
ആകെത്തുക : 3.25 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 1.00 / 10
: 3.50 / 10
: 4.50 / 10
: 2.50 / 05
: 1.50 / 05
: 3.50 / 10
: 4.50 / 10
: 2.50 / 05
: 1.50 / 05
Cast & Crew
Pokkiri Raja
Pokkiri Raja
Directed by
Vysakh
Produced by
Tomichan Mulakupadam
Story, Screenplay, Dialogues
Sibi K. Thomas, Udayakrishna
Starring
Mammootty, Prithviraj, Shriya Saran, Nedumudi Venu, Vijayaraghavan, Siddique, Riyaz Khan, Salim Kumar, Suraj Venjaramood, Kalasala Babu, Risabava, Thesni Khan, Bindu Panicker, Baburaj, Delhi Ganesh, Santhosh, Santhosh Yogi
Cinematography (Camera) by
Shaji
Editing by
Mahesh Narayanan
Art Direction by
Saloo K. George
Background Score by
Rajamani
Effects by
Murukesh
Music by
Jassie Gift
Lyrics by
Kaithapram Damodaran Namboothiri
Make-Up by
Shankar
Costumes by
S.B. Satheesan
Choreography by
Shobin Paulraj
Action (Stunts / Thrills) by
Kanal Kannan, Mafia Sasi
Banner
Mulakupadam Films
ഇരുന്നും കിടന്നും ക്യാമറ അങ്ങുമിങ്ങും ചലിപ്പിച്ചും ഷാജി പകര്‍ത്തിയ ദൃശ്യങ്ങള്‍, മഹേഷ് നാരായണന് മുരുകേഷിന്റെ ഇഫക്ടുകള്‍ സഹിതം കാണുന്നവരുടെ കണ്ണു നോവാന്‍ പാകത്തില്‍ വെട്ടിക്കൂട്ടിയിട്ടുണ്ട്. പതിവു പോലെ ബഹളങ്ങളുമായി രാജാമണി പിന്നണിയിലുണ്ട്. ഇടി തുടങ്ങിയാല്‍ പിന്നെ ഇതിനൊപ്പം കനല് കണ്ണന്റെയും മാഫിയ ശശിയുടേയും വക ട്രപ്പീസ് കളി വേറേയും. ആളില്ലാത്ത ഇന്നോവകളും, ഒരു ഭാവവും മുഖത്തു വരാത്ത ഇടി കൊള്ളുന്നവരും, ഒരിടി പോലും ഇടിക്കാത്ത ഗുണ്ടാ സംഘാംഗങ്ങളും, സംഘട്ടന രംഗങ്ങളുടെ ഒടുക്കത്തെ നീളവും എല്ലാം കൂടിയാവുമ്പോള്‍ സംഘട്ടന രംഗങ്ങള്‍ സഹിക്കുവാന്‍ പ്രയാസമാവുന്നു. സാലു കെ. ജോര്‍ജ്ജിന്റെ കലാസംവിധാനവും എസ്.ബി. സതീശന്റെ വസ്ത്രാലങ്കാരവും ശങ്കറിന്റെ ചമയങ്ങളുമാണ് സാങ്കേതികവിഭാഗത്തില്‍ അല്പമെങ്കിലും മികവു പുലര്‍ത്തുന്നത്.
നൃത്തം ചെയ്യുവാനറിയില്ല എന്നതൊരു കുറ്റമല്ല, കുറവുമല്ല. എന്നാല്‍ അതൊരു അലങ്കാരമായി കൊണ്ടു നടക്കുന്നത് അല്പത്തരമാണ്. നൃത്തസംവിധായകരായ ഷോബിന്‍ പോള്‍രാജിന് കുറഞ്ഞപക്ഷം ഇതൊന്ന് മമ്മൂട്ടിയെ ഓര്‍മ്മപ്പെടുത്താമായിരുന്നു. പ്രിഥ്വിരാജും ശ്വേത മേനോനും ആടിത്തിമര്‍ക്കുന്ന “മാണിക്യക്കല്ലിന് മുക്കുത്തിച്ചാര്ത്തും...” എന്ന ഗാനരംഗത്തിലെ നൃത്തം കൊള്ളാം. ഉത്സവവുമായി ബന്ധപ്പെട്ടുള്ള ഭക്തിസാന്ദ്രമായ ഒരു ഗാനം എന്ന ഉദ്ദേശത്തിലാവാം “... പരാശക്തിയെന് കൂടെയില്ലേ? എന്നഭയമാം ദേവിയല്ലേ?” എന്നൊക്കെ കൈതപ്രം ദാമോദരന്‍ നമ്പൂതിരി എഴുതി വെച്ചത്. എന്നാല്‍ ജാസി ഗിഫ്റ്റിന്റെ സംഗീതത്തില്‍ ജാസിയും മാലതിയും അനന്തുവും പാടി വന്നപ്പോളത് ചില ചന്തപ്പാട്ടിന്റെ മട്ടിലായി. ചിത്രത്തിലെ മറ്റു ഗാനങ്ങളൊക്കെ പ്രേക്ഷകരെ ബുദ്ധിമുട്ടിക്കുക എന്നൊരുദ്ദേശത്തില്‍ മാത്രം ചേര്‍ത്തിരിക്കുന്നവയാണ്. കെ.ജെ. യേശുദാസും സുജാതയും ചേര്‍ന്നു പാടിയ “മണിക്കിനാവിന്‍ കൊതുമ്പുവള്ളം...” എന്ന കേട്ടിരിക്കുവാന്‍ സുഖമുള്ള ഗാനം സി.ഡി.യിലുണ്ടെങ്കിലും സിനിമയില്‍ കണ്ടതുമില്ല.
സംവിധായകന്റെ ആദ്യ ചിത്രമാണെങ്കില്‍ തന്നെയും, സ്ഥിരം ഫോര്‍മുലകള്‍ അതുപോലെ ആവര്‍ത്തിക്കുന്നതില്‍ വൈശാഖ് ഒരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ല. അറുപഴഞ്ചന്‍ കഥ കണ്ടുമടുത്ത രീതിയിലൊക്കെ തന്നെയാണ് വൈശാഖ് അവതരിപ്പിച്ചിരിക്കുന്നത്. ഒരുപക്ഷെ, തുടക്കക്കാരനായതിനാല്‍ മറ്റുള്ളവരുടെ ഇഷ്ടങ്ങള്‍ക്കൊപ്പിച്ച് പടമെടുത്തു വന്നപ്പോള്‍ ഇങ്ങിനെയായിപ്പോയതാവാം. അത്യാവശ്യം സിനിമ എന്നാലെന്തെന്ന് ബോധമുള്ള ആരെക്കൊണ്ടെങ്കിലും എഴുതിച്ച ഒരു തിരക്കഥയായിരുന്നെങ്കില്‍ ഇതിലുമൊക്കെ ഭേദപ്പെട്ടൊരു ചിത്രമൊരുക്കുവാന്‍ വൈശാഖിനാവുമായിരുന്നു. ഇതൊരു പാഠമാക്കിയെടുത്ത്, അടുത്ത ചിത്രത്തിലെങ്കിലും അങ്ങിനെയൊരു വിവേകം വൈശാഖ് കാണിക്കുമെന്നു പ്രതീക്ഷിക്കുന്നു. ചുരുക്കത്തില്‍, പോക്കിരിയായ രാജയുടെ ഭാഷ കടമെടുത്തു പറഞ്ഞാല്‍; 'You see, You bore' (നിങ്ങള്‍ കണ്ടു ബോറടിച്ചോളാന്!) എന്ന ഒറ്റ വരിയില്‍ ‘പോക്കിരി രാജ’യുടെ വിധി പറയാം.
--
മമ്മൂട്ടിയും പ്രിഥ്വിരാജും ശ്രിയ ശരണും ഒരുമിക്കുന്ന വൈശാഖിന്റെ ‘പോക്കിരി രാജ’ എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeletenewnHaree#PokkiriRaja, You see, you bore! (In Raja's own language!): Coming soon: http://bit.ly/cv-reviews
about 20 hours ago via web
--
Sahikkan Vayya! what is happening with malayalam industry is soo bad! we need someone who can make difference! ! ! almost all movies released last few months are just for stupid fans! what do they think? the movies are only for fans???
ReplyDeleteഹരിയേട്ടനെ സമ്മതിക്കണം! ഇത്രയൊക്കെ കണ്ടിട്ട് വീണ്ടും ഇങ്ങനത്തെ വളിപ്പ് സിനിമകള്‍ കാണാം എങ്ങനെ തോനുന്നു? ഞാന്‍ ഈ മനസ്സിന്റെ മുന്പില് നമിക്കുന്നു!
ReplyDeleteഈ പടത്തിനു ഒരു ലക്ഷ്യമേയുള്ളൂ , തമിഴില്‍ ഡബ് ചെയ്യുക. പ്രിഥ്വിരാജിന് തമിഴിലുള്ള ഫോളോയിംഗ് ചൂഷണം ചെയ്യുക.കൂട്ടത്തില്‍ മലയാളത്തിലെ മണ്ടന്‍ ഫാന്‍സിനെ സുഖിപ്പിയ്ക്കുക.ഈ ഉദ്ദേശം പേരില്‍ത്തന്നെയുണ്ട്.
ReplyDeleteഓ ടോ: മമ്മൂട്ടി മകനെ അവതരിപ്പിയ്ക്കുന്നത് തമിഴ് സംവിധായകനെവെച്ച്
na.nte. mone..ninte veettillurallallo allallo dance cheythathu??? nee kanandada pulle..padam mega hit anu..njakkalkku athu mathi..poyi chavada pulle..oru review idan nadakkunnu..
ReplyDeleteആഹാ ദാ വന്നല്ലോ മേലനങ്ങാ നാറികളായ ഫാന്‍സുകാര്‍...
ReplyDeleteമോഹന്‍ലാല്‍ അണ്ടര്‍ വെയര്‍ കാണിച്ചാലും മമ്മൂട്ടി (ഉ)ഡാന്‍സു കളിച്ചാലും കയ്യടിക്കാനും അവന്മാരുടെ കട്ടൌട്ടില്‍ പാലൊഴിക്കാനുമുള്ള ശാപ ജന്മങ്ങള്!! പാവങ്ങള്‍..
മോകന് ലാലും മമ്മുണ്ണിയുടേയുമൊക്കെ അമേദ്യമെടുത്ത് നിവേദ്യമാക്കി വിഭൂതിയാക്കി നെറുകയില്‍ പൂശി നാടൊട്ടുക്ക് നടക്കാന്‍ പോലും ഉളുപ്പില്ലാത്ത ഇവരെക്കൂടി പരിഗണിച്ചു വേണ്ടേ ഹരീ റിവ്യൂ എഴുതാന്‍??! ;)
ഫാന്‍സിനു വേണ്ടി മാറുകയാണോ
ReplyDelete(അതോ മാറ്റുകയാണോ )മലയാളം സിനിമകള്‍.......
അമേദ്യം,നിവേദ്യം. പ്രാസമൊപ്പിച്ചുള്ള എഴുത്തു കൊള്ളാം. വിഭൂതിയെന്നതു വിഭൂത്യം എന്നാക്കിയിരുന്നെങ്കില്‍ പരമ ജോറായേനെ. അടികൂടാതെയെന്റെ മമ്മൂട്ടി മോഹന്‍ ലാല്‍ ചേട്ടമ്മാരെ.
ReplyDeleteമോഹന്‍ ലാലും മമ്മൂട്ടിയുമൊക്കെ ചില അവന്മാരുടെ കുടുംബ സ്വതാണെന്നു തോന്നും ചില ഫാന്‍സ് എമ്പോക്കികളുടെ നെഗളിപ്പ് കണ്ടാല്‍.. നീ ഒക്കെ പറയുന്ന ഈ ഞങ്ങളാരാ.. ഡാ.. ലക്ഷങ്ങളും കോടികളും വാങ്ങി കണ്ടാല്‍ ചര്ദ്ദിക്കാന് തോന്നുന്ന പടങ്ങളിലും അഭിനയിച്ച് നിര്‍മാതാക്കളെ കുത്തുപാളയെടുപ്പിച്ചും പാവം പ്രേക്ഷകരെ ആത്മഹത്യക്ക് പ്രേരിപ്പിച്ചും നടത്തുന്ന ഇവന്റെയൊക്കെ സിനിമക്കളി എന്നപേരില്‍ നടത്തുന്ന എരപ്പത്തരത്തിനു.."ഞങ്ങള്‍ സഹിച്ചു.. പടം ഹിറ്റാ" എന്നൊക്കെ പറഞ്ഞ് കേരളത്തിലെ പാവം പ്രേക്ഷകന്റെ മൊത്തം അമ്മാവന് ആകല്ലേ.. വേണമെങ്കില്‍ സൂപ്പര്‍ മെഗാ കളോടു പോയി പറ പടം ഹിറ്റാണെന്ന് വല്ലതും നക്കാപ്പിച്ച കിട്ടും അതുകൊണ്ട് പത്തുകവറ് പാലു മേടിച്ച് ടിയാന്മാരുടെ പോസ്റ്ററില്‍ ഒഴിച്ചു കുതിര്ക്ക് അതു തിന്നാന്‍ വരുന്ന ആടിനെങ്കിലും ഗുണമുണ്ടാകട്ടെ.. കുറെ ഫാന്സുകാരന്മാരിറങ്ങിയിരിക്കുന്നു
ReplyDelete“പടം മെഗാ ഹിറ്റാ. ഞങ്ങൾക്കതു മതി” എന്നാ പിന്നെ എന്തിനാ ഇവിടെ വന്നെ പുല്ലേ മോനേ എന്നൊക്കെ വിളിക്കുന്നത്? അല്ലേലും ഇവന്റെയൊക്കെ സ്റ്റാൻഡാർഡിനുള്ള പടങ്ങൽ തന്നെ ഇതൊക്കെ. പാണ്ടി മേളത്തിൻലെന്ത് ശ്രുതി നോക്കാൻ!
ReplyDeleteപിന്നെ നിഖിലേ, മമ്മൂട്ടി ടൈംസ് ഒക്കെ നടത്തുന്ന താങ്കൾ ഇത്തരം ഭാഷ ഉപയോഗിക്കുന്നത് നല്ലതാണോ എന്ന് ചിന്തിക്കുക. കൂക്കി വിളിച്ച് തോൽപ്പിക്കാൻ ഇത് തിയറ്ററല്ല. ഇവിടെ ഇരുട്ടുമില്ല.
“നൃത്തം ചെയ്യുവാനറിയില്ല എന്നതൊരു കുറ്റമല്ല, കുറവുമല്ല. എന്നാല്‍ അതൊരു അലങ്കാരമായി കൊണ്ടു നടക്കുന്നത് അല്പത്തരമാണ്. നൃത്തസംവിധായകരായ ഷോബിന്‍ പോള്‍രാജിന് കുറഞ്ഞപക്ഷം ഇതൊന്ന് മമ്മൂട്ടിയെ ഓര്‍മ്മപ്പെടുത്താമായിരുന്നു.“
ReplyDeleteഹഹ!! തനിക്കു നൃത്തം ചെയ്യാനറിയില്ല എന്നത് മമ്മൂട്ടി ഒഴിച്ച് ബാക്കി എല്ലാവര്ക്കും അറിയാം. അദ്ദേഹമതു അറിഞ്ഞിട്ടില്ല എന്നു തോന്നുന്നു. അല്ല ഇനിയിപ്പോ ഇത്തരം സിനിമകളില്‍ നൃത്തം മാത്രമായിട്ടെന്തിനാ?! :)
mammootty is now focusing on such comic roles only...
ReplyDeleteee udayakrishna-sibi k thomasine nammal prekshakarkk ajeevanantham vilakkan pattuo?
എനിക്കറിയാന്‍ വയ്യാഞ്ഞിട്ട് ചോദിക്കുവാ..എന്തിനാ ഹരി ഇത്തരം മാരണങ്ങള്‍ക്ക് അറിഞ്ഞുകൊണ്ട് പോയി തലവച്ച് കൊടുക്കുന്നത്?
ReplyDeleteഞാന്‍ വിചാരിക്കുകയായിരുന്നു...കുറ്റം പറയാന്‍ മാത്രമെങ്കിലും ആളുകള്‍ ആ ടി.ഡി. ദാസന് ഒന്ന് കണ്ടിരുന്നെങ്കില്‍ ആ ചിത്രം ഒരു വന്‍ വിജയമായേനെ. അത് ഒരു പുനര്‍ ചിന്തനത്തിന് ചില സിനിമാക്കാരെയെങ്കിലും പ്രേരിപ്പിച്ചേനെ. ( ഹരിയുടെ റിവ്യൂ വായിച്ചിട്ട് തീയേറ്റര്‍ തേടിപ്പിടിച്ച് ഞാന്‍ ആ പടം കണ്ടു. ശരിക്കും മനസ്സ് നിറഞ്ഞു. നന്നായി ഇഷ്ടപ്പെട്ടു. താങ്ക്സ് ഹരീ.)
ഹ ഹ... റിവ്യൂ കൊള്ളാം... പ്രത്യേകിച്ചും ആ ട്രപ്പീസ് പ്രയോഗം...
ReplyDeleteബെര്‍ലിയുടെയും സിനിമാനിരൂപണത്തിന്റെയും റിവ്യൂ വായിച്ച് ചിരിച്ചു മരിക്കാറായി.....
അത് വായിക്കത്തവര്ക്കായി ലിങ്ക് ഇതാ....
http://cinemaniroopanam.blogspot.com/2010/05/blog-post.html
http://berlytharangal.com/?p=4411
ഹരിയെ ഞാന്‍ സമ്മതിക്കുന്നു ഈ ജാതി പടങ്ങള്‍ അതും വിവരമില്ലാത്ത ഫാന്‍സുകാരുടെ ഇടയില്‍ ഇരുന്നു കണ്ടു ഒരു റിവ്യു ഇടുന്നതില്‍.
ReplyDeleteഫാന്സ്കാരുടെ ശല്യം തിയറ്ററിലായിരുന്നു ഇപ്പോള്‍ ഈ ബ്ലോഗിലേക്കും വന്നു തുടങ്ങിയോ!!!
മമ്മൂട്ടിയുടെ തന്നെ പാലേരി മാണിക്യവും കൈയൊപ്പും ഒക്കെ വന്നപ്പോള്‍ ഈ ഫാന്‍സ് ഒക്കെ എവിടെയായിരിന്നു. അതൊന്നും മെഗാ ഹിറ്റ് ആക്കേണ്ടിയിരുന്നില്ല. ഒരു ഹിറ്റ് എങ്കിലും ആക്കാമായിരിന്നു.
ReplyDeleteകോമാളിയാവാന്‍ റെഡിയായി സ്റ്റാര്‍സും, അതു പ്രോത്സാഹിപ്പിക്കാന്‍ റെഡിയായി ഫാന്‍സും ഇങ്ങനെ നിലനില്ക്കുന്നിടാത്തോളം ഒരു പ്രതീക്ഷയും വേണ്ട. നന്നാവില്ല.
ചെയ്യാന്‍ പോകുന്നതെന്താണെന്ന് ഇത്ര കാലം നടിച്ചിട്ടും മനസിലാക്കാന്‍ കഴിയുന്നില്ലേ ആവോ?
ഒരു അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞിരുന്നു, തനിക്ക് ഡാന്‍സ് കളിക്കാന്‍ അറിയില്ല എന്ന് നന്നായി അറിയാം എന്ന്. മാത്രവുമല്ല ഈ പ്രായത്തിലാണോ ഇനി ഡാന്‍സ് എന്ന് പറയുകയും ചെയ്തു. പിന്നെ കളിക്കുന്നത് പടത്തിനു അനിവാര്യമെന്ന് സംവിധായകന് തോന്നുന്നതുകൊണ്ടാനത്രേ...ഒന്നുകില്‍ സംവിധായകന് വട്ടാണ് അല്ലെങ്കില്‍ ഫാന്‍സുകാര്‍ അതിഷ്ട്ടപ്പെടുന്നു അതുമല്ലെങ്കില്‍ മമ്മൂട്ടി പറഞ്ഞത് പച്ചക്കള്ളം. ഇതില്‍ ഏതു ആണ് ശരി!.
ReplyDeleteപിന്നെ ഇങ്ങനെ ഒരു റിവ്യൂ എഴുതിയാല്‍ നിഖിലിനെപ്പോലുള്ളവര് എന്തായാലും തെറി എഴുതും.സ്വാഭാവികം.
പക്ഷെ നിഖിലിനെപ്പോലുള്ളവര് മറ്റു മമ്മൂട്ടി സിനിമകളായ കയ്യൊപ്പും മറ്റുമെന്തേ പ്രോത്സാഹിപ്പിക്കാത്തത്. മമ്മൂട്ടി പാടുകയും ആടുകയും തല്ലുകയും ചെയ്താല്‍ മാത്രമേ നിഖില്‍ സിനിമ കാണാന്‍ പോകുകയുള്ളോ?!
ഈ സിനിമ already മുടക്കുമുതല്‍ തിരിച്ചു പിടിച്ചെന്നാണ് കേള്‍ക്കുന്നത്. ദയവുചെയ്ത് മമ്മൂട്ടി കഴിഞ്ഞ കൊല്ലം താങ്കള്‍ക്ക് സംസ്ഥാന അവാര്‍ഡ് ലഭിക്കാന്‍ സഹായിച്ച പലേരിമാണിക്യത്തിന്റെ നിര്‍മാതാക്കള്‍ക്ക് എന്തെങ്കിലും ധനസഹായം ചെയ്യണം. കൂടാതെ ലൌഡ്സ്പീക്കര് നിര്‍മ്മിച്ച ജയരാജിനെയും സഹായിക്കണം. എങ്കില്‍ മാത്രമേ മലയാള സിനിമക്ക് വര്‍ഷത്തില്‍ രണ്ടോ മൂന്നോ നല്ല സിനിമകളെങ്കിലും കിട്ടൂ കൂടാതെ മമ്മൂട്ടി എന്ന നല്ല നടന്റെ കുറച്ച നല്ല വേഷങ്ങളും താങ്ങളെ ആത്മാര്‍ഥമായി സ്നേഹിക്കുന്ന (ഫാന്‍സിനെ അല്ല ഉദ്ദേഷിച്ചത്) പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിയും.
ReplyDeleteതാരങ്ങള്‍ എത്രനാള്‍ ഇങ്ങനെ നല്ല ചിത്രങ്ങളെടുത്ത നിര്‍മതാക്കളെ സഹായിക്കും? ആ നല്ല പടങ്ങളൊക്കെ ഇപ്പറഞ്ഞ ഫാന്‍സുകാരും, നമ്മളൊരോരുത്തരും പോയിക്കണ്ട് വിജയിപ്പിക്കണമായിരുന്നു. എത്രപേര്‍ കണ്ടു ആ നല്ല സംരംഭങ്ങളൊക്കെ? അപ്പോള്‍ പിന്നെ അത്തരം ചിത്രങ്ങളെറ്റുത്ത് കുത്തുപാളയെടുക്കാന്‍ വീണ്ടും വീണ്ടും നിര്‍മാതാക്കളും സംവിധായകരും തയാറാകണമെന്ന് നമുക്ക് പറയാന്‍ അവകാശമുണ്ടോ?
ReplyDeleteനല്ല ചിത്രങ്ങളെ നാം പ്രേക്ഷകര്‍ തീയേറ്ററില്‍ പോയിക്കണ്ട് പ്രോത്സാഹിപ്പിച്ചാലേ അത്തരം കൂടുതല്‍ നല്ല ചിത്രങ്ങളുണ്ടാകാന്‍ നിര്‍മാതാക്കളും സംവിധായകരും നിര്ബന്ധിതരാവുകയുള്ളൂ. ഇതുപോലെയുള്ള മസാലപ്പടങ്ങള്‍ ഇനി പോയി കാണില്ല, പകരം നമുക്ക് ഒരു ലൗഡ് സ്പീക്കറും, കേരളകഫെയും, ടി.ഡി. ദാസനുമൊക്കെ വിജയിപ്പിച്ചുകൊടുത്താല് മതി എന്ന് നമുക്കങ്ങ് തീരുമാനിക്കാം- മലയാളസിനിമയുടെ ഈ അവസ്ഥയെ കുറ്റപ്പെടുത്തുന്നതിന് പകരം.
മുകളിലെ നിഖില്‍ ന്റെ കമന്റ് തന്നെ കണ്ടില്ലേ? ഫാന്‍സിന്റെ സ്റ്റാന്റേഡ് ഇതാണെങ്കില്‍ അതൊരു കഷ്ടം തന്നെ. ഇവരൊക്കെ യഥാര്‍ത്ഥ ഫാന്‍സ് ആണെങ്കില്‍ മമ്മുക്കയോടും ലാലേട്ടനോടുമൊക്കെ ഇതു മാതിരി പടങ്ങലില് അഭിനയിയ്ക്കരുത് എന്ന് പറഞ്ഞു കൂടെ?
ReplyDeleteരാകേഷ് പറഞ്ഞതു പോലെ കയ്യൊപ്പ് പോലെയുള്ള മികച്ച സിനിമകള്‍ ഇറങ്ങിയപ്പോള്‍ ഇവരൊക്കെ എവിടെയായിരുന്നു?
:-)
ReplyDeleteഇതിനി തമിഴിലും വരുന്നുണ്ടോ! അപ്പോ ആന്ധ്രയിലേക്കാവും രാജയുടെ ഒളിച്ചോട്ടം, അല്ലേ?
‘കഥ തുടരുന്നു...’-വിലെ ഒരു നര്മ്മരംഗമുണ്ട്. ജാഥയ്ക്ക് ആളെ കോണ്ട്രാക്ടെടുക്കുന്ന മാമുക്കോയയുടെ കഥാപാത്രം മറ്റൊരു ഓഫറുമായെത്തുന്നു. എല്ലാവര്ക്കും പുതിയൊരു സിനിമയുടെ ബാല്‍ക്കണി ടിക്കറ്റ്, ഇന്റര്‍വെല്ലിനൊരു ചായ; ഇത്രയും ഫ്രീയായി നല്കുന്നു. കാരണം; മെഗാഹിറ്റ്, സൂപ്പര്‍ ഹിറ്റ് എന്നൊക്കെ പറഞ്ഞു പോസ്റ്ററടിച്ചു കഴിഞ്ഞു. നൂറാള് ഒരു ഷോയ്ക്ക് ചെന്നില്ലെങ്കില്‍ തിയേറ്ററുകാര്‍ ഒരാഴ്ചയ്ക്കുള്ളില്‍ പടം മാറ്റും. രസമെന്തെന്നാല്‍, ‘വന്നാ കൈയില്‍ വല്ലോം തടയുമോ’ എന്നാണ് എന്നിട്ടും അവരുടെ ചോദ്യം. ‘കണ്ണിച്ചോരയില്ലേണ്ടാ നിനക്കൊന്നും...’ എന്നു മാമുക്കോയ തിരിച്ചും ചോദിക്കുന്നു. മെഗാ ഹിറ്റിന്റെ കാര്യം പറഞ്ഞപ്പോള്‍ ഇതാണ് ഓര്‍മ്മ വന്നത്. ഫാന്‍സും ഫാന്‍സ് ക്ലബ്ബുമൊക്കെയായി ഒരാഴ്ചയൊക്കെ തകര്ത്തോടിയെന്നിരിക്കും. പിന്നെയെന്താവുമോയെന്തോ!
നല്ല ചിത്രങ്ങളെത്തുമ്പോള്‍ തിയേറ്ററില്‍ പോയി കണ്ട് അവയെ പ്രോത്സാഹിപ്പിക്കുക, ഇത്തരം പൊളിച്ചിത്രങ്ങള് വെറുതേ പോയിക്കണ്ട് ഇതാണ് പ്രേക്ഷകര്‍ക്ക് വേണ്ടതെന്ന തെറ്റിദ്ധാരണ അണിയറക്കാര്‍ക്ക് / താരങ്ങള്‍ക്ക് നല്‍കാതിരിക്കുക; ഇതു തന്നെയാണ് നല്ല സിനിമകള്‍ മലയാളത്തിലുണ്ടാകുവാന് ഉത്തരവാദിത്തമുള്ള പ്രേക്ഷകര്‍ ചെയ്യേണ്ടത്.
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ ഏവര്‍ക്കും നന്ദി.
--
enthayalum onnu kandekkam alle hari :)
ReplyDeleteTo Mr.Haree,Sree,vinayan,jijo,santhosh:
ReplyDelete1 weekkinu shesham mega hit avumo illayo ennu namukku kanam..
1 weekkalla thudarnnum ee thirakku thudarum..karanam mattonnumalla..Megastar Dr.Bharath Mammootty anu ithile nayakan allathe Mr.Hariyo sreeyo vinayano jijoyo santhosho alla...
mamassilayoda narikale..
"podaa panna naayinte mone.... marayadayyk nadakkunna blogil vannu ini nee theri ezhuthiyaal adichu pallu thaazheyidum.... kure fans thendikal nadakkunnu... mammootty aaraadaa? ninte thanthayo?"
ithu ente blogil kiittiya anonumous comment anu ..otta thanthakku undayavar peru velippeduthi ivide post cheyyada..
തന്റെ ബ്ലോഗിൽ ആരോ വന്ന് ചീത്ത വിളിച്ചതിന് ഇവിടെ വന്ന് ഞങ്ങളെ നാറികൾ എന്ന് വിളിക്കുന്ന നിഖിലേ, കഷ്ടം എന്നല്ലാതെ എന്തു പറയാൻ. ആട്ടിൻകാട്ടവും കൂർക്ക ഉപ്പേരിയും തമ്മിൽ തിരിച്ചറിയാൻ കഴിയാത്ത കുറേ പൊട്ടന്മാർ ഫാനുകൾ വീട്ടീന്ന് അടിച്ച് മാറ്റിയ പണം കൊണ്ട് ഒരാഴ്ച ഈ പടം ഓടിക്കുമായിരിക്കും. ഇവിടെ ഡിസ്കോതെകൾ ഇല്ലാത്തത് കാരണം ചുമ്മാ നടക്കുന്ന യുവാക്കൾക്ക് ആർമാദിക്കാൻ ഇത്തരം സിനിമകൾ വേണമായിരിക്കും. ആയിക്കോളൂ, പക്ഷേ ചുമ്മാ അഭിപ്രായം പറയുന്നവരെ നാറികൾ എന്നൊക്കെയുള്ള വിളിയുണ്ടല്ലോ അത് നിന്റെ വീട്ടിൽ അച്ഛനുണ്ടെങ്കിൽ അദ്ദേഹത്തോട് മതി കേട്ടോ.
ReplyDeleteമോളിവുഡിലെ പുതിയ സ്റ്റാര്‍ വാഴ്സില്‍ മമ്മൂട്ടി-പൃഥ്വി ടീമിന്റെ പോക്കിരി രാജ മുന്നില്‍. തകര്‍പ്പന്‍ തുടക്കം ലഭിച്ച ഈ തട്ടുപൊളിപ്പന്‍ ആക്ഷന്‍ ചിത്രം ഒപ്പമിറങ്ങിയ സിനിമകളെയെല്ലാം പിന്തള്ളി മുന്നോട്ടു കുതിയ്ക്കുകയാണ്.
ReplyDeleteമമ്മൂട്ടി-പൃഥ്വി ടീമിന്റെ ഡൈനാമിറ്റ് കോമ്പിനേഷനില്‍ വന്നെത്തിയ ചിത്രത്തിന് മുന്നില്‍ മോഹന്‍ലാലിന്റെ അലക്സാണ്ടര്‍ ദ ഗ്രേറ്റ് തീര്‍ത്തും മങ്ങിയപ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. ആദ്യ ദിവസങ്ങള്‍ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ചെങ്കിലും മോശം മാര്‍ക്കറ്റിങ് ചിത്രത്തിന് വിനയാവുകയായിരുന്നു. ഒരു ടിപ്പിക്കല്‍ മോഹന്‍ലാല്‍ ചിത്രത്തിന് ലഭിയ്ക്കേണ്ട തുടക്കമല്ല അലക്സാണ്ടറിന് ലഭിച്ചിരിയ്ക്കുന്നത്. ആദ്യ ദിനത്തില്‍ തന്നെ പല കേന്ദ്രങ്ങളിലും ചിത്രം ഹോള്‍ഡ് ഓവറായത് ഇതാണ് ചൂണ്ടിക്കാണിയ്ക്കുന്നത്.
Just contacted the producer, innu second show kazhiyumbol All Kerala share 2 crore kadakkum ennanu adheham paranjathu. Innuvare oro divasavum One day share 40 lakhsil kuranjittilla. Sathyam paranjal Film field aake antham vittu irikkukayanu ennanu adheham parayunnathu. 7 days kondu 2.75 crore share aanu avar expect cheyyunnathu. satellite right:2.25 crores...Pokkiriraja 5 divasam kondu labhathilayi...
vayichu nokkada nari thendikale...
കിന്നാരതുമ്പികൾക്ക് അന്നത്തെ നിലയിൽ ഇതിൽ കൂടുതൽ കളക്ഷൻ ഉണ്ടായിരുന്നു. ഇനിയിപ്പോ മുളകുപാടത്തിന് കാശു പോയതിലുള്ള വിഷമം കൊണ്ട് വല്ല മാനസികവിഭ്രാന്തിയും വന്നതാണോ എന്നും സംശയം.
ReplyDeleteനിഖില്‍ മംഗളത്തിലെ വിലയിരുത്തലാണ് മുകളില്‍ പേസ്റ്റു ചെയ്തിരിക്കുന്നത് അതിന്റെ ബാക്കിഭാഗം താഴെ. ഫാന്‍സ് കാരുടെ ചവിട്ടു നാടകം കഴിഞ്ഞാല്‍ പടം പെട്ടിയില്‍ ആയത് തന്നെ.
ReplyDelete"അതേ സമയം കുടുംബപ്രേക്ഷകരുടെ പ്രിയ സംവിധായകന് സത്യന് അന്തിക്കാടിന്റെ കഥ തുടരുന്നുവിന് സാവധാനത്തിലുള്ള തുടക്കമാണ് ലഭിച്ചിരിയ്ക്കുന്നത്. എന്നാല്‍ ബോക്സ് ഓഫീസിലെ അന്തിമ വിജയം ഈ ജയറാം ചിത്രത്തിന്റേതായിരിക്കുമെന്നാണ് വിലയിരുത്തല്‍. സത്യന്റെ സ്ഥിരം ശൈലിയില്‍ നിന്ന് ഏറെയൊന്നും മാറാത്ത കഥ തുടരുന്നു പക്ഷേ കുടുംബപ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നുണ്ട്. ചിത്രം ലോങ്റണ്ണില്‍ നേട്ടമുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്.
അടിപൊളി ചിത്രമെന്ന ലേബലോടെ വമ്പന്‍ തുടക്കം ലഭിച്ചെങ്കിലും കഥയില്‍ കാമ്പില്ലാത്തത് വരുംനാളുകളില്‍ പോക്കിരി രാജയുടെ കളക്ഷനില്‍ വിള്ളല്‍ വീഴ്ത്തിയേക്കുമെന്നും വിലയിരുത്തലുകളുണ്ട്"
അത് കലക്കി shajiqatar, good info. അവന് ഫുള്‍ രേഖപ്പെടുത്താത്തതുകൊണ്ട് തന്നെ മനസ്സിലായി അവന് ആ പടത്തെ വെറുതെ ബൂസ്റ്റ് ചെയ്യുകയാണ് എന്ന്. Just Spamming. എന്തായാലും കുറെപ്പേര്‍ക്കെങ്കിലും ഈ മസാല ഫിലിം ഇഷ്ട്ടപ്പെടുന്നുണ്ടല്ലോ. നല്ലത്. പാവം നിര്‍മാതാവ് രക്ഷപ്പെടട്ടെ!.
ReplyDeleteEntha chettanmare orumathiri pillare pole angottum ingottum therivilichukondu... malayalikalkku nanakkedundakkan
ReplyDeleteമ്യോനേ Nikhile ,
ReplyDeleteഎന്തിനാടാ കുട്ടാ അഭിപ്രായമെഴുതുന്നവരെ നാറികളെന്നും തെണ്ടികളെന്നുമൊക്കെ വിളിക്കുന്നതു. അതൊന്നും നല്ല കുട്ടികളുടെ ശീലമല്ലnnu നിനക്കറിഞ്ഞുകൂടായോ.നെനക്കൊന്നും ഒരു വ്യഭിചാരബോധമില്ലാതായിപ്പോയല്ലോടാ പട്ടിക്കഴുവേറീട മോനെ. ഹൊ ആശ്വാസമായി.എനിക്കു വയ്യേ.തളര്‍ന്നുപോയി.ഇനി ഒരഞ്ചുമിനിട്ട് കഴിഞ്ഞ് ഞാനൊന്നൂടെ വന്നു നോക്കും.വീണ്ടും നീ എന്തെങ്കിലും പോക്രിത്തരം പറഞ്ഞാല്‍.....
I really don't understand the psychology of the fans. i mean why they are so pathetically slavish to a person to an extend that they hate another person and the people who 'love' him? It is really like you take the pledge to serve a Feudal Lord! Why do these people say good bye to their commonsense once they join a fan's association? People like Nikhil should understand that it is really a slave mentality. If you like the acting of an actor or if you prefer one 'star'(I really don't understand why do we call them stars!! Is it this notion of unattainability of these actors that makes these people slavish?) over the other it is one thing. But if you like a silly cinema just because you can see your favorite actor in that film, it is an illness that need to be cured. And that illness becomes a social problem if you like that film as a part of the propaganda of a so called association.
ReplyDeleteI think the solution is to train people how to watch a film. They should have a proper awareness of the medium. That is the only way we could rescue Malayalam Film(not industry. most of the debates are about how to save the industry. no one talks about the film itself!!).
let us save the malayalam film industry.let us make good movies....let us watch all good movies....jai jawan jai kisaan.....!
ReplyDeleteഈ ചിത്രം കണ്ടപ്പോള്‍ എന്പതുകളിലെ മസാല തമിള്‍ പടങ്ങള്‍ ഓര്‍മവന്നു. മലയാള ചിത്രങ്ങള്‍ ഇപ്പോള്‍ ആ നിലവാരത്തിലേക്ക് കൂപ്പുകുത്തുകയാണ്. മലയാളി പ്രേക്ഷകരും.
ReplyDeleteപക്ഷെ തമിഴ്നാട്ടിലെ ഫാന്‍സുകാര്‍ ഇതുവരെ ഇത്ര അധപതിച്ചിട്ടില്ല എന്നത് മറ്റൊരു സത്യം. ദോഷമല്ലാതെ ഒരു ഉപയോഗവും ഇല്ലാത്ത കുറെ ജന്മങ്ങള്. സൂപ്പര്‍ സ്ടാരുകള്‍ക്ക് പോലും ഇവര്‍ ഉപദ്രവമേ ചെയ്യുന്നുള്ളൂ. അവരൊക്കെ വീണ്ടും വീണ്ടും ഇത്തരം കോമാളിത്തങ്ങള്‍ കാണിക്കാന്‍ ഇവരാണല്ലോ കാരണം.
കല്ല്യാണത്തിനു സദ്യവല്ലതും ഉണ്ടോ ന്ന് നോക്കി വന്നതാ...
ReplyDeleteമംഗളങ്ങൾ
Nikhile.. ninakkonnum naanom Maanom ille Eee kilavante thullichadl kand avanu Jai vilikkan...ith aaradhana alla.. andhamaaya orutharam Vidheyathwam.. chee
ReplyDeleteEven T Rajender is much better than Mammootty.. avante jaada
ReplyDeleteDhikari chetta...
ReplyDeleteKidu comment,,ee nikiline pole ullavarkoke ithu thanne venam..Evanokke eni one way ticket il parayunathu pole DCR(Daily Collection Report) um thangi eduthechu varumo avo?
-B
I think all the fans should watch one film very carefully- Vidheyan(1993 directed and written by Adoor Gopalakrishnan). If they have the sense to analyse(or even just try to understand)the film they will get an insight into their current situation. they will discover the THOMMI within them!
ReplyDeleteസ്നേഹമുള്ള ഹരീ.. “രാജ്നിതി”യെക്കുറിച്ചുള്ള ഹരിയുടെ റിവ്യൂ ശക്തിയുക്തമായി എതിർത്ത ഞാൻ വീണ്ടൂം ഹരിയെ കുറ്റപ്പെടുത്തട്ടെ...!!! ഇവിടെ (മുംബയ്) കഴിഞ്ഞ വെള്ളിയാഴിച്ചയാണീ “പോക്കിരി” എത്തിയത്. ഇന്നലെയാണ് “നിറഞ്ഞ സദസിൽ“ ഞാൻ സിനിമ കാണാൻ പോയത്... ഹരിയുടെ 3.25 റേറ്റിംഗ് കണ്ട് തന്നെ ആണ് പോയത്... എന്നിട്ടെന്തായി...???? എനിക്കു മനസിലായി ഹരിക്ക് തെറ്റി എന്ന്... അതായത് ഹരി കൊടുത്ത 3.25 മാർക്ക് വളരെ കൂടി പോയി എന്ന്...!!! ഒരു 2 മാർക്ക് കൊടുക്കാം...!! അത്ര തന്നെ...!!!
ReplyDeleteതാങ്ക്സ് ഹരീ...!!! :)
നിറഞ്ഞ സദസ് ഒഴിയുമ്പോൾ പലരും പച്ച മലയാളത്തിൽ തമ്മിൽ തമ്മിൽ തെറി പറയുന്നത് വ്യക്തമായി ഞാനും കൂട്ടരും കേട്ടു. ആദ്യപകുതി കാണുന്നതിലും ഭേതം ഏതെങ്കിലും പൊളിഞ്ഞു പോയ തമിഴ്പടം കാണുന്നതായിരുന്നു. പിന്നെ പകുതി... കുറച്ച് കൂതറ തമാശകേട്ട് ഇത്തിരി ചിറിക്കാൻ കഴിഞ്ഞൂ... അല്ലാ... കഴിഞ്ഞോ... ങ്ഹാ...!!!!
മലയാളസിനിമയിലുണ്ടായിരുന്ന കുറച്ച് പ്രതീക്ഷകളും സശിപ്പിക്കപ്പെടുകയാണ്. ഇടക്ക് ചില തീരാത്ത സ്റ്റണ്ട് രംഗങ്ങൾ കണ്ട്... “ഇതെപ്പോ തീരൂടേയ്“ എന്ന് ഏതോ കൂതറ (നിഖിലിന്റെ ഭാഷയിൽ ഇതിനേക്കാൾ നല്ലത് വിളിക്കേണ്ടതാ അല്ലേ...!!! അത് ഞാൻ ആഗ്രഹിക്കാത്ത കൊണ്ടാ കൂതറയിലൊതുക്കിയത്) ഒരുത്തൻ വിളിച്ച് ചോദിച്ചതിന് “മലയാളസിനിമ ചാവുമ്പോ” എന്ന് മറ്റേതോ ബുദ്ധിയുള്ള ഗഡി മറുപടി കൊടുത്തത് തിയറ്ററിൽ ചിരിയുണർത്തിയെങ്കിലും.... അറിയാതെ ആണെങ്കിലും മനസിൽ തോന്നി... അത് തന്നെയാ സത്യം എന്ന്...!!!
പിന്നെ ഈ സ്റ്റണ്ട് എന്ന് പറയുന്നതിടയിൽ കണ്ട ചിലത് മറക്കില്ലാ ഹെന്റമ്മേയ്...! അതിലൊന്നായിരുന്നു... പൃത്വീ രാജ് ഒരുത്തനെ കഴുത്തിന് ചുറ്റി പിടിച്ച് കുറഞ്ഞത് ഒരു 30 സെകന്റ് കാണിക്കുന്നു... ഇടികൊള്ളാൻ വേണ്ടി നിൽക്കുന്നവന്റെ മോന്തയിൽ ഭാവങ്ങളൊന്നുമില്ലാ എന്നുള്ളതോ പോട്ടെ... ഇതൊരുമാതിരി ലവൻ നമ്മടെ അടുത്ത 80 വർഷക്കാലത്തേക്ക് ഹീറോ ആയിട്ടഭിനിയിക്കേണ്ട പൃത്വീരാജിന് ഉമ്മ കൊടുക്കാൻ നിക്കണ പോലെയാ തോന്നുക...!!
പിന്നെ ഈ പടത്തിൽ തമാശകൾ കാണിക്കാൻ വേണ്ടി മാത്രമായിട്ട് കാസ്റ്റ് ചെയ്തിരിക്കുന്ന സലിം കുമാർ & സുരാജ് ടീമിനെ ഞാൻ ഒന്നും പറയില്ലാ... അവരുണ്ടായിരുന്ന കാരണം കുറച്ചെങ്കിലും ആശ്വാസമായീന്നേ തോന്നീയുള്ളൂ...!!!
ഒരു വിലാപം മാത്രം ബാക്കി... “ഒരു നല്ല മലയാളസിനിമ എന്നിനി കാണും നമ്മൾ...???” (“നമ്മൾ“ എന്നുദ്ദേശിച്ചത് നിഖിലിനെ പോലെ ഭ്രാന്തമായി താരങ്ങളിൽ ദൈവത്തെ കാണുന്നവരെ അല്ലാ..!! സാധാരണക്കാരനും ഇത്തിരി ബുദ്ധീം ബോധോം ഉള്ള മലയാളിയായ മനുഷ്യരേയാ...!!)
ഇത്രയും കാലം വെബ്ധുനിയയിൽ അയിരുന്നു ഇവ്ന്മാരുടെയ് ശല്ല്യം , ഇപ്പോൾ ബ്ലോഗിലും വന്നു തുടങ്ങിയോ ഈ വെട്ടുകിളികള്‍
ReplyDeleteഞാന്‍ ഇന്നലെ പോയി കണ്ടു പടം.. ഒരു Curiosity കൊണ്ട് പോയി എന്നെ ഉള്ളു.. എന്താ സംഭവം എന്നറിയണമല്ലോ...മടുത്തു മോനെ മടുത്തു.. എനിക്കുതോന്നുന്നു നിഖിലിന്റെ ഒക്കെ കുഴപ്പം നല്ല സിനിമ കണ്ടിട്ടില്ല എന്നത് തന്നെ ആവും.. മോനെനെ നിഖിലെ നെ മമ്മുക്കാ യോട് തന്നെ പറ കുറച്ചു നല്ല ഫില്മ്സിന്റെ പേര് പറഞ്ഞു തരാന്‍... എന്നിട അതൊക്കെ സംഘടിപ്പിച്ചു ഇരുന്നു കാണ് കേട്ടോ.
ReplyDelete