ബോംബെ മാര്‍ച്ച് 12 (Bombay March 12)

Published on: 7/01/2011 08:45:00 AM
Bombay March 12: A film by Babu Janardanan starring Mammootty, Roma Asrani, Lal etc. Film Review by Haree for Chithravishesham.
ജയരാജ് സംവിധാനം ചെയ്ത 'ദി ട്രയിനി'നു ശേഷം മുംബൈ സ്ഫോടനം വീണ്ടും വിഷയമാവുന്നു രചയിതാവായ ബാബു ജനാര്‍ദ്ദനനന്റെ ആദ്യ സംവിധാന സം‍രംഭമായ 'ബോംബെ മാര്‍ച്ച് 12'-നും. ജയരാജിന്റെ ചിത്രം 2006-ലെ ട്രയിന്‍ സ്ഫോടനങ്ങളെ അധികരിച്ചാണെങ്കില്‍, ബാബു ജനാര്‍ദ്ദനന്‍ കഥ പറയുന്നത് 1996 മാര്‍ച്ചിലെ ബോംബെ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിലാണെന്നു മാത്രം. മമ്മൂട്ടി കേന്ദ്രകഥാപാത്രമാവുന്ന ഈ ചിത്രത്തില്‍ റോമ അസ്രാനി, ലാല്‍, ശാരി, കൃഷ്ണ തുടങ്ങിയവരൊക്കെ ഇതര വേഷങ്ങളിലെത്തുന്നു. റെഡ് റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദാണ്‌ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഒരു ട്രയിനിനു തലവെക്കുകയായിരുന്നു 'ദി ട്രയിന്‍' സിനിമ കാണുന്നതിലും നല്ലത് എന്നു ചിന്തിച്ച കാണികള്‍ ഈ ചിത്രം കണ്ടാല്‍, ഒരു ബോംബ് സ്ഫോടനത്തിലങ്ങ് തീരുകയായിരുന്നു ഇതു കാണുന്നതിലും ഭേദമെന്നേ ചിന്തിക്കുവാന്‍ സാധ്യതയുള്ളൂ!

ആകെത്തുക     : 1.75 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 0.50 / 10
: 1.00 / 10
: 2.00 / 10
: 2.50 / 05
: 1.00 / 05
തീര്‍ത്തും യുക്തിരഹിതമായ ഒരു ഭാവനാസൃഷ്ടി എന്നു മാത്രമേ ഇതിന്റെ കഥയേയും തിരക്കഥയേയും കുറിച്ച് പറയുവാനുള്ളൂ! സമീറിന്റെ തീവ്രവാദിബന്ധം കണ്ടുപിടിക്കുവാനായി ഒരു പട്ടാളക്കാരന്‍ (അതോ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡോ?) തൂപ്പുകാരനായി വരുന്നത് സഹിച്ചു, ഈ വേഷം കെട്ടൊക്കെ എടുത്തിട്ട് അയാളൊരു ക്‍ണാപ്പും കണ്ടുപിടിച്ചില്ല എന്നത് വീട്ടു, പക്ഷെ ഒടുവില്‍ അങ്ങോരെ തന്നെ വീണ്ടും ചാരപ്പണി ചെയ്യുവാന്‍ ഗ്യാസ് വിതരണക്കാരനായി കാണിച്ചപ്പോള്‍ തലയില്‍ കൈവെച്ചു പോയി! ഈയൊരു മട്ടിലാണ്‌ മിക്ക കഥാപാത്രങ്ങളും. അന്ധനായ തീവ്രവാദിയെയൊക്കെ കണ്ടാല്‍ കരയണോ ചിരിക്കണോ എന്നാരും സംശയിച്ചു പോവും. 'സ്വതവേ ദുര്‍ബല, പോരെങ്കില്‍ ഗര്‍ഭിണിയും' എന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്ന തരത്തില്‍; ദുര്‍ബലമായൊരു കഥ, അതു പറയുവാനായി സ്വീകരിച്ചിരിക്കുന്നതാവട്ടെ നോണ്‍ലീനിയര്‍ ആഘ്യാന രീതിയും! ചുരുക്കത്തില്‍; മറ്റു പല സംവിധായകര്‍ക്കും വേണ്ടി തരക്കേടില്ലാത്ത തിരക്കഥകള്‍ എഴുതി നല്‍കിയിട്ടുള്ള ബാബു ജനാര്‍ദ്ദനന്‍, തന്റെ ആദ്യ സംവിധാന സം‍രംഭത്തിനായി ഇത്രയും അപക്വമായ രചന തിരഞ്ഞെടുത്തത് അതിശയം തന്നെ! ഇനിയിപ്പോള്‍ തലയില്‍ ആള്‍ താമസമുള്ളവരാരും ഇതെടുത്ത് സംവിധാനം ചെയ്യുവാന്‍ തയ്യാറാവാഞ്ഞിട്ട്, സ്വന്തമായി സംവിധാനം ചെയ്തങ്ങ് 'പ്രൂവ്' ചെയ്തേക്കാം എന്നു കരുതിയാണോ എന്നറിയില്ല. [സന്തോഷ് പണ്ഡിറ്റ് ഉവാച: പണം, ബുദ്ധി, ലേശം കഴിവുമുണ്ടെങ്കില്‍ സ്വന്തമായിട്ട് കാര്യങ്ങള്‍ ചെയ്ത് ആളുകള്‍ക്ക് പ്രൂവ് ചെയ്യുന്നതാണ്‌ നല്ലത്!]

Cast & Crew
Bombay March 12

Directed by
Babu Janardhanan

Produced by
Haneef Muhammed

Story, Screenplay, Dialogues by
Babu Janardhanan

Starring
Mammootty, Roma Asrani, Unni Mukundan, Sadiq, V.K. Sreeraman, Lal, Shaari, Sudheer Karamana, Manikandan, Kochu Preman, Irshad, Seema G. Nair, Baby Diya etc.

Cinematography (Camera) by
Vipin Mohan

Editing by
Vijay Shankar

Production Design (Art) by
Salu K. George

Background Score by
Prashant Pillai

Music by
Afzal Yusuf

Sound Design by
Renganath Ravee

Lyrics by
Rafeeq Ahmed

Make-Up by
Pattanam Rasheed

Costumes by
Arun Manohar

Choreography by
Kumar Shanthy, Poppy

Banner
Red Rose Creations

സനാതനന്‍, സമീര്‍ എന്നിങ്ങനെ രണ്ട് വ്യക്തിത്വങ്ങളില്‍ (ആളൊന്നു തന്നെ, അതിനാല്‍ ഇരട്ടവേഷമല്ല.) പ്രത്യക്ഷപ്പെടുന്ന നായകനായി മമ്മൂട്ടിയെത്തുന്നു. ഷാജഹാന്‍ എന്ന ഷാജുവായി ഉണ്ണി മുകുന്ദന്‍, ഷാജഹാന്റെ പെങ്ങളായി റോമ അസ്രാനി, അച്ഛനായി സാദിഖ്, അമ്മയായി ശാരി, മാഷായി വി.കെ. ശ്രീരാമന്‍; ഇങ്ങിനെ പോവുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. കൊച്ചു പ്രേമന്‍, കരമന സുധീര്‍, ലാല്‍, മണികണ്‌ഠന്‍ തുടങ്ങി മറ്റു ചിലരുമുണ്ട് ചെറുവേഷങ്ങളില്‍. ശുഷ്കമായ തിരക്കഥയില്‍ പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങളെ വെച്ചുകൊണ്ട് അഭിനേതാക്കള്‍ക്ക് കാര്യമായൊന്നും ചെയ്യുവാനില്ല. പുതുമുഖമായ ഉണ്ണി മുകുന്ദന്‍, ഷാജഹാനെ കഴിയുന്നത്ര ഭംഗിയാക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്. താനെന്തു ചെയ്യുന്നുവെന്നോ എന്തിനിത് ചെയ്യുന്നുവെന്നോ ഒരെത്തും പിടിയും ഇല്ലാത്ത മട്ടിലാണ്‌ മമ്മൂട്ടിയുടെ ചിത്രത്തിലെ അഭിനയം. മേക്കപ്പില്‍ വാര്‍ദ്ധക്യം കാണാമെങ്കിലും ശരീരഭാഷയിലോ സംസാരത്തിലോ ഒന്നും സാദിഖിന്റെ അച്ഛന്‍ വേഷത്തിന്‌ പ്രായമുള്ളതായി തോന്നിയില്ല. റോമ ഉള്‍പ്പടെയുള്ള ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങള്‍ക്കാര്‍ക്കും ചിത്രത്തിന്റെ കഥാഗതിയില്‍ കാര്യമായ പങ്കില്ല. ലാല്‍, കരമന സുധീര്‍, വി.കെ. ശ്രീരാമന്‍ തുടങ്ങിയവരും കാര്യമായ മികവില്ലാതെ കടന്നു പോവുന്നു.

സാങ്കേതികമേഖലയുടെ പച്ചയിലാണ്‌ ചിത്രം കണ്ടു മടുക്കാവുന്ന പരുവത്തിലെങ്കിലും ആവുന്നത്. ആത്ഭുതമൊന്നും കാട്ടിയിട്ടില്ലെങ്കിലും വിപിന്‍ മോഹന്റെ ഛായാഗ്രഹണം ശരാശരി നിലവാരം പുലര്‍ത്തുന്നു. വിജയ് ശങ്കറിന്റെ എഡിറ്റിംഗ് അത്ര സുഗമമായല്ല ചിത്രത്തെ കൊണ്ടുപോവുന്നത്. പലയിടത്തും ചിത്രത്തിനു വേഗത നഷ്ടമാവുകയും ചെയ്യുന്നു. പ്രശാന്ത് പിള്ളയുടെ പശ്ചാത്തല സംഗീതമോ, രംഗനാഥ് രവിയുടെ ശബ്ദ സന്നിവേശമോ ചിത്രത്തിന്റെ മികവുയര്‍ത്തുന്നില്ല. പട്ടണം റഷീദ് ഒരുക്കിയ പല കഥാപാത്രങ്ങളുടേയും ചമയം പരിഹാസ്യമായിരുന്നു. മണികണ്‌ഠന്‍ അവതരിപ്പിച്ച സമീറിന്റെ സുഹൃത്തായ തൂപ്പുകാരന്റെ തലയില്‍ വെച്ചുകൊടുത്തിരുന്ന വിഗ്ഗൊക്കെ കണ്ടാല്‍ സ്കൂള്‍ നാടകത്തിലെ ചമയക്കാര്‍ പോലും നാണിച്ചു പോവും. സാലു കെ. ജോര്‍ജ്ജിന്റെ കലാസംവിധാനവും അരുണ്‍ മനോഹറിന്റെ വസ്ത്രാലങ്കാരവും തരക്കേടില്ലാതെ പോവുന്നുവെന്ന് കാണാം. സിനിമക്കിടയില്‍ കണ്ടിരിക്കുക മെനക്കേടാണെങ്കിലും, റഫീഖ് അഹമ്മദ് എഴുതി അഫ്‍സല്‍ യൂസഫ് ഈണമിട്ട ഗാനങ്ങളില്‍ ചിലതൊക്കെ കേട്ടിരിക്കുവാന്‍ രസമാണ്‌. എം.ജി. ശ്രീകുമാര്‍, സോണി സായി, സുധീഷ് എന്നിവര്‍ ചേര്‍ന്നു പാടുന്ന "ഓണവെയില്‍ ഓളങ്ങളില്‍...", സോനു നിഗവും ഗണേഷ് സുന്ദരവും ചേര്‍ന്നാലപിച്ച "ചക്കരമാവിന്‍ കൊമ്പത്ത്..." എന്നീഗാനങ്ങളാണ്‌ ഈ വകുപ്പില്‍ പെടുത്താവുന്ന ഗാനങ്ങള്‍. ഗാനരംഗങ്ങള്‍ കാണുമ്പോഴുള്ള മടുപ്പൊന്നും കുമാര്‍ ശാന്തിയും പോപ്പിയും ചേര്‍ന്നൊരുക്കിയ നൃത്തച്ചുവടുകളും മാറ്റുന്നില്ല.

'വാസ്‍തവം', 'തലപ്പാവ്', 'സിറ്റി ഓഫ് ഗോഡ്' എന്നിങ്ങനെ ചില ചിത്രങ്ങള്‍ക്കെങ്കിലും തരക്കേടില്ലാതെ രചന നിര്‍വ്വഹിച്ചിട്ടുണ്ട് ബാബു ജനാര്‍ദ്ദനന്‍. ഈ ചിത്രങ്ങളുടെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഒരു സംവിധായകന്റെ കുപ്പായം തുന്നുവാന്‍ താന്‍ പാകപ്പെട്ടിട്ടില്ല എന്നു മനസിലാക്കുകയെങ്കിലും വേണ്ടിയിരുന്നു അദ്ദേഹം. അതുണ്ടാവാത്തത് 'ബോംബെ മാര്‍ച്ച് 12' ഈ തിയേറ്ററില്‍ എത്തുവാന്‍ കാരണമായി എന്നു പറയാം. മുസ്ലീം തീവ്രവാദത്തിന്റെ പേരില്‍ ഒരു മതവിഭാഗം മുഴുവന്‍ സംശയത്തിന്റെ നിഴലിലാവുന്ന ഗതികേട് ഒരുപിടി ചിത്രങ്ങള്‍ക്ക് വിഷയമായിക്കഴിഞ്ഞു. നിയമപരമായി അവരോടു ചെയ്യുന്ന നീതികേടിന്റെ ആക്കം കൂട്ടുന്നതാണ്‌, അവരുടെ നിസ്സഹായാവസ്ഥ തന്നെ പരിഹാസ്യമാവുന്ന തരത്തിലുള്ള ഇത്തരം ചലച്ചിത്രങ്ങള്‍. ചുരുങ്ങിയ പക്ഷം ഈയൊരു ദ്രോഹമെങ്കിലും അവരോട് ചെയ്യാതിരിക്കാമായിരുന്നു ബാബു ജനാര്‍ദ്ദനനും കൂട്ടര്‍ക്കും!

ഈ പടം വേണമെങ്കില്‍ ഇന്ത്യന്‍ ആര്‍മിക്കോ സുരക്ഷാ സേനക്കോ പോലീസിനോ ഒക്കെ കൊടുക്കാം, തീവ്രവാദികളെ പീഢിപ്പിക്കുവാന്‍. അജ്മല്‍ കസബോ, അഫ്‍സല്‍ ഗുരുവോ ആരും പറഞ്ഞു പോവും: "ഒന്നു കൊന്നു തരൂ പ്ലീസ്... ദയവു ചെയ്ത് ഈ പടം കാണിക്കരുത്!"

14 comments :

  1. തിരക്കഥാകൃത്തായ ബാബു ജനാര്‍ദ്ദനന്റെ ആദ്യ സംവിധാന സം‍രംഭം, 'ബോംബെ മാര്‍ച്ച് 12'-ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

    @newnHaree
    Haree
    #BombayMarch12: A terrible film! Can be used by Indian Army to torture terrorists! Coming soon in #Chithravishesham: bit.ly/cv-reviews
    11 hours ago via web
    --

    ReplyDelete
  2. ബാബു ജനാര്‍ദ്ദനന്റെ ഏതെങ്കിലുമൊക്കെ സിനിമ രക്ഷപ്പെട്ടിട്ടുണ്ടെങ്കില്‍ അതൊക്കെ അതതു സംവിധായകരുടെ കഴിവുകൊണ്ടു മാത്രമാണെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. തലച്ചുമടായി കൊണ്ടുചെല്ലുന്ന തിരക്കഥ വെട്ടി പരുവപ്പെടുത്തുന്ന ജോലിയാണത്രെ പല സംവിധായകര്‍ക്കും ബാബു ആദ്യം കൊടുക്കുക...

    ReplyDelete
  3. ബോംബെ മാര്‍ച്ച് 12 കണ്ടിരുന്നു. പ്രതീക്ഷക്കൊത്ത് വന്നില്ല. ബാബു ജനാര്‍ദ്ദന്‍ & മമ്മൂട്ടി എന്നൊരു പ്രതീക്ഷയുണ്ടായിരുന്നു., വിഷയം നല്ലതെങ്കിലും എക്സിക്യൂഷന്‍ വളരെ പാളിപ്പോയി.

    ReplyDelete
  4. മമ്മൂക്കാ നല്ല തിരക്കഥ എഴുതാവുന്ന ആരെയെങ്കിലും കണ്ടുപിടിക്കു പ്ളേ ഹൌസ്‌ ഒരു തിരക്കഥ വറ്‍ക്ക്‌ ഷോപ്പ്‌ നടത്തി പുതിയ പ്റതിഭകളെ കണ്ടു പിടിക്കൂ, പുതുമുഖ സംവിധായകരെ ഇനി പ്റോത്സാഹിപ്പിക്കണ്ട കുറെ ആയി സം വിധാനം പഠിക്കാന്‍ ആദ്യം ഇവനൊക്കെ പോയി ലൈറ്റിംഗ്‌ പഠിക്കട്ടെ ഇങ്ങിനെ പോയാല്‍ ഇക്കാ നമ്മള്‍ ആകെ കുഴപ്പത്തിലാകും

    ReplyDelete
  5. ടെററിസ്റ്റ് അന്ധനായിട്ടുള്ള ഫിലിംസ് അധികം മലയാളം സിനിമയില്‍ വന്നിട്ടില്ലെന്ന് തോന്നുന്നു.
    എന്തായാലും ഒന്നു കാണണം.

    ReplyDelete
  6. റേറ്റിങ്, ഒരൊന്നൊന്നേമുക്കാൽ റേറ്റിങാണല്ലോ..:)

    ReplyDelete
  7. ഹരീ,
    പറഞ്ഞത് കിറുകൃത്യം. പടംകണ്ട് വട്ടായി. ബാബു ജനാര്‍ദ്ദനന്‍റെ ആത്മഹത്യയെന്നുതന്നെ പറയാം.

    ReplyDelete
  8. നാട്ടിലെ ചാരപ്പണിയുടെ ഓരൊ കാര്യങ്ങളെ..

    ReplyDelete
  9. വെറുതേ പോലും ആ വഴിക്കു പോകണ്ടല്ലേ?

    ReplyDelete
  10. രണ്ടായിരത്തിനുശേഷം മലയാളസിനിമയിൽ വന്ന ഏറ്റവും നല്ല തിരകഥകളിൽ ഒന്നായിരുന്നു വാസ്തവം ( ആത്രയും വലിയ കഥ ഒട്ടും വലിച്ചു നീട്ടനുഭവപ്പെടുത്താതെ ഒരു ചിത്രമാക്കിയ പത്മകുമാറിനെയും ഓർക്കണം.)ആ തിരക്കഥാകൃത്തിൽ നിന്നും വളരെയധികം പ്രതീക്ഷിച്ചിരുന്നു. സംവിധാകനാവാനുള്ള തത്രപ്പാടിൽ (അതോ പത്മകുമാറുമായി തെറ്റിയതുകൊണ്ടോ?) ഇത്തരമൊരു തട്ടിക്കൂട്ട് ബാബുജനാർദ്ധനൻ ചെയ്യരുതായിരുന്നു.

    ReplyDelete
  11. Partially Agree with you Mr.Haree.

    My Review

    http://mollywoodniroopanam.blogspot.com/2011/06/12_30.html

    ReplyDelete
  12. gud attempt by janardhanan...........its a real true face which tries to convey compared to past mal film industry....rating shows dat mal film viewers r still at nursery level now also......

    ReplyDelete
  13. I saw a malayalam film in kerala after 2 years. I went just because others force me to. i read this review some time earlier so i didnt want to watch it. But i felt i would have missed one of the nice film in 2011. I just dont understand why haree give 1.75 /10.0 for this film. no story, no direction....hmmm. i didnt see anywherelse such a bad review. even Imdb gives 7/10. none of the reasons you make doesnt give enough reason to downgrade a brilliant movie like this.

    ReplyDelete