മലബാര്‍ വെഡ്ഡിംഗ് (Malabar Wedding)

Published on: 3/23/2008 09:55:00 AM
Malabar Wedding directed by Rajesh and Faizal. Screenplay by Ramesh Madhavan. Starring Indrajith, Gopika, Jagathy Sreekumar, Suraaj Venjaramoodu, Mamookoya, Bijukuttan, Santhosh Jogi, Janardhanan, Manianpillai Raju, K.T.S.Padannayil, Kiran Raj and Manka Mahesh.
സംവിധായകന്‍ പ്രിയദര്‍ശന്റെ സംവിധാനസഹായികളായിരുന്ന രാജേഷ്, ഫൈസല്‍ എന്നിവരുടെ കന്നിച്ചിത്രമാണ് ‘മലബാര്‍ വെഡ്ഡിംഗ്’. രമേഷ് മാധവന്റേതാണ് കഥയും, തിരക്കഥയും, സംഭാഷണങ്ങളും. ഇന്ദ്രജിത്ത്, ഗോപിക എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ടി. സന്തോഷ് കുമാര്‍, കെ.ബി. ദേവരാജ് എന്നിവര്‍ ചേര്‍ന്ന്. പ്രിയദര്‍ശന്‍ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ആള്‍ക്കൂട്ടവും, ബഹളവും, തമാശയുമൊക്കെയുണ്ടെങ്കിലും; ഒരു സിനിമയ്‌ക്ക് അതുമാത്രം പോരെന്ന് സംവിധാനസുഹൃത്തുക്കള്‍ പഠിക്കുവാന്‍ മറന്നുപോയെന്നു തോന്നും ഈ ചിത്രം കണ്ടാല്‍.

മനുക്കുട്ടനും(ഇന്ദ്രജിത്ത്) സുഹൃത്തുക്കളും ‘സൊറക്കല്യാണ’ത്തിന്റെ ആള്‍ക്കാരാ‍ണ്. മലബാര്‍ പ്രദേശങ്ങളില്‍ കല്യാണം ആഘോഷമായി കൊണ്ടാടുന്നതിനിടയില്‍, കാട്ടിക്കൂട്ടുന്ന കുസൃതികള്‍ ചേരുമ്പോളാണ് കല്യാണം, സൊറക്കല്യാണമാവുന്നത്. ഏറെ പെണ്ണന്വേഷിച്ചതിനു ശേഷം മനുക്കുട്ടന്റെ വിവാഹം സ്മിത(ഗോപിക)യുമായി ഉറപ്പിക്കുന്നു. സ്മിതയുടെ വിവാഹം ഒരിക്കല്‍ മുടങ്ങിയുട്ടുണ്ടെന്നത് വരന്റെ വീട്ടുകാരില്‍ നിന്നും, സ്മിതയുടെ അച്ഛനമ്മമാര്‍ മറച്ചുവെയ്ക്കുന്നു. മനുക്കുട്ടന്റെ വിവാഹവും ഒരു ‘സൊറക്കല്യാണ’മാക്കുവാന്‍ കൂട്ടുകാര്‍ വട്ടം കൂട്ടുന്നു. എന്നാല്‍ നവവധുവായ സ്മിതയ്ക്ക് താങ്ങാവുന്നതിനപ്പുറമായിരുന്നു കുസൃതികള്‍ നിറഞ്ഞ ആദ്യരാത്രി!

ഇന്ന് മലയാളം സിനിമയില്‍ ഹാസ്യം കൈകാര്യം ചെയ്യുന്നവരില്‍ ഒട്ടുമുക്കാല്‍ പേരും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. മാമുക്കോയ, സുറാജ് വെഞ്ഞാറമ്മൂട്, ബിജുക്കുട്ടന്‍, അനൂപ് ചന്ദ്രന്‍, കെ.പി.എസ്. പടന്നയില്‍, ജനാര്‍ദ്ദനന്‍, മണിയന്‍ പിള്ള രാജു, മച്ചാന്‍ വര്‍ഗീസ് എന്നിങ്ങനെ പോവുന്നു ആ താരനിര. ഇവരെക്കൂടാതെ കിരണ്‍ രാജ്, മങ്ക മഹേഷ്, അറ്റ്ലസ് രാമചന്ദ്രന്‍, സീനത്ത് തുടങ്ങിയവരും ചില കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവരെല്ലാവരും കൂടിയൊരുക്കുന്ന തമാശകളാണ്, അല്ലെങ്കില്‍ അതുമാത്രമാണ് ഈ ചിത്രത്തിന്റെ പ്ലസ് പോയിന്റ്. മനുക്കുട്ടനെയും, സ്മിതയേയും ഇന്ദ്രജിത്തും ഗോപികയും ആയാസമില്ലാതെ അവതരിപ്പിച്ചിട്ടുണ്ട്. എടുത്തു പറയേണ്ട വേഷമായി തോന്നിയത് അനൂപ് ചന്ദ്രന്‍ അവതരിപ്പിച്ച പാചകക്കാരന്റേതാണ്. ഒടുവില്‍ തിയ്യേറ്റര്‍ വിട്ടിറങ്ങുന്ന പ്രേക്ഷകന്റെ മനസില്‍ തങ്ങി നില്‍ക്കുന്നതും, ഒരുപക്ഷെ ഈ കഥാപാത്രം മാത്രമായിരിക്കും.

രമേഷ് മാധവന്റെ രചനാപാടവമാണ്, ഈ സിനിമയുടെ ദുരന്തം. ഒരു സിനിമയുടെ കഥ, തിരക്കഥ എന്നതിനെക്കുറിച്ചൊന്നും കാര്യമായ ധാരണ ഈ സുഹൃത്തിനുണ്ടെന്നു തോന്നുന്നില്ല. മനുക്കുട്ടന്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനാണ്, എന്തൊക്കെയോ പ്രശ്നങ്ങളിലുമാണെന്ന് സിനിമയുടെ ആദ്യഭാഗം കാട്ടിത്തരുന്നു. പക്ഷെ, പിന്നീട് അതിനെക്കുറിച്ച് യാതൊരു പരാമര്‍ശവുമില്ല! വധുവിന്റെ വിവാഹം ഒരിക്കല്‍ മുടങ്ങിയത്, വരന്റെ വീട്ടുകാരെ അറിയിക്കാതിരിക്കുവാനും മാത്രം ഗൌരവമുള്ളതായും തോന്നിയില്ല. നായികയും സഹോദരനുമായുള്ള സ്നേഹബന്ധവും വിചിത്രമായിത്തോന്നി. പല ചാനലുകളിലായി അവതരിപ്പിച്ചു വരുന്ന വിവിധ കോമഡി പരിപാടികളില്‍ നിറയ്ക്കാനായി, കുറേയേറെ രംഗങ്ങള്‍ ചിത്രത്തിലുണ്ടെന്നല്ലാതെ, മറ്റൊന്നും തന്നെ ഈ സിനിമയിലില്ല.

രണ്ടുമണിക്കൂറിനു മേല്‍ മാത്രമേ ചിത്രത്തിനു ദൈര്‍ഘ്യമുള്ളൂയെന്നത് ആശ്വാസകരമായി. അനാവശ്യമായി ‘സ്റ്റണ്ട്’ സീനുകള്‍ ചേര്‍ത്തിട്ടുമില്ല. പാട്ടുകളില്‍ ആദ്യത്തേത് രസകരമായിത്തോന്നി; പിന്നീടുള്ളവ തികച്ചും അനാവശ്യം. രാജേഷും ഫൈസലും ഒറ്റയ്ക്ക് സംവിധാനം ചെയ്തു പഠിച്ച പടമെന്നതിനാലും, തമാശകളില്‍ മിക്കവയും പ്രേക്ഷകരെ ചിരിപ്പിക്കും എന്നതിനാലും, ഈ ചിത്രത്തിന് ഒരു മാര്‍ക്കു നല്‍കുന്നു.


Keywords: Malabar Wedding directed by Rajesh and Faizal. Screenplay by Ramesh Madhavan. Starring Indrajith, Gopika, Jagathy Sreekumar, Suraaj Venjaramoodu, Mamookoya, Bijukuttan, Santhosh Jogi, Janardhanan, Manianpillai Raju, K.T.S.Padannayil, Kiran Raj and Manka Mahesh. March Release. Film / Cinema / Movie Review in Malayalam.
--

14 comments :

  1. ഇന്ദ്രജിത്ത്, ഗോപിക എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘മലബാര്‍ വെഡ്ഡിംഗി’ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

    നിങ്ങളെങ്ങിനെയൊക്കെ ‘ചിത്രവിശേഷ’ത്തിലെത്താറുണ്ട്? പോളില്‍ പങ്കെടുക്കുവാന്‍ മറക്കല്ലേ... :)
    --

    ReplyDelete
  2. ഒരുമാര്‍ക്കെങ്കിലുമുണ്ടല്ലോ.

    ഓടോ:
    ഈ വേര്‍ഡ് വെരിഫിക്കേഷന്‍ ഒഴിവാക്കിക്കൂടെ?

    -സുല്‍

    ReplyDelete
  3. ഹരീ...
    കഴിഞ്ഞ ദിവസം മലബാര്‍ വെഡ്ഡിംഗ്‌ കണ്ടു...
    പുതുമുഖ സംവിധായകരെന്ന നിലയില്‍ നോക്കുമ്പോള്‍ ചിത്രം ഏറെ ഹൃദ്യമായി തോന്നി..
    ഒരു കുടുംബചിത്രത്തിന്‌ വേണ്ട എല്ലാ ചേരുവകളും ഒത്തിണങ്ങിയ പാടമാണതെന്ന്‌ നിസംശയം പറയാം...
    ഓരോ കഥാപാത്രങ്ങളും അവരുടെ റോളുകള്‍ അതിമനോഹമായി കൈകാര്യം ചെയ്തുവെന്ന്‌ നിസംശയം പറയാം...
    സാധാരണ പോകാറുള്ള പാതയില്‍ നിന്നും അല്‍പം മാറി സഞ്ചരിക്കുമ്പോള്‍ അതാണ്‌ സിനിമയുടെ പോരായ്മ എന്ന്‌ പറയുന്നത്‌ ശരിയല്ല...
    തീഷ്ണമായ സഹോദരസ്നേഹം അതിനുള്ള ഉദ്ദാഹരണമാണ്‌...
    പ്രത്യോകിച്ചും അടുത്തിടെ ഇറങ്ങിയ ചില വന്‍കിടചിത്രങ്ങളെ വെച്ചുനോക്കുമ്പോള്‍...ഒരു ലോബജറ്റ്‌ ചിത്രമെന്ന നിലയില്‍ പ്രേക്ഷകനെ തൃപ്തിപ്പെടുത്താന്‍ മലബാര്‍ വെഡ്ഡിംഗിനായി എന്ന്‌ പറയാം...

    അടുത്തിടെ വന്നതും പോയതും പ്രേക്ഷകര്‍ അറിയാത്ത രണ്ടു ചിത്രങ്ങളുണ്ടായിരുന്നു...ജൂബിലി, ശലഭം തുടങ്ങിയവ...
    പരീക്ഷണങ്ങളുമായി നവാഗതര്‍ മിന്നിമായുന്നുണ്ടെങ്കിലും അവയൊക്കെ തീര്‍ത്തും ശ്രദ്ധിക്കപ്പെടാതെ പോകുന്നു...
    എന്നാല്‍ തീര്‍ത്തും ലളിതമായി വന്‍കിട പരസ്യങ്ങളുടെ ഒത്താശയില്ലാതെ രാജേഷും ഫൈസലും തങ്ങളുടെ ഉദ്യമം ഭംഗിയാക്കി എന്നാണ്‌ ചിത്രത്തിന്റെ ഇപ്പോഴത്തെ തിരക്ക്‌ സൂചിപ്പിക്കുന്നത്‌...

    ഒരു മാര്‍ക്കെങ്കിലും നല്‍കാന്‍ തോന്നിയല്ലോ..ഭാഗ്യം.....

    ReplyDelete
  4. ഹരീ മാര്‍ക്ക് നല്‍കുന്ന രീതിയോട് യോജിക്കാന്‍ വയ്യ. 5-ല്‍ ആണേല്‍ കുഴപ്പമില്ലായിരുന്നു. റിലേറ്റീവ് ഗ്രേഡിംഗ് കുറച്ചുകൂടെ എളുപ്പമാക്കലാണ് 5ല്‍ നിന്ന് 10ലേക്ക് പോവുന്നതിന്റെ ഉദ്ദേശം. 10 ആയതുകൊണ്ട് സ്റ്റെപ് വൈസ് ആകുന്നതാവും ഉചിതം. സിനിമയില്‍ സംവിധാനം, തിരക്കഥ, അഭിനയം, നോവല്‍റ്റി, എന്റര്‍ടൈനര്‍/ക്ലാസിക് തുടങ്ങി മാര്‍ക്ക് അര്‍ഹിക്കുന്ന കുറേ elements ഉണ്ടല്ലോ. ഈ സിനിമയുടെ തന്നെ റിവ്യൂ വായിച്ചാല്‍ കുഴപ്പങ്ങളേറെയുണ്ടേലും കാശുപോയി, എണീറ്റോടാന്‍ തോന്നി, മഴയത്ത് തിയേറ്ററിന്റെ ഇറയത്ത് പോലും കേറി നിക്കരുത് എന്നുള്ള ഫീലിംഗ് ഒന്നും ഉണ്ടായില്ലെന്നാണ് മനസ്സിലാവുന്നത്(!). എന്നാല്‍ മാര്‍ക്ക് മാത്രം നോക്കിയാലോ 1/10 !! ഹരീടെ റിവ്യൂ വായിച്ചു, ഭാഗ്യായി! കാശു പോവില്ലല്ലൊ തുടങ്ങിയുള്ള കമന്റ്സ് കാണാറുണ്ട്. ആ ചങ്ങാതിമാര് പറയുന്നത് സത്യമാണെങ്കില്‍ ഈ സിനിമ കാണാന്‍ പോവില്ല.
    താരെ സമീന്‍ പര്‍ ഒഴിച്ചുനിര്‍ത്തിയാല്‍ 2008ല്‍ ഹരീയെഴുതിയ റിവ്യൂകളില്‍ കൂടുതല്‍ മാര്‍ക്ക് കിട്ടിയിരിക്കുന്നത് കാണാന്‍ കൊള്ളാവുന്ന നായികയും നായകനും കണ്ടിരുന്നു പോവുന്ന സെറ്റും മാത്രമുള്ള, മികച്ച ഒരു തിരക്കഥ പോലുമില്ലാത്ത, കണ്ടില്ലെങ്കില്‍ ഒരു നഷ്ടവും സംഭവിക്കാത്ത ജോധാ അക്ബറിന്!!
    ഒരു ടെസ്റ്റ് പേപ്പര്‍ എഴുതുന്ന കുട്ടിയുടെ മാനസികാവസ്ഥയില്‍ ചിന്തിച്ചുനോക്കിയാന്‍ സൈക്കിളിന് പാസ്മാര്‍ക്ക് കൂടെയില്ല. മാര്‍ക്കിംഗ് സ്കെയില്‍ ഒന്നൂടെ അനലൈസ് ചെയ്യുന്നത് നന്നായിരിക്കും.

    ഒരു സജഷന്‍ പറഞ്ഞെന്നേയുള്ളു. തള്ളാം/കൊള്ളാം. എന്റെ ബ്ലോഗ്, എന്റെ ഇഷ്ടം, ഞാന്‍ പിടിച്ച മുയലിന് 30 കൊമ്പെന്ന് വാദിക്കേം ചെയ്യാം.. :P

    :)

    ReplyDelete
  5. @ ശ്രീവല്ലഭന്‍,
    :) നന്ദി.

    @ സുല്‍,
    അതെന്താ അങ്ങിനെയൊരു കമന്റ്, ഉണ്ടല്ലോന്ന്!
    ഓഫ്: വേഡ് വേരി ഉണ്ടായിട്ടുതന്നെ സ്പാം കമന്റുകള്‍ വരുന്നുണ്ട്, ഇടയ്ക്കിടെ, അതും ഒരു കെട്ട്!

    @ ദ്രൌപദി,
    അഭിപ്രായത്തോട് എനിക്ക് യോജിപ്പില്ല. കാരണങ്ങള്‍ വിശേഷത്തില്‍ പറഞ്ഞിട്ടുണ്ട്. കുടുംബചിത്രത്തിന്റെ എന്തു ചേരുവയാണ് ചിത്രത്തില്‍ ഒത്തുചേര്‍ന്നിരിക്കുന്നത്? ഒരു കഥയുമില്ലാത്ത കുറേ സെന്റിമെന്റ്സോ? പെണ്ണുങ്ങളെ നോക്കി വെള്ളമിറക്കുന്ന രീതിയിലുള്ള ആവര്‍ത്തിക്കുന്ന ഷോട്ടുകളോ? ഇവയോടൊപ്പം കുറച്ചു തമാശയും (അല്ലെങ്കില്‍ ഇവതന്നെ തമാശരീതിയില്‍), അത്രയുമേ ഞാനിതില്‍ കണ്ടുള്ളൂ! ദ്രൌപദിക്ക് ചിത്രം ഹൃദ്യമായതില്‍ സന്തോഷം. :) അഭിപ്രായം ഇവിടെ തുറന്നു പറഞ്ഞതില്‍ പ്രത്യേകം നന്ദി. :)

    @ രുദ്ര,
    തമാശ മാത്രം പ്രതീക്ഷിച്ച് ഈ ചിത്രം കാണുവാന്‍ കയറാം, മറ്റൊന്നിനെക്കുറിച്ചും ആലോചിക്കരുത്. ഇതു തന്നെയല്ലേ വിശേഷം വായിക്കുന്ന, റേറ്റിംഗ് നോക്കുന്ന ഒരാള്‍ക്കു തോന്നുക? ജോധാ അക്‍ബര്‍, സൈക്കിള്‍ എന്നിവയ്ക്ക് അര്‍ഹമായ റേറ്റിംഗ് ആണു നല്‍കിയതെന്നാണ് എന്റെ വിശ്വാസം. നായകനും, നായികയും, സെറ്റും, ചിത്രീകരണവും എല്ലാം ഒരു സിനിമയെ ആകര്‍ഷകമാക്കുന്നതിലെ ഘടകങ്ങളാണല്ലോ! റേറ്റിംഗ് സ്റ്റെപ്പ് വൈസ് ചിന്തിച്ചൊക്കെയാണ് നല്‍കുന്നത്, എന്നിരുന്നാലും ഇനിമുതല്‍ കുറച്ചുകൂടി ശ്രദ്ധപുലര്‍ത്താം. :)
    --

    ReplyDelete
  6. ഭാഗ്യം, ഞാന്‍ ഇതിനു ഫാര്യയുമൊത്ത് പോകാനിരുന്നതാ....

    ReplyDelete
  7. Haree,
    I have read many of ur cine reviews and appreciate the effort you put in, but would like to share my disagrements regarding some review in connection to Malabar wedding. I read 'Malabar wedding' review in sify and was shocked to see 1/10 rating given by you, and also amused after reading some comments.
    You have given 7/10 to Choclate and Hello. I have no doubt these films were block busters, but remember the comedies of 90s (Priyan, sidhique lal, sathyan anthikkad, rajasenan etc). Having seen and liked those old comediesI feel films like Hello is comparable to some mimicry shows. There was no innovation in script, acting or any departments and one could view it only for a couple of comedy scenes(kind of comedy one can see in tv-programs). Many of the flaws u mentioned for 'Malabalr wedding' is applicable to these films as well.
    Its strange you gave same rating to Naalu pennungal and Hello(shall i guess u use different scale to rate different genre of movies)
    Also the heavy marks given to "Mission 90 days" is clue less(for me). I feel the film failed terribly among critics as well as among masses. I felt the director failed in deciding the way he wanted to present the story. It was neither serious nor cinematic. The scenes(eg: introduction of Mammootty) was too cliched and boring.
    Hope you take my views positively.
    Balu.

    ReplyDelete
  8. @ കനല്‍,
    നന്ദി :)

    @ ദൃശ്യന്‍,
    ;) രക്ഷപെട്ടെന്നു കൂട്ടിക്കോളൂ!

    @ ബാലഗോപാല്‍,
    റേറ്റിംഗില്‍ എന്താണ് അത്രയ്ക്ക് അത്ഭുതപ്പെടുവാന്‍? താങ്കള്‍ ചിത്രം കണ്ടിരുന്നുവോ? സിഫിയിലെ റിവ്യൂ വായിച്ചതിന്റെ അടിസ്ഥാനത്തില്‍ മാത്രമാണോ ഈ കമന്റ്?

    വിശേഷങ്ങളുടെ എണ്ണം കൂടുന്തോറും ഞാനും കൂടുതല്‍ പഠിക്കുകയല്ലേ? അതിനാല്‍ തന്നെ ആദ്യകാലത്തെ റിവ്യൂകളും ഇപ്പോഴുള്ളവയുമായി താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമുണ്ടോ? ചില ചിത്രങ്ങളുടെ കാര്യത്തില്‍ ഞാന്‍ നല്കിയ റേറ്റിംഗ് കൂടുതലാണെന്ന്, പ്രത്യേകിച്ചും ഇന്നു നോക്കുമ്പോള്‍, എനിക്കു തന്നെ തോന്നലുണ്ട്. പിന്നെ, ഒരു ആസ്വാദകനെന്ന നിലയില്‍ എനിക്ക് സിനിമകഴിഞ്ഞിറങ്ങുമ്പോള്‍ തോന്നുന്നത് അതേപടി പങ്കുവെയ്ക്കുകയാണിവിടെ.

    മലബാര്‍ വെഡ്ഡിംഗില്‍ പറഞ്ഞ പോരായ്മകള്‍ ഹലോയ്ക്കും ചോക്ലേറ്റിനുമുണ്ടായിരുന്നു എന്നു ഞാന്‍ കരുതുന്നില്ല; അല്ലെങ്കില്‍ ആ പ്രശ്നങ്ങള്‍ ഇതേ അളവില്‍ അവയിലുണ്ടെന്നു പറയുവാന്‍ കഴിയുകയില്ല. ഹലോയും നാലുപെണ്ണുങ്ങളും തമ്മില്‍ താരതമ്യപ്പെടുത്തുവാന്‍ കഴിയുകയില്ലല്ലോ; അങ്ങിനെ ചെയ്തല്ല ആ റേറ്റിംഗ് നല്‍കിയിരിക്കുന്നതും. ചിത്രവിശേഷത്തിന് ഒരു വയസ് എന്ന പോസ്റ്റില്‍ ഇതിനെക്കുറിച്ചെല്ലാം വിശദമായി എഴുതിയിട്ടുണ്ട്.
    --

    ReplyDelete
  9. Dear Hari,

    When it began this was a good site with impartial reviews and ratings. But of late the standard is going down. I don't know what the reason is. Are you being influenced by the substandard reviews at Malayalam Movie reviews blog?

    Like many others I can't agree with the ratings you have given. Malabar Wedding is certainly worth more than 1/10. You say multiple times that the film has decent comedy numbers. At least that deserves a better rating. Such a low rating may be OK for a crap film like Vamanapuram Bus Route, but not for MW.

    Similarly Cycle also deserves a better rating.

    I hope you will reconsider your rating scheme for the upcoming Vishu films. It is a request.

    ReplyDelete
  10. Hari

    Aadyathe thavana aanu ivide!Malayalam movie reviews site-il ninnum ethi chernnathaanu! ur blog has a very professional feel to it that I found very appealing, and ofcourse several of ur reviews that I got to see on the home page look real interesting as well.

    Shall be back for more. Keep the good work going!

    :)

    ReplyDelete
  11. @ വിമല്‍,
    :) വിമര്‍ശനത്തിനു നന്ദി. മലയാളം മൂവി റിവ്യൂ ബ്ലോഗിന്റെ സ്വാധീനം എനിക്കു വന്നിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. മലബാ‍ര്‍ വെഡ്ഡിംഗിന് ഞാന്‍ നല്‍കിയ റേറ്റിംഗ് ന്യായമാണെന്നു തന്നെയാണ് എന്റെ വിശ്വാസം. അതിലാകെയുള്ള കോമഡികള്ക്കാണ് ആ ഒന്നുപോലും എന്ന് റിവ്യൂവില്‍ പറഞ്ഞിരിക്കുന്നതും ശ്രദ്ധിച്ചിരിക്കുമല്ലോ. സൈക്കിളിന്റെ കാര്യത്തിലും റേറ്റിംഗ് കുറഞ്ഞുപോയെന്ന് എനിക്കു തോന്നുന്നില്ല. വിഷു ചിത്രങ്ങള്‍ മികച്ചചിത്രങ്ങളാവട്ടെ, എനിക്ക് മികച്ച റേറ്റിംഗ് നല്‍കാന്‍ സഹായിക്കുന്ന തരത്തില്‍... :)

    @ എം.എം.
    ബ്ലോഗ് ഇഷ്ടപ്പെട്ടുവെന്നതിലും, അതിവിടെ പറഞ്ഞതിലും വളരെ സന്തോഷം. തുടര്‍ന്നും അഭിപ്രായങ്ങള്‍ അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. :)
    --

    ReplyDelete
  12. “തമാശകളില്‍ മിക്കവയും പ്രേക്ഷകരെ ചിരിപ്പിക്കും എന്നതിനാലും,“

    എന്ത് തമാശയാണ് ഹരീ ഈ ചിത്രത്തില്‍ മനുഷ്യനെ ചിരിപ്പിക്കുന്നത്..ഹരിയുടെ മുകളീല്‍ പറഞ്ഞ ഒറ്റ വാക്കാണ് എന്നെ ഈ പടം കാണാന്‍ പ്രേരിപ്പിച്ചത്.മികച്ച് ഒരൂ “ക്ലൈമാക്സും”.എനിക്കു 35 രൂപയും പെട്രോള്‍ കാശും തിരിച്ചു തന്നേപറ്റൂ.....

    ReplyDelete