
ഒനിര്‍ സംവിധാനം ചെയ്ത ഇന്ത്യന്‍ ചിത്രം 'ഐ ആം', മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് അവാര്‍ഡിന് അര്‍ഹമായി. രാജ്യാന്തരജൂറിയുടെ പ്രത്യേക പരാമര്‍ശവും ഈ ചിത്രത്തിന് ലഭിക്കുകയുണ്ടായി. ഡോ. ബിജുവിന്റെ 'വീട്ടിലേക്കുള്ള വഴി'യാണ് മികച്ച മലയാളം ചിത്രമായി നെറ്റ്പാക് ജൂറി തിരഞ്ഞെടുത്തത്. രാജ അമരി സംവിധാനം ചെയ്ത ടുണീഷ്യന്‍ ചിത്രം 'ബറീഡ് സീക്രട്ട്സ്', മികച്ച ചിത്രത്തിനുള്ള ഫിപ്രെസി അവാര്‍ഡിന് അര്‍ഹമായി. ലെനിന് രാജേന്ദ്രന്റെ 'മകരമഞ്ഞി'നാണ് മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രെസി അവാര്‍ഡ്.
മികച്ച നവാഗതചിത്രത്തിനുള്ള ഹസന്‍കുട്ടി പുരസ്കാരം വിപിന്‍ വിജയന്റെ 'ചിത്രസൂത്രം' കരസ്ഥമാക്കി. പ്രേക്ഷകര്‍ വിയോജിപ്പ് പ്രകടിപ്പിച്ച ഏക പുരസ്കാരവും ഇതുമാത്രമായിരുന്നു. പ്രഖ്യാപിച്ചതു മുതല്‍ വിപിന്‍ വിജയന് വേദിയിലെത്തി അവാര്‍ഡ് വാങ്ങി മടങ്ങുംവരെ നിര്‍ത്താതെ കൂവിയാണ് ഈ പുരസ്കാരനിര്ണയത്തോട് കാണികള്‍ പ്രതികരിച്ചത്. മേളയില്‍ ഒടുവില്‍ തിരുകിക്കയറ്റിയതിന്റെ പേരിലും നിലവാരമില്ലായ്മയുടെ പേരിലും ഇതിനോടകം വിവാദമായ ചിത്രമാണിത്. കഴിഞ്ഞ മേളയില്‍ പ്രദര്ശിപ്പിക്കുവാന് തിരഞ്ഞെടുക്കാതിരുന്ന 'പുകക്കണ്ണാടി' എന്ന ചിത്രമാണ് ഈ കൊല്ലം 'ചിത്രസൂത്ര'മായെത്തിയത്. 'ചിത്രസൂത്ര'ത്തിലെ സിനിമാസംസ്കാരത്തോട് പരിചയപ്പെട്ടു കഴിയുമ്പോള്‍ ഈ ചിത്രമൊരു നാഴികക്കല്ലാവുമെന്ന ലാല്‍ജോസിന്റെ അഭിപ്രായവും ഇതിനോട് കൂട്ടിവായിക്കാം.
15th IFFK Awards
- Best Film - SuvarnaChakoram
'Portraits in a Sea of Lies' (Carlos Gaviria / Columbia) - Best Director - RajathaChakoram
Julia Solomnoff ('The Last Summer of La Boyita' / Argentina - Spain - Germany) - Best Debut Film - RajathaChakoram
'Zephyr' (Balma Bas / Turkey) - Audience Prize for Best Film - RajathaChakoram
'The Japanese Wife' (Aparna Sen / Japan - India) - FIPRESCI Award - Best Film
'Buried Secrets' (Raja Amari / Tunisia - Switzerland - France) - FIPRESCI Award - Best Malayalam Film
The Mist of Capricon (Lenin Rajendran / India) - NETPAC Award - Best Asian Film
'I Am' (Onir Anirban / India) - NETPAC Award - Best Malayalam Film
'The Way Home' (Dr. Biju / India) - Hassankutty Award - Best Debutant Indian Director
Vipin Vijayan ('Chithrasoothram' / India)
ഇവിടെ മുഖ്യാതിഥിയായി നില്ക്കുമ്പോള് തനിക്ക് അസൂയയാണ് തോന്നുന്നതെന്ന് മുഖ്യാതിഥിയായെത്തിയ മണിരത്നം പറഞ്ഞു. ചെന്നൈ ഫിലിം ഫെസ്റ്റിവലുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സുഹാസിനിക്ക് ഇതില്‍ നിന്നും പ്രചോദനമുള്‍ക്കൊള്ളുവാന്‍ കഴിയട്ടെ എന്നു കൂട്ടിച്ചേര്‍ക്കുകയും ചെയ്തു അദ്ദേഹം. ഈ മേളയെക്കുറിച്ച് അസൂയയല്ല മറിച്ച് അഭിമാനമാണ് തനിക്കുള്ളതെന്നാണ് സുഹാസിനി ഇതിനു മറുപടിയായി പറഞ്ഞത്. ഫെസ്റ്റിവല്‍ ഡയറക്ടറായ ബീന പോളില്‍ നിന്നും ചെന്നൈ ഫിലിം ഫെസ്റ്റിവലുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന തനിക്കും രേവതിക്കും പലതും പഠിക്കുവാനുണ്ടെന്നും സുഹാസിനി തുടര്‍ന്നു പറഞ്ഞു. സമുദ്ര അവതരിപ്പിച്ച നൃത്ത പരിപാടിയോടെ സമാപന സമ്മേളനം അവസാനിച്ചു. തുടര്‍ന്ന് മേളയിലെ മികച്ച ചിത്രമായി ജൂറി തിരഞ്ഞെടുത്ത 'പോട്രൈറ്റ്സ് ഇന്‍ എ സീ ഓഫ് ലൈസ്' പ്രദര്‍ശിപ്പിച്ചു.
--
കേരളത്തിന്റെ പതിനഞ്ചാമത് ചലച്ചിത്രോത്സവത്തിന് തിരുവനന്തപുരത്ത് സമാപനമായി. സമാപന ചടങ്ങിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete--
ഈ വര്‍ഷം രണ്ടു ഗംഭീരസിനിമകളാണ് മലയാളത്തിലുണ്ടായത്. ചിത്രസൂത്രവും ചിത്രക്കുഴലും. ഇവയ്ക്കു രണ്ടിനും നാണക്കേടുണ്ടാകാതിരിക്കാന്‍ ചിത്രവിശേഷം എന്ന പേര് മാറ്റാന്‍ ഹരി തയ്യാറാകണം
ReplyDelete