ജോധാ അക്‍ബര്‍ (Jodhaa Akbar)

Published on: 2/19/2008 02:05:00 AM
Jodhaa Akbar (Jodha Akbar): A film by Ashutosh Gowariker. Starring Hrithik Roshan(Jalaluddin Mohammad Akbar), Aiswarya Rai(Jodhaa). Music by A.R. Rahman and Lyrics by Javed Akthar. Produced by Ronnie Screwvala, Ashutosh Gowariker. Written by Haidar Ali(Story, screenplay), Ashutosh Gowariker(Screenplay), K.P.Saxena(Dialog). Film (Cinema, Movie) Review in Malayalam. Released on 15th February 2008.
ചരിത്രത്തെ അധികരിച്ച് മറ്റൊരു ബോളിവുഡ് ചിത്രം. അക്‍ബറിന്റെ ജീവചരിത്രത്തിലെ അധികമാരും ശ്രദ്ധിക്കാതെ വിട്ട ജോധായെന്ന രജപുത്ര രാജകുമാരിയുമായുള്ള വിവാഹവും അവര്‍ തമ്മിലുള്ള പ്രണയവുമാണ് അഷുതോഷ് ഗൊവാരികര്‍ സംവിധാനം ചെയ്തിരിക്കുന്ന ‘ജോധാ അക്ബ‌റി’ന് വിഷയമാവുന്നത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കിയിരിക്കുന്നത്; ഹൈദര്‍ അലി, അഷുതോഷ് ഗൊവാരികര്‍, കെ.പി. സക്സേന എന്നിവര്‍ ചേര്‍ന്ന്. ഹൃത്വിക് റോഷന്‍, ഐശ്വര്യ റായ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാ‍ണം റോണി സ്‌ക്രൂവാല, അഷുതോഷ് ഗൊവാരികര്‍ എന്നിവര്‍ നിര്‍വ്വഹിച്ചിരിക്കുന്നു.

1556-ല്‍ നടന്ന രണ്ടാം പാനിപ്പട്ട് യുദ്ധത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്. പതിമൂന്ന് വയസുമാത്രം പ്രായമായിരുന്ന ജലാലുദ്ദീന്‍ മുഹമ്മദിനു വേണ്ടി ബൈറാം ഖാനാ(യൂറി)ണ് യുദ്ധം നയിച്ചത്. യുദ്ധത്തില്‍ പരജായപ്പെട്ട രാജ ഹേമു(ഷെഹ്സോര്‍ അലി)വിനെ വധിക്കുവാന്‍ ജലാലുദ്ദീനോട് ബൈറാം ഖാന്‍ ആവശ്യപ്പെടുന്നെങ്കിലും, ജലാലുദ്ദീന്‍ വഴങ്ങുന്നില്ല. തുടര്‍ന്ന് ബൈറാം ഖാന്‍ തന്നെ ഹേമുവിനെ വധിക്കുന്നു. യുവാവായ ജലാലുദ്ദീന്‍ മുഹമ്മദിനെ(ഹൃതിക് റോഷന്‍)യാണ് തുടര്‍ന്നു നാം കാണുന്നത്. സാമ്രാജ്യം വിസ്‌തൃതമാക്കുക എന്ന തന്റെ അച്‌ഛന്റെ ആഗ്രഹം സാധിക്കുവാനായി രജപുത്രരുമായി ഏറ്റുമുട്ടുവാന്‍ ജലാലുദ്ദീന്‍ തീരുമാനിക്കുന്നു. എന്നാല്‍, രക്തച്ചൊരിച്ചിലും യുദ്ധം മൂലമുണ്ടാവുന്ന കെടുതികളും ഒഴിവാക്കുവാനായി, കീഴടങ്ങുവാനും തന്റെ മേല്‍ക്കൊയ്മ അംഗീകരിക്കുവാനും ആവശ്യപ്പെട്ട് രജപുത്രര്‍ക്ക് ജലാലുദ്ദീന്‍ സന്ദേശമയയ്ക്കുന്നു. കുറച്ചുപേര്‍ കീഴടങ്ങുന്നു, കുറച്ചു പേര്‍ എതിര്‍ക്കുന്നു. യുദ്ധത്തില്‍ പരാജയപ്പെടുന്നവരെ വധിക്കാതെ വിട്ടയയ്ക്കുവാന്‍ ജലാലുദ്ദീന്‍ ബൈറാം ഖാനോട് ആവശ്യപ്പെടുന്നു.

അമേറിന്റെ അധിപനായ, രജപുത്രരില്‍ ഒരാളായ, രാജ ബര്‍മലിന്റെ തീരുമാനം മറ്റൊന്നായിരുന്നു. തന്റെ മകളായ ജോധാ(ഐശ്വര്യ റായ്)യെ ജലാലുദ്ദീന്‍ വിവാഹം കഴിക്കുമെങ്കില്‍, താന്‍ ജലാലുദ്ദീന്റെ കീഴില്‍ ഭരണം നടത്താം എന്ന് രാജ ബര്‍മല്‍ അറിയിക്കുന്നു. ആസന്നമായ മറ്റൊരു യുദ്ധത്തില്‍ നിന്നും തന്റെ രാജ്യത്തേയും ജനങ്ങളേയും രക്ഷിക്കുക എന്ന ഉദ്ദേശവും രാജ ബര്‍മലിനുണ്ടായിരുന്നു. രജപുത്രരുമായുള്ള ബന്ധം ദൃഢമാക്കുന്നതിനും, തന്റെ സാമ്രാജ്യം വിപുലമാക്കുന്നതിനും ഈ ബന്ധം സഹായിക്കുമെന്ന വിശ്വാസത്തില്‍ ജലാലുദ്ദീന്‍ വിവാഹത്തിനു സമ്മതിക്കുന്നു. മാനസികമായി അടുക്കുവാ‍ന്‍ ജലാലുദ്ദീനും ജോധായും സമയമെടുക്കുന്നു. എന്നാല്‍ ജലാലുദ്ദീന്റെ വളര്‍ത്തമ്മയുടെ ഇടപെടലുകള്‍ മൂലം, പൂര്‍ണ്ണമായി അടുക്കുന്നതിനും മുന്‍പ് തന്നെ ഇരുവരും അകലുന്നതും, വിരഹവും, പുനഃസമാഗമവും മറ്റുമാണ് ചിത്രത്തിന്റെ തുടര്‍ന്നുള്ള ഭാഗങ്ങളില്‍. ജലാലുദ്ദീന്‍, ജലാലുദ്ദീന്‍ മുഹമ്മദ് അക്‍ബര്‍‍ ആയതെങ്ങിനെയെന്നും ചിത്രത്തില്‍ പ്രതിപാദിക്കുന്നു.

വളരെ മനോഹരമായ ചിത്രീകരണവും, ഗാനങ്ങളുമാണ് ഈ ചിത്രത്തെ ആകര്‍ഷകമാക്കുന്നത്. ‘ഹ്വാജ മേരേ ഹ്വാജ’, ‘ഇന്‍ ലംഹോം കി ദാമന്‍ മേം’ എന്നീ ഗാനങ്ങളാണ് എടുത്തു പറയാവുന്നവ. ജാവേദ് അക്തറിന്റെ വരികള്‍ക്ക് എ.ആര്‍. റഹ്മാനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഗാനരംഗങ്ങള്‍ക്ക് പക്ഷെ പറയത്തക്ക പുതുമയൊന്നും അവകാശപ്പെടുവാനില്ല. യുദ്ധരംഗങ്ങളുടെ ചിത്രീകരണമാണ് എടുത്തുപറയാവുന്ന മറ്റൊരു മേന്മ. കിരണ്‍ ഡിയോഹന്‍സാണ് ചിത്രീകരണത്തിന്റെ മേല്‍നോട്ടം നിര്‍വ്വഹിച്ചിരിക്കുന്നത്. കെട്ടിടങ്ങളിലൂടെയും, വേഷങ്ങളിലൂടെയും, ആഭരണങ്ങളിലൂടെയും, ആയുധങ്ങളിലൂടെയും മറ്റും പഴയകാലത്തെ പുനഃസൃഷ്ടിച്ചിരിക്കുന്നതും കൊള്ളാം.

ജലാലുദ്ദീന്‍ മുഹമ്മദ് അക്‍ബറായി ഹൃതിക് റോഷനും, ജോധായായി ഐശ്വര്യ റായും തരക്കേടില്ലാതെ അഭിനയിച്ചിട്ടുണ്ട്. പക്ഷെ ഹൃതിക്, അക്‍ബറിന്റെ ദേഷ്യത്തിലുള്ള സംഭാഷണങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ പലപ്പോഴുമത് കരച്ചിലായി അനുഭവപ്പെട്ടു. ജോധായുടേയും അക്‍ബറിന്റേയും പ്രണയം, അതിന്റെ വൈകാരിക സംഘര്‍ഷത്തോടെ പ്രേക്ഷകനിലെത്തിക്കുവാന്‍ ഹൃതിക്കിനും ഐശ്വര്യയ്ക്കും കഴിഞ്ഞിട്ടുണ്ടോ എന്നും സംശയമാണ്. വികാരതീവ്രമായ രംഗങ്ങള്‍ അവതരിപ്പിക്കുന്നതില്‍ ഇരുവരും പിന്നിലാണെന്ന് ഈ ചിത്രം അടിവരയിടുന്നു. എന്നാല്‍ മറ്റു ഭാഗങ്ങളില്‍, ഇരുവരും നന്നായിട്ടുമുണ്ട്.

ജോധായുടെ കഥയായി നോക്കിയാലും, അക്‍ബറിന്റെ കഥയായി നോക്കിയാലും ചിത്രം അപൂ‍ര്‍ണമാണ്. തീവ്രമായ ഒരു ക്ലൈമാക്സും ചിത്രത്തിന് അവകാശപ്പെടുവാനില്ല. ചരിത്രത്തില്‍ നിന്നും തിരക്കഥ സൃഷ്ടിക്കുമ്പോള്‍, പരിമിതികളുണ്ടെങ്കിലും കുറച്ചു കൂടി വേഗത ചിത്രത്തിനാവാമായിരുന്നുവെന്നു തോന്നുന്നു. പല സീനുകളും; ഷോട്ടുകളുടെയും, സെറ്റിന്റേയും ഭംഗി കാണിക്കുവാന്‍ മാത്രം ഉതകുന്നവയാണ്. ചുരുക്കത്തില്‍, മൂന്നരമണിക്കൂറോളം ഈ ചിത്രത്തിനായി തിയേറ്ററിനുള്ളില്‍ ചിലവിടുന്ന പ്രേക്ഷകന്, അതിനു തക്കതായൊന്നും ചിത്രത്തില്‍ നിന്നും ലഭിക്കുന്നില്ല. മനസില്‍ സൂക്ഷിക്കുവാനായി ഒന്നും ചിത്രം അവശേഷിപ്പിക്കുന്നുമില്ല.


Description: Jodhaa Akbar (Jodha Akbar): A film by Ashutosh Gowariker. Starring Hrithik Roshan(Jalaluddin Mohammad Akbar), Aiswarya Rai(Jodhaa). Music by A.R. Rahman and Lyrics by Javed Akthar. Produced by Ronnie Screwvala, Ashutosh Gowariker. Written by Haidar Ali(Story, screenplay), Ashutosh Gowariker(Screenplay), K.P.Saxena(Dialog). Film (Cinema, Movie) Review in Malayalam. Released on 15th February 2008.
--

13 comments :

  1. ജോധാ അക്‍ബറിനെക്കുറിച്ച് വിവാദം പുകയുകയാണല്ലോ... ജോധാ അക്ബറിന്റെ ഭാര്യയാണോ, അക്‍ബറിന്റെ മകന്‍ ജഹാംഗീറിന്റെ ഭാര്യയാ‍ണോ എന്നതിനെക്കുറിച്ചാണ് പ്രധാന തര്‍ക്കം. സിനിമയില്‍ അക്ബറിന്റെ ഭാര്യയാണെന്നാണ് പറയുന്നത്. ചരിത്രമെന്തായാലും, ഇത് ‘ജോധാ‍ അക്‍ബര്‍’ എന്ന സിനിമയെക്കുറിച്ചുള്ള വിശേഷമാണ്. ജോധായുടേയും അക്‍ബറിന്റേയും പ്രണയത്തിന്റെ കഥപറയുന്ന ‘ജോധാ അക്‍ബറിനെ’ക്കുറിച്ചുള്ള വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
    --

    ReplyDelete
  2. hari,
    Second panipat war was on 1556, not 1956

    ReplyDelete
  3. നന്നായി ഭായ്
    :)
    ഉപാസന

    ReplyDelete
  4. ഹൊ! ഭഗവാനേ മലയാളം സിനിമയ്ക്കൊക്കെ ഒരു മാര്‍ക്കും ഹിന്ദി സിനിമയ്ക്കൊക്കെ ആറ് മാര്‍ക്കും. എന്റെ ദൈവമേ, ഈ മലയാളം സിനിമാക്കാര്‍ക്ക് എന്താണ് പ്രശ്നം? :(

    ReplyDelete
  5. So disappointing .. I thought the movie will be full of the romance and twisted tale between jodha and Akbar but it was filled with other stuffs .. the movie is almost 4 hrs ( 4hrs of boredom ) . Started with the narration from Big B (Voice only ), then comes the Panipat war. War was taken with a Hollywood touch. Action was good,. Even computer tricks were done after some heavy homeworks. Then the slowness starts .. movie start to drag us through the first half till the breakup after marriage.

    Now comes the second part .. hooo .. Here the romantic scenes where done in such a lousy manner that we won’t feel the love or passion. Songs and picturisation of it, Were good. It was like small part taken from Jalaludeen Muhmad Akbar’s life and stretched it to 4 hrs. every one at the theatre were sighing when the film finished without an ENDING. It was just a closing down. No Jodha , No Akbar … what happened to them ? .. nothing .. its just a waste of time when looked from the story point of view. Anyway watchable locations and good graphics usage give it an out of the box touch

    ReplyDelete
  6. @ ബാസില്‍,
    തിരുത്തിന് നന്ദി. ടൈപ്പ് ചെയ്തപ്പോള്‍ പിഴവു വന്നതാണ്. :)

    @ ചിത്രകാരന്‍, റോഷന്‍, ഉപാസന,
    നന്ദി :)

    @ ഇഞ്ചിപെണ്ണ്‌,
    ഏതായാലും എനിക്കാ പ്രശ്നമെന്നു പറഞ്ഞില്ലല്ലോ, ഭാഗ്യം! :)

    @ ഹാലോഡ്,
    സ്പെഷ്യല്‍ നന്ദി; വിശദമായ കമന്റിനും, തുറന്നുള്ള അഭിപ്രായത്തിനും. :) 4 മണിക്കൂര്‍ ഉണ്ടായിരുന്നോ? അപ്പോളിനി ഇവിടെ തിയ്യേറ്ററുകാര്‍ കത്രിക വെച്ചതാണോ! മൂന്നര മണിക്കൂറോളമേ (പരസ്യം, ഇടവേള കൂട്ടാതെ) ഉണ്ടായിരുന്നുള്ളൂ‍. ഏതായാലും, മിക്കവാറും ഞാന്‍ പറഞ്ഞതുതന്നെ പറഞ്ഞിരിക്കുന്നതിനാല്‍ തര്‍ക്കിക്കുവാന്‍ വകുപ്പില്ല. :P
    --

    ReplyDelete
  7. Hari....I was not at all impressed by this movie. Nowhere near to the director's previous movies....Hrithik was a big let down and overall the movie was boring...I think giving six marks for this movie is too much.

    ReplyDelete
  8. ente bhai, tharkikuvanalla njan ithu ezhuthiyathu ;) . cinema ethandu 3.38 hrs undayirunu. pinne oru alomost 1/2 manikoorinte intervelum koode 4 manikoor. Evide PVRil poyi kandetha. Theateril ulla kochu kuttikal ellam screeninte frontil vannu avarudethaya kalikalum thalakuthimariyalumayirunu.:) . enthayalum aakemotham oru 6.5 kodukam.

    ReplyDelete
  9. ഷെഹന്‍ഷാജി :) തിയേറ്ററില്‍ പോയി കാണാന്‍ തീരുമാനിച്ചിരുന്നത് കൊണ്ട് വൈകി. സബ്ടൈറ്റില്‍ ഉണ്ടായിരുന്നേ ഡയലോഗ്സ് മനസ്സിലാവുമായിരുന്നു : പിന്നെ ഗ്രൂപ്പായി തോന്നുന്ന രീതിയില്‍ ട്രാന്‍സ്ലേറ്റ് ചെയ്തത് കൊണ്ട് ബോറടിച്ചില്ല (നോട്ട് ഏകാന്ത് ;). സെറ്റ് അടിപൊളിയായിട്ടുണ്ട്. ആലംപനായ്ക്ക് മജെസ്റ്റിക് ലുക്കുണ്ടെങ്കിലും അഭിനയമൊന്നും കണ്ടില്ല. മല്ലിക ഹിന്ദുസ്ഥാനിയെ കൊണ്ട് ഇതില്‍ കൂടുതലൊന്നും പറ്റില്ല. was looking gorgeous. ഡയറക്ടറുടെ കാര്യം പറയാണേല്‍ ഒരു നല്ല പ്ലോട്ടും കുറേ കാശും കയ്യില്‍ കിട്ടിയിട്ട് ഓര്‍ത്തിരിക്കാന്‍ മാത്രം ഒന്നും ചെയ്തില്ല..

    ReplyDelete
  10. @ സജിത്ത്,
    :) ആറുമാര്‍ക്ക് നല്‍കിയിരിക്കുന്നത്, മൊത്തത്തില്‍ സിനിമയുടെ പോസ്റ്റിറ്റീവ്സും നെഗറ്റീവ്സും താരതമ്യപ്പെടുത്തിയാണ്. ഇത്രയും നല്‍കാമെന്നു തന്നെയാണ് എനിക്കു തോന്നുന്നത്. ഗോവാരികറുടെ ചിത്രങ്ങളില്‍; ലഗാന്‍, സ്വദേശ് രണ്ടും എനിക്കിഷ്ടപ്പെട്ടവയാണ്. അവയുമായി താരതമ്യപ്പെടുത്തിയാല്‍ ഇത് അത്ര പോര.

    @ ഹാലോഡ്,
    :) വിശദമായ കമന്റുകള്‍ വിയോജനക്കുറിപ്പായാണ് പലപ്പോഴും വരിക. അതുകൊണ്ട് അങ്ങിനെ പറഞ്ഞുവെന്നേയുള്ളൂ.

    @ പൊടിക്കുപ്പി,
    ഹ ഹ ഹ... അതിവിടെ പ്രയോഗിച്ചൊ! :) ഏതായാലും, ഡയറക്ടറുടെ കാര്യം പറഞ്ഞത് വെരി കറക്ട്.
    --

    ReplyDelete
  11. നല്ല റിവ്യൂ ഹരീ. എനിക്ക് സമാനാഭിപ്രായങ്ങളും എതിരാഭിപ്രായങ്ങളുമുണ്ട്. അതെല്ലാം സിനിമാക്കാഴ്ചയിലുണ്ട്.

    സസ്നേഹം
    ദൃശ്യന്‍

    ReplyDelete