രണ്ടായിരത്തിയെട്ടില മികച്ച തമിഴ് ചിത്രത്തിനുള്ള കേന്ദ്രസര്‍ക്കാരിന്റെ ബഹുമതി കരസ്ഥമാക്കുകയും, ഒപ്പം തന്നെ വാണിജ്യപരമായി വിജയം കൊയ്യുകയും ചെയ്ത ‘
വാരണം ആയിരം’ എന്ന ചിത്രത്തിനു ശേഷം ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ചിത്രമാണ് ‘
വിണ്ണൈത്താണ്ടി വരുവായാ’. സംവിധായകന്‍ തന്നെ ചിത്രത്തിന്റെ രചനയും നിര്‍വ്വഹിച്ചിരിക്കുന്നു. സിലമ്പരശനും തൃഷ കൃഷ്ണനുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ കാര്‍ത്തിക്കിനേയും ജെസിയേയും അവതരിപ്പിക്കുന്നത്. മദന്‍, ഗണേഷ്, എല്‍റെഡ് കുമാര്‍, ജയരാമന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിച്ചിരിക്കുന്ന ചിത്രം റെഡ് ജയന്റ് മൂവീസ് പ്രദര്‍ശനത്തിനെത്തിച്ചിരിക്കുന്നു. ജനപ്രിയ ചേരുവകള്‍ ഒഴിവാക്കാതെ, കലാമൂല്യമുള്ള വാണിജ്യചിത്രങ്ങളൊരുക്കുന്ന ഗൗതം മേനോന്‍ ശൈലിയില്‍ തന്നെയാണ് ഈ പ്രണയചിത്രവും.