
ആകെത്തുക : 5.75 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 4.00 / 10
: 6.00 / 10
: 7.50 / 10
: 3.00 / 05
: 2.50 / 05
: 6.00 / 10
: 7.50 / 10
: 3.00 / 05
: 2.50 / 05
Cast & Crew
Ko
Ko
Directed by
K.V. Anand
Produced by
Kumar Jayaraman, James
Story, Screenplay, Dialogues by
K.V. Anand, Subha
Starring
Jeeva, Ajmal Ameer, Karthika Nair, Piaa Bajpai, Prakash Raj, Kota Srinivasa Rao, Sona Heiden, D. Suresh, Pattimandram Raja, Jegan, Bose Venkat, Anthony etc.
Cinematography (Camera) by
Richard M. Nathan
Editing by
Anthony
Production Design (Art) by
Kiran
Music by
Harris Jayaraj
Lyrics by
Pa. Vijay, Karky, Kabilan etc.
Make-Up by
Name
Costumes by
Name
Choreography by
Brinda, Dinesh
Action (Stunts / Thrills) by
Peter Hein
Banner
R.S. Infotainment Pvt. Ltd.
സമകാലീന തമിഴ് സിനിമയില്‍ ചിത്രത്തിന്റെ മികവുയര്‍ത്തുന്നതില്‍ സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ പങ്ക് ഏറെ വലുതാണ്. 'കോ'യുടെ കാര്യത്തിലും ഇതു ശരിയെന്നു വരുന്നു. കലാസംവിധാനം നിര്‍വഹിച്ച കിരണിന്റെയും സംഘട്ടന രംഗങ്ങളൊരുക്കിയ പീറ്റര്‍ ഹീനിന്റെയും ശ്രമങ്ങള്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു. ഒരുപക്ഷെ, ഇവയൊക്കെ ചിത്രീകരിച്ച റിച്ചാഡ് എം. നാഥന്റെ ഛായാഗ്രഹണം മാത്രമാണ് അത്രത്തോളം തൃപ്തികരമായി തോന്നാഞ്ഞത്. ആന്റണിയുടെ ചിത്രസന്നിവേശം രംഗങ്ങള്‍ക്ക് വേഗതയും നല്‍കുന്നുണ്ട്. ചിത്രത്തില്‍ കഥാപാത്രങ്ങളുടെ ചമയവും വസ്ത്രാലങ്കാരവും നിര്‍വ്വഹിച്ചവരും (ആരൊക്കെ?) മികവു പുലര്‍ത്തി. ചിത്രത്തിന്റെ പശ്ചാത്തല സംഗീതമാണ് ഏറെ മികവു പറയുവാനില്ലാത്ത മറ്റൊരു ഘടകം.
പാ. വിജയ്, കാര്‍ക്കി, കബിലന് തുടങ്ങിയവര്‍ എഴുതി ഹാരിസ് ജയരാജ് ഈണമിട്ട ഗാനങ്ങള്‍ പലതും കേള്‍ക്കുവാന്‍ നന്ന്. ശ്രീരാം പാര്‍ത്ഥസാരഥി, ബോംബെ ജയശ്രീ എന്നിവര്‍ ചേര്‍ന്നാലപിച്ച "വെണ്പനിയേ...", ആലാപ് രാജുവും പ്രശാന്തിനിയും മറ്റും ഒരുമിച്ചു പാടിയ "എന്നമോ ഏതോ..." എന്നീ ഗാനങ്ങളാണ് കൂട്ടത്തില്‍ മികച്ചു നില്‍ക്കുന്നത്. കേള്‍വിക്ക് നന്നെങ്കിലും ഇവ ചിത്രത്തിന്റെ വേഗത കളയുന്നു എന്നല്ലാതെ ഒരു ഗുണവും ചെയ്യുന്നില്ല. സഹപ്രവര്‍ത്തക മരിച്ചതിന്റെ ദുഃഖം തീര്‍ക്കുവാന്‍ നായകനും നായികയും വിദേശരാജ്യങ്ങളില്‍ ചുവടുവെച്ച് യുഗ്മഗാനം പാടുന്നതൊക്കെ ക്ഷമയുടെ നെല്ലിപ്പലക കാണികള്‍ക്കു കാട്ടിക്കൊടുക്കും. നരേഷ് അയ്യര്‍ പാടിയ "നെട്രി പോട്ടില്‍..." എന്നു തുടങ്ങുന്ന ഗാനം മാത്രം ചിത്രത്തോട് ചേര്‍ന്നു പോവുന്നു. സൂര്യ, കാര്‍ത്തി, ജയം രവി, തമന്ന തുടങ്ങി മുന്‍നിര താരങ്ങളെയൊക്കെ അണിനിരത്തി, ചിത്രത്തോട് ഒട്ടുമേ ചേരാത്ത മറ്റൊരു ഗാനരംഗവും തുടക്കത്തില്‍ കാണാം.
ചില പുതിയ ആശയങ്ങളും അതിന്റെ പിന്നില്‍ ഉണ്ടായേക്കാവുന്ന നിലവിലുള്ളതിലും ഭീകരമായ താത്പര്യങ്ങളുമൊക്കെ ചിത്രത്തിനു വിഷയമാവുമ്പോള്‍ അതു നല്കുന്ന ഒരു ജീവന് ചിത്രത്തിനുണ്ട്. അത്തരമൊരു വിഷയം സ്ഥിരം ചേരുവകളില്‍ ചേര്‍ത്ത് അവതരിപ്പിക്കുവാന്‍ ശ്രമിക്കാതെ പക്വമായി കൈകാര്യം ചെയ്തിരുന്നെങ്കില്‍ സിനിമ ഇതിലുമേറെ മികവ് പുലര്‍ത്തുമായിരുന്നു എന്നുറപ്പ്. സംവിധായകന്റെ മുന്‍ ചിത്രമായ 'അയന്' കണ്ടിട്ടുള്ളവര്‍ പ്രതീക്ഷിക്കുന്ന തരത്തില്‍ തന്നെയാണ് കെ.വി. ആനന്ദ് ഈ ചിത്രവും ഒരുക്കിയിരിക്കുന്നത്. പ്രതീക്ഷകള്‍ക്ക് അപ്പുറം എന്തെങ്കിലുമൊക്കെ ചെയ്തുവെയ്ക്കുവാന് ഓരോ ചിത്രത്തിലും സംവിധായകന് കഴിയുമെങ്കില്‍ അതു തന്നെ അയാളുടെ മികവ് തെളിയിക്കുന്ന ഘടകം. ആ രീതിയില്‍ നിരാശയാണ് കാണികള്‍ക്ക് തരികയെങ്കിലും, മുന്‍ ചിത്രത്തില്‍ നിന്നും പിന്നോട്ട് പോവുന്നില്ല എന്നതില്‍ ആശ്വാസത്തിനും വകയുണ്ട്!
ചിത്രത്തില്‍ നായകന് ഒരിടത്ത് ഉപയോഗിക്കുന്ന Spy Lens കൗതുകകരമായിരുന്നു. ക്വാര്‍ക്ക് എക്സ്പ്രസ്സിലുള്ള ലേഔട്ടിംഗ്, ക്യാമറയും ലാപ്ടോപ്പും മറ്റും ഉപയോഗിക്കുന്നത്; ഇവയൊന്നും വലിയ അക്ഷരങ്ങളില്‍ എഴുതി പ്രകടനമാക്കാതെ ചെയ്തിരിക്കുന്നു. ഒരുപക്ഷെ, മലയാള സിനിമാപ്രവര്‍ത്തകര്‍ കണ്ടു പഠിക്കേണ്ട ചില കാര്യങ്ങള്‍ ഇതിലുണ്ട്. ഇതോടൊപ്പം ഫോട്ടോ എഡിറ്ററുടെയും അസോസിയേറ്റ് എഡിറ്ററുടേയും ചില കമന്റുകള്‍ ഒരു ചിരിക്കുള്ള വക നല്‍കുന്നുമുണ്ട്.
--
കെ.വി ആനന്ദിന്റെ സംവിധാനത്തില്‍ കാര്‍ത്തിക നായര്‍, ജീവ എന്നിവര്‍ നായികാനായകന്മാരാവുന്ന 'കോ'യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete--
തമിഴ് സിനിമയാണ് കാണുന്നതെന്ന ബോധത്തോടെ കണ്ടാല്‍.....'കോ' അടുത്ത കാലത്തിറങ്ങിയ വളരെ നല്ല ഒരു സബ്ജക്റ്റാ !!
ReplyDeleteഹീറോയിസം വിട്... അത് തമിഴ് സിനിമയുടെ കൂടെപ്പിറപ്പായിപ്പോയി !!
റിലീസ് ദിവസം തന്നെ ഓഫീസിലെ ഫുള്‍ ടീമിനൊപ്പം പോയി കണ്ട ചിത്രം. ഒരു രംഗം പോലും മുഷിഞ്ഞില്ല..തകര്‍പ്പന്‍ എന്റര്‍ടെയിനര്‍.
ReplyDelete"കേരളത്തില്‍ കഴിഞ്ഞ വാരമാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. "???
ReplyDeleteഅല്ല മാഷേ ഈ പടം തിരുവനന്തപുരത്ത് വന്നിട്ട് കുറച്ചു കാലം ആയല്ലോ???
അഭിപ്രായങ്ങള്‍ക്ക് നന്ദി. :)
ReplyDeleteഅത്ര തകര്‍പ്പന്‍ എന്റര്ടെയിനറായൊന്നും തോന്നിയില്ല, ഒരു ശരാശരി തമിഴ് ചിത്രമെന്നു മാത്രം തോന്നി. പ്രമേയം കൊള്ളാം. പിന്നെ ഹീറോയിസമൊന്നും പ്രകടമായില്ലാത്ത ചിത്രങ്ങളൊക്കെ തമിഴില്‍ അടുത്ത കാലത്തിറങ്ങുന്നുണ്ട്.
മാതൃഭൂമിയിലെ ഈ വാര്‍ത്ത വരുന്നത് ജൂണ്‍ 5-ന്. അതിനു ഒരു ആഴ്ച മുന്‍പാണ് കേരളത്തില്‍ റിലീസായത് എന്നാണ് കരുതുന്നത്. ആധികാരികമായി അറിയില്ല.
It was released in Kerala as well on 22 of April and still doing 3 shows in Kochi.
ReplyDeleteശരിക്കും കണ്ടിരിക്കാവുന്ന ഒരു ചിത്രം തന്നെയാണു കോ.എന്നമോ എതോ എന്ന ഗാനം അതിമനോഹരമായിട്ടുണ്ട്
ReplyDeleteSurprised to know that 'Ko' successfully completed more than a month in theaters in Keralam! Corrected the error.
ReplyDeleteവളരെ നല്ലവന്‍ എന്ന മട്ടില്‍ അവതരിപ്പിച്ച് വന്നതിനു ശേഷം ഏറ്റവും കെട്ടവനായിരുന്നു അയാള്‍ എന്നൊടുവില്‍ വ്യക്തമാവുകയും, ഊണിലും ഉറക്കത്തിലും എന്ന പോലെ ഒരുമിച്ചുണ്ടായിരുന്നവര്‍ എല്ലാവരും നല്ലവരായി തന്നെ ശേഷിക്കുകയും ചെയ്യുക എന്നതും അത്ര വിശ്വസിനീയമായി തോന്നിയില്ല.
ReplyDeleteIs that so? I didn't feel it so unbelievable or illogical!
സഹപ്രവര്‍ത്തക മരിച്ചതിന്റെ ദുഃഖം തീര്‍ക്കുവാന്‍ നായകനും നായികയും വിദേശരാജ്യങ്ങളില്‍ ചുവടുവെച്ച് യുഗ്മഗാനം പാടുന്നതൊക്കെ ക്ഷമയുടെ നെല്ലിപ്പലക കാണികള്‍ക്കു കാട്ടിക്കൊടുക്കും.
Very true... :)
ആഹാ.. ഒരു ചെയിഞ്ച്! മലയാളം മാത്രമായിരുന്നല്ലോ കുറച്ച് നാളായി.. :)
ReplyDeleteകോ ഇറങ്ങിയിട്ട് കാലം കുറച്ചായി. ഒരു നല്ല അഭിപ്രായം വരുമ്പോൾ കൂടെ ഒരു മോശം അഭിപ്രായം എന്ന കണക്കിനാണു റിപ്പോർട്ടുകൾ കിട്ടിയത്. ഹോളിവുഡിൽ നിന്നും ചില വലിയവന്മാർ വരാനുള്ളത് കൊണ്ട് കാണണ്ട എന്ന് വെച്ച് ഉപേക്ഷിക്കുകയായിരുന്നു.
ഓ.ടോ: ആനിമേഷൻ സിനിമകൾ കാണാറുണ്ടോ? എങ്കിൽ കുങ്ഫു പാണ്ട 2 ഇതിനോടകം കണ്ട് കാണും എന്ന് വിശ്വസിക്കുന്നു. അതിന്റെ വിശേഷങ്ങൾ കൂടെ കണ്ടാൽ കൊള്ളാം എന്നുണ്ട്.
പിയ ബാജ്പേയി കലക്കി , ഒരു മൊബൈല്‍ പരസ്യത്തില്‍ വന്ന പെണ്ണാണു അവള്
ReplyDeleteഒരു ജാഡ കളിക്കുന്നവന് തട്ടി വീണു വീഡിയോ ഫിലിം നശിക്കുമ്പോള്‍ എല്ലാം നോക്കിയ്യില് ഉണ്ട് എന്നു പറയുന്ന പ്രിയദര്ശന് പരസ്യത്തിലെ ആ ആക്കിച്ചിരിക്കുന്ന പെണ്ണു
ഇവള് ഒരു ഉത്തരേന്ത്യക്കാരി ആണു മോഡലായി എന്നാല്‍ കോ എന്ന സിനിമയുടെ ജീവന് തന്നെ ഇവള് ആണ
രാധയുടെ മകള്‍ കാര്‍ത്തിക സെക്സി ലുക്ക് ആണു
പുരികം ഇങ്ങിനെ വില്ലു കുലച്ചപോലെ ആക്കാന്‍ കുറെ തച്ചു പണി എടുത്തിട്ടുണ്ടാകാം
ഇനി മകര മഞ്ഞു നോക്കാം അതില്‍ നായിക ആണല്ലോ കോ ഹിന്ദിയിലും ഇവള് തന്നെ നായിക
'കോ' ഇറങ്ങിയിട്ട് ഒരുപാട് നാളായല്ലോ, കൊച്ചിയിൽ ഞാൻ ഈ സിനിമ കണ്ടത് ഏപ്രിൽ പകുതിക്കുശേഷമാൺ.
ReplyDeleteസിനിമ എനിക്കത്ര ഇഷ്ടപ്പെട്ടില്ല.(കൊള്ളാം എന്നല്ലാതെ ഏറെ തൃപ്തിപ്പെടുത്തിയില്ല) 'അയൻ' കണ്ടതുകൊണ്ടുള്ള പ്രതീക്ഷയായിരിക്കും.ജീവയും അജ്മലും നന്നായിട്ടുണ്ട്. ട്വിസ്റ്റും സസ്പെൻസുമൊക്കെ കൊള്ളാം. നായിക കാർത്തിക വളരെ മോശമായിട്ടുണ്ട്. സ്ഥായിയായ നിർവികാര ഭാവം മാത്രം. ഫോട്ടോ എഡിറ്റർ കാരണവരുടെ ശാസനയും ജീവയുടേ മറുപടിയുമൊക്കെ രസിപ്പിച്ചു.
ഗാനരംഗം- അതിപ്പോൾ ദുഖഗാനമാനെങ്കിൽ പോലും ഉടനേ വിദേശലൊക്കേഷനുകളിലേക്ക് പോയി ഷൂട്ട് ചെയ്യണമെന്ന് എന്താ ഇത്ര നിർബന്ധമെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.
ReplyDeleteപടം കണ്ടിരുന്നു. പ്രതീക്ഷിച്ചത്ര നല്ലതെന്ന് തോന്നിയില്ല. അജ്മൽ കൊള്ളാമെന്നു തോന്നി. ഹാരിസ് ജയരാജിന്റെ സ്ഥിരം പാറ്റേണിലുള്ള പാട്ടുകളും.
സസ്പെന്‍സ് കുറച്ച കൂടി മെച്ചമാക്കിയിരുന്നെങ്കില് (ചില സീനുകള്‍ സിനിമയുടെ അവസാന ഭാഗത്തേക്ക് നീക്കിയിരുന്നെങ്കില്‍ ) കോ കുറേക്കൂടി മെച്ചമാകുമായിരുന്നു എന്ന് തോന്നിയിരുന്നു. . കനാക്കണ്ടേന്‍ , അയന് എന്നിവയോട് താരതമ്യം ചെയ്യാന്‍ സാധിക്കില്ല എങ്കിലും ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒരു ചിത്രം
ReplyDeleteനമുക്കു തന്നെ ഒരു ധാരണ വേണം എന്ത് പടമാണ് കാണാന്‍ പോകുന്നത് എന്ന്. പിന്നെ അത്തരം പടം കാണാനുള്ള മൂഡും. പ്രതീക്ഷ കാത്തൊ ഇല്ലയ്യൊ ..അതാണു ചോദ്യം.
ReplyDeleteജീവായുടെ പടം കാണാനാണു പോയത്..ഞാന്‍ പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ ഇഷ്ടപ്പെട്ടു.രസിച്ചു അത്ര തന്നെ..
ബുദ്ധിജീവികള്‍ക്കായി(ഹരിയോടല്ല) കുറേ ചോദ്യങ്ങള്‍
1. പാട്ടുകള്‍ എന്തിനാണ് വിദേശരാജ്യങ്ങളില്‍ ചിത്രീകരിക്കുന്നേ..?
2. ശരിക്കും സാധാരണ ചിത്രത്തില്‍ പാട്ടു തന്നെ എന്തിനാ..ഏതേലും പാട്ടുകാരന്റെ കഥ പറയുകയാണേള് പാട്ട് കാണിച്ചാല്‍ പോരേ..
3. ഈ ബാക്ഗ്രൌണ്ട് മ്യൂസിക്കൊക്കെ എന്തിനാ..നമ്മളാരേലും നടക്കുമ്പോഴോ, തല്ലു കൂടുമ്പോഴേ വേറെ അനക്കമൊന്നും ഇല്ലല്ലോ..
4.താങ്കളുടെ അഭിപ്രായത്തില്‍ താഴെ പറയുന്നതില്‍ ഏത് തമിഴ് പടമാണ് ഏറ്റവും രസിച്ചത് ? എന്തുകൊണ്ട് ?
1. യന്തിരന്
2. മൈന
3. അന്യന്
4. സുബ്രഹ്മണ്യപുരം
5. വിണ്ണെ താണ്ടി വരവായാ
വായിച്ചു..കേട്ടൊ ഭായ്
ReplyDelete