Note: Built in HTML5 and CSS3. Google Chrome 10 / Mozilla Firefox 4 / Microsoft IE 9 or later recommended.

ആഗതന്‍ (Aagathan)

Published on: February 13, 2010

Aagathan: Film directed by Kamal starring Dileep, Sathyaraj, Charmy. Review by Haree for Chithravishesham.
ഒരു കൂട്ടം യുവതാരങ്ങളെ അണിനിരത്തി ഒരുക്കിയ ‘മിന്നാമിന്നിക്കൂട്ട’ത്തിനു ശേഷം കമല്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആഗതന്‍’. ദിലീപാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. സത്യരാജ്, ബിജു മേനോന്‍, ചാര്‍മ്മി, ലാല്‍, സറീന വഹാബ് തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ അഭിനേതാക്കളായുണ്ട്. വിയ മീഡിയ എന്റര്‍ടൈന്മെന്റിന്റെ ബാനറില്‍ മാത്യു ജോസഫാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സംവിധായകനും കലവൂര്‍ രവികുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കിയിരിക്കുന്നത്. സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായുള്ള 1994-ലെ ‘പിന്‍‌ഗാമി’യുമായി നേരിയ സാദൃശ്യം ഇപ്പോളെത്തിയ ഈ ‘ആഗതനു’ണ്ട്.

ആകെത്തുക     : 4.25 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 2.00 / 10
: 4.00 / 10
: 4.00 / 10
: 3.50 / 5
: 3.50 / 5
പുതുമയുള്ള ടൈറ്റിലുകള്‍, മനോഹരമായ കാശ്മീര്‍ താഴ്വരകളില്‍ ചിത്രീകരിച്ചിരിക്കുന്ന ഒരു ഗാനരംഗത്തിലൂടെയുള്ള ചിത്രത്തിന്റെ തുടക്കം ഇവയൊക്കെയും പ്രേക്ഷകന്റെ പ്രതീക്ഷകളുയര്‍ത്തുന്നവയാണ്. എന്നാല്‍ ഈ പ്രതീക്ഷകളെല്ലാം അസ്ഥാനത്താണെന്ന് തിരിച്ചറിയുവാന്‍ ഏറെ വൈകുന്നില്ല. അര മണിക്കൂര്‍ ചിത്രം പിന്നിടുമ്പോള്‍ തന്നെ ചിത്രത്തിലുള്ള താത്പര്യം കാണികള്‍ക്ക് നഷ്ടപ്പെടുന്നു, പിന്നെയവസാനം വരെയും ചിത്രത്തോടുള്ള മടുപ്പ് കൂടുന്നതല്ലാതെ ഒട്ടും കുറയുന്നുമില്ല. വളരെ പ്രവചനീയമായ കഥാഗതിയും അനവസരത്തിലുള്ള ഗാനങ്ങളുമൊക്കെ ചിത്രത്തോടുള്ള വിരക്തി കൂട്ടുന്ന ഘടകങ്ങളാണ്. വളരെ നന്നായി വികസിപ്പിക്കുവാന്‍ കഴിയുമായിരുന്ന ഒരു കഥാതന്തുവാണ് ചിത്രത്തിന്റേത്. ദേശസ്നേഹത്തിന്റെ പേരില്‍ പട്ടാളക്കാരുടെ വീരഗാഥകള്‍ മാത്രം പാടുക എന്നതില്‍ നിന്നു മാറി, നമ്മുടെ പട്ടാളക്കാരുടെ കറുത്തവശം വിമര്‍ശനവിധേയമാവുന്നുണ്ട് ചിത്രത്തില്‍. കാര്യസാധ്യത്തിനായുള്ള നായകന്റെ വളഞ്ഞു തിരിഞ്ഞുള്ള മൂക്കു പിടുത്തം നീണ്ടു പോവുകയും, ഒടുവില്‍ കാര്യത്തോടടുത്തപ്പോള്‍ നായകന്റെ ബുദ്ധികൊണ്ടുള്ള കളികളില്‍ ബുദ്ധി അന്യമാവുകയും; മുകളില്‍ പറഞ്ഞ കഥാതന്തുവിനെ ഈ രീതിയില്‍ തിരനാടകമായി വികസിപ്പിച്ചയിടത്താണ് ‘ആഗതന്‍’ പാളുന്നത്.

Cast & Crew
Aagathan

Director
Kamal

Producer
Mathew Joseph

Story / Screenplay, Dialogues
Kamal / Kamal, Kalavoor Ravikumar

Actors
Dileep, Sathyaraj, Charmy, Zareena Wahab, Biju Menon, Reena Basheer, Innocent, Babu Namboothiri

Cinematography (Camera)
Ajayan Vincent

Editing
V. Saajan

Art Direction
Prasanth Madhav

Music
Ouseppachan

Lyrics
Kaithapram Damodaran Namboothiri

Make-Up
Pandyan

Costumes
Sameera Saneesh

Choreography
Sujatha

പ്രധാന കഥാപാത്രങ്ങളായെത്തുന്ന ദിലീപ്, സത്യരാജ് എന്നിവരില്‍ ഇരുവരും മികച്ചത് എന്നു പറയുവാന്‍ തക്കവണ്ണമൊന്നും ചിത്രത്തില്‍ ചെയ്തിട്ടില്ല. ഉള്ളില്‍ പകയോടെ പുറത്ത് ചിരിയോടെ, ലക്ഷ്യത്തിലേക്ക് ബുദ്ധിപൂര്‍വ്വം കരുക്കള്‍ നീക്കുന്ന ഇതിലെ നായകനെ അവതരിപ്പിക്കുവാന്‍ ദിലീപ് വല്ലാതെ ആയാസപ്പെടുന്നു. സത്യരാജ് അവതരിപ്പിച്ച കേണല്‍ തരക്കേടില്ലെന്നു മാത്രം. സായികുമാറിന്റെ പരിചിതമായ ശബ്ദം കേണലിനു നല്‍കിയത് ഏച്ചു നില്‍ക്കുന്നു. നായികയായെത്തുന്ന ചാര്‍മ്മിയുടെ അഭിനയത്തിനും ശരാശരി നിലവാരമേയുള്ളൂ. ലാല്‍, സറീന വഹാബ്, ബിജു മേനോന്‍, റീന ബഷീര്‍, ഇന്നസെന്റ്, ബാബു നമ്പൂതിരി തുടങ്ങിയ മറ്റു താരങ്ങള്‍ തങ്ങളുടെ പതിവു ശൈലിയില്‍ തന്നെ കഥാപാത്രങ്ങളെ കഴിയും വിധം ഭംഗിയാക്കിയിട്ടുണ്ട്.

'ഭ്രമര'ത്തിനു ശേഷം, അജയന്‍ വിന്‍സെന്റ് വീണ്ടും തിളങ്ങുകയാണ് ‘ആഗതനി’ലൂടെ. മഞ്ഞു മൂടിയ കാശ്മീര്‍ ദൃശ്യങ്ങളും, ചിത്രത്തിന്റെ ഭൂരിഭാഗവും അരങ്ങേറുന്ന മുന്തിരിത്തോപ്പും, പരിസരങ്ങളുമെല്ലാം മികവോടെ പകര്‍ത്തുവാന്‍ അജയന്‍ വിന്‍സെന്റ് മിടുക്കു കാട്ടി. കാഴ്ചയുടെ ഒഴുക്കിനു തടസ്സം വരാതെയുള്ള വി. സാജന്റെ ചിത്രസന്നിവേശം, ചിത്രത്തിനാവശ്യമുള്ള വേഗം നല്‍കുന്നതില്‍ മാത്രം അല്പം പിന്നിലായി. പ്രശാന്ത് മാധവിന്റെ കലാസംവിധാനം, പാണ്ഡ്യന്റെ ചമയം, സമീറ സനീഷിന്റെ വസ്ത്രാലങ്കാരം, അരുണ്‍ സീനുവിന്റെ ശബ്ദശകലങ്ങള്‍ എന്നിവ ചിത്രത്തിനുതകുന്നവയാണ്. സാങ്കേതിക വിഭാഗത്തിന്റെ പച്ചയിലാണ് ചിത്രത്തിന്റെ ആകര്‍ഷണീയത മുഴുവനുമിരിക്കുന്നത് എന്നു ചുരുക്കം.

കൈതപ്രം ദാമോദരന്‍ നമ്പൂതിരിയെഴുതി ഔസേപ്പച്ചന്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനങ്ങള്‍ കേള്‍ക്കുവാന്‍ ഇമ്പമുള്ളവയാണ്. രണ്ടു മണിക്കൂര്‍ തികയ്ക്കുവാനായുള്ള ഉപാധികള്‍ എന്നതിലപ്പുറം ചിത്രത്തിനിവ ഒരു പ്രയോജനവും ചെയ്യുന്നില്ല എന്നത് ഇവയുടെ രസം കുറയ്ക്കുമെന്നു മാത്രം. ഇതിനൊരു അപവാദമായി പറയാവുന്നത് ശ്രേയ ഗോശാലിന്റെ ശബ്ദത്തില്‍ തുടങ്ങി കാര്‍ത്തിക്കിന്റെ ശബ്ദത്തില്‍ പൂര്‍ത്തിയാവുന്ന “മഞ്ഞുമഴക്കാട്ടില്‍...” എന്നു തുടങ്ങുന്ന ഗാനമാണ്. “കുഞ്ഞേച്ചി മനസൊന്നു നോവാതെ കൂട്ടിന്നു നടന്നു കുഞ്ഞനിയന്‍, ചിറകിന്റെ ചെറുനിഴലേകി അനുജനു തുണയായ് പെണ്‍‌കിളി...”, ഇങ്ങിനെ അനിയനേയും ചേച്ചിയേയും പരിചയപ്പെടുത്തുന്നുമുണ്ട് കൈതപ്രത്തിന്റെ വരികള്‍. “ഓരോ കനവും...”, “മുന്തിരിപ്പൂവിന്‍ വര്‍ണ്ണജാലം...” എന്നിവയിലെ സുജാതയുടെ നൃത്തസംവിധാനത്തിനും ഗാനങ്ങളോട് താത്പര്യം ജനിപ്പിക്കുവാനാവുന്നില്ല. ഒരിടത്തുമാത്രമുള്ള ചെറിയൊരു സംഘട്ടനത്തിനായി പ്രത്യേകിച്ചൊരു സ്റ്റണ്ട് മാസ്റ്റര്‍ ചിത്രത്തിനില്ല.

ചേച്ചിക്കു നേരിട്ട ദുരന്തത്തിനു പകരം ചോദിക്കുവാനെത്തുന്ന അനുജന്‍; പശ്ചാത്തലവും പ്രതികാരത്തിന്റെ രീതിയുമൊക്കെ വളച്ചു ചുറ്റിപ്പറയുന്നുണ്ടെങ്കിലും, ഒടുവിലവസാനിക്കുമ്പോള്‍ ഇതിനപ്പുറമൊന്നുമാകുവാന്‍ ചിത്രത്തിനാവുന്നില്ല. കഥയില്‍ ചോദ്യമില്ല എന്നൊരു ഉത്തരം മാത്രം പറയുവാന്‍ കഴിയുന്ന ഒരുപിടി ചോദ്യങ്ങള്‍ ചിത്രം കഴിയുമ്പോള്‍ അവശേഷിക്കുകയും ചെയ്യും. കമലിന്റെ സംവിധാനപരിചയം ചിത്രത്തെ ആകര്‍ഷകമായി അവതരിപ്പിക്കുന്നുണ്ട്; എന്നാല്‍ ഉള്ളിലൊന്നുമില്ലാതെ ഭംഗിയായി പൊതിഞ്ഞു നല്‍കുന്ന സമ്മാനപ്പൊതി തുറന്നു നോക്കി ഇളഭ്യരാവുന്ന അവസ്ഥയിലാണ് ചിത്രം കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും. കഥയെഴുതി സംവിധാനം ചെയ്ത കമലിനും, നായകനായെത്തിയ ദിലീപിനും, പണം മുടക്കിയ മാത്യു ജോസഫിനും, ചിത്രം കണ്ട് ‘വിഗതന്മാ’രായി മടങ്ങുന്ന പ്രേക്ഷകര്‍ക്കും ഒരുപോലെ ഒഴിവാക്കാമായിരുന്ന; കണ്ടിട്ടില്ലാത്തവര്‍ക്ക് ഇനി അധികം തലപുകയ്ക്കാതെ ഒഴിവാക്കാവുന്ന ഒരു ചിത്രം; ഇങ്ങിനെയുള്ള ഈ ‘ആഗതന്റെ’ മടക്കം അധികം വൈകുവാന്‍ സാധ്യതയില്ല.
--

Post a Comment

ശ്രദ്ധിക്കുക: 30 ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളില്‍ ചേര്‍ക്കുന്ന കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ.

11 comments:

Haree said...

കമലിന്റെ സംവിധാനത്തില്‍ ദിലീപ്, സത്യരാജ്, ചാര്‍മ്മി എന്നിവരഭിനയിച്ച ‘ആഗതന്റെ’ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

newnHaree #Aagathan, a boring affair on a colorful canvas. :-/
1:47 PM Feb 12th
--

ടി.സി.രാജേഷ്‌ said...

കാണണൊ വേണ്ടയൊ... ആകെ കണ്‍ഫ്യോഷനായി....

ശ്രീ said...

അപ്പൊ വെറുതേ കണ്ടിരിയ്ക്കാം. അത്രയേയുള്ളൂ അല്ലേ?

ആദര്‍ശ് | Adarsh said...

കണ്ടവരൊക്കെ 'തമ്മില്‍ ഭേദം തൊമ്മന്‍' എന്ന അഭിപ്രായമാണ് പറയുന്നത്.എന്ത് കൊണ്ടെന്നാണറിയില്ല,ഇപ്പോള്‍ ഇറങ്ങുന്ന മിക്ക മലയാളം ചിത്രങ്ങളും 'കഥയില്‍ ചോദ്യമില്ല' എന്ന് ഉത്തരം തരുന്ന നൂറു ചോദ്യങ്ങള്‍ പ്രേക്ഷകരില്‍ അവശേഷിപ്പിക്കുന്നുണ്ട്.പണ്ടൊക്കെ ഉണ്ടായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുള്ള കഥാ ചര്‍ച്ചകളൊന്നും ഇപ്പോഴത്തെ സിനിമാക്കാര്‍ക്ക് ഇല്ലെന്നു തോന്നുന്നു.

:'my name is khan'ന്റെ വിശേഷത്തിനായി കാത്തിരിക്കുന്നു.:)

ചെലക്കാണ്ട് പോടാ said...

ഭംഗിയായി പൊതിഞ്ഞ സമ്മാനപ്പൊതി . അതിഷ്ടായി.

പിന്നെ അജയന്‍ വിന്‍സെന്‍റ് ഞെരിക്കും ഉറപ്പാ...

Satheesh Haripad said...

അപ്പോ..ആഗതനും പോക്കാണല്ലേ?
ദിലീപിന് ആകെപ്പാടെ മോശം സമയമാണല്ലോ? ഇനി പ്രതീക്ഷയുള്ള മറ്റ് പ്രൊജക്റ്റുകളില്ല താനും.

Rajesh said...

Agree with your review. But if we keep on saying Cinematography is good, I am afraid this aspect of Malayalam movies is always going to be in the standard set by beginning of 90's. Endengilum prathyekathakal ulla, oru vallaatha reethiyil cinemaye uyarthaan kazhiyunna reethiyil ulla oru Cinematography ee adutha kaalathonnum malayaalathil kandittilla. In almost all our movies Cinematography is just ordinary.

Justin Aloor said...

ദിലീപിന് കാര്യങ്ങള്‍ ഏകദേശം മനസ്സിലായി തുടങ്ങിയിട്ടുണ്ട്. അഭിനയത്തില്‍ വ്യത്യസ്തത കൊണ്ട് വരാതെയും കുടുംബ തിരക്കഥാകൃത്തുക്കളെ കൊണ്ട് തട്ടിക്കൂട്ട് മിമിക്രി എഴുതിച്ചും മലയാള സിനിമയില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റില്ല എന്ന് തിരിച്ചറിഞ്ഞാല്‍ മൂപ്പര്‍ക്ക് കൊള്ളാം.

ജീവി കരിവെള്ളൂര്‍ said...

njanum kante.................

renjith radhakrishnan said...

They, director Kamal and Kalavoor Ravikumar, were planning to take this movie as "Mundhirippokkalude athidhi" with late Ms. Soundharya and Prithviraj in the lead. I don't know what they were intending. I think the story lost its charm with the impact of a superstar(?). A new face would have done wonders like the way Sathyaraj potrayed his charecter.

ഇട്ടിമാളു said...

സൂഫിയെ കണ്ടില്ലെ.. ?? :(

Featured Videos

Trailer: Unnam

Unnam: A film by Sibi Malayil starring Asif Ali, Lal, Rima Kallingal, Swetha Menon etc.

WATCH VIDEO
Teaser: Second Show

Second Show: A film by Srinath Rajendran starring Dulquer Salman Gauthami Nair etc.

WATCH VIDEO
Trailer: Njanum Ente Familiyum

Njanum Ente Familiyum: A film by K.K. Rajeev starring Jayaram, Mamta Mohandas etc.

WATCH VIDEO