles normally unknown to the festival audience. the film prints are sent to each festival with the number of screenings restricted for each film. often, even the rate of the movies are based on such conditions.
another problem is selecting the films of iffk. i think since this time, the complete schedule was made available one day prior to the fest (both in print and website). at least computer-lietrate delegates could search the Net and find reviews and comments about iffk films. i am wondering instead of running after all the films (based on hearsays) why one can't sit before the Net for an hour for such a selection?!
@ ഷാജി,
ReplyDeleteതാങ്കള്‍ ഫെസ്റ്റിവലിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളാണെന്നു കരുതട്ടെ? തീര്‍ച്ചയായും താങ്കള്‍ പറഞ്ഞ കാര്യം എനിക്ക് അറിവുള്ളതാണ്. പക്ഷെ, കൂടുതല്‍ പണം നല്കിയാല് കൂടുതല്‍ ഷോകള്‍ നടത്താവുന്നതല്ലേയുള്ളൂ? സിനിമയുടെ എണ്ണം കുറയ്ക്കുന്നതിനാല്‍, അവയ്ക്കു കൊടുക്കുന്ന പണം ഇങ്ങോട്ടുമാറ്റിയാല് മതിയാവുമല്ലോ? ഷെഡ്യൂളിന്റെ കാര്യം; ഇത്തവണ മാത്രമാണ് തലേന്നാള്‍ ഷെഡ്യൂള്‍ എനിക്ക് കിട്ടിയത്. കഴിഞ്ഞ തവണയും മറ്റും ഒന്നു രണ്ടു ദിവസമെടുത്തു ഷെഡ്യൂളും അതോടൊപ്പം ഫെസ്റ്റിവല്‍ ഹാന്‍ഡ് ബുക്കും കിട്ടുവാന്‍.
ഞാന്‍ അങ്ങിനെ നെറ്റില്‍ പരതിയാണ് മത്സരച്ചിത്രങ്ങളുടെ വിവരങ്ങള്‍ ഇവിടെ നല്‍കിയത്. എന്നാല്‍ നൂറ്റി എണ്‍പതോളം ചിത്രങ്ങളുടെ വിവരങ്ങള്‍ അങ്ങിനെ പരതിയെടുക്കുവാന്‍ എത്ര സമയമെടുക്കും? ഫിലിം ഫെസ്റ്റിവലിന്റെ വെബ്സൈറ്റില്‍; പേര്, സംവിധാനം, സമയം, രാജ്യം ഇത്രയുമൊക്കെയേ നല്കിയിട്ടുണ്ടായിരുന്നുമുള്ളൂ... മത്സരച്ചിത്രങ്ങള്‍, അതായത് പതിനാലെണ്ണം പരതിച്ചേര്ക്കുവാന് ഞാന്‍ ഏതാണ്ട് ആറുമണിക്കൂറോളമെടുത്തു. ബംഗാളി ചിത്രത്തിന്റെ വിവരങ്ങള്‍ ലഭിച്ചതുമില്ല. മലയാളത്തിലുള്ള രണ്ടു ചിത്രങ്ങളുമൊഴിവാക്കിയാല്, പന്ത്രണ്ട് ചിത്രങ്ങള്‍ക്കാണ് ഇത്രയും സമയമെടുത്തത്... അപ്പോള്‍ അത് നടപ്പുള്ള കാര്യമാണെന്നു തോന്നുന്നില്ല. ഇതുമാത്രം ചെയ്യുകയല്ലല്ലോ, ഡെലിഗേറ്റുകളായെത്തുന്ന ആരുടേയും പണി!
--
are u the friend of u ajith, pazhaveedu?
ReplyDelete@ ഷാജി,
ReplyDeleteഅതേല്ലോ! :) ഷാജി-സരിത ടീമിനെ കണ്ടില്ലല്ലോ ഫെസ്റ്റിവലിന്?
--
the "team" was there for only one day. she was busy with other things. but i managed to watch more than 10-12 movies during the iffk. that's my target usually.
ReplyDeletethen about schedule - even if the schedule is not ready, the list of films in various sections are/ were there in the academy site well in advance. why i am coming back to this point again is the fact that this was found to be the most common dilemma of majority of iffk viewers - choice of films!