കോ (Ko)

Published on: 6/07/2011 07:46:00 AM
Ko: Tamil film directed by K.V. Anand starring Jeeva, Karthika Nair, Ajmal Ameer, Piaa Bajpai etc. Film Review by Haree for Chithravishesham.
'കനാ കണ്ടേന്‍', 'അയന്‍' തുടങ്ങിയ സൂപ്പര്‍ ഹിറ്റുകള്‍ക്കു ശേഷം കെ.വി. ആനന്ദിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ്‌ 'കോ'. ജീവ, അജ്മല്‍ അമീര്‍, കാര്‍ത്തിക നായര്‍, പിയ ബാജ്പെയ് തുടങ്ങിയ അഭിനേതാക്കളാണ്‌ ചിത്രത്തില്‍ പ്രമുഖ വേഷങ്ങളിലെത്തുന്നത്. RS ഇന്‍ഫോടെയിന്മെന്റിന്റെ ബാനറില്‍ കുമാര്‍, ജയരാമന്‍ തുടങ്ങിയവരാണ്‌ ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കെ.വി. ആനന്ദിനോടൊപ്പം ശുഭ എന്ന പേരിലെഴുതുന്ന ഡി. സുരേഷ്, എ.എന്‍. ബാലകൃഷ്ണന്‍ എന്നിവരും ചിത്രത്തിന്റെ രചനയില്‍ പങ്കാളികളാണ്‌. മാറി മാറി ഭരിക്കുന്ന രണ്ടു മുന്നണികളില്‍ നിന്നും ഒരു മാറ്റം ആഗ്രഹിക്കുന്ന യുവജനതയുടെ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശവും, അതിനു പിന്നില്‍ നടക്കുന്ന ഉള്ളുകളിയുമൊക്കെയാണ്‌ ഈ ചിത്രത്തിന്‌ വിഷയമാവുന്നത്. ഏപ്രില്‍ 22-ന്‌ പുറത്തിറങ്ങിയ ചിത്രം തമിഴകത്ത് വന്‍വിജയം ഇതിനോടകം നേടിക്കഴിഞ്ഞെങ്കിലും കേരളത്തില്‍ കഴിഞ്ഞ വാരമാണ്‌ ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ഏപ്രില്‍ 22-ന്‌ പുറത്തിറങ്ങിയ ഈ ചിത്രം തമിഴ്‍നാട്ടിലെന്ന പോലെ കേരളത്തിലും പ്രദര്‍ശന വിജയം നേടി മുന്നേറുന്നു.

ആകെത്തുക     : 5.75 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 4.00 / 10
: 6.00 / 10
: 7.50 / 10
: 3.00 / 05
: 2.50 / 05
'കോ' എന്നാല്‍ രാജാവെന്ന് അര്‍ത്ഥം. ജനാധിപത്യത്തില്‍ അത് അധികാരവും അതിന്റെ തലപ്പത്തുള്ള മുഖ്യമന്ത്രിയുമാവുന്നു. തിരഞ്ഞെടുപ്പില്‍ പ്രബലരായ രണ്ടു കക്ഷികള്‍ അധികാരത്തിലെത്തുവാന്‍ നടത്തുന്ന കളികളും; മാറ്റമാഗ്രഹിക്കുന്ന യുവാക്കളുടെ പുതിയ പാര്‍ട്ടി അവര്‍ക്കൊരു ബദല്‍ ശക്തിയാവുന്നതും ഒക്കെയാണ്‌ ചിത്രത്തിന്‌ വിഷയമാവുന്നത്. പ്രമുഖ ദിനപ്പത്രത്തിന്റെ തിരഞ്ഞെടുപ്പിലെ ഇടപെടലുകളും ഇതോടൊപ്പം പ്രതിപാദിക്കപ്പെടുന്നു. വിഷയത്തിലെ പുതുമയും ഈ കാര്യങ്ങളൊക്കെ അവതരിപ്പിച്ചിരിക്കുന്ന വിധവുമൊക്കെ ചിത്രത്തെ ആകര്‍ഷകമാക്കുന്നെങ്കില്‍, ഹീറോയിസം കാണിക്കുവാന്‍ മാത്രമുതകുന്ന ചില രംഗങ്ങളും കണ്ണടച്ചു വിടേണ്ട ചില യുക്തിരാഹിത്യങ്ങളുമെല്ലാം കല്ലുകടിയായുണ്ട്. ഉദാഹരണമായി; ഒരു പത്രത്തിന്റെ വിശ്വാസ്യത തന്നെ ഇല്ലാതാക്കുന്ന തരത്തില്‍ അതിനുള്ളിലെ ഒരാള്‍ പെരുമാറുക, പിന്നീട് നക്സലുകള്‍ തങ്ങളുടെ കൂട്ടത്തിലൊരാള്‍ നായകനും മറ്റും ജോലി ചെയ്യുന്ന പത്രസ്ഥാപനത്തിലുണ്ട് എന്നു വെളിപ്പെടുത്തുക - ഇത്രയൊക്കെയായിട്ടും പത്രം ഇവരെ (അതോ, ഇതു രണ്ടും ഒരാളാണോ?) കണ്ടെത്തുവാന്‍ ശ്രമിക്കുന്നതേയില്ല! ചിത്രത്തിനൊടുവിലും ഇവര്‍ ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുകയും ചെയ്യുന്നു. വളരെ നല്ലവന്‍ എന്ന മട്ടില്‍ അവതരിപ്പിച്ച് വന്നതിനു ശേഷം ഏറ്റവും കെട്ടവനായിരുന്നു അയാള്‍ എന്നൊടുവില്‍ വ്യക്തമാവുകയും, ഊണിലും ഉറക്കത്തിലും എന്ന പോലെ ഒരുമിച്ചുണ്ടായിരുന്നവര്‍ എല്ലാവരും നല്ലവരായി തന്നെ ശേഷിക്കുകയും ചെയ്യുക എന്നതും അത്ര വിശ്വസിനീയമായി തോന്നിയില്ല.

Cast & Crew
Ko

Directed by
K.V. Anand

Produced by
Kumar Jayaraman, James

Story, Screenplay, Dialogues by
K.V. Anand, Subha

Starring
Jeeva, Ajmal Ameer, Karthika Nair, Piaa Bajpai, Prakash Raj, Kota Srinivasa Rao, Sona Heiden, D. Suresh, Pattimandram Raja, Jegan, Bose Venkat, Anthony etc.

Cinematography (Camera) by
Richard M. Nathan

Editing by
Anthony

Production Design (Art) by
Kiran

Music by
Harris Jayaraj

Lyrics by
Pa. Vijay, Karky, Kabilan etc.

Make-Up by
Name

Costumes by
Name

Choreography by
Brinda, Dinesh

Action (Stunts / Thrills) by
Peter Hein

Banner
R.S. Infotainment Pvt. Ltd.

ഇടയില്‍ ചില സംഘട്ടന രംഗങ്ങളിലൂടെയും മറ്റും പത്ര ഫോട്ടോഗ്രാഫറായി ജീവ നന്നായി ശോഭിക്കുന്നെങ്കിലും അജ്മല്‍ അമീറിന്റെ യുവനേതാവാണ്‌ ചിത്രത്തില്‍ പ്രാധാന്യം നേടുന്നത്. ഇതേ മട്ടില്‍ നായിക കാര്‍ത്തിക നായരെങ്കിലും പിയ ബാജ്പേയിയുടെ ലേഖികയാണ്‌ ചിത്രത്തിനൊരു വഴിത്തിരിവുണ്ടാക്കി ശ്രദ്ധ നേടുന്നത്. പുതിയ ഒരു ആശയം മുന്നോട്ടു വെച്ച് രാഷ്ട്രീയത്തിലൊരു മാറ്റം വരുത്തുവാന്‍ ശ്രമിക്കുന്ന നേതാവ് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ വിശ്വസിനീയമായി ചെയ്തു ഫലിപ്പിക്കുവാന്‍ അജ്മലിനു കഴിഞ്ഞു. നായകനെ ചുറ്റി നടക്കുന്ന ഒരു ബഹളിയായാണ്‌ സരോ എന്ന സരസ്വതിയെ സംവിധായകന്‍ കണ്ടതെങ്കിലും; പിയയുടെ അഭിനയത്തിലൂടെ ജീവനുള്ള ഒരു കഥാപാത്രമായി സരോ മാറി. പത്ര ഫോട്ടോഗ്രാഫറായതിനാല്‍ ക്യാമറയില്‍ കെട്ടിയിടപ്പെട്ട മട്ടിലായിരുന്നു പലപ്പോഴും ജീവയുടെ അശ്വിന്‍ ജയരാമന്‍. ഒന്നോ രണ്ടോ ഗാനങ്ങളിലുള്ള ശരീര പ്രദര്‍ശനമൊഴികെ മറ്റൊന്നിനും കാര്‍ത്തികയ്ക്ക് ചിത്രത്തില്‍ അവസരമില്ല. പത്രത്തിനു വേണ്ടി വളരെ ഗൗരവമുള്ള വിഷയങ്ങള്‍ പക്വതയോടെ ചെയ്ത ലേഖിക എന്നൊരു വിശേഷണം കാര്‍ത്തികയുടെ രേണുകയ്ക്ക് നല്‍കുന്നുണ്ട് എന്നല്ലാതെ കഥാപാത്രത്തെ മനസിലാക്കുവാന്‍ മറ്റൊന്നും ചിത്രത്തിലില്ല. പ്രകാശ് രാജ്, കൊട്ട ശ്രീനിവാസ റാവു എന്നിവര്‍ തങ്ങളുടെ സ്ഥിരം ശൈലിയില്‍ യഥാക്രമം മുഖ്യമന്ത്രിയേയും പ്രതിപക്ഷ നേതാവിനേയും അവതരിപ്പിച്ചിട്ടുണ്ട്. ബോസ് വെങ്കട്, ഡി. സുരേഷ്, രാജ തുടങ്ങി ഇതര വേഷങ്ങളിലെത്തുന്ന അഭിനേതാക്കളും തങ്ങളുടെ വേഷത്തോട് നീതി പുലര്‍ത്തുന്നു.

സമകാലീന തമിഴ് സിനിമയില്‍ ചിത്രത്തിന്റെ മികവുയര്‍ത്തുന്നതില്‍ സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ പങ്ക് ഏറെ വലുതാണ്‌. 'കോ'യുടെ കാര്യത്തിലും ഇതു ശരിയെന്നു വരുന്നു. കലാസംവിധാനം നിര്‍വഹിച്ച കിരണിന്റെയും സംഘട്ടന രംഗങ്ങളൊരുക്കിയ പീറ്റര്‍ ഹീനിന്റെയും ശ്രമങ്ങള്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു. ഒരുപക്ഷെ, ഇവയൊക്കെ ചിത്രീകരിച്ച റിച്ചാഡ് എം. നാഥന്റെ ഛായാഗ്രഹണം മാത്രമാ‌ണ്‌ അത്രത്തോളം തൃപ്തികരമായി തോന്നാഞ്ഞത്. ആന്റണിയുടെ ചിത്രസന്നിവേശം രംഗങ്ങള്‍ക്ക് വേഗതയും നല്‍കുന്നുണ്ട്. ചിത്രത്തില്‍ കഥാപാത്രങ്ങളുടെ ചമയവും വസ്ത്രാലങ്കാരവും നിര്‍വ്വഹിച്ചവരും (ആരൊക്കെ?) മികവു പുലര്‍ത്തി. ചിത്രത്തിന്റെ പശ്ചാത്തല സംഗീതമാണ്‌ ഏറെ മികവു പറയുവാനില്ലാത്ത മറ്റൊരു ഘടകം.

പാ. വിജയ്, കാര്‍ക്കി, കബിലന്‍ തുടങ്ങിയവര്‍ എഴുതി ഹാരിസ് ജയരാജ് ഈണമിട്ട ഗാനങ്ങള്‍ പലതും കേള്‍ക്കുവാന്‍ നന്ന്. ശ്രീരാം പാര്‍ത്ഥസാരഥി, ബോംബെ ജയശ്രീ എന്നിവര്‍ ചേര്‍ന്നാലപിച്ച "വെണ്‍പനിയേ...", ആലാപ് രാജുവും പ്രശാന്തിനിയും മറ്റും ഒരുമിച്ചു പാടിയ "എന്നമോ ഏതോ..." എന്നീ ഗാനങ്ങളാണ്‌ കൂട്ടത്തില്‍ മികച്ചു നില്‍ക്കുന്നത്. കേള്‍വിക്ക് നന്നെങ്കിലും ഇവ ചിത്രത്തിന്റെ വേഗത കളയുന്നു എന്നല്ലാതെ ഒരു ഗുണവും ചെയ്യുന്നില്ല. സഹപ്രവര്‍ത്തക മരിച്ചതിന്റെ ദുഃഖം തീര്‍ക്കുവാന്‍ നായകനും നായികയും വിദേശരാജ്യങ്ങളില്‍ ചുവടുവെച്ച് യുഗ്മഗാനം പാടുന്നതൊക്കെ ക്ഷമയുടെ നെല്ലിപ്പലക കാണികള്‍ക്കു കാട്ടിക്കൊടുക്കും. നരേഷ് അയ്യര്‍ പാടിയ "നെട്രി പോട്ടില്‍..." എന്നു തുടങ്ങുന്ന ഗാനം മാത്രം ചിത്രത്തോട് ചേര്‍ന്നു പോവുന്നു. സൂര്യ, കാര്‍ത്തി, ജയം രവി, തമന്ന തുടങ്ങി മുന്‍നിര താരങ്ങളെയൊക്കെ അണിനിരത്തി, ചിത്രത്തോട് ഒട്ടുമേ ചേരാത്ത മറ്റൊരു ഗാനരംഗവും തുടക്കത്തില്‍ കാണാം.

ചില പുതിയ ആശയങ്ങളും അതിന്റെ പിന്നില്‍ ഉണ്ടായേക്കാവുന്ന നിലവിലുള്ളതിലും ഭീകരമായ താത്പര്യങ്ങളുമൊക്കെ ചിത്രത്തിനു വിഷയമാവുമ്പോള്‍ അതു നല്‍കുന്ന ഒരു ജീവന്‍ ചിത്രത്തിനുണ്ട്. അത്തരമൊരു വിഷയം സ്ഥിരം ചേരുവകളില്‍ ചേര്‍ത്ത് അവതരിപ്പിക്കുവാന്‍ ശ്രമിക്കാതെ പക്വമായി കൈകാര്യം ചെയ്തിരുന്നെങ്കില്‍ സിനിമ ഇതിലുമേറെ മികവ് പുലര്‍ത്തുമായിരുന്നു എന്നുറപ്പ്. സംവിധായകന്റെ മുന്‍ ചിത്രമായ 'അയന്‍' കണ്ടിട്ടുള്ളവര്‍ പ്രതീക്ഷിക്കുന്ന തരത്തില്‍ തന്നെയാണ്‌ കെ.വി. ആനന്ദ് ഈ ചിത്രവും ഒരുക്കിയിരിക്കുന്നത്. പ്രതീക്ഷകള്‍ക്ക് അപ്പുറം എന്തെങ്കിലുമൊക്കെ ചെയ്തുവെയ്ക്കുവാന്‍ ഓരോ ചിത്രത്തിലും സംവിധായകന്‌ കഴിയുമെങ്കില്‍ അതു തന്നെ അയാളുടെ മികവ് തെളിയിക്കുന്ന ഘടകം. ആ രീതിയില്‍ നിരാശയാണ്‌ കാണികള്‍ക്ക് തരികയെങ്കിലും, മുന്‍ ചിത്രത്തില്‍ നിന്നും പിന്നോട്ട് പോവുന്നില്ല എന്നതില്‍ ആശ്വാസത്തിനും വകയുണ്ട്!

ചിത്രത്തില്‍ നായകന്‍ ഒരിടത്ത് ഉപയോഗിക്കുന്ന Spy Lens കൗതുകകരമായിരുന്നു. ക്വാര്‍ക്ക് എക്സ്‍പ്രസ്സിലുള്ള ലേഔട്ടിംഗ്, ക്യാമറയും ലാപ്‍ടോപ്പും മറ്റും ഉപയോഗിക്കുന്നത്; ഇവയൊന്നും വലിയ അക്ഷരങ്ങളില്‍ എഴുതി പ്രകടനമാക്കാതെ ചെയ്തിരിക്കുന്നു. ഒരുപക്ഷെ, മലയാള സിനിമാപ്രവര്‍ത്തകര്‍ കണ്ടു പഠിക്കേണ്ട ചില കാര്യങ്ങള്‍ ഇതിലുണ്ട്. ഇതോടൊപ്പം ഫോട്ടോ എഡിറ്ററുടെയും അസോസിയേറ്റ് എഡിറ്ററുടേയും ചില കമന്റുകള്‍ ഒരു ചിരിക്കുള്ള വക നല്‍കുന്നുമുണ്ട്.
--

16 comments :

  1. കെ.വി ആനന്ദിന്റെ സംവിധാനത്തില്‍ കാര്‍ത്തിക നായര്‍, ജീവ എന്നിവര്‍ നായികാനായകന്മാരാവുന്ന 'കോ'യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
    --

    ReplyDelete
  2. തമിഴ്‌ സിനിമയാണ്‌ കാണുന്നതെന്ന ബോധത്തോടെ കണ്ടാല്‍.....'കോ' അടുത്ത കാലത്തിറങ്ങിയ വളരെ നല്ല ഒരു സബ്ജക്റ്റാ !!
    ഹീറോയിസം വിട്‌... അത്‌ തമിഴ്‌ സിനിമയുടെ കൂടെപ്പിറപ്പായിപ്പോയി !!

    ReplyDelete
  3. റിലീസ് ദിവസം തന്നെ ഓഫീസിലെ ഫുള്‍ ടീമിനൊപ്പം പോയി കണ്ട ചിത്രം. ഒരു രംഗം പോലും മുഷിഞ്ഞില്ല..തകര്‍പ്പന്‍ എന്റര്‍ടെയിനര്‍.

    ReplyDelete
  4. "കേരളത്തില്‍ കഴിഞ്ഞ വാരമാണ്‌ ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. "???

    അല്ല മാഷേ ഈ പടം തിരുവനന്തപുരത്ത് വന്നിട്ട് കുറച്ചു കാലം ആയല്ലോ???

    ReplyDelete
  5. അഭിപ്രായങ്ങള്‍ക്ക് നന്ദി. :)

    അത്ര തകര്‍പ്പന്‍ എന്റര്‍ടെയിനറായൊന്നും തോന്നിയില്ല, ഒരു ശരാശരി തമിഴ് ചിത്രമെന്നു മാത്രം തോന്നി. പ്രമേയം കൊള്ളാം. പിന്നെ ഹീറോയിസമൊന്നും പ്രകടമായില്ലാത്ത ചിത്രങ്ങളൊക്കെ തമിഴില്‍ അടുത്ത കാലത്തിറങ്ങുന്നുണ്ട്.

    മാതൃഭൂമിയിലെ ഈ വാര്‍ത്ത വരുന്നത് ജൂണ്‍ 5-ന്‌. അതിനു ഒരു ആഴ്ച മുന്‍പാണ്‌ കേരളത്തില്‍ റിലീസായത് എന്നാണ്‌ കരുതുന്നത്. ആധികാരികമായി അറിയില്ല.

    ReplyDelete
  6. It was released in Kerala as well on 22 of April and still doing 3 shows in Kochi.

    ReplyDelete
  7. ശരിക്കും കണ്ടിരിക്കാവുന്ന ഒരു ചിത്രം തന്നെയാണു കോ.എന്നമോ എതോ എന്ന ഗാനം അതിമനോഹരമായിട്ടുണ്ട്

    ReplyDelete
  8. Surprised to know that 'Ko' successfully completed more than a month in theaters in Keralam! Corrected the error.

    ReplyDelete
  9. വളരെ നല്ലവന്‍ എന്ന മട്ടില്‍ അവതരിപ്പിച്ച് വന്നതിനു ശേഷം ഏറ്റവും കെട്ടവനായിരുന്നു അയാള്‍ എന്നൊടുവില്‍ വ്യക്തമാവുകയും, ഊണിലും ഉറക്കത്തിലും എന്ന പോലെ ഒരുമിച്ചുണ്ടായിരുന്നവര്‍ എല്ലാവരും നല്ലവരായി തന്നെ ശേഷിക്കുകയും ചെയ്യുക എന്നതും അത്ര വിശ്വസിനീയമായി തോന്നിയില്ല.

    Is that so? I didn't feel it so unbelievable or illogical!

    സഹപ്രവര്‍ത്തക മരിച്ചതിന്റെ ദുഃഖം തീര്‍ക്കുവാന്‍ നായകനും നായികയും വിദേശരാജ്യങ്ങളില്‍ ചുവടുവെച്ച് യുഗ്മഗാനം പാടുന്നതൊക്കെ ക്ഷമയുടെ നെല്ലിപ്പലക കാണികള്‍ക്കു കാട്ടിക്കൊടുക്കും.

    Very true... :)

    ReplyDelete
  10. ആഹാ.. ഒരു ചെയിഞ്ച്! മലയാളം മാത്രമായിരുന്നല്ലോ കുറച്ച് നാളായി.. :)

    കോ ഇറങ്ങിയിട്ട് കാലം കുറച്ചായി. ഒരു നല്ല അഭിപ്രായം വരുമ്പോൾ കൂടെ ഒരു മോശം അഭിപ്രായം എന്ന കണക്കിനാണു റിപ്പോർട്ടുകൾ കിട്ടിയത്. ഹോളിവുഡിൽ നിന്നും ചില വലിയവന്മാർ വരാനുള്ളത് കൊണ്ട് കാണണ്ട എന്ന് വെച്ച് ഉപേക്ഷിക്കുകയായിരുന്നു.

    ഓ.ടോ: ആനിമേഷൻ സിനിമകൾ കാണാറുണ്ടോ? എങ്കിൽ കുങ്‌ഫു പാണ്ട 2 ഇതിനോടകം കണ്ട് കാണും എന്ന് വിശ്വസിക്കുന്നു. അതിന്റെ വിശേഷങ്ങൾ കൂടെ കണ്ടാൽ കൊള്ളാം എന്നുണ്ട്.

    ReplyDelete
  11. പിയ ബാജ്പേയി കലക്കി , ഒരു മൊബൈല്‍ പരസ്യത്തില്‍ വന്ന പെണ്ണാണു അവള്‍

    ഒരു ജാഡ കളിക്കുന്നവന്‍ തട്ടി വീണു വീഡിയോ ഫിലിം നശിക്കുമ്പോള്‍ എല്ലാം നോക്കിയ്യില്‍ ഉണ്ട്‌ എന്നു പറയുന്ന പ്രിയദര്‍ശന്‍ പരസ്യത്തിലെ ആ ആക്കിച്ചിരിക്കുന്ന പെണ്ണു

    ഇവള്‍ ഒരു ഉത്തരേന്ത്യക്കാരി ആണു മോഡലായി എന്നാല്‍ കോ എന്ന സിനിമയുടെ ജീവന്‍ തന്നെ ഇവള്‍ ആണ

    രാധയുടെ മകള്‍ കാര്‍ത്തിക സെക്സി ലുക്ക്‌ ആണു

    പുരികം ഇങ്ങിനെ വില്ലു കുലച്ചപോലെ ആക്കാന്‍ കുറെ തച്ചു പണി എടുത്തിട്ടുണ്ടാകാം

    ഇനി മകര മഞ്ഞു നോക്കാം അതില്‍ നായിക ആണല്ലോ കോ ഹിന്ദിയിലും ഇവള്‍ തന്നെ നായിക

    ReplyDelete
  12. 'കോ' ഇറങ്ങിയിട്ട് ഒരുപാട് നാളായല്ലോ, കൊച്ചിയിൽ ഞാൻ ഈ സിനിമ കണ്ടത് ഏപ്രിൽ പകുതിക്കുശേഷമാൺ.

    സിനിമ എനിക്കത്ര ഇഷ്ടപ്പെട്ടില്ല.(കൊള്ളാം എന്നല്ലാതെ ഏറെ തൃപ്തിപ്പെടുത്തിയില്ല) 'അയൻ' കണ്ടതുകൊണ്ടുള്ള പ്രതീക്ഷയായിരിക്കും.ജീവയും അജ്മലും നന്നായിട്ടുണ്ട്. ട്വിസ്റ്റും സസ്പെൻസുമൊക്കെ കൊള്ളാം. നായിക കാർത്തിക വളരെ മോശമായിട്ടുണ്ട്. സ്ഥായിയായ നിർവികാര ഭാവം മാത്രം. ഫോട്ടോ എഡിറ്റർ കാരണവരുടെ ശാസനയും ജീവയുടേ മറുപടിയുമൊക്കെ രസിപ്പിച്ചു.

    ReplyDelete
  13. ഗാനരംഗം- അതിപ്പോൾ ദുഖഗാനമാനെങ്കിൽ പോലും ഉടനേ വിദേശലൊക്കേഷനുകളിലേക്ക് പോയി ഷൂട്ട് ചെയ്യണമെന്ന് എന്താ ഇത്ര നിർബന്ധമെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.
    പടം കണ്ടിരുന്നു. പ്രതീക്ഷിച്ചത്ര നല്ലതെന്ന് തോന്നിയില്ല. അജ്മൽ കൊള്ളാമെന്നു തോന്നി. ഹാരിസ് ജയരാജിന്റെ സ്ഥിരം പാറ്റേണിലുള്ള പാട്ടുകളും.

    ReplyDelete
  14. സസ്പെന്‍സ് കുറച്ച കൂടി മെച്ചമാക്കിയിരുന്നെങ്കില്‍ (ചില സീനുകള്‍ സിനിമയുടെ അവസാന ഭാഗത്തേക്ക് നീക്കിയിരുന്നെങ്കില്‍ ) കോ കുറേക്കൂടി മെച്ചമാകുമായിരുന്നു എന്ന് തോന്നിയിരുന്നു. . കനാക്കണ്ടേന്‍ , അയന്‍ എന്നിവയോട് താരതമ്യം ചെയ്യാന്‍ സാധിക്കില്ല എങ്കിലും ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒരു ചിത്രം

    ReplyDelete
  15. നമുക്കു തന്നെ ഒരു ധാരണ വേണം എന്ത് പടമാണ് കാണാന്‍ പോകുന്നത് എന്ന്. പിന്നെ അത്തരം പടം കാണാനുള്ള മൂഡും. പ്രതീക്ഷ കാത്തൊ ഇല്ലയ്യൊ ..അതാണു ചോദ്യം.

    ജീവായുടെ പടം കാണാനാണു പോയത്..ഞാന്‍ പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ ഇഷ്ടപ്പെട്ടു.രസിച്ചു അത്ര തന്നെ..


    ബുദ്ധിജീവികള്‍ക്കായി(ഹരിയോടല്ല) കുറേ ചോദ്യങ്ങള്‍

    1. പാട്ടുകള്‍ എന്തിനാണ് വിദേശരാജ്യങ്ങളില്‍ ചിത്രീകരിക്കുന്നേ..?
    2. ശരിക്കും സാധാരണ ചിത്രത്തില്‍ പാട്ടു തന്നെ എന്തിനാ..ഏതേലും പാട്ടുകാരന്റെ കഥ പറയുകയാണേള്‍ പാട്ട് കാണിച്ചാ‍ല്‍ പോരേ..
    3. ഈ ബാക്ഗ്രൌണ്ട് മ്യൂസിക്കൊക്കെ എന്തിനാ..നമ്മളാരേലും നടക്കുമ്പോഴോ, തല്ലു കൂടുമ്പോഴേ വേറെ അനക്കമൊന്നും ഇല്ലല്ലോ..
    4.താങ്കളുടെ അഭിപ്രായത്തില്‍ താഴെ പറയുന്നതില്‍ ഏത് തമിഴ് പടമാണ് ഏറ്റവും രസിച്ചത് ? എന്തുകൊണ്ട് ?

    1. യന്തിരന്‍
    2. മൈന
    3. അന്യന്‍
    4. സുബ്രഹ്മണ്യപുരം
    5. വിണ്ണെ താണ്ടി വരവായാ

    ReplyDelete