കാര്യസ്ഥന്‍ (Karyasthan)

Published on: 11/05/2010 08:28:00 PM
Karyasthan: A film by Thomson starring Dileep, Anakha. Film Review by Haree for Chithravishesham.
ജനപ്രിയ നായകന്‍ ദിലീപ്, താനഭിനയിച്ച ചിത്രങ്ങളുടെ എണ്ണത്തില്‍ നൂറ്‌ തികയ്ക്കുന്നു (മലയാള സിനിമകള്‍ മാത്രമെടുത്താല്‍ ഒന്ന് കുറയും), നവാഗതനായ തോംസണ്‍ സംവിധാനം ചെയ്യുന്ന 'കാര്യസ്ഥ'നിലൂടെ. ഒട്ടേറെ ദിലീപ് ചിത്രങ്ങള്‍ക്ക് രചന നിര്‍വ്വഹിച്ചിട്ടുള്ള സിബി കെ. തോമസ് - ഉദയ്‍കൃഷ്ണ കൂട്ടുകെട്ടില്‍ നിന്നുമാണ്‌ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണങ്ങളും ഉണ്ടായിരിക്കുന്നത്. ആന്‍ മെഗാ മീഡിയയുടെ ബാനറില്‍ നീറ്റ ആന്‍റോ നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ പുതുമുഖമായ അഖില നായിക വേഷത്തിലെത്തുന്നു. മലയാളസിനിമയില്‍ പലതവണ കണ്ടുകഴിഞ്ഞ രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള ശത്രുതയും, പിന്നീട് നായകനിടപെട്ട് ഇവരെ ഒരുമിപ്പിക്കുന്നതും തന്നെ ഇവിടെയും ചിത്രത്തിനു വിഷയമാവുന്നു.

ആകെത്തുക     : 3.50 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 1.00 / 10
: 3.00 / 10
: 4.50 / 10
: 3.00 / 05
: 2.50 / 05
'കാള വാലുപൊക്കുന്നതു കണ്ടാലറിയാം' എന്നു പറയുമ്പോലെ, ചിത്രം തുടങ്ങുമ്പോള്‍ തന്നെ രചയിതാക്കളിത് എവിടെക്കൊണ്ട് കെട്ടുമെന്ന് മലയാള സിനിമ കണ്ടുപരിചയിച്ച ആര്‍ക്കും ഊഹിച്ചെടുക്കാം. അതുകൊണ്ടു തന്നെ, ആദ്യത്തൊയരഞ്ചു മിനിറ്റും പിന്നെയവസാനത്തെ പത്തുമിനിറ്റും കണ്ടാല്‍ മതി, സിനിമ കണ്ടെന്നു വരുത്തുവാന്‍. ഇതിനിടയ്ക്കൊരു രണ്ടരമണിക്കൂറ് പിന്നെയുമുള്ളത് ക്ഷമപരീക്ഷിച്ചറിയുവാന്‍ ഉപയോഗപ്പെടുത്താം. കച്ചേരിപാടി നടന്ന ഭാഗവതര്‍ പെണ്ണുമായി ഒളിച്ചോടിയതില്‍ പിന്നേ സംഗീതമേ ഉപേക്ഷിച്ച മട്ടിലാണ്‌ കഥയുടെ പോക്ക്. വാലും തലയുമില്ലാത്ത ഇത്തരം യുക്തിരാഹിത്യങ്ങള്‍ ഒട്ടേറെയുണ്ട് ഇനിയുമിതില്‍. മേമ്പൊടിയായി ചേര്‍ത്തിരിക്കുന്ന തമാശയെന്ന കാട്ടിക്കൂട്ടലുകളില്‍ വിരലിലെണ്ണാവുന്ന ചിലതൊക്കെ ചിരിയുയര്‍ത്തുന്നുണ്ട് എന്നതുമാത്രമാണ്‌ പേരിനൊരു നല്ലതു പറയുവാന്‍.

Cast & Crew
Karyasthan

Directed by
Thomson

Produced by
Neeta Anto

Story, Screenplay, Dialogues bySibi K. Thomas, Udaykrishna

Starring
Dileep, Akhila, Vandana, Madhu, G.K. Pillai, Suraj Venjaramood, Salim Kumar, Siddique, Biju Menon, Janardhanan, Suresh Krishna, Ganesh Kumar, Sadique, Manoj, Harisree Ashokan, Anoop Chandran, Shammy Thilakan etc.

Cinematography (Camera) by
P. Sukumar

Editing by
Mahesh Narayanan

Production Design (Art) by
Salu K. George

Music by
Berny-Ignatius

Lyrics by
Kaithapram Damodaran Namboothiri

Background Score by
Rajamani

Make-Up by
Sudevan

Costumes by
Assis Palakkad

Choreography by
Brinda

Action (Stunts / Thrills) by
Mafia Sasi

Banner
Ann Mega Media

രചയിതാക്കള്‍ എഴുതിവെച്ചിരിക്കുന്നത് അധികം പ്രശ്നങ്ങളില്ലാതെ പകര്‍ത്തിവെച്ചു എന്നതുമാത്രം സംവിധായകന്റെ മികവായി പറയാം. അതല്ലാതെ കാര്യമായി സിനിമയെക്കുറിച്ച് ചിന്തിക്കുവാനൊന്നും തോംസണ്‍ മിനക്കെട്ടിട്ടില്ലെന്നുറപ്പ്. തന്റെ പതിവ് ശൈലിയില്‍ തന്നെ ദിലീപ് ചിത്രത്തിലുടനീളം ഓടിനടപ്പുണ്ട്. കൂട്ടിന്‌ സലിം കുമാറും സുരാജ് വെഞ്ഞാറമ്മൂടും പിന്നെ ഹരിശ്രീ അശോകനും. കഥയില്‍ കാര്യമായൊന്നും ചെയ്യുവാനില്ല, എന്നിരുന്നാല്‍ തന്നെയും ഉള്ളത് മോശമാവാതെ കാക്കുവാന്‍ അഖിലയ്ക്കു കഴിഞ്ഞു. മധു, ജി.കെ. പിള്ള, ജനാര്‍ദ്ദനന്‍, ബിജു മേനോന്‍, ഗണേഷ് കുമാര്‍, സിദ്ദിഖ്, തെസ്നി ഖാന്‍, സുരേഷ് കൃഷ്ണ, ഷമ്മി തിലകന്‍, കൊച്ചു പ്രേമന്‍ ഇങ്ങിനെ അഭിനേതാക്കളുടെ ഒരു നീണ്ട നിരതന്നെയുണ്ട് ചിത്രത്തില്‍. പലര്‍ക്കും കൂട്ടത്തിലൊരാളായി നില്‍ക്കുക എന്നതിനപ്പുറമൊന്നും ചിത്രത്തില്‍ ചെയ്യുവാനില്ല.

സിനിമയുടെ ഇതരമേഖലകളെ അപേക്ഷിച്ച് സാങ്കേതിക വിഭാഗമാണ്‌ മുന്നില്‍ നില്‍ക്കുന്നത്. പി. സുകുമാര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍, ചില ചില്ലറ ഇഫക്ടുകളോടെ മഹേഷ് നാരായണന്‍ തെറ്റില്ലാതെ ചേര്‍ത്തുവെച്ചിട്ടുണ്ട്. രണ്ടു നാളു കഴിയുമ്പോള്‍ തിയേറ്ററുകാര്‍ക്ക് കത്രികവെയ്ക്കുവാന്‍ ഇനിയുമേറെ മിച്ചമുണ്ട് എന്നുമാത്രം. സാലു കെ. ജോര്‍ജ്ജിന്റെ കലാസംവിധാനം, അസീസ് പാലക്കാടിന്റെ വസ്ത്രാലങ്കാരം, സുദേവന്റെ ചമയം എന്നിവയും ചിത്രത്തിനുതകുന്നു. മാഫിയ ശശി ഒരുക്കിയിട്ടുള്ള സംഘട്ടന രംഗങ്ങള്‍ ചിലതെങ്കിലും പൂര്‍ണമായും ഒഴിവാക്കാം, മറ്റു ചിലതിന്റെ ദൈര്‍ഘ്യം കുറയ്ക്കുകയുമാവാം. ബൃന്ദയും സംഘവും ഒരുക്കിയിരിക്കുന്ന നൃത്തച്ചുവടുകള്‍ക്ക് ഏറെ മികവില്ലെങ്കിലും, കുറഞ്ഞപക്ഷം മടുപ്പു കൂട്ടുന്നെങ്കിലുമില്ല.

കൈതപ്രം ദാമോദരന്‍ നമ്പൂതിരിയെഴുതി ബേണി-ഇഗ്നേഷ്യസ് സംഗീതം നല്‍കിയിരിക്കുന്ന അഞ്ച് ഗാനങ്ങളാണ്‌ ചിത്രത്തില്‍. ഇവയില്‍ മധു ബാലകൃഷ്ണന്‍, പ്രീത കണ്ണന്‍, തുളസി എന്നിവരൊരുമിച്ച് പാടിയിരിക്കുന്ന "ഓണവില്ലിന്‍ തമ്പുരുമീട്ടും..." എന്നതൊഴിച്ച് മറ്റുള്ളവയൊന്നും ചിത്രത്തിലാവശ്യമെന്നു തോന്നിയില്ല. ബെന്നി ദയാല്‍ ആലപിച്ചിരിക്കുന്ന "വാ, കുരുവികളേ!" എന്ന ഗാനരംഗത്തില്‍, ടെലിവിഷന്‍ സീരിയല്‍ നടീനടന്മാര്‍ സിനിമയിലെ അഭിനേതാക്കള്‍ക്കൊപ്പം ചുവടുവെയ്ക്കുന്നു എന്ന കൌതുകമുണ്ട്. നാടോടിശീലിന്റെ ശൈലിയില്‍ അഫ്‍സല്‍ പാടിയിരിക്കുന്ന "തേനിക്കപ്പുറം..." എന്ന ഗാനം കേള്‍ക്കുവാനും കൊള്ളാം.

പറഞ്ഞ കഥ തന്നെ വീണ്ടും പറഞ്ഞിരിക്കുന്ന രചയിതാക്കളെ വിട്ട്, പുതുതായെന്തെങ്കിലും കൈയ്യിലുള്ളവരെ കൂട്ടുപിടിച്ചാല്‍ സംവിധായകനെന്ന നിലയില്‍ തോംസണിന്‌ പിടിച്ചു നില്‍ക്കാം. അങ്ങിനെയൊരു ബുദ്ധി അടുത്ത ചിത്രത്തിലെങ്കിലും തോസണിനും, നൂറ്റൊന്നാമത് ചിത്രത്തിലേക്ക് കടക്കുന്ന ദിലീപിനും ഉണ്ടായെങ്കില്‍ ചിത്രത്തിന്റെ തുടക്കത്തില്‍ ദൈവത്തിനു പറഞ്ഞ നന്ദിക്ക് ഒരര്‍ത്ഥമുണ്ടാവും. അത്രയെങ്കിലും ഗുണം ഈ 'കാര്യസ്ഥ'നു ചെയ്യുവാനായെങ്കില്‍, ചിത്രം കഴിയുമ്പോള്‍ അറിയാതെ പറഞ്ഞുപോവുന്നത് ഒരിക്കല്‍ കൂടി പ്രേക്ഷകര്‍ക്കും പറയാം, 'Thank God'.

17 comments :

  1. ദിലീപിന്റെ സെഞ്ച്വറി ചിത്രം 'കാര്യസ്ഥ'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
    --

    ReplyDelete
  2. Peru kettappol thanne cinema endaayirikkum ennurappaayirunnu. Posters kandappol urappaayi, mattoru malayaala cinema kolapaathakam aayirikkum ennu. Ee review koode aayappol urappichu, intervelinu irangipporaanaayittu veruthe keranda ennu.

    ReplyDelete
  3. അപ്പോൾ സ്വെഞ്ചറിയുടെ ഗുണമൊന്നുമില്ല..അല്ലേ

    ReplyDelete
  4. ഇതിനെയാണ് സാധാരണ “പാഴായിപ്പോയ സെഞ്ച്വറി” എന്നു പറയുന്നത്... കാശു കളയുന്നില്ല.. അതു തീരുമാനമായി..

    ReplyDelete
  5. it cannot be said as a borin film.its a nice entertainer.but its the copy or can be said a remake of hindi film kuch tum kaho kuch hum kahain (fardeen khan starrer).dear story writers dont say that u hav written this story.its d exact copy of that film wit a slight modification that is suresh krishnas character.any way nice job for remodifying that film

    ReplyDelete
  6. സമയംകൊല്ലി എന്ന് വിളിക്കാവുന്ന ഒരു ചിത്രം! ഒരുപാട് തേഞ്ഞതും ചീഞ്ഞതും ആയുള്ള മസാലകള്‍ ചേര്‍ത്ത ഒരു വസ്തു. സിനിമ എന്നെങ്കിലും വിളിക്കണം എങ്കില്‍ സ്വന്തമായുള്ള ഒരു അസ്തിത്വം എങ്ങിലും വേണ്ടേ.. അതായത് കഥ. മലയാള സിനിമാ രചയിതാവ്/സംവിധായകന്‍ എന്നത് അന്യഭാഷാ മോഷ്ടാവ് എന്നതിന്‍റെ പര്യായമായി മാറുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്. ഈ ചിത്രം കണ്ടവര്‍ ദയവായി ഈ ലിങ്ക് ഒന്ന് നോക്കൂ..
    http://www.imdb.com/title/tt0327004/

    ReplyDelete
  7. aa serial nadanmarude pattu kandappol "saroja"yile pattu thanne aanu orma vannath.
    udayakrishna -sibi k thomasine ban cheyyanam.

    ReplyDelete
  8. Onavaillu song sounds like 'Engal veetil ella naalum karthikai" form vanathaipole.. Cliche song..ithaano ithile kollavunna song..kashtam..

    ReplyDelete
  9. ഉദയ-സിബി മാരെ മലയാളസിനിമയില്‍ നിന്നും ചാടിക്കേണ്ട സമയം കഴിഞ്ഞു. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ചവറുകള്‍ ഇറക്കുന്നത് ഇവരാണല്ലോ. ഒരു തരത്തില്‍ പറഞ്ഞാല്‍ ഇവരുടെ പടങ്ങള്‍ ഓടാന്‍ തുടങ്ങിയതിനു ശേഷമാണ് മലയാള സിനിമകളുടെ മൂല്യം ഇടിഞ്ഞത്.

    കുറെ ഹിന്ദി , ഇംഗ്ലിഷ്, തമിഴ് ചിത്രങ്ങള്‍ സിഡി ഇട്ടു കണ്ട് അതില്‍ നിന്നും സീനുകളെടുത്ത് തിരക്കഥ എഴുതുക- ഇതിനൊക്കെ അപാരം കഴിവും ധൈര്യവും തന്നെ വേണം- നമിച്ചു മച്ചൂ.

    ReplyDelete
  10. 'മലയാളി പെണ്ണേ' എന്ന പാട്ട് മറന്നു പോയൊ?..അത് നല്ല ഒരു ഗാനമാണ്.

    ReplyDelete
  11. അഭിപ്രായം രേഖപ്പെടുത്തിയ ഏവര്‍ക്കും നന്ദി. :)

    'കുഛ് തും കഹോ, കുഛ് ഹം കഹേന്‍', ചിത്രം കണ്ടിട്ടില്ല. വിക്കിയിലെ സംക്ഷിപ്തം വായിച്ചിട്ട് ഏതാണ്ടൊരു സാമ്യമൊക്കെ തോന്നുന്നുണ്ട്. കുടുംബങ്ങള്‍ തമ്മിലുള്ള വൈര്യത്തിന്റെ കാരണം, ഫര്‍ദീന്‍ ഖാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‌ കുടുംബങ്ങളോടുള്ള ബന്ധം എന്നിവ അതില്‍ നിന്നു വ്യക്തമായില്ല. ചിത്രത്തിന്റെ ഒറിജിനലിനെക്കുറിച്ചുള്ള സൂചനക്ക് നന്ദി.

    "ഓണവില്ലിന്‍ തമ്പുരുമീട്ടും..." കൊള്ളാവുന്ന സോങ്ങ് എന്ന് വിശേഷത്തില്‍ പറഞ്ഞിട്ടുണ്ടോ? "മലയാളിപ്പെണ്ണേ..." പാടിയവരത് (പ്രത്യേകിച്ചും മെയില്‍ വോയിസ്) കുളമാക്കി എന്നു തോന്നി, ഭാവം തീരെയില്ല. അതിന്റെ ചിത്രീകരണവും പരമബോറ്‌.
    --

    ReplyDelete
  12. കൊഴപ്പമില്ല എന്ന് തോന്നുന്നു എന്നാ കേട്ടെ... എന്തായാലും ദിലീപ്‌ മോന്‍ അത്ര പോര കൊറച്ചു കാലം ആയിട്ട്...

    ReplyDelete
  13. 'മലയാളിപ്പെണ്ണേ' എന്ന ഗാനത്തിന്റെ ഭാവത്തെപ്പറ്റി പറഞ്ഞതിനോട് ഞാനും യോജിക്കുന്നു. ദാസേട്ടനൊക്കെ ഈ ജനുസ്സില്പെട്ട പാട്ടുകളൊക്കെ പാടികേട്ടിട്ടുള്ളതുകൊണ്ടാവാം, എന്തായാലും യേശുദാസ് ആയിരുന്നു എങ്കില്‍ ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമായി ഈ ഗാനം മാറിയേനേ എന്ന് ആദ്യം കേട്ടപ്പോള്‍ തന്നെ തോന്നി.

    ReplyDelete
  14. ഹരീ..
    ഇനിയും ഉദയ്-സിബി വണ്ടിക്ക് തലവെക്കുന്നത് നിര്‍ത്താറായില്ലേ!!!

    ReplyDelete
  15. മലയാളി പെണ്ണേ നിന്റെ മുഖശ്രീയിലായിരം

    ReplyDelete