
ക്രേസി ഗോപാലന്‍ (Crazy Gopalan)
Published on: December 28, 2008

അന്താരാഷ്ട്ര ചലച്ചിത്രോത്സവം, കേരളം'08 - സമാപനം
Published on: December 21, 2008

| അവാര്‍ഡുകള്‍ | |
- സുവര്‍ണ ചകോരം (മികച്ച ചിത്രം) - ‘പാര്‍ക്ക് വിയ’ (എന്‍റിക് റിവേറോ, മെക്സിക്കോ)
- രജത ചകോരം (മികച്ച സംവിധാനം) - മരിയാന റോണ്‍ഡന്‍ (‘പോസ്റ്റ്കാര്‍ഡ്സ് ഫ്രം ലെനിന്‍ഗ്രാഡ്’, വെനിസ്വേല)
- രജത ചകോരം (മികച്ച നവാഗത സംവിധാനം) - ഹുസൈന്‍ കറാബെ (‘മൈ മെര്‍ലോണ്‍ ആന്‍ഡ് ബ്രാന്‍ഡോ’, തുര്‍ക്കി)
- രജത ചകോരം (പ്രേക്ഷകര്‍ തിരഞ്ഞെടുത്ത മികച്ച ചിത്രം) - ‘മച്ചാന്‍’ (ഉബേര്‍ട്ടോ പസോളിനി, ശ്രീലങ്ക)
- ഫിപ്രെസി അവാര്‍ഡ് (FIPRESCI ജൂറി തിരഞ്ഞെടുത്ത മികച്ച ചിത്രം) - ‘പോസ്റ്റ്കാര്‍ഡ്സ് ഫ്രം ലെനിന്‍ഗ്രാഡ്’ (മരിയാന റോണ്‍ഡന്‍, വെനിസ്വേല)
- ഫിപ്രെസി അവാര്‍ഡ് (FIPRESCI ജൂറി തിരഞ്ഞെടുത്ത മികച്ച മലയാള ചിത്രം) - ‘മഞ്ചാടിക്കുരു’ (അഞ്ജലി മേനോന്‍, ഇന്ത്യ)
- നെറ്റ്പാക്ക് അവാര്‍ഡ് (നെറ്റ്പാക്ക് ജൂറി തിരഞ്ഞെടുത്ത ഏഷ്യയില്‍ നിന്നുള്ള മികച്ച ചിത്രം) - ‘മൈ മെര്‍ലോണ്‍ ആന്‍ഡ് ബ്രാന്‍ഡോ’ (ഹുസൈന്‍ കറാബെ, തുര്‍ക്കി)
- നെറ്റ്പാക്ക് അവാര്‍ഡ് (നെറ്റ്പാക്ക് ജൂറി തിരഞ്ഞെടുത്ത മികച്ച മലയാള ചിത്രം) - ‘അടയാളങ്ങള്‍’ (എം.ജി. ശശി, ഇന്ത്യ)
- പ്രത്യേക ജൂറി പുരസ്കാരം (ചിത്രം) - ‘ദി എല്ലോ ഹൌസ്’ (അമോര്‍ ഹക്കാര്‍, അല്‍ജേറിയ)
- പ്രത്യേക ജൂറി പുരസ്കാരം (നവാഗത സംവിധാനം) - നന്ദിത ദാസ് (‘ഫിറാഖ്’, ഇന്ത്യ)
- ഹസന്‍കുട്ടി അവാര്‍ഡ് (മികച്ച നവാഗത ഇന്ത്യന്‍ സംവിധാനം) - അഞ്ജലി മേനോന്‍ (‘മഞ്ചാടിക്കുരു’, ഇന്ത്യ)
![]() ![]() |
![]() ![]() |
![]() ![]() |
![]() ![]() |
| കലാപരിപാടികള്‍ | |
![]() ![]() |

--
മേളയുടെ അഞ്ചു നാളുകള്‍
Published on: December 18, 2008

| മത്സരച്ചിത്രങ്ങള്‍ | |
![]() ![]() |
![]() ![]() |
![]() ![]() |
മത്സരച്ചിത്രങ്ങളില്‍ ശ്രദ്ധേയമായ മറ്റു ചിലത്; ‘പോസ്റ്റ്കാര്‍ഡ്സ് ഫ്രം ലെനിന്‍ഗ്രാഡ്’, ‘മച്ചാന്‍’, ‘ഫെയര്‍വല്‍, ഗുള്‍സറേ’ തുടങ്ങിയവയാണ്. കുട്ടികളുടെ കാഴ്ചകളിലൂടെ വെനിസ്വേലയിലെ അഭ്യന്തരയുദ്ധങ്ങളെ നോക്കിക്കാണുകയാണ് സംവിധായിക മരിയാന റോണ്‍ഡണ്‍ ‘പോസ്റ്റ്കാര്‍ഡ്സ് ഫ്രം ലെനിന്‍ഗ്രാഡ്’ എന്ന ചിത്രത്തിലൂടെ. കഥ പറയുവാന്‍ തിരഞ്ഞെടുത്തിരിക്കുന്ന രീതിയാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. ആനിമേഷനുകളും, വിവരണങ്ങളും മറ്റും ഉപയോഗിച്ചിട്ടുള്ള ഈ ചിത്രത്തിന് ഒരു ഡോക്യുമെന്ററി സ്വഭാവമാണുള്ളത്. ഉല്‍ബര്‍ട്ടോ പസോളിനി സംവിധാനം ചെയ്തിരിക്കുന്ന ശ്രീലങ്കന്‍ ചിത്രമായ ‘മാച്ചാന്‍’ നര്‍മ്മത്തിന്റെ മേമ്പൊടിയുള്ള ഒരു ചിത്രമാണ്. ശ്രീലങ്കന്‍ യുവത്വം അഭിമുഖീകരിക്കുന്ന തൊഴിലില്ലായ്മയാണ് ചിത്രത്തിന്റെ കാതല്‍.
അര്‍ഡാക് അമിര്‍കുലോവ് സംവിധാനം ചെയ്തിരിക്കുന്ന കസാഖിസ്ഥാന്‍ ചിത്രമാണ്, ‘ഫെയര്‍വെല്‍, ഗുള്‍സറേ’. ഗുള്‍സറേ എന്ന കുതിരയുടേയും, തനബയേ എന്ന കുതിരസൂക്ഷിപ്പുകാരന്റേയും കഥയാണ് സംവിധായകന്‍ ഇതിലൂടെ പറയുന്നത്. വൈകാരിക മൂല്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്ന പഴയ വിപ്ലവകാരി കൂടിയാണ് തനബയേ. എന്നാല്‍ ചില പിടിവാശികള്‍ പ്രസ്ഥാനത്തെ അയാളില്‍ നിന്നുമകറ്റുന്നു. പ്രസ്ഥാനത്തില്‍ അടിയുറച്ചു നില്‍ക്കുന്ന, എന്നാല്‍ പുതിയ ഭരണാധികാരികള്‍ നിര്‍വ്വചിക്കുന്ന പാര്‍ട്ടി പ്രമാണങ്ങളോട് യോജിപ്പില്ലാത്ത തനബയേ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ഈ കാലഘട്ടത്തിലും പ്രസക്തമാണ്. മലയാളം സിനിമകളായ ‘അടയാളങ്ങള്‍’, ‘ആകാശഗോപുരം’ എന്നിവയും മത്സരവിഭാഗത്തില്‍ പ്രദര്‍ശിക്കപ്പെട്ടു. വിഭാഗത്തിലെ മറ്റു ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവയെ തരക്കേടില്ലാത്ത ചിത്രങ്ങളായി കാണാവുന്നതാണ്.
| ലോകസിനിമ | |
![]() ![]() |
നോബല്‍ സമ്മാനജേതാവ് ഷൂസെ സരമാഗാവോ എഴുതിയ ‘ബ്ലൈന്‍ഡ്‌നെസ്’ എന്ന നോവലിന്റെ അതേ പേരിലുള്ള സിനിമയും പ്രേക്ഷകരെ ആകര്‍ഷിച്ചു. ഫെര്‍നാന്‍ഡോ മെരിലെസാണ് ചിത്രത്തിന്റെ സംവിധായകന്‍. വൈദ്യശാസ്ത്രത്തിന് അജ്ഞാതമായ ഏതോ കാരണത്താല്‍ ഒരു നഗരത്തിലെ എല്ലാവരുടേയും കണ്ണുകളില്‍ വെളിച്ചം നിറഞ്ഞ് ഒന്നും കാണുവാന്‍ കഴിയാത്ത അവസ്ഥയിലാവുന്നു. രോഗം ബാധിച്ചവരെ ഒരു പ്രത്യേക കെട്ടിടത്തില്‍ തടവുകാരാക്കുന്നു. വിവേചനങ്ങളില്ലാത്ത മറ്റൊരു ലോകമാണവിടെ. എന്നാല്‍ അധികാരത്തിനു വേണ്ടിയുള്ള മനുഷ്യന്റെ ചോദനകള്‍ക്ക് അന്ധതയും ഒരു തടസമാവുന്നില്ല.
![]() ![]() |
സാമ്പത്തികമാന്ദ്യത്താല്‍ തൊഴിലാളികള്‍ പിരിച്ചുവിടപ്പെടുന്നു. അത്തരത്തില്‍ ജോലി നഷ്ടപ്പെട്ട റൂയി സസാക്കിയുടേയും, കുടുംബത്തിന്റേയും കഥയാണ് ‘ടോകിയോ സൊനാറ്റ’. ജോലി നഷ്ടപ്പെടുന്നതോടെ അയാളെ ഭാര്യയും, മക്കളും വകവെയ്ക്കാതെയാവുന്നു. കുടുംബം തകര്‍ച്ചയുടെ വക്കിലെത്തുന്നെങ്കിലും, പുതിയൊരു തുടക്കമെന്ന പ്ര്തീക്ഷയോടെയാണ് ചിത്രം അവസാനിക്കുന്നത്. ശ്രീലങ്കന്‍ ചിത്രമായ ‘ആകാശകുസു’മാണ് എടുത്തു പറയേണ്ട മറ്റൊരു ചിത്രം. കഴിഞ്ഞകാലത്തെ പ്രശസ്തയായ സിനിമാനായക നടി സന്ധ്യാറാണി ഇന്ന് തിരക്കുകളില്‍ നിന്നകന്ന് കഴിയുകയാണ്. ദിവസങ്ങള്‍ നീളുന്ന സഹശയനത്തിന് ഇന്നത്തെ തലമുറയിലെ നടീനടന്മാര്‍ ആശ്രയിക്കുന്നത് ഇവരുടെ വീടാണ്. കുടുംബവും, ജീവിതവും മറന്ന് അഭിനയരംഗത്ത് പ്രവര്‍ത്തിക്കുന്ന നടിമാര്‍ക്ക് പൊതുവേദികളിലും, സിനിമയിലും സദാചാരത്തിന്റെ മൂടുപടം അണിയേണ്ടി വരുന്നു. നടിമാരുടെ ഈ ആത്മസംഘര്‍ഷങ്ങളാണ് സിനിമയ്ക്ക് വിഷയമാവുന്നത്. കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച മാലിനി ഫൊന്‍സേകയുടെ അഭിനയവും ശ്രദ്ധേയമായിരുന്നു.
| മറ്റു വിശേഷങ്ങള്‍ | |
ആദ്യമായി ഓണ്‍ലൈന്‍ റിസര്‍വേഷന്‍ പരീക്ഷിക്കപ്പെട്ട മേളയാണ് ഈ വര്‍ഷത്തേത്. ഡെലിഗേറ്റുകള്‍ക്ക് തിരക്കുകൂട്ടാതെ തിയേറ്ററിനുള്ളില്‍ പ്രവേശിക്കുവാനും, ഒരു തിയേറ്ററില്‍ നിന്നും അടുത്തതിലേക്കെത്തുവാന്‍ സാവകാശം ലഭിക്കുന്നതിനും റിസര്‍വേഷന്‍ സഹായിക്കുന്നുണ്ട്. ഇപ്പോഴത്തെ സംവിധാനത്തിനുള്ള ന്യൂനതകള്‍ പരിഹരിക്കുവാന്‍ കഴിഞ്ഞാല്‍, റിസര്‍വ്വേഷന്‍ സംവിധാനം ചലച്ചിത്രാസ്വാദകര്‍ക്ക് ഏറെ സഹായകരമാവുമെന്ന കാര്യത്തില്‍ സംശയമില്ല. ഇരുനോറോളം ചിത്രങ്ങള്‍ പ്രദര്‍ശിക്കപ്പെടുന്ന മേളയില്‍ ഒരു ഡെലിഗേറ്റിന് കാണുവാന്‍ സാധിക്കുന്നത് ഏറിയാല്‍ മുപ്പത്തിയഞ്ച് ചിത്രങ്ങള്‍ മാത്രമാണ്. ചിത്രങ്ങളുടെ എണ്ണം കുറച്ച്, ആവര്‍ത്തനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക എന്നതും തിരക്കു കുറയ്ക്കുവാന്‍ സ്വീകരിക്കാവുന്ന ഒരു മാര്‍ഗമാണ്.

Description: International Film Festival of Kerala 2008, 13th IFFK; First five days of the festival, a report. A brief review on films screened in competition section and world cinema section. Competition Films: Refugee (Dir: Reis Celik), My Marlon and Brando (Dir: Huseyin Karabey), The Yellow House (Dir: Amor Hakkar), Farewell Gulsary (Dir: Ardak Amirkulov), Parque Vía (Dir: Enrique Rivero), Dreams of Dust (Dir: Laurent Salgues), Hafez (Dir: Abolfazl Jalili), The Photograph (Dir: Nan Achnas), Machan (Dir: Uberto Pasolini), Postcards from Leningrad (Dir: Mariana Rondon), Firaaq (Dir: Nandita Das), Gulabi Talkies (Dir: Girish Kasarvalli), Castles in the Air (Dir: K.P. Kumaran), The Imprints (Dir: M.G. Sasi). A report by Hareesh N. Nampootihri aka Haree | ഹരീ for Chithravishesham (Chitravishesham) blog.
--
അന്താരാഷ്ട്ര ചലച്ചിത്രോത്സവം, കേരളം'08 - ഉദ്ഘാടനം
Published on: December 13, 2008

![]() ![]() |
![]() ![]() |
![]() ![]() |
| ഉദ്ഘാടന ചലച്ചിത്രം | |
![]() ![]() |
അബു ലൈല എന്ന ടാക്സി ഡ്രൈവര്‍ അഭിമുഖീകരിക്കുന്ന വിവിധ സന്ദര്‍ഭങ്ങളിലൂടെ പാലസ്തീനിലെ സാധാരണക്കാരുടെ ജീവിതം പ്രേക്ഷകര്‍ക്കു മുന്നില്‍ തുറന്നു കാട്ടുകയാണ് സംവിധായകന്‍. നിയമത്തെ കര്‍ശനമായി പിന്തുടരണം എന്ന നിര്‍ബന്ധബുദ്ധിയുള്ള ഒരാളായാണ് അബുവിനെ സൃഷ്ടിച്ചിരിക്കുന്നത്. ഇതുമൂലമുണ്ടാകുന്ന ചില തമാശകളും ചിത്രത്തിനു ജീവന്‍ നല്‍കുന്നു. കാറില്‍ യാത്ര ചെയ്യുവാനെത്തുന്ന ഒരാള്‍ക്ക് മിനിസ്ട്രി ഓഫ് ജസ്റ്റിസ് എന്നൊരു സംവിധാനം രാജ്യത്ത് ഉണ്ടെന്നറിയുന്നത് തന്നെ ഒരു അത്ഭുതമായിരുന്നു. തോക്കുമായി തന്റെ കാറില്‍ യാത്രക്കാരെ പ്രവേശിപ്പിക്കില്ലെന്ന് പറയുന്ന അബുവിനോട് യാത്രക്കാരന്റെ ചോദ്യം; “ജനങ്ങളില്‍ പകുതിപ്പേര്‍ തോക്കുമായി സഞ്ചരിക്കുന്നു, മറ്റു പകുതിക്കാവട്ടെ ടാക്സി പിടിക്കുവാനുള്ള പണവുമില്ല, താങ്കളെങ്ങിനെ ടാക്സിയോടിച്ച് ജീവിക്കുന്നു?” എന്നാണ്. രാഷ്ട്രീയ അന്തരീക്ഷം ഒഴിച്ചു നിര്‍ത്തിയാല്‍, ചിത്രത്തിലെ പലതും ഇവിടെയും സ്ഥിരം നടക്കുന്നതു തന്നെയല്ലേ എന്നു തോന്നും. ഒരുപക്ഷെ, പ്രേക്ഷകരോട് വളരെ നന്നായി ചിത്രത്തിന് സംവേദിക്കുവാന്‍ കഴിഞ്ഞതിന്റെ കാര്യവും ഇതു തന്നെയാവും.

Description: International Film Festival of Kerala 2008, 13th IFFK; Opening (Inaugural) Ceremony at Nisagandhi Auditorium, Thiruvananthapuram (Trivandrum), Keralam (Kerala). Chief Minister V.S. Achuthanandan inaugurated the festival by lighting the ceremonial lamp. Opening Film: Palastinian Film Laila's Birthday (Eid milad Laila), Dir: Rashid Masharawi. A report by Hareesh N. Nampootihri aka Haree | ഹരീ for Chithravishesham (Chitravishesham) blog.
--
അന്താരാഷ്ട്ര ചലച്ചിത്രോത്സവം, കേരളം 2008
Published on: December 11, 2008

| IFFK ജൂറി | |
ആഫ്രിക്കന്‍ രാജ്യമായ ബുര്‍കിന ഫാസോയില്‍ നിന്നുള്ള സംവിധായകന്‍ ഇഡ്രിസ ഒയ്ഡ്രാഗോ(Idrissa Ouedraogo) യാണ് ജൂറി ചെയര്‍മാന്‍. ജൂറി വിഭാഗത്തില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങളായ Yaaba [Grandmother] (1989), Tilaï [The Law] (1990), Samba Traoré (1993), Kini and Adams (1997) എന്നിവ പ്രദര്‍ശിപ്പിക്കും.
ബ്രസീലിയന്‍ സംവിധായിക ലൂസിയ മുറാറ്റ് (Lucia Murat), ഇറാനില്‍ നിന്നുള്ള സമീറ മക്മല്‍ബഫ് (Samira Makhmalbaf), മറാത്തി സംവിധായകന്‍ ജബ്ബാര്‍ പട്ടേല് (Jabbar Patel), റഷ്യന്‍ സംവിധായിക സിറ്റോറ അലീവ (Sitora Alieva) തുടങ്ങിയവരാണ് ജൂറിയിലെ മറ്റംഗങ്ങള്‍. സമീറ മക്മല്‍ബഫ് സംവിധാനം ചെയ്ത Blackboards (2000), At Five in the Afternoon (2003), Two Legged Horse [Asbe du-pa] (2008) എന്നിവയും ചലച്ചിത്രമേളയില്‍ പ്രദര്‍ശനത്തിനായുണ്ട്.| മത്സരവിഭാഗം ചിത്രങ്ങള്‍ | |
- Refugee [Mülteci] (106 min / Turkish-German-Kurdish / 2007)
Dir: Reis Celik - My Marlon and Brando [Gitmek: Benim Marlon ve Brandom] (92 min / Turkey / 2008)
Dir: Huseyin Karabey - The Yellow House [La Maison Jaune] (84 min / Algeria, France / 2008)
Dir: Amor Hakkar - Farewell Gulsary [Proshai Gulsary] (102 min / Kazhakstan / 2008)
Dir: Ardak Amirkulov - Parque Vía (86 min / Mexico / 2008)
Dir: Enrique Rivero - Dreams of Dust [Reves De Poussieres] (86 min / Burkino Faso, France / 2007)
Dir: Laurent Salgues - Hafez (98 min / Iran, Japan / 2007)
Dir: Abolfazl Jalili - The Photograph (94 min / Indonesia / 2007)
Dir: Nan Achnas - Machan (109 min / Sri Lanka, Germany / 2008)
Dir: Uberto Pasolini - Postcards from Leningrad [Postales de Leningrado] (90min / Venezuela / 2008)
Dir: Mariana Rondon - Firaaq (101 min / Hindi / 2008) (Home-page)
Dir: Nandita Das - Gulabi Talkies (125 min / Kannada / 2007)
Dir: Girish Kasarvalli - Castles in the Air [ആകാശഗോപുരം] (106 min / Malayalam / 2007)
Dir: K.P. Kumaran - The Imprints [അടയാളങ്ങള്‍] (99 min / Malayalam / 2007)
Dir: M.G. Sasi
| ഔദ്യോഗിക വെബ് സൈറ്റുകള്‍ | |
• IFFK Wiki

Description: 13th International Film Festival of Kerala, Thiruvananthapuram (Trivandrum), Keralam (Kerala); 12th - 19th December 2008, 13th IFFK, IFFK 2008. Jury Chairman: Idrissa Ouedraogo; Jury Members: Lucia Murat, Samira Makhmalbaf, Jabbar Patel, Sitora Alieva; Jury Films, Competition Films. General details and information. Official Web-site. Article by Hareesh N. Nampoohtiri aka Haree | ഹരീ for Chithravishesham (Chitravishesham).
--
പകല്‍ നക്ഷത്രങ്ങള്‍ (Pakal Nakshatrangal)
Published on: December 02, 2008

| കഥയും, കഥാപാത്രങ്ങളും | [ 5/10 ] |
ഒട്ടുമിക്ക കഥാപാത്രങ്ങളും അവരവരുടെ യഥാര്‍ത്ഥ വ്യക്തിത്വത്തിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത് എന്നത് ചിത്രത്തിന്റെ ഒരു പ്രത്യേകതയാണ്. ചില കഥാപാത്രങ്ങളൊക്കെ മരിച്ചവരോ/ജീവിച്ചിരിക്കുന്നവരോ ആയ ചിലരെയൊക്കെ പ്രതിനിധാനം ചെയ്യുന്നു എന്നും മനസിലാക്കാം. (പോലീസ് ഉദ്യോഗസ്ഥാനായ തിലകന്‍ എന്ന കഥാപാത്രം ഒരു ഉദാഹരണം.) ‘ജീനിയസുകളുടെ കൂട്ടം’ എന്നതില്‍ ഇവരെയൊക്കെ യഥാര്‍ത്ഥനാമത്തിലും, അല്ലാതെയും ചേര്‍ത്ത്; ഇവര്‍ക്കൊക്കെ ഒരു അരവിന്ദന്‍/പത്മരാജന്‍/ജോണ്‍ എബ്രഹാം തലത്തിലുള്ള ജീനിയസ് പട്ടം കല്പിച്ചു നല്‍കുവാന്‍ തിരക്കഥാകൃത്ത് ശ്രമിച്ചിട്ടുണ്ടോ എന്നൊരു കൌതുകവും ചിത്രം കഴിയുമ്പോള്‍ തോന്നിയേക്കാം.
| സംവിധാനം | [ 6/10 ] |
| അഭിനയം | [ 7/10 ] |
| സാങ്കേതികം | [ 5/10 ] |
| പാട്ട്, നൃത്തം, ആക്ഷന്‍ | [ 2/5 ] |
| മറ്റുള്ളവ | [ 3/5 ] |
| ആകെത്തുക | [ 5.6/10 ] |
| Post a Comment | |
--
Subscribe to:
Posts (Atom)




















