
ആകെത്തുക : 7.25 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 7.50 / 10
: 7.00 / 10
: 7.50 / 10
: 3.50 / 05
: 3.50 / 05
: 7.00 / 10
: 7.50 / 10
: 3.50 / 05
: 3.50 / 05
Cast & Crew
Salt N' Pepper
Salt N' Pepper
Directed by
Aashiq Abu
Produced by
Lucsam Creations
Story, Screenplay, Dialogues by
Syam Pushkaran, Dileesh Nair
Starring
Lal, Shweta Menon, Baburaj, Asif Ali, Mythili, Vijayaraghavan, Kalpana, Archana Kavi, Nandu etc.
Cinematography (Camera) by
Shyju Kahild
Editing by
V. Saajan
Production Design (Art) by
Suresh Kollam
Audiography by
Dan Jhones
Audio Effects by
Rajesh Charles
Music by
Bijibal
Lyrics by
Rafeeq Ahmed, Santhosh Varma
Make-Up by
Raheem Kodungalloor
Costumes by
Sameera Saneesh
Choreography by
Gayathri Raghuram
Banner
Lucsam Creations
സ്ഥിരം വില്ലന്‍ വേഷങ്ങളിലെത്തുന്ന ബാബുരാജിന്റെ വ്യത്യസ്തമായൊരു കഥാപാത്രമാണ് ഈ ചിത്രത്തിനു വേണ്ടി ആഷിക് അബു ഇറക്കിയിരിക്കുന്ന തുറുപ്പു ചീട്ട്. സംവിധായകന്റെ പ്രതീക്ഷകള്‍ തെറ്റിക്കാതെ, ബാബു എന്ന പാചകക്കാരനായി ബാബുരാജ് കസറി. കൂട്ടിന് കാളിദാസനായി ലാലും മനുവായി ആസിഫ് അലിയും കൂടിയായപ്പോള്‍, മൂവരും ഒരുമിച്ചുള്ള രംഗങ്ങളൊക്കെ ചിരി നിറച്ച് കടന്നു പോയി. മൂവരില്‍ ആസിഫ് അലിയാവണം അഭിനയത്തിന്റെ കാര്യത്തില്‍ അല്പം പിന്നോക്കം പോയത്. മറുപക്ഷത്ത്; മായ എന്ന ഡബ്ബിംഗ് ആര്ടിസ്റ്റിനെ ശ്വേത മേനോന് മികവോടെ അവതരിപ്പിച്ചപ്പോള്‍, മീനാക്ഷിയെ അവതരിപ്പിച്ച മൈഥിലിക്ക് ആ വേഷത്തെ ഇതിലും നന്നാക്കാമായിരുന്നെന്നു സ്പഷ്ടം. വിജയരാഘവന്, കല്പന എന്നിവരുടെ കൂട്ടുവേഷങ്ങള്ക്ക് പുതുമയൊന്നും പറയുവാനില്ല, സ്ഥിരം ശൈലിയില്‍ ഇരുവരും അഭിനയിച്ചുവെന്നു മാത്രം. ആദ്യവും ഒടുവിലും ഓരോ രംഗത്തിലെത്തുന്ന അര്‍ച്ചന കവിയുടെ കഥാപാത്രവും ചിത്രത്തില്‍ പ്രാധാന്യം നേടുന്നുണ്ട്. നന്ദുവാണ് ഈ രംഗങ്ങളില്‍ മാത്രമെത്തുന്ന മറ്റൊരു നടന്.
ഔട്ട് ബോക്സ് ഗ്രാഫിക്സ് ഒരുക്കിയിരിക്കുന്ന ടൈറ്റിലുകള്‍ മുതല്‍ ചിത്രത്തിന്റെ രുചി പ്രേക്ഷകരുടെ നാവിലെത്തും. പിന്നീടങ്ങോട്ട് അത്രത്തോളമൊരു 'ഫ്രഷ്നെസ്' എല്ലാ ഫ്രയിമുകളിലും നിറയ്ക്കുവാന്‍ ക്യാമറ ചലിപ്പിച്ച ഷൈജു ഖാലിദിന് കഴിഞ്ഞിട്ടുണ്ടോ എന്നു ചോദിച്ചാല്‍, ഇല്ല എന്നു പറയേണ്ടിവരും. അങ്ങിനെയൊരു വ്യത്യസ്തമായ ദൃശ്യാനുഭവമൊന്നും നല്കുന്നില്ലെങ്കില് പോലും, ചിത്രത്തിന് ആവശ്യമുള്ള ഫ്രയിമുകള്‍ വ്യക്തമായി പകര്‍ത്തുവാന്‍ ഷൈജു ഖാലിദിനായി. വി. സാജന്റെ ചിത്രസന്നിവേശത്തില്‍ അവയൊക്കെയും ഒഴുക്കോടെ ചേരുകയും ചെയ്യുന്നു. കഥാപാത്രങ്ങളേയും കഥാപരിസരങ്ങളുമൊരുക്കിയ സുരേഷ് കൊല്ലം (കലാസംവിധാനം), റഹീം കൊടുങ്ങല്ലൂര്‍ (ചമയം), സമീറ സനീഷ് (വസ്ത്രാലങ്കാരം) എന്നിവരുടെ ശ്രമങ്ങളും അഭിനന്ദനീയം.
സന്തോഷ് വര്‍മ്മയുടെ രചനയിലുള്ള "കാണാമുള്ളാലുള്നീറും..." ഗാനങ്ങളില്‍ മികച്ചു നില്ക്കുന്നു. റഫീഖ് അഹമ്മദ് എഴുതിയ ഗാനങ്ങളില്‍ പുഷ്പാവതി പാടിയ "ചെമ്പാവ് പുന്നെല്ലിന്‍..." എന്ന ടൈറ്റില്‍ ഗാനവും പി. ജയചന്ദ്രനും നേഹയും ചേര്ന്നാലിപിച്ച "പ്രേമിക്കുമ്പോള്‍ നീയും..." എന്ന ഗാനവും തരക്കേടില്ലെന്നു മാത്രം. അനവസരത്തില്‍ മടുപ്പു കൂട്ടുവാനെത്തുന്നവയല്ല ചിത്രത്തിന്റെ ഇടയില്‍ വരുന്ന രണ്ട് ഗാനങ്ങളും എന്നതാണ് എടുത്തു പറയേണ്ടത്. ബിജിബാലാണ് ഈ ഗാനങ്ങള്‍ക്കൊക്കെയും ഈണമിട്ടിരിക്കുന്നത്. ചിത്രത്തിനു ശേഷം വെറുതേ ഒരു പാട്ടായി ചേര്‍ത്തിട്ടുള്ള 'അവിയല്‍ ബാന്‍ഡ്' ഒരുക്കിയ "ആനക്കള്ളന്‍...", ഒരുപക്ഷെ റോക്ക് സംഗീതപ്രേമികളെ രസിപ്പിച്ചേക്കാം.
താരങ്ങളേയും അവരുടെ സ്ഥിരം ചേഷ്ടകളും വര്‍ത്തമാനങ്ങളും മാത്രമാണ് പലപ്പോഴും മലയാളത്തിലെ ഒട്ടുമിക്ക വിനോദ/വാണിജ്യ ചിത്രങ്ങളിലും കാണുവാന്‍ കിട്ടുക. 'കോമഡി രംഗം - ചായക്കട' എന്നിങ്ങനെയാണ് രചയിതാക്കള്‍ നര്‍മ്മരംഗങ്ങളുടെ സ്ക്രിപ്റ്റ് എഴുതാറുള്ളതെന്ന് മുന്‍പൊരിക്കല്‍ ഒരു പ്രമുഖ ഹാസ്യ നടന് അഭിപ്രായപ്പെട്ടിരുന്നു. അത്തരത്തിലല്ലാതെ സ്വാഭാവികമായ ഹാസ്യം എങ്ങിനെ എഴുതിവെയ്ക്കാമെന്ന് ശ്യാം പുഷ്കരനും ദിലേഷ് നായരും കാട്ടിത്തരുന്നു ഈ ചിത്രത്തിലൂടെ. നന്നായി എഴുതിയാല്‍ മാത്രം പോര, അതൊരു സംവിധായകന്റെ സിനിമയായി മാറ്റുകയും വേണമെന്ന് ആഷിക് അബുവും മനസിലാക്കിത്തരുന്നു. അപ്പോള്‍, ആഷിക് അബുവും കൂട്ടരും ചേര്‍ന്നൊരുക്കിയ 'സോള്‍ട്ട് & പെപ്പര്‍' എന്ന രസക്കൂട്ട് ചൂടാറും മുന്‍പു തന്നെ ആസ്വദിക്കുവാന്‍ തിയേറ്ററുകളിലേക്ക് എല്ലാവരും പോവുകയല്ലേ? ;)
ഓഫ് ടോപ്പിക്: 'ഒരു ദോശ ഉണ്ടാക്കിയ കഥ ;)' എന്നു പറഞ്ഞിട്ട് കേക്കുണ്ടാക്കിയ കഥയാണല്ലോ ചിത്രത്തില്‍ കാണിച്ചത് എന്നും ഒടുക്കം തോന്നാതിരുന്നില്ല! 'ഒരു കേക്ക് ഉണ്ടാക്കിയ കഥ ;)' എന്നു പറഞ്ഞാല്‍ ദോശയുടെ 'ഗുമ്മി'ല്ല എന്നു കരുതിയാണോ എന്തോ! (കേക്കുണ്ടാക്കിയ കഥ അതേപടി എടുക്കാതെ, നായകനും നായികയും ചേര്‍ന്നൊരു ദോശ ഉണ്ടാക്കിയ കഥയാക്കി അതിനെ മാറ്റിയിരുന്നെങ്കില്‍ നന്നാവുമായിരുന്നു എന്നും തോന്നി!) ഒരു ദോശ കാരണമായി ഉണ്ടായ കഥ എന്നാണോ ഉദ്ദേശിച്ചതെന്നും ചിന്തിക്കായ്കയില്ല.
മലയാളത്തിലെ പതിവ് സിനിമാ പോസ്റ്ററുകളില്‍ നിന്നും വേറിട്ടു നില്ക്കുന്ന തരത്തിലുള്ള ചിത്രത്തിന്റെ പോസ്റ്റര്‍ ഡിസൈനുകള്‍ ഒരുക്കിയ 'പപ്പായ മീഡിയ'യും അഭിനന്ദനമര്‍ഹിക്കുന്നു. (സംവിധായകന്റെ മുന്‍ചിത്രമായ 'ഡാഡി കൂളി'ന്റെ പോസ്റ്ററുകളും പപ്പായയുടേതായിരുന്നു. എന്നാല്‍ ആ ചിത്രത്തിന്റെ പോസ്റ്ററുകള്‍ മറ്റൊരു വിദേശചിത്രത്തിന്റെ പോസ്റ്റര്‍ ഡിസൈന്‍ അനുകരണമായിരുന്നെന്ന് പിന്നീട് പുറത്തുവന്നു. ഇത്തവണ പപ്പായക്കാര് അങ്ങിനെയൊന്നും കേള്പ്പിക്കില്ലെന്നു കരുതുന്നു.)
ലാല്‍, ശ്വേത മേനോന്, ബാബുരാജ്, ആസിഫ് അലി, മൈഥിലി തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ആഷിക് അബു ഒരുക്കിയ 'സോള്‍ട്ട് & പെപ്പറി'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete@newnHaree
Haree
#SaltNPepper: A tasty treat, try it for sure!
14 hours ago via web
--
ചില ചിത്രങ്ങളുടെ പോസ്റ്ററുകള്‍ കാണുമ്പോള്‍ തന്നെ ഈ ചിത്രം കാണണമെന്നൊരു തോന്നല്‍ മനസ്സില്‍ വരും.
ReplyDeleteഅത്തരം ഒരു ചിത്രം ഉദയനാണ് താരം ആയിരുന്നു.
ദാ ഇപ്പോള്‍ സോള്‍ട്ട് & പെപ്പറും
കാണണം തീര്‍ച്ചയായും
ചാപ്പാ കുരിശും ഇവരുടെ ഡിസൈനിംഗ് ആണല്ലേ
ചിത്രം പ്രതീക്ഷിച്ചതിലും നന്നായി എന്നറിഞ്ഞതിൽ സന്തോഷം. എന്തായാലും പോയി കാണണം.
ReplyDeleteഈ സ്പിനിമയുടെ പോസ്റ്ററുകൾ കണ്ടപ്പോൾ തന്നെ കാണുവാൻ തോന്നിയിരുന്നു. അപ്പോൾ കാണാം അല്ലെ?
ReplyDeleteഇന്ന് തന്നെ കാണണം.ഛരിചേട്ടാ താങ്ക്സ്
ReplyDeleteചെറിയ ചിത്രങ്ങള്‍ വലിയ വിജയങ്ങള്‍ നേടട്ടെ!! ആഷിക്ക് അബുവിനും ടീമിനും ആശംസകള്‍!!
ReplyDeleteപോസ്റര്‍ തന്നെ ഒരു വ്യതസ്ത തോനി.
ReplyDeleteകാണണം
പ്രാഞ്ചിയേട്ടനും, ട്രാഫികിനു ശേഷം എല്ലാ റിവ്യൂസും നല്ലതെന്ന് പറഞ്ഞ ഒരു ചിത്രം.. ജനപ്രിയ ഫോർമുലയിൽ നല്ല സിനിമകളുണ്ടാങ്കുന്നുള്ളത്, അതും താരങ്ങളാരുമില്ലാതെ.. മലയാള സിനിമയ്ക്കും ഭാവിയുണ്ട്. തീയറ്ററിൽ പോയി കാണാൻ ഭാഗ്യമില്ലാതെ, ടൊറന്റിൽ റിലീസാകുന്നത് വരെ കാത്തിരിക്കേണ്ടി വരുമെന്ന നിരാശ മാത്രം.
ReplyDeleteവളരെ ലളിതമായ കഥയും സംഭവങ്ങളും കോര്‍ത്തിണക്കി എങ്ങനെ ഒരു രസകരമായ കൊച്ചു സിനിമ സൃഷ്ടിക്കാം എന്ന് മനസ്സിലാക്കിത്തരുന്നു ഈ ചിത്രം.
ReplyDeleteഹരിയുടെ ഓഫ് ടോപ്പിക്കിനൊരു മറുപടി.
ReplyDelete'ഒരു ദോശ ഉണ്ടാക്കിയ കഥ' എന്ന് പറയുമ്പോൾ തോന്നുന്ന ഒരു കൺഫ്യൂഷൻ ആണ് കാരണം.
അത് ഒരു 'ദോശ എങ്ങനെ ഉണ്ടാക്കി' എന്നുള്ള കഥയല്ല, മറിച്ച് 'ഒരു ദോശ കാരണം ഉണ്ടായ കഥ ( ഒരു ദോശ ഉണ്ടാക്കിയ കഥ) എന്നാണ്.
ലളിതം സുന്ദരം :-)
ReplyDeleteവായിൽ വെള്ളമൂറിയ്ക്കുന്ന രംഗങ്ങൾ കൊണ്ട് സമ്പുഷ്ഠമാണ് സാൾട്ട് ആന്റ് പെപ്പർ.
കാലങ്ങളായി ഇവിടെയുള്ള സിനിമക്കാർ ഉപയോഗിച്ച് തേഞ്ഞ വാക്കുകളാണ് വ്യത്യസ്തത, എന്റർടൈനർ തുടങ്ങിയവ. പക്ഷെ ഈ സിനിമയ്ക്ക് അത് രണ്ടും ചേരും.
പൊതുവെ ഇവിടെ ആരെങ്കിലും ഒരു ചിത്രം Entertainer ആണെന്ന് പറഞ്ഞാൽ എനിക്ക് ഭയമാണ്. കാരണം തലച്ചോറുമായുള്ള ബന്ധം വിശ്ചേദിച്ചാൽ മാത്രമെ അത്തരം സിനിമകൾ കാണാൻ കഴിയൂ എന്നത് തന്നെ. സാൾട്ട് ആന്റ് പെപ്പർ കാണാൻ പോകുന്നവർക്ക് ധൈര്യമായി തലച്ചോറ് കൂടെക്കൊണ്ടുപോകാം :-)
ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)
ReplyDeleteസിനിമ കാണുവാന്‍ കാണികള്‍ കൂടുന്നു, പലരും ടിക്കറ്റ് ലഭിക്കാതെ മടങ്ങുന്നു എന്നാണറിഞ്ഞത്. എതായാലും ചിത്രം സാമ്പത്തികമായും വിജയിക്കും എന്നു തന്നെ കരുതാം. യുക്തിസഹമായ നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
ഓഫ്: 'ഒരു ദോശയുണ്ടാക്കിയ കഥ'യിലെ ആ പോസിബിളിറ്റിയും പോസ്റ്റിലെ ഓഫില്‍ തന്നെ പറഞ്ഞിട്ടുണ്ടല്ലോ! അതിനോടൊപ്പം 'ഒരു കേക്കുണ്ടാക്കിയ കഥ' കാണിക്കുകയും കൂടി ചെയ്തതാണ് കുഴപ്പമായത്. അവിടെ ഒരു ദോശയുണ്ടാക്കിയ കഥയായി തന്നെ മാറ്റിപ്പറയാമായിരുന്നു. അപ്പോള്‍ രണ്ടര്‍ത്ഥവും ശരിയാവുമല്ലോ, അങ്ങിനെയൊന്ന് ചിന്തിച്ചുവെന്നു മാത്രം!
നല്ല അഭിപ്രായമാണ് കേട്ടത്.
ReplyDeleteഒരു സംശയവും വേണ്ട ഒരു ദോശ കാരണമായി ഉണ്ടായ കഥ തന്നെ :-)
ReplyDelete"സിനിമ കാണുവാന്‍ കാണികള്‍ കൂടുന്നു, പലരും ടിക്കറ്റ് ലഭിക്കാതെ മടങ്ങുന്നു എന്നാണറിഞ്ഞത്"
ReplyDeleteങെ.. അങ്ങിനെയാണോ.. ഞാൻ പോയപ്പൊ ഒരു ടിക്കറ്റിന് നാലു സീറ്റ് വെച്ചെടുക്കാവുന്ന അവസ്ഥയാരുന്നു.. 3 കിങ്സ് ന് ഒടുക്കത്തെ ഇടിയും..
കാണണം ദുബായില്‍ ഇറങ്ങട്ടെ
ReplyDeleteചില കാര്യങ്ങൾ പറഞ്ഞുകൊള്ളട്ടെ.
ReplyDelete"വിജയരാഘവന് അവതരിപ്പിക്കുന്ന കഥാപാത്രം നടത്തുന്ന ഭൂമിഖനനം, മൂപ്പന് എന്നൊരു കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ള ചില രംഗങ്ങള്‍, മനുവിന്റെ ഉപദേശി സുഹൃത്ത്; ഇങ്ങിനെ പ്രതിപാദ്യത്തോട് അകലം പാലിച്ചു നില്ക്കുന്ന ചിലതൊക്കെ മാത്രം കല്ലുകടിയായി അനുഭവപ്പെട്ടു."
അങ്ങനെ പറഞ്ഞാലെങ്ങനാ ശരിയാവുന്നെ!! വിജയരാഘവന്റെ കഥാപാത്രത്തിന്റെ ആ പ്രായത്തിലുള്ള പ്രണയം തന്നെയല്ലേ കാളിദാസന്റെ പ്രണയത്തിനു അവസാനം പ്രചോദനമാവുന്നത്. വളരെ നന്നായി സൃഷ്ടിച്ച കഥാപാത്രമായിട്ടാണ് എനിക്ക് തോന്നിയത്.
പിന്നെ ഗാനങ്ങളുടെ കാര്യത്തിൽ ഹരി പറഞ്ഞ മികച്ച ഗാനം എനിക്ക് തരക്കേടില്ല എന്നേ തോന്നിയൊള്ളു. അതുപോലെ ടൈറ്റിൽ ഗാനം ഒരുപാടിഷ്ടപ്പെടുകയും ചെയ്തു.
അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)
ReplyDeleteഇപ്പോള്‍ തിയേറ്ററുകളില്‍ നല്ല തിരക്കുണ്ട് എന്നാണ് അറിയുന്നത്. (ആദ്യ ദിവസം കാര്യമായ തിരക്കൊന്നും ഇല്ലായിരുന്നു താനും.)
വിജയരാഘവന്റെ കഥാപാത്രത്തെ ഉള്‍പ്പെടുത്തിയതിന്റെ ഉദ്ദേശമൊക്കെ നല്ലതു തന്നെ, പക്ഷെ കഥാപാത്രത്തെ വികസിപ്പിച്ചത് അത്ര നന്നായെന്നു തോന്നിയില്ല. (കാളിദാസനെ പ്രചോദിപ്പിക്കുവാന്‍ അങ്ങിനെയൊരു കഥാപാത്രം അനിവാര്യതയൊന്നുമല്ല എന്നത് മറ്റൊരു കാര്യം! വേണമെങ്കില്‍ അത് ബാബുവിനും ചെയ്യാവുന്നതേയുള്ളൂ!) പ്രത്യേകിച്ചും അര്‍ച്ചന കവിയുടെ കഥാപാത്രത്തിനു പോലും അതിലേറെ പൂര്‍ണത ഉണ്ടാവുമ്പോള്‍! മറ്റു രണ്ടു കഥാപാത്രങ്ങള്‍ക്ക് പ്രത്യേകിച്ചൊരു ഉദ്ദേശവും ഉള്ളതായി തോന്നിയതുമില്ല.
--
കണ്ട് വിജയിപ്പിക്കേണ്ട സിനിമ തന്നെയാണിത്. ഇത്തരം നല്ല ശ്രമങ്ങൾ ഇനിയും ഉണ്ടാകട്ടെ.
ReplyDeleteGood Review Haree. Here is my review
ReplyDeletehttp://mollywoodniroopanam.blogspot.com/2011/07/blog-post_13.html
ദോശ കാരണമായി ഉണ്ടായ കഥ :)
ReplyDeleteനല്ല ചിത്രമാണ്>
ReplyDeleteപക്ഷേ മലയാളസിനിമയിലെ ശാപമായ ദ്വയാർഥപ്രയോഗങ്ങൾ ഇതിലും ഉണ്ടെന്നത് ഒരു കല്ലുകടി ആയി തോന്നി. ഒന്നുരണ്ടെണ്ണം ശ്രദ്ധയിൽ പെട്ടു, .
അപ്പോൾ, കാണാം അല്ലേ..?!
ReplyDeleteThe film was yummy overall (concept, execution both), living up to the accolades it received. One could smell the freshness. I'd have rated it a great film if it avoided:
ReplyDelete1. The repeated laments about a woman's life being incomplete without a man,
2. The scene where the husband lifts the burqa and says "shubanallah" (I found the first burqa scene funny), and
3. The song scene in the second half -- it was plain boring to me.
I'd still rate it the best Malayalam film to have come out this year. Above Adaminte Makan Abu and Traffic.
(My friend Rajeev later told me the first Burkha sequence in this film was 'inspired' from Marai Porul, a Tamil short film by Pon. Sudha.)
like ur note as liked the film. (story of)dosa - cake piece too was artistically woven, i felt! cake's story contributed for the feels of our characters, isn't it?
ReplyDelete"ഉപ്പും മുളകുമൊക്കെ പാകത്തിനുള്ളൊരു രുചിയുള്ള സദ്യതന്നെ പ്രേക്ഷകര്‍ക്കു നല്കുവാന് ആഷിക് അബുവിനു സാധിച്ചു."
ReplyDelete"അനവസരത്തില്‍ മടുപ്പു കൂട്ടുവാനെത്തുന്നവയല്ല ചിത്രത്തിന്റെ ഇടയില്‍ വരുന്ന രണ്ട് ഗാനങ്ങളും എന്നതാണ് എടുത്തു പറയേണ്ടത്."
"സ്വാഭാവികമായ ഹാസ്യം എങ്ങിനെ എഴുതിവെയ്ക്കാമെന്ന് ശ്യാം പുഷ്കരനും ദിലേഷ് നായരും കാട്ടിത്തരുന്നു ഈ ചിത്രത്തിലൂടെ. നന്നായി എഴുതിയാല്‍ മാത്രം പോര, അതൊരു സംവിധായകന്റെ സിനിമയായി മാറ്റുകയും വേണമെന്ന് ആഷിക് അബുവും മനസിലാക്കിത്തരുന്നു."
---
a modern. . No.. a post-modern approach, I should say...
may be no less right to praise as "a movie that well propels the new turn that Mollywood has already taken "... If traffic marks such a turning point, this movie has become a real touchstone for that change of direction, change of concern and of course the change of taste of Malayalis, too...
nalla cinema//manoharamaya cinema..njanum oru aahara priyan annu
ReplyDelete