Note: Built in HTML5 and CSS3. Google Chrome 10 / Mozilla Firefox 4 / Microsoft IE 9 or later recommended.

കേരള കഫെ (Kerala Cafe)

Published on: October 30, 2009

Kerala Cafe - A film by Ranjith & Friends; Film Review by Haree for Chithravishesham.
സംവിധായകന്‍ രഞ്ജിത്തിന്റെ നേതൃത്വത്തില്‍ മലയാളത്തിലെ പ്രമുഖരായ പത്ത് സംവിധായകര്‍ ഒന്നിക്കുന്ന ചിത്രമാണ് ‘കേരള കഫെ. വ്യത്യസ്ത ചിത്രങ്ങളിലായി മമ്മൂട്ടി, ശ്രീനിവാസന്‍, സുരേഷ്ഗോപി, ജ്യോതിര്‍മയി, സിദ്ദിഖ്, ശ്വേത മേനോന്‍, സലിം കുമാര്‍, കല്‍‌പന, ദിലീപ്, നവ്യ നായര്‍, സുരാജ് വെഞ്ഞാറമ്മൂട്, സോന നായര്‍, പൃഥ്വിരാജ്, റഹ്മാന്‍, ജയസൂര്യ, ജഗതി ശ്രീകുമാര്‍, നിത്യ മേനോന്‍, അനൂപ് മേനോന്‍, മീര നന്ദന്‍, തിലകന്‍, റീമ കല്ലുങ്കല്‍, ശാന്താദേവി, ധന്യ മേരി വര്‍ഗീസ്, കനി എന്നിങ്ങനെ ഒരു വന്‍‌താരനിര തന്നെ ഈ ചിത്രത്തില്‍ അണിനിരക്കുന്നു. ‘കയ്യൊപ്പും’ ‘തിരക്കഥ’യും പുറത്തിറക്കിയ ക്യാപിറ്റല്‍ തിയേറ്ററിന്റെ ബാനറില്‍ രഞ്ജിത്ത് തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാ‍ണ ചുമതലകളും നിര്‍വ്വഹിക്കുന്നത്. റയില്‍‌വേ സ്റ്റേഷനിലെ ‘കേരള കഫെ’ എന്ന ഭക്ഷണശാലയില്‍ കേന്ദ്രീകരിച്ച് പത്തു കഥാപാത്രങ്ങളിലൂടെ പത്തുയാത്രകളുടെ കഥയാണ് ഈ ചിത്രം പറയുന്നത്.

രാമാനം (Raamaanam)

Published on: October 27, 2009

Raamaanam - A film by M.P. Sukumaran Nair starring Jagathy Sreekumar, Revathy; Film review by Haree for Chithravishehsam.രണ്ടായിരത്തിയാറില്‍ പുറത്തിറങ്ങിയ ‘ദൃഷ്ടാന്ത’ത്തിനു ശേഷം എം.പി. സുകുമാരന്‍ നായരുടെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ചിത്രമാണ് ‘രാമാനം’. ജഗതി ശ്രീകുമാര്‍, രേവതി (കൂടിയാട്ടം കലാകാരി), ഇന്ദ്രന്‍സ് തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. പുനത്തില്‍ കുഞ്ഞബ്‌ദുള്ളയുടെ ‘സ്മാരകശിലകള്‍’ എന്ന നോവലിനെ അടിസ്ഥാനമാക്കി ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നതും ചിത്രം നിര്‍മ്മിച്ചിരിക്കുന്നതും സംവിധായകന്‍ തന്നെ. ഒരു ഗ്രാമാന്തരീക്ഷത്തെ മുന്‍‌നിര്‍ത്തി, വര്‍ഗീയതയുടെ അടിയൊഴുക്കുകള്‍ ശക്തിപ്രാപിക്കുന്നതിനെക്കുറിച്ചാണ് ‘രാമാ‍ന’ത്തിലൂടെ സംവിധായകന്‍ പറയുന്നത്. രാമാനമെന്ന വാക്കിന് രാത്രി എന്നാണ് പ്രാഥമികമായ അര്‍ത്ഥം.

എയ്ഞ്ചല്‍ ജോണ്‍ (Angel John)

Published on: October 25, 2009

Angel John - Starring Mohanlal, Saanthanu Bhagyaraj, Nithya Menon; Malayalam Film Review by Haree for Chithravishesham.'ദി സ്പീഡ്‌ട്രാക്ക്' എന്ന ചിത്രത്തിനു ശേഷം എസ്.എല്‍. പുരം ജയസൂര്യയുടെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന രണ്ടാമത് ചിത്രമാണ് ‘എയ്ഞ്ചല്‍ ജോണ്‍’. മോഹന്‍ലാല്‍, ശാന്തനു ഭാഗ്യരാജ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന ഈ ചിത്രത്തിന്റെ രചനയില്‍ മനാഫും സംവിധായകനോടൊപ്പം ചേരുന്നു. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് കെ.കെ. നാരായണദാസ്. ജീവിതത്തിലേല്‍ക്കുന്ന പരാജയങ്ങളെ തുടര്‍ന്ന് ജീവിതമവസാനിപ്പിക്കുവാന്‍ തുടങ്ങുന്ന ഒരു യുവാവിന്റെ ജീവിതത്തിലേക്ക് ദൈവദൂതനായി ഒരാളെത്തുന്നതാണ് സിനിമയുടെ പ്രമേയം.

കേരളവര്‍മ്മ പഴശ്ശിരാജാ‍ (KeralaVarma PazhassiRaja)

Published on: October 17, 2009

KeralaVarma PazhassiRaja - A film directed by Hariharan starring Mammootty, Sarath Kumar, Kanika etc. Film Review by Haree for Chithravishesham.1928-ല്‍ കെ.സി. ഡാനിയേല്‍ സംവിധാനം ചെയ്ത ‘വിഗതകുമാര’നിലാണ് മലയാളസിനിമയുടെ ചരിത്രം ആരംഭിക്കുന്നത്. പിന്നെയും പത്തു വര്‍ഷം കഴിഞ്ഞ് ആര്‍.എസ്. നെട്ടാണിയുടെ സംവിധാനത്തില്‍ ആദ്യത്തെ ശബ്ദിക്കുന്ന ചിത്രമായ ‘ബാലനും’ പുറത്തിറങ്ങി. 1951-ല്‍ പുറത്തിറങ്ങിയ ‘ജീവിതനൗക’ പ്രദര്‍ശനശാലകളില്‍ നിറഞ്ഞോടുകയും തുടര്‍ന്ന് 1954-ല്‍ പി. ഭാസ്‌കരനും രാമു കാര്യാട്ടും ചേര്‍ന്നൊരുക്കിയ ‘നീലക്കുയില്‍’ ദേശീയാംഗീകാരം നേടുകയും ചെയ്തതോടെ മലയാളസിനിമ ഇന്ത്യയിലെ പ്രാദേശിക സിനിമകളില്‍ ശ്രദ്ധേയമായ സ്ഥാനം നേടി. ‘കണ്ടം ബെച്ച കോട്ടി’ലൂടെ വര്‍ണ്ണചിത്രങ്ങളുടെ ലോകത്തെത്തിയ മലയാളസിനിമ, രാമു കാര്യാട്ടിന്റെ 1965-ല്‍ പുറത്തിറങ്ങിയ ‘ചെമ്മീനി’ലൂടെ ഒരു കുതിച്ചു ചാട്ടം തന്നെ നടത്തി. മലയാളസിനിമയുടെ ചരിത്രത്തിലെ നാഴികക്കല്ലുകളായി കണക്കാക്കപ്പെടുന്ന ഈ ചിത്രങ്ങളുടെ ശ്രേണിയിലേക്കാണ് എം.ടി. വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി, ഹരിഹരന്റെ സംവിധാനത്തില്‍, മമ്മൂട്ടി നായകനാവുന്ന ‘കേരളവര്‍മ്മ പഴശ്ശിരാജാ’യും ചേരേണ്ടിയിരുന്നത്.

മലയാളിയുടെ റമദാന്‍ ചിത്രങ്ങള്‍ - 2009

Published on: October 11, 2009

Chithravishesham Poll Analysis: Ramadan Films released in Keralam.റാണി മുഖര്‍ജിയും ഷാഹിദ് കപ്പൂറും നായികാനായകന്മാരാവുന്ന ‘ദില്‍ ബോലെ ഹഡിപ്പ!’, കമലഹാസനും മോഹന്‍ലാലുമൊരുമിച്ച ‘ഉന്നൈപ്പോല്‍ ഒരുവന്‍’, സുരാജ് വെഞ്ഞാറമ്മൂട് നായകനായ ‘ഡ്യൂപ്ലിക്കേറ്റ്’, ജയരാജിന്റെ സംവിധാനത്തില്‍ മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ‘ലൗഡ് സ്പീക്കര്‍’, തമിഴ് നടന്‍ പശുപതി പ്രധാനവേഷത്തിലെത്തിയ ‘വൈരം’ തുടങ്ങിയവയായിരുന്നു രണ്ടായിരത്തിയൊന്‍പതിലെ റമദാന്‍ കാലത്ത് കേരളത്തിലെ തിയേറ്ററുകളിലെത്തിയ ചിത്രങ്ങള്‍. ഇതുവരെ ഇവിടെ നടത്തിയ പോളുകളില്‍ ഏറ്റവും കൂടുതല്‍ പേര്‍ അഭിപ്രായം രേഖപ്പെടുത്തിയ (ഒരാള്‍ തന്നെ ഒന്നിലധികം തവണ പോള്‍ ചെയ്തിട്ടുണ്ടാവാമെങ്കിലും) ഒന്നായിരുന്നു ഇത്. പോളില്‍ പങ്കെടുത്ത് വിജയിപ്പിച്ച ഏവര്‍ക്കും നന്ദി.

വേക്ക് അപ് സിഡ് (Wake Up Sid)

Published on: October 09, 2009

Wake Up Sid: A film directed by Ayan Mukerji starring Ranbir Kapoor and Konkona Sen Sharma. Film review by Haree for Chithravishesham.സാവരിയ’യിലൂടെ അഭിനയരംഗത്തെത്തിയ രണ്‍ബീര്‍ കപൂറിന്റെ മൂന്നാമത് ചിത്രമാണ് ‘വേക്ക് അപ് സിഡ്’. കൊങ്കണ സെന്‍ ശര്‍മ്മയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. അനുപം ഖേര്‍, സുപ്രിയ പാതക്, രാഹുല്‍ ഖന്ന തുടങ്ങിയവര്‍ മറ്റ് ഉപകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം കരണ്‍ ജോഹര്‍ നിര്‍മ്മിച്ചിരിക്കുന്നു. അയന്‍ മുഖര്‍ജിയുടേതാണ് സംവിധാ‍നം. നിരഞ്ജന്‍ അയ്യങ്കാറുമായി ചേര്‍ന്ന് സംവിധായകന്‍ തന്നെ രചന നിര്‍വ്വഹിച്ചിരിക്കുന്ന ഈ ചിത്രം മുംബൈയിലേക്ക് ജോലി തേടിയെത്തുന്ന ഒരു യുവതിയുടേയും, അവള്‍ മുംബൈയില്‍ പരിചയപ്പെടുന്ന ‘സിഡെ’ന്ന ഉറ്റസുഹൃത്തിന്റെയും കഥപറയുന്നു.

Featured Videos

Trailer: Unnam

Unnam: A film by Sibi Malayil starring Asif Ali, Lal, Rima Kallingal, Swetha Menon etc.

WATCH VIDEO
Teaser: Second Show

Second Show: A film by Srinath Rajendran starring Dulquer Salman Gauthami Nair etc.

WATCH VIDEO
Trailer: Njanum Ente Familiyum

Njanum Ente Familiyum: A film by K.K. Rajeev starring Jayaram, Mamta Mohandas etc.

WATCH VIDEO