
‘റോക്ക് ന്’റോള്‍’ എന്ന ചിത്രത്തിനു ശേഷം രഞ്ജിത്ത് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ‘തിരക്കഥ’. കഥ, തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കിയതിനൊപ്പം, ഒരു പ്രധാനവേഷത്തെ അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു രഞ്ജിത്ത് ഈ ചിത്രത്തില്‍. പൃഥ്വിരാജ്, പ്രിയമണി, അനൂപ് മേനോന്, സംവൃത സുനില്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ‘നന്ദന’ത്തിനു ശേഷം രഞ്ജിത്തും, പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണെങ്കിലും; ‘നന്ദന’ത്തിന്റെ ആകര്‍ഷണീയത ‘തിരക്കഥ’യ്ക്ക് അവകാശപ്പെടുവാനില്ല. എന്നിരുന്നലും സമകാലീന മലയാളസിനിമകളുമായി താരതമ്യം ചെയ്യുമ്പോള്‍ ചിത്രം മോശവുമല്ല. രഞ്ജിത്ത്, മഹാ സുബൈര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
സിനിമയെ സ്നേഹിക്കുന്ന കുറച്ച് സുഹൃത്തുക്കളുടെ ഹോട്ടല്‍ സംരംഭമാണ് ‘കാസബ്ലാങ്ക’. അക്ബര്‍ അഹമ്മദാ(പൃഥ്വിരാജ്)ണ് ഇവരില്‍ പ്രധാനി. അക്ബറിന്റെ പരിപാടികള്‍ക്ക് പിന്തുണയുമായി കാമുകിയായ ദേവയാനി(സംവൃത സുനില്‍)യുമുണ്ട്. അക്ബറിന്റെ സംവിധാനത്തില്‍, ഇവരെല്ലാവരും കൂടി സഹകരിച്ചു പുറത്തിറക്കുന്ന ‘ബ്രദേഴ്സ്’ ഒരു വലിയ വിജയമാവുന്നു. നൂറാം ദിവസം അഘോഷത്തിനെത്തുന്ന സൂപ്പര്‍ സ്റ്റാര്‍ അജയ് ചന്ദ്രന്(അനൂപ് മേനോന്), തന്റെ ആദ്യ ചിത്രത്തിന്റെ വിജയം അനുസ്മരിക്കുന്നു. ആ ചിത്രത്തിലെ നായികയായ മാളവിക(പ്രിയമണി) എവിടെയാണെന്നാണ് അക്ബറിന്റെ ചിന്ത പോവുന്നത്. തന്റെ അടുത്ത ചിത്രം; അജയ് ചന്ദ്രനും, മാളവികയും തമ്മിലുള്ള പ്രണയകഥ തന്നെയാവട്ടെയെന്ന് അക്ബര്‍ തീരുമാനിക്കുന്നു.
അക്ബര്‍ അഹമ്മദെന്ന അക്കിയെ, പൃഥ്വിരാജ് നന്നായി ഉള്‍ക്കൊണ്ട് അഭിനയിച്ചിരിക്കുന്നു. ദേവയാനിയുടെ വേഷം സംവൃതയും മോശമാക്കിയില്ല. അജയ് ചന്ദ്രനായുള്ള അനൂപിന്റെ പ്രകടനം അത്രയൊന്നും മികച്ചതെന്നു പറയാനില്ല. ഇതിലും നന്നായി അഭിനയിച്ചു ഫലിപ്പിക്കുവാന്‍ സാധ്യതയുള്ള വേഷമായിരുന്നു അത്. ചിത്രത്തിന്റെ ആദ്യഭാഗങ്ങളില്‍ മാളവികയായി പ്രിയമണിക്ക് കാര്യമായൊന്നും ചെയ്യുവാനുണ്ടായിരുന്നില്ല. എന്നാല്‍ അവസാനഭാഗങ്ങളില്‍ മാളവികയിലാണ് ചിത്രം കേന്ദ്രീകരിക്കുന്നത്. ആ ഭാഗങ്ങളില്‍ മാളവികയെ അവതരിപ്പിക്കുക അത്ര എളുപ്പമല്ല; പ്രിയമണി നന്നായി തന്നെ ആ ഭാഗങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. ഇവരെക്കൂടാതെ നിഷാന്ത് സാഗര്‍, നന്ദു, അഗസ്റ്റ്യന്‍, മണിയന് പിള്ള രാജു, കൊച്ചിന് ഹനീഫ, ശിവാജി ഗുരുവായൂര്‍, മല്ലിക സുകുമാരന്‍, അരുണ്‍, വിജയരാഘവന്, ഭീമന് രഘു, ശ്രീരാമന് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
എം.ജെ. രാധാകൃഷ്ണന്റെ ക്യാമറയോ, സാബുറാമിന്റെ കലാസംവിധാനമോ, വിജയ് ശങ്കറിന്റെ എഡിറ്റിംഗോ ചിത്രത്തിനു കാര്യമായ സാങ്കേതികമൂല്യമൊന്നും നല്‍കുന്നില്ല. പല രംഗങ്ങളും ഇരുപതു വര്‍ഷത്തോളം പിന്നിലോട്ട് പോവുന്നുണ്ടെങ്കിലും, പ്രധാന കഥാപാത്രങ്ങളുടെ രൂപഭാവങ്ങളിലൊഴികെ മറ്റൊന്നിലും പഴമ കാണുവാന്‍ കഴിഞ്ഞില്ല. എണ്‍പതുകളിലെ നായകന് വന്നിറങ്ങുന്ന റോയല്‍ എന്‍ഫീല്‍ഡ് മുതല്‍ ജൂസു കൊണ്ടുവരുന്ന ഗ്ലാസുവരെ ഈ കാലഘട്ടത്തിലേത്! റഫീഖ് അഹമ്മദെഴുതി, ശരത് സംവിധാനം ചെയ്തിരിക്കുന്ന ഗാനങ്ങള്‍ സിനിമയ്ക്ക് ഒരധികപ്പറ്റാണെങ്കിലും; കേള്‍വിക്ക് തരക്കേടില്ല. എന്നിരുന്നാലും രഞ്ജിനി ഹരിദാസിനെക്കൊണ്ടൊക്കെ മലയാളം പാടിപ്പിച്ചത് അല്പം കടന്നുപോയി!
ആരിലേക്കൊക്കെയോ നീളുന്ന സൂചകങ്ങളാണ് ഈ ചിത്രത്തിലെ പേരുകളും, വേഷങ്ങളും, രൂപഭാവങ്ങളും. എന്നാല്‍ എല്ലാം കൂടി കൂട്ടിക്കലര്‍ത്തി ഒരാളെ മാത്രമായി ലക്ഷ്യമാക്കാതിരിക്കുവാനും തിരക്കഥാകൃത്തുകൂടിയായ സംവിധായകന് ശ്രദ്ധിച്ചിട്ടുണ്ട്. സമകാലീന മലയാളസിനിമയിലെ ചില ദുഷ്പ്രവണതകളെ തുറന്നുകാട്ടുവാന്‍ രഞ്ജിത്തിനു കഴിഞ്ഞിട്ടുണ്ടെന്നതും എടുത്തു പറയേണ്ടതുതന്നെ. എന്നാല്‍ പ്രമേയത്തിലെ പുതുമയുടെ രസം കളയുന്ന രീതിയിലായിപ്പോയി ചിത്രത്തിന്റെ തിരക്കഥയും, ചിത്രീകരണവും. കഥയും, തിരക്കഥയും, സംഭാഷണവും, സംവിധാനവും, അഭിനയവും ഒക്കെക്കൂടി ചെയ്യുന്ന ബാലചന്ദ്രമേനോനു പഠിക്കാതിരിക്കുന്നതാവും രഞ്ജിത്തിനും, മലയാളസിനിമയ്ക്കു തന്നെയും നല്ലതെന്നു തോന്നുന്നു. ഇങ്ങിനെയൊക്കെയാണെങ്കിലും, സാധാരണ ഉണ്ടാവാറുള്ള സൂപ്പര്‍സ്റ്റാറുകളുടെ തല്ലിക്കൂട്ട് ഓണച്ചിത്രങ്ങളേക്കാള് എന്തുകൊണ്ടും ഭേദമാണിതെന്നത് മറക്കുവാനുമാവില്ല.
Description: Thirakkatha (Thirakatha, Thirakkadha, Thirakadha): A Malayalam Film Directed by Ranjith. Story, Screenplay, Dialogues by Ranjith. Produced by Maha Subair and Ranjith. Starring PrithviRaj, Priyamani, Anoop Menon, Samvritha Sunil, Nandu, Cochin Haneefa, Sivaji Guruvayoor, Mallika Sukumaran, Maniyanpilla Raju, Augustine. Lyrics by Rafeeq Ahmed and Music by Sarath. Film Review by Hareesh N. Nampoothiri aka Haree | ഹരീ. 2008 September Onam Release.
--
രഞ്ജിത്ത് സംവിധാനം ചെയ്ത; പൃഥ്വിരാജ്, പ്രിയമണി, അനൂപ് മേനോന്, സംവൃത സുനില്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഓണച്ചിത്രം; ‘തിരക്കഥ’യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete--
ഈ വിവരങ്ങള്‍ക്ക് നന്ദി...കഴിയുമെങ്കില്‍ നാളെ ഈ ചിത്രം കാണാന്‍ ശ്രമിക്കും...
ReplyDeleteഇനിയിത് കാണണമെങ്കില്‍ മോസര്‍ ബെയറിന്റെ സീഡി ഇറങ്ങണം. നമ്മള് നാട്ടില്‍ ചെല്ലുമ്പോഴേക്കും തീയറ്ററിന്നൊക്കെ മാറിപ്പോകും.
ReplyDeleteഹരി മാഷെ തിരകഥ കണ്ടില്ല .... മഞ്ഞപിത്തം പിടിച്ചു കിടപ്പായിരുന്നു ... പിന്നെ ഗുല്‍മോഹര്‍ കണ്ടോ ? ? എങ്ങനെ ഉണ്ട് ചിത്രം ??? ഞാന്‍ ഇത്തവണ പോയപ്പോള്‍ "ചിതറിയവര്‍" മാത്രം ആണ് കണ്ടത് ..... നിലവാരം ഉള്ള ചിത്രം ആണ് എന്നാണ് എന്റെ അഭിപ്രായം .....
ReplyDeleteHaree,
ReplyDeleteCan you make it clear whether this film is worth a watch or not. Most of the reviewers are giving good report about this movie. After delivering sum dull movies (except Kayioppu) it is happy to see Renjith after long time with a good movie (Is it a good one?).
രഞ്ജിനി ഹരിദാസിനെക്കൊണ്ടൊക്കെ മലയാളം പാടിപ്പിച്ചത് അല്പം കടന്നുപോയി!
ReplyDelete:)ദൈവമേ എന്തൊക്കെ കാണണം....?
തരക്കേടില്ലാത്ത ചിത്രം എന്നൊരു കമണ്റ്റ് കേട്ടു.... കണ്ടിട്ട് അഭിപ്രായം പറയാം.... തലപ്പാവും മികച്ച ചിത്രമാണെന്ന് കേട്ടു... കണ്ടുവോ? ഗുല്മോഹറിനെ പറ്റി ഒന്നും കേട്ടില്ല....
@ ശിവ,
ReplyDeleteഎന്നിട്ടു കണ്ടുവോ?
@ നിരക്ഷരന്,
:-)
@ നവരുചിയന്‍,
എന്നിട്ടിപ്പോള്‍ മഞ്ഞപ്പിത്തമൊക്കെ മാറി സുഖമായോ? ‘ഗുല്‍മോഹർ’ ഇറങ്ങിയിട്ടില്ല മാഷേ... പ്രത്യേക പ്രദര്‍ശനം മാത്രമേ നടന്നിട്ടുള്ളൂ. ‘ചിതറിയവർ’ - കേട്ടിട്ടുണ്ട്, കാണ്ടിട്ടില്ല.
@ dreamer,
:-) ശരിയാണ്, ഈ ചിത്രത്തെക്കുറിച്ച് നല്ല റിപ്പോര്‍ട്ടുകളാണ് മിക്കവാറും എല്ലാ സൈറ്റുകളിലും. എന്നാല്‍ എനിക്കത്ര മികവൊന്നും തോന്നിയില്ല. കാണുന്നതില്‍ കുഴപ്പമില്ല, കണ്ടില്ലെങ്കില്‍ നഷ്ടവുമില്ല.
@ ജയകൃഷ്ണന്,
:-) തലപ്പാവിന്റെ വിശേഷം ഇട്ടിട്ടുണ്ട്. ശെഠാ! ഗുല്‍മോഹര്‍ ഒന്ന് റിലീസാവട്ടെ എന്റിഷ്ടാ!!! :-D
--
I heard Thirakadha is better than Thalappavu .....Thirakadha seems to be attracting better crowd in all the cities too. But you gave same marks for Thirakadha and Annan Thampi...All other reviewers gave very good opinion about Thirakadha other than you.
ReplyDelete@ sajith,
ReplyDeleteശരിയാണ്. ഇന്‍ഡ്യാഗ്ലിറ്റ്സ്, ഇന്ദുലേഖ, നൌറണ്ണിംഗ്, സിഫി മൂവീസ് തുടങ്ങിയവയിലെല്ലാം ‘തിരക്കഥ’യ്ക്കാണ് മുന്‍തൂക്കം. പക്ഷെ, അവയൊക്കെ വായിച്ചിട്ടും എനിക്ക് തിരിച്ചു തോന്നുന്നില്ല! :-) ‘തിരക്കഥ’ എന്തുകൊണ്ട് എന്നെ സംബന്ധിച്ച് പിന്നിലായി, ‘തലപ്പാവ്’ എന്തുകൊണ്ട് മുന്‍പിലായി; ഇത് വിശേഷത്തില്‍ നിന്നും വ്യക്തമാണെന്നു കരുതുന്നു. ചുരുക്കത്തില്‍ ‘തിരക്കഥ’യുടെ എക്സിക്യൂഷന് തൃപ്തികരമായില്ല എന്നുവേണം പറയുവാന്‍.
--
പല രംഗങ്ങളും ഇരുപതു വര്‍ഷത്തോളം പിന്നിലോട്ട് പോവുന്നുണ്ടെങ്കിലും, പ്രധാന കഥാപാത്രങ്ങളുടെ രൂപഭാവങ്ങളിലൊഴികെ മറ്റൊന്നിലും പഴമ കാണുവാന്‍ കഴിഞ്ഞില്ല
ReplyDeleteഹരീ..ഈ പറഞ്ഞതിനു നൂറു മാര്‍ക്ക്....
ഗുഡ് റിവ്യൂ......
എന്നിരുന്നാലും ഈ പടം കാണാന്‍ തന്നെതീരുമാനിച്ചു. ബികോസ്, ഈ പടത്തിലെ കാസബ്ലാങ്ക എന്ന ലൊക്കേഷന്‍ ചിത്രീകരണം നേരില്‍ കണ്ടിരുന്നു..:)
ReplyDeleteതിരക്കഥ കാണാന്‍ കൊള്ളാവുന്നതു തന്നെ.തലപ്പാവ് ,ആകാശഗോപുരം എന്നിവ എനിക്കത്ര പിടിച്ചില്ല.ഗുല്‍മോഹര്‍ പ്രിവ്യൂ കണ്ടു.ഒരാത്മാര്‍ത്ഥതയും ഇല്ലാത്ത സംവിധായകന്റെ നക്സല്‍ ചിത്രം എന്ന നിലയില്‍ തരക്കേടില്ല.രഞ്ജിത്ത് നന്നായി.ഓരോ സീനില്‍ രഞ്ജിത്തിനെ കാണുമ്പോഴും ഇതേ സീനില്‍ സുരേഷ് ഗോപിയെ കാണേണ്ടിവന്നില്ലല്ലോ എന്ന ആശ്വാസം.ആശാന് തിരക്കായതിനാലാണല്ലോ രഞ്ജിത്ത് ഈ റോള്‍ ഏറ്റെടുത്തത്.
ReplyDeleteരണ്ടു സിനിമയുടെയും നൂറാം ദിവസം ആഘോഷിക്കാനെത്തിയ കാണികളും ഒരെ ആള്ക്കാരായിരുന്നൊ?
ReplyDeleteഎന്നാലും കണ്ടിരിക്കാം.. ബോറടിച്ചില്ല.. അമാനുഷികമായതൊന്നും കാണെണ്ടല്ലൊ..
@ g.manu,
ReplyDeleteനന്ദി. :-)
@ ഏറനാടന്‍,
:-) ലൊക്കേഷന്‍ ചിത്രീകരണം കണ്ടതുമാത്രമേയുള്ളോ? അതോ ആള്‍ക്കൂട്ടത്തിലൊരാളായി (ഒറ്റയ്ക്കുമാവാം...) സിനിമയില്‍ വല്ലയിടത്തുമുണ്ടോ?
@ tk sujith,
‘ആകാശഗോപുരം’ പിടിക്കാത്തത് മനസിലായി, പക്ഷെ ‘തലപ്പാവി’ന്റെ പ്രശ്നം മനസിലായില്ല. എനിക്ക് ആത്മാര്ത്ഥതക്കുറവൊന്നും തോന്നിയില്ല, അല്ലെങ്കില്‍ എന്തിനോട് ആത്മാര്‍ത്ഥത ഇല്ലെന്നാണ്? അതുശരി, അങ്ങിനെയാണോ... :-)
@ ഇട്ടിമാളു,
:-) അതറിയില്ല, ആയിരുന്നോ?
--
ഹരീ, ഞാന്‍ ഈ പടത്തില്‍ ആള്ക്കൂട്ടത്തിലുമില്ല ഒറ്റയ്ക്കുമില്ല. ചെറുതെങ്കിലും ശ്രദ്ധിക്കപ്പെടുന്ന വേഷം ഉണ്ടെങ്കില്‍ മാത്രം ഏത് സില്മാകൊമ്പന് ആയാലും ശെരി എന്നെ വിളിച്ചാല്‍ മതി എന്ന് ഏവര്‍ക്കും അറിയാം. :)
ReplyDeleteഹരി.. ആദ്യമേ ഒന്നു പറയട്ടെ..റേറ്റിങ്ങ് വെറും 4 നല്കി ഈ ചിത്രത്തെ വല്ലാതെ തരംതാഴ്ത്തിക്കളഞ്ഞു.
ReplyDeleteനല്ല ചിത്രങ്ങള്‍ തിരഞ്ഞെടുത്ത് അഭിനയിക്കുന്നതില്‍ പൃഥ്വിരാജിനെ അഭിനന്ദിക്കണം.
എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. കുറേ കാലത്തിനു ശേഷം രഞ്ജിത്ത് മര്യാദയ്ക്ക് ഒരു പടം എടുത്തു.
കണ്ടിറങ്ങുമ്പോള്‍ പല കഥാപാത്രങ്ങളും മനസ്സില്‍ തങ്ങി നില്ക്കും.
ഒരു കാര്യത്തില്‍ ഉറപ്പു പറയാം. തീയേറ്ററില്‍ പോയി കണ്ടാല്‍ പൈസ മുതലാവും.
@ ഏറനാടന്‍,
ReplyDelete:-) ഞാന്‍ ചെറുതാക്കി പറഞ്ഞതൊന്നുമല്ലേ... ചിത്രത്തില്‍ എവിടെയെങ്കിലും ഉണ്ടായിരുന്നോ എന്നേ ഉദ്ദേശിച്ചുള്ളൂ...
@ satheesh haripad,
:-) റേറ്റിംഗ് കൂടുതല്‍ നല്‍കാമായിരുന്നു; അജയ് ചന്ദ്രന്റെ കാസ്റ്റിംഗ് ശരിയായിരുന്നെങ്കില്‍, അരുണിനെപ്പോലെയുള്ളവര് അഭിനയിച്ച കഥാപാത്രങ്ങള്‍ക്ക് കുറച്ചുകൂടി വ്യക്തിത്വമുണ്ടായിരുന്നെങ്കില്‍, കാലത്തിന്റെ പിന്നോട്ടുള്ള പോക്ക് ആത്മാര്‍ത്ഥമായി ചെയ്തിരുന്നെങ്കില്‍... മൊത്തത്തില്‍ ‘പെര്ഫെക്ഷന്’ കൊണ്ടുവരുവാന്‍ സംവിധായകന് കഴിഞ്ഞിട്ടില്ല. പിന്നെ ചിത്രത്തിന്റെ സ്വഭാവം കൊണ്ട് ജനപ്രിയത ഏറുമെന്നു മാത്രം.
--
ഹരീ,
ReplyDeleteതിരക്കഥ ഇന്നാണ് കണ്ടത്. എനിക്ക് വല്ലാതിഷ്ടപ്പെട്ടു. സുന്ദരമായെരു സിനിമ, ഹൃദയസ്പര്‍ശിയും. എന്തുകൊണ്ടാണ് ഇതിന് നാലുമാര്ക്കില് ഒതുക്കിയതെന്ന് എത്രയാലോചിച്ചിട്ടും പിടികിട്ടുന്നില്ല. മാടമ്പിക്കും വെറുതേ ഒരു ഭാര്യക്കും നാലു മാര്‍ക്കു കൊടുക്കാമെങ്കില്‍ ഇതിന് എട്ടു മാര്‍ക്കു നല്‍കാമെന്നാണ് എന്റെ അഭിപ്രായം. പല സിനിമകളുടെ മിശ്രിതമായ മാടമ്പി നന്നായി എടുത്തിട്ടുണ്ടെന്നല്ലാതെ മറ്റൊരു മികവും അതിനില്ല. പക്ഷെ, ഈ ചിത്രത്തിന്റെ കാര്യം അതല്ല, മാടമ്പിയെ അപേക്ഷിച്ച് കുറച്ചൊക്കെ വ്യത്യസ്തതയാര്‍ന്ന പ്രമേയം, മികച്ച ആവിഷ്കാര ശൈലി, പ്രിയാമണി ഉള്‍പ്പെടെയുള്ളവരുടെ മികച്ച പ്രകടനം... അങ്ങനെ ഘടകങ്ങള്‍ അനവധിയാണ്. എന്നിട്ടും ഇതിനേക്കാള്‍ 50 ശതമാനം കൂടി മികച്ചതാണ് മാടമ്പിയെന്നു പറഞ്ഞാല്‍ അത് പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കലാണ്. ഹരിയുടെ വിലയിരുത്തല്‍ പൂര്‍ണമായി വായിക്കുന്നതിലുമധികം അവര്‍ ശ്രദ്ധിക്കുന്നത് മാര്‍ക്കിലായിരിക്കും എന്നോര്‍ക്കുക. അതുകൊണ്ട് മാര്‍ക്കിടീലിന്റെ മാനദണ്ഡം അടിയന്തരമായി പുനപ്പരിശോധിക്കണം എന്നഭ്യര്‍ഥിക്കുന്നു.
ഹരി ആറു മാര്‍ക്കു കൊടുത്ത ചിത്രങ്ങളെക്കാള്‍ ഞാനിഷ്ടപ്പെടുന്നത് നാലു മാര്‍ക്കു കൊടുത്തവയാണ്. തലപ്പാവിനെ മാറ്റിനിര്‍ത്തുന്നു.... തീര്‍ച്ചയായും ഈ സിനിമ കണ്ടില്ലെങ്കില്‍ നിങ്ങള്‍ക്ക് നഷ്ടമാണുണ്ടാകുക...
@ വക്രബുദ്ധി,
ReplyDelete:-) വിശേഷത്തിലും, തൊട്ടുമുന്പിലെയും കമന്റില്‍ ഞാന്‍ പറഞ്ഞിരുന്നു റേറ്റിംഗ് കുറയുവാനുള്ള കാരണം. പ്രമേയം ഇതിലും മികച്ച ട്രീറ്റ്മെന്റ് ആവശ്യപ്പെടുന്നു, അതു നല്കുവാന് സംവിധായകന്/സാങ്കേതികവിദഗ്ധര്‍ക്ക് കഴിഞ്ഞിട്ടില്ല. ‘മാടമ്പി’യില്‍ ഒരു പ്രമേയം തന്നെ കൈകാര്യം ചെയ്യുന്നില്ലല്ലൊ! ഉപരിപ്ലവമായ വിനോദം പ്രദാനം ചെയ്യുകയെന്ന അതിന്റെ ലക്ഷ്യം നിറവേറുന്നുണ്ട്, അതും ഭംഗിയായി തന്നെ. അതിനാല്‍ തന്നെ ‘തിരക്കഥ’യേക്കാള്‍ ഞാന്‍ ആസ്വദിച്ചത് ‘മാടമ്പി’യാണ്. സുന്ദരമാക്കാമായിരുന്ന, ഹൃദയസ്പര്ശിയാവുമായിരുന്ന ഒരു സിനിമ എന്നേ ‘തിരക്കഥ’യെക്കുറിച്ച് എനിക്ക് പറയുവാന്‍ കഴിയുന്നുള്ളൂ. പ്രിയമണിയുടെ അവസാനഭാഗത്തെ അഭിനയം മാത്രമാണ് സിനിമയെ പ്രേക്ഷകര്‍ക്ക് അല്പമെങ്കിലും ‘ഫീല്‍’ ചെയ്യിക്കുന്നത്.
--
ഹരീ,
ReplyDeleteഒരു സംശയത്തിനുകൂടി മറുപടി തരിക. മാടമ്പിയും തിരക്കഥയും തമ്മില്‍ 2 പോയിന്റ് വ്യത്യാസമുണ്ട്. അതേസമയം തിരക്കഥയും ആകാശഗോപുരവും തമ്മില്‍ 0.5 പോയിന്റ് വ്യത്യാസമേ കാണുന്നുള്ളു. ആകാശഗോപുരത്തേക്കാള് നേരിയ മെച്ചമേ തിരക്കഥയ്ക്കുള്ളുവെന്ന നിലപാടിനോട് ഒട്ടും യോജിക്കാനാകില്ല.
പിന്നെ പ്രമേയം കൈകാര്യം ചെയ്യാത്ത മാടമ്പി നന്നായി ആസ്വദിക്കാനായി എന്നു പറഞ്ഞ് മാര്‍ക്കു കൊടുക്കുകയും, ചെറിയ ചില പിഴവുകള്‍ വന്നിട്ടുണ്ടെങ്കിലും കഥയില്ലായ്മയുടെ കാലത്ത് തികച്ചും വ്യത്യസ്തമായൊരു പ്രമേയം കാഴ്ചവച്ച ചിത്രത്തെ വല്ലാതെ മോശമാക്കുകയും (റേറ്റിംഗില്‍) ചെയ്യുന്നത് ന്യായീകരിക്കാനാകില്ല.
ഹരിയ്ക്ക് 4 മാര്‍ക്കു കഴിഞ്ഞാല്‍ പിന്നെ 6 ആണെന്നു തോന്നുന്നു പരിഗണനയില്‍.
4.5, 5, 5.5 തുടങ്ങിയവയൊന്നും കാണുന്നേയില്ല...
0.5, 3.5, 4, 6, 7.5 എന്നിങ്ങനെ സ്ളാബ് നിശ്ചയിച്ചിട്ടുണ്ടോ?
@ വക്രബുദ്ധി,
ReplyDelete“ചെറിയ ചില പിഴവുകള്‍ വന്നിട്ടുണ്ടെങ്കിലും...” - പിഴവുകള്‍ ചെറുതാണെന്നു കരുതുന്നില്ല. പ്രമേയവും, പ്രിയമണിയുടെ അവസാനഭാഗങ്ങളിലെ അഭിനയവും; ഇതു രണ്ടും ഒഴിച്ചു നിര്‍ത്തിയാല്‍ സിനിമയില്‍ എന്താണ് ശരാശരിക്കു മുകളിലേക്കുള്ളത്? ചിലതൊക്കെ താഴേക്ക് പോവുകയും ചെയ്തു! ആസ്വാദനക്ഷമമായി വിഷയത്തെ അവതരിപ്പിക്കുക എന്നതിനാണ് ഞാന്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. അസ്വാദനമെന്നാല് കേവലം കോമഡിയാണെന്ന് ഇതിനാല്‍ അര്‍ത്ഥമാക്കുന്നില്ല എന്നും പറഞ്ഞുകൊള്ളട്ടെ.
പടങ്ങളിറങ്ങട്ടേന്നേ; നമുക്ക് 5-ഉം, 5.5-യും ഒക്കെ നല്‍കാം. (ഇനി 5 നല്കിയാല് പറയും വക്രബുദ്ധിയെ പേടിച്ചാണെന്ന്; നല്‍കിയില്ലെങ്കില്‍ പറയും വക്രബുദ്ധി ഇങ്ങിനെ പറഞ്ഞതുകൊണ്ടാണെന്ന്...) :-D (അഞ്ചാതെ, പോസിറ്റീവ് ഒക്കെയുണ്ടേ...)
--
Hai haree,
ReplyDeleteI am a regular reader of your reviews. Congrats for doing a good work.
I saw this movie recently. Who has done the dubbing for Priyamani in this film? .
Thanks
ചിത്രവിശേഷം മുടങ്ങാതെ വായിക്കുന്ന ഒരാളാണു ഞാന്‍,കമന്റുകള്‍ ഇടാറില്ലെങ്കിലും.ഇപ്പോള്‍ സമയം രാത്രി പന്ത്രണ്ടരയാണു.ഞാന്‍ തിരക്കഥ രണ്ടാം വട്ടം കണ്ടു കഴിഞ്ഞു.അപ്പോഴാണു ചുമ്മാ ഒരു കൌതുകത്തിന്റെ പേരില്‍,ഹരീ എന്തായിരുന്നു ഈ ചിത്രത്തെക്കുറിച്ച് എഴുതിയെതെന്നു ഒന്നു കൂടി നോക്കിയത്.
ReplyDeleteഎനിക്ക് സിനിമ നിരൂപണത്തിന്റെ ആദ്യാക്ഷരങ്ങള്‍ പോലും അറിയില്ല.ഹരീയ്ക്ക് അതു നന്നായി അറിയുകയും ചെയ്യാം എന്നാണു എന്റെ വിശ്വാസം.കാരണം ഇതു നോക്കിയിട്ടാണു ഞാന്‍ പലപ്പോഴും കാണേണ്ട ചിത്രങ്ങള്‍ തിരഞ്ഞെടുക്കാറുള്ളത്.ഹരീ ഏഴു മാസങ്ങള്‍ക്കു മുന്‍പെഴുതിയ ഒരു റിവ്യൂവിനു കമന്റിടാന്‍ ഇന്നെന്നെ പ്രേരിപ്പിച്ചത്,ഈ ചിത്രം വലിയ കാര്യമല്ല എന്ന മട്ടിലുള്ള ഹരിയുടെ എഴുത്തും,മാര്‍ക്കും കണ്ടപ്പോഴാണു.എന്താണു ഹരീ ഒരു നല്ല ചിത്രം?സാധരണ,എത്ര ഇഷ്ടപ്പെട്ട ചിത്രമാണെങ്കിലും രണ്ടാമത് കാണുമ്പോള്‍ ചില രംഗങ്ങളെങ്കിലും നമ്മളെ മടുപ്പിക്കാറുണ്ട്.ഇന്നു ഈ ചിത്രം രണ്ടാമതു കണ്ട നേരം,ഒരു സീന്‍ പോലും എന്നെ മടുപ്പിച്ചതായി എനിക്കു തോന്നിയില്ല.തിയറ്റേറില്‍ ആളുകള്‍ കാണാത്ത,എന്നാല്‍ ഫിലിം ഫെസ്റ്റിവലുകളില്‍ നിറയെ കൈയ്യടി വാങ്ങുന്ന ചിത്രങ്ങളാണു മികച്ചത് എന്ന അഭിപ്രായം,വിശ്വാസം എനിക്കില്ല.അതു പോലെ തന്നെ,നൂറു ദിവസം ഓടുന്ന ചിത്രം നല്ലതാണെന്ന അഭിപ്രായവുമില്ല.ആത്യന്തികമായി ഒരു ചിത്രമുണ്ടാകുന്നതു പ്രേക്ഷകനു വേണ്ടിയാണു.അവനെ മടുപ്പിക്കാത്ത,അവനു പുതുമ നല്കാന് കഴിയുന്ന,അവന്റെ സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്ത ഒന്നാകണം നല്ല സിനിമ.ഈ രീതിയില്‍ ചിന്തിക്കുമ്പോള്‍,തിരക്കഥ വെറും ഒരു നല്ല സിനിമയല്ല മറിച്ച് മികച്ച ഒരു സിനിമയാണു.യാതൊരു കഴമ്പുമില്ലാത്ത ചിത്രങ്ങള്‍ വിജയിക്കുന്നതു കണ്ടപ്പോഴൊക്കെ എന്നെ വിഷമിപ്പിച്ച ഒരു കാര്യമായിരുന്നു തിരക്കഥ എന്ന മികച്ച സിനിമയ്ക്കു ലഭിച്ച ഞാനുള്‍പ്പെടെയുള്ള പ്രേക്ഷകരുടെ തണുപ്പന്‍ പ്രതികരണം.തമിഴില്‍ വത്യസ്തമായ സിനിമകള്‍ ഉണ്ടാകുന്നു എന്നു പറഞ്ഞു വിലപിക്കുന്നവര്‍,എന്തു കൊണ്ടാണു ഈ സിനിമ കണ്ടില്ലെന്നു നടിച്ചതു എന്നെനിക്കറിഞ്ഞു കൂടാ.
അജയ് ചന്ദ്രനായുള്ള അനൂപ് മേനോന്റെ പ്രകടനമാണു മാര്‍ക്ക് കുറയാന്‍ കാരണം എന്ന ഹരീയുടെ കമന്റ്റ് കണ്ടു.അത്രയും മോശമായ ഒരു പ്രകടനമായിരുന്നു,അനൂപിന്റെ എന്നെനിക്ക് തോന്നിയില്ല.കഥാപാത്രം ആവശ്യപ്പെടുന്ന ഫീല്‍,90 ശതമാനവും നല്കാന് അനൂപിനു കഴിഞ്ഞു എന്നു തന്നെയാണു എനിക്ക് തോന്നുന്നത്.മാത്രമല്ല,അനൂപ് മേനോന്റെ മൂന്നാമത്തെയോ നാലാമത്തെയോ ചിത്രം മാത്രമായിരുന്നു ഇതു.
അടുത്ത കാര്യം വിഷയം ആവശ്യപ്പെടുന്ന ഫീല്‍,അവിടെയും ഹരീയോട് വിയോജിക്കാതെ നിവര്‍ത്തിയില്ല.കാരണം ഈ സിനിമ ആദ്യം കണ്ടപ്പോഴും,രണ്ടാമത് കണ്ടപ്പോഴും വല്ലാത്ത ഒരു മാനസികാവസ്ഥയോടെയാണു ഞാന്‍ ചിത്രം കണ്ടു പൂര്‍ത്തിയാക്കിയത്.ചുരുക്കം ചില സിനിമകളില്‍ മാത്രമേ,നമ്മള് കഥയിലേയ്ക്ക് അറിയാതെ മുഴുക്കി പോകാറുള്ളു.അത്തരമൊരു അനുഭവമായിരുന്നു ഈ ചിത്രം എനിക്കു സമ്മാനിച്ചത്.
തിരക്കഥ പുറത്തിറങ്ങിയിട്ട് ഏകദേശം ഒരു വര്‍ഷമാകുന്നു.ഹരീയുടെ റിവ്യൂ എത്ര പേരെ തീയറ്ററുകളില്‍ ഈ ചിത്രം കാണുന്നതില്‍ നിന്നു പിന്തിരിപ്പിച്ചു എന്നറിഞ്ഞു കൂടാ,എങ്കിലും കുറച്ചു പേരുണ്ടാകും എന്നു തന്നെയാണു എന്റെ വിശ്വാസം.അവരോടായി പറയട്ടെ,എന്തെങ്കിലും നിവര്‍ത്തിയുണ്ടെങ്കില്‍ ഈ സിനിമയുടെ സിഡി/ഡിവിഡി കാണാന്‍ ശ്രമിക്കുക.ഈ സിനിമ നിങ്ങളെ നിരാശപ്പെടുത്തില്ല.ഇത്തരം സിനിമകള്‍ ഇനിയും ഉണ്ടാകട്ടെ...ചിത്രവിശേഷം,അത്തരം ചിത്രങ്ങളെ പ്രോഹത്സാഹിപ്പിക്കട്ടെ !!!
@ മൃദുല്‍....|| MRIDUL,
ReplyDeleteപിന്നീടുള്ള വായനയ്ക്കും കമന്റിനും നന്ദി. റേറ്റിംഗിനെക്കുറിച്ച് ഇതിനു മുന്‍പു തന്നെ വിശദീകരിച്ചിട്ടുള്ളതാണ്. സി.ഡി.യിട്ടു കാണുന്ന അനുഭവമല്ല തിയേറ്ററില്‍ പോയി കാണുമ്പോള്‍, അതുകൂടി കണക്കിലെടുക്കേണ്ടതുണ്ട്. പിന്നെ, മടുപ്പിന്റെ കാര്യം. ഇപ്പോളോര്‍ത്തു പറയുക അത്ര എളുപ്പമല്ല. അനൂപിന്റെ പ്രകടനം മോശമായിരുന്നു എന്നല്ല, മികച്ചതായില്ല എന്നാണു ഞാന്‍ പറഞ്ഞത്. മൃദുലിനു തോന്നുന്ന മാനസികാവസ്ഥ എനിക്കുണ്ടാവണമെന്നില്ലല്ലോ! അന്ന് ഈ ചിത്രം കണ്ടതിനു ശേഷം എനിക്കുണ്ടായ തോന്നലുകള്‍ തന്നെയാണ് ഇവിടെ പങ്കുവെച്ചത്. അതല്ലാതെ പ്രേക്ഷകരെ അകറ്റണം എന്നൊരു ഉദ്ദേശമൊന്നും എന്തായാലും എനിക്കില്ല. :-)
--
ee aduthaanu nhan thirakkatha kandathu.., verum chavarukal mathram irangunna malayaalathil ithrayum nalla oru cinemaye kurichu hari moshamaayi ezhuthiyathu nannayilla..........
ReplyDeletethirakkathatkku 4 ?
ReplyDeletemadamby enjoyed better than thirakkatha..?
I think you need to revive your reviewing skills..
Otherwise put a disclaimer saying 'all are subjected to my personal tastes'..
or is that mistake of people like me coming here and reading this?
@ mangalassery,
ReplyDelete:-) അഭിപ്രായം മാനിക്കുന്നു. കൂടുതല്‍ ശ്രദ്ധിക്കാം.
@ Jemsheed,
Yup, I enjoyed 'Madambi' than 'Thirakkatha', but I won't compare 'Madambi' with 'Thirakkatha'. 'Madambi' is just meant as a time-pass (HariharNagar 2 also in the same genre, and both entertained me well. Daddy Cool too falls in the same category but it failed to entertain me!) and 'Thirakkatha' is a serious movie with some commercial value. (For me Kaiyyoppu, Gulmohar, Thalappavu etc. come under this category). I do have my own skills in writing visheshams here; if you think they are not good enough, it is fine! :-) I will be happy to have your comments against my views. But it will be better if it is worth something. Comparing my thoughts on 'Madambi' and 'Thirakkatha' (or any other set of movies falling in different categories) and reviewing my reviewing skills, seems just a waste of time! :-)
--
Then you have better option..you write your visheshams..but dont put your ratings..the ratings doesnt look logic..
ReplyDeleteBetter say you can't see the logic in it! I find logic (if I can't convey it, it is my failure; that I agree) and so I'm not stopping it! :-)
ReplyDelete--
Hi Haree..
ReplyDeleteഅടുത്തകാലത്താണ് ഞാന്‍ താങ്കളുടെ reviews site എന്റെ ശ്രദ്ദയില്‍ പെട്ടത്... i checked about all recent movies...എല്ലാം മികച്ചതാണ്...Congrats...
അപ്പോളാണ് എന്റെ ഒരു favourite movie ആയ " തിരക്കഥ" യെ പറ്റി താങ്കള്‍ എഴുതിയത് വായിക്കാം എന്ന് കരുതിയത്...
പക്ഷെ ആ തീരുമാനം എന്നെ നിരാശപെടുത്തിക്കളഞ്ഞു ...
എന്റെ അഭിപ്രായത്തില്‍ വളരെ മികച്ച ഹൃദയ സ്പര്‍ശിയായ ഒരു പടം...
മൃദുല്‍ പറഞ്ഞ പോലെ "ഹരീയുടെ റിവ്യൂ എത്ര പേരെ തീയറ്ററുകളില്‍ ഈ ചിത്രം കാണുന്നതില്‍ നിന്നു പിന്തിരിപ്പിച്ചു എന്നറിഞ്ഞു കൂടാ"
അജയ് ചന്ദ്രനായുള്ള അനൂപ് മേനോന്റെ പ്രകടനമാണു താങ്കളെ ഈ കടും തീരുമാനത്തിന് പ്രേരിപ്പിച്ചത് എന്ന് മനസിലായി...
പക്ഷെ എനിക്ക് വളരെ ഇഷ്ട്ടപെട്ടു അനൂപിന്റെയും പ്രിയ മണിയുടെയും അഭിനയം...അതിനു ശേഷം അനൂപിന്റെ എല്ലാ പടങ്ങളും കാണാരുമുണ്ട്...