
ആകെത്തുക : 8.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 8.50 / 10
: 7.50 / 10
: 8.00 / 10
: 3.50 / 05
: 4.50 / 05
: 7.50 / 10
: 8.00 / 10
: 3.50 / 05
: 4.50 / 05
Cast & Crew
Pranayam
Pranayam
Directed by
Blessy
Produced by
Sajeev P.K., Anne Sajeev
Story, Screenplay, Dialogues by
Blessy
Starring
Mohanlal, Jayaprada, Anupam Kher, Anoop Menon, Navya Natarajan, Aryan, Niveda Thomas, Sreenath, Apoorva, Niyas, Dhanya Mary Varghese etc.
Cinematography (Camera) by
Satheesh Kurup
Editing by
Raja Muhammed
Production Design (Art) by
Prasanth Madhav
Music by
M. Jayachandran
Lyrics by
O.N.V. Kurup
Make-Up by
Ranjith Ambady
Costumes by
Sameera Saneesh
Audiography by
Tapas Nayak
Banner
Fragrant Nature
മോഹന്‍ലാല്‍, അനുപം ഖേര്‍, ജയപ്രദ എന്നിവര്‍ക്കൊപ്പം മഴയും കടലും പിന്നെ ഇവരെയെല്ലാം കൂട്ടിയിണക്കി പ്രണയവും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാവുന്നു. പ്രതിഭയുള്ള സംവിധായകരുണ്ടെങ്കില്‍, തന്നിലെ നടന് ഇനിയുമൊരു യൗവ്വനം ബാക്കിയുണ്ട് എന്നൊരു ഓര്‍മ്മപ്പെടുത്തലായി മോഹന്‍ലാലിന്റെ പ്രൊഫ. മാത്യൂസിനെ കാണാം. ആയാസരഹിതമായി അനുപം ഖേര്‍ അച്യുത മേനോനെയും അവതരിപ്പിച്ചിട്ടുണ്ട്. വൈകാരികമായി സംഘര്‍ഷങ്ങള്‍ ഉള്ളിലേറെയുള്ള ഗ്രേസിനെ തികഞ്ഞ കയ്യടക്കത്തോടെ അവതരിപ്പിക്കുവാന്‍ ജയപ്രദയ്ക്കും കഴിഞ്ഞു. ഇതര വേഷങ്ങളിലെത്തുന്ന അനൂപ് മേനോന്, നവ്യ നടരാജന്, അപൂര്‍വ്വ തുടങ്ങിയവരൊക്കെ തങ്ങളുടെ വേഷം ഭംഗിയാക്കിയപ്പോള് ധന്യ മേരി വര്‍ഗീസ്, നിയാസ്, ശ്രീനാഥ് എന്നിവരുടെ കഥാപാത്രങ്ങള്‍ അത്രകണ്ട് മികവിലേക്ക് ഉയര്‍ന്നില്ല. അച്യുതന്റെ യൗവനം അവതരിപ്പിച്ച ആര്യന്റെ അഭിനയത്തിന് സ്വാഭാവികത തോന്നിച്ചില്ലെങ്കിലും, ആ പ്രായത്തിലെ ഗ്രേസിനെ അവതരിപ്പിച്ച നിവേദ തോമസ് തന്റെ കഥാപാത്രത്തോട് നീതി പുലര്‍ത്തി.
ഓരോ കാഴ്ചയും അനുഭവമാവുന്ന തരത്തിലാണ് സതീഷ് കുറുപ്പ് ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ദൃശ്യങ്ങളുടെ സ്വഭാവത്തിനനുസരിച്ച് മാറി വരുന്ന കളര്‍ ടോണുകളും, നിഴലിന്റെയും വെളിച്ചത്തിന്റെയും സമര്‍ത്ഥമായ ഉപയോഗവും ദൃശ്യങ്ങളുടെ ഭംഗിയേറ്റുന്നു. കഥയുടെ സ്വാഭാവികമായ ഒഴുക്കിനൊട്ടും കുറവു വരുത്താതെ രാജ മുഹമ്മദ് ആ ദൃശ്യങ്ങളെ ചേര്‍ത്തു വെച്ചിട്ടുമുണ്ട്. പ്രശാന്ത് മാധവിന്റെ കലാസംവിധാനം, രഞ്ജിത്ത് അമ്പാടിയുടെ ചമയം, സമീറ സനീഷിന്റെ വസ്ത്രാലങ്കാരം എന്നിവയും ചിത്രത്തിന്റെ മികവുയര്‍ത്തുന്ന ഘടകങ്ങളാണ്. മോഹന്‍ലാലിന്റെ ഒരുക്കത്തില്‍ മാത്രം ഒരല്പം കൃത്രിമത്വം തോന്നിക്കാതെയുമില്ല. മഴയുടെയും കടലിന്റെയും ശബ്ദങ്ങള്‍ക്കൊപ്പം സംഗീതവും സമന്വയിപ്പിച്ചുള്ള തപസ് നായിക്കിന്റെ ശബ്ദലേഖനവും എടുത്തു പറയേണ്ടതാണ്. അനുപം ഖേറിന്റെ ഡബ്ബിംഗില്‍ മാത്രം ഇതര മേഖലകളില്‍ കണ്ട സാങ്കേതികമികവ് കൈവരിക്കുവാന്‍ കഴിഞ്ഞില്ല* എന്നതൊരു ന്യൂനതയായി ചിത്രത്തിലുടനീളം പ്രകടമായി കാണാം. ഒരുപക്ഷെ, ചിലപ്പോഴെങ്കിലും അത് കഥാപാത്രത്തിന്റെ അവതരണത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നുണ്ട്.
* ഡബ്ബ് ചെയ്ത ആര്‍ട്ടിസ്റ്റിന്റെ (ആരാണ്?) പിഴവല്ല. അനുപം ഖേറിന്റെ ചുണ്ടനക്കല്‍ പലപ്പോഴും കേള്‍ക്കുന്ന സംഭാഷണവുമായി യോജിക്കുന്നില്ല എന്നതാണ് പ്രശ്നം. ചിലപ്പോഴൊക്കെ പറയുന്നതായി പോലും തോന്നുന്നില്ല! ഒരുപക്ഷെ, അനുപം ഖേറിന് അത്രത്തോളം ആത്മവിശ്വാസത്തോടെ മലയാളം ഉച്ചരിക്കുവാന്‍ കഴിഞ്ഞിരിക്കില്ല.
ഒ.എന്‍.വി. കുറിപ്പ് രചന നിര്‍വ്വഹിച്ച് എം. ജയചന്ദ്രന് ഈണമിട്ട ഗാനങ്ങളില്‍ വിജയ് യേശുദാസും ശ്രെയ ഗോശാലും ചേര്‍ന്നു പാടുന്ന "മഴത്തുള്ളി പളുങ്കുകള്‍...", ശ്രെയ ഗോശാലിന്റെ ശബ്ദത്തിലുള്ള "പാട്ടില്‍ ഈ പാട്ടില്‍..." എന്നീ ഗാനങ്ങള്‍ ചിത്രത്തോട് നന്നായി ചേര്‍ന്നു പോവുന്നു. ഈ ഗാനങ്ങളുടെ ചിത്രീകരണവും നന്ന്. മോഹന്‍ലാല്‍ ആലപിക്കുന്ന ഒരു ഇംഗ്ലീഷ് ഗാനവും* ഇടയ്ക്ക് ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. മൂന്ന് പ്രധാന കഥാപാത്രങ്ങളുടെ യാത്രയോടൊപ്പം കേള്‍ക്കുന്ന "കളമൊഴികളില്‍..." എന്ന ശരത്തിന്റെ ആലാപനത്തിലുള്ള മൂന്നാമതൊരു ഗാനവും ചിത്രത്തിലുണ്ട്.
* ലിയോനാര്‍ഡ് കോഹെന്റെ "I'm Your Man" എന്ന ഗാനം.
'പ്രണയം' തീര്‍ച്ചയായും ആര്‍മാദിക്കുവാനുള്ള ഒരു താരചിത്രമല്ല. മോഹന്‍ലാലിനു കൈയ്യടിക്കുവാന്‍ കയറിയ ആരാധകവൃന്ദം പോലും തികഞ്ഞ നിശബ്ദതയോടെ ഈ സിനിമ ആസ്വദിച്ചുവെങ്കില്‍, എത്രത്തോളം അത് കാണികളെ സ്വാധീനിക്കുന്നുണ്ടാവണം! ദുരിതങ്ങളും കഷ്ടപ്പാടുകളും കാണിച്ച് മനസുമടിപ്പിക്കുകയല്ല, മറിച്ച് അതിനുമൊക്കെയപ്പുറവും ഒരു ജീവിതമുണ്ട്, അതില്‍ സന്തോഷമുണ്ട്, ഇതു മനസിലാക്കി ജീവിക്കുവാനൊരു പ്രേരണയാണ് ചിത്രം നല്‍കുന്നത്. അതിനാല്‍ തന്നെ, ഇടയ്ക്ക് കണ്ണു നിറയുമ്പോള്‍ പോലും മനസു നിറഞ്ഞ് സന്തോഷിക്കുകയാവും കാണികളോരോരുത്തരും. ഈ പറഞ്ഞതൊക്കെ സത്യമാവുമ്പോഴും എത്ര പേര് തിയേറ്ററിലെത്തി ഈ ചിത്രം കാണുമെന്നത് ഒരു സംശയമായി അവശേഷിക്കുന്നു. കുറേ ചിരിക്കുവാനുണ്ടെങ്കില് മാത്രമേ ആസ്വാദ്യമായൊരു സിനിമയാവുകയുള്ളൂ എന്ന ധാരണയില്‍ നിന്നു കൊണ്ട് ഈ ചിത്രം കാണുവാന്‍ പോയാല്‍ നിരാശപ്പെടേണ്ടി വരും. മറ്റു ചില ആസ്വാദന ശീലങ്ങള്‍ കൂടി ഈ ചിത്രം പ്രേക്ഷകരില്‍ നിന്നും ആവശ്യപ്പെടുന്നുണ്ട്. അങ്ങിനെയൊരു തുറന്ന മനസോടു കൂടി ഈ ചിത്രം തീര്‍ച്ചയായും കാണുക, ഇഷ്ടപ്പെടാതിരിക്കില്ല!
ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം വിര്‍ടസ് തയ്യാറാക്കിയിരിക്കുന്ന ഔദ്യോഗിക വെബ്സൈറ്റ്, ഓള്ഡ്മങ്ക്സ് രൂപകല്പന ചെയ്ത പോസ്റ്ററുകള്‍ എന്നിവയും പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. ചിത്രത്തിന്റെ തുടക്കത്തിലെ ടൈറ്റിലുകളും ആകര്‍ഷകമായി ഒരുക്കിയിട്ടുണ്ട്. ടൈറ്റിലുകളില്‍ ഒരിടത്ത് 'Type of Graphy' എന്നോ മറ്റോ കണ്ടതു പോലെ ഓര്‍മ്മ, 'Typography' എന്നതാണോ ഉദ്ദേശിച്ചത്, അതോ മറ്റു വല്ലതുമാണോ എന്നറിയില്ല!
* പോള്‍ കോക്സിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ Innocence (2000) എന്ന ആസ്ട്രേലിയന്‍ ചിത്രവുമായി ഈ ചിത്രത്തിന്റെ പ്രമേയത്തിന് സമാനതകളുള്ളതായി ഒരു ആരോപണം ഇതിനോടകം വന്നു കഴിഞ്ഞു. പ്രസ്തുത ആസ്ട്രേലിയന്‍ ചിത്രം കാണാത്തതിനാല്‍ അതിനെക്കുറിച്ച് ഒന്നും ഇവിടെ സൂചിപ്പിക്കുന്നില്ല. ആ ചിത്രത്തിന്റെ പ്രമേയം കടം കൊണ്ടാണ് ബ്ലെസ്സി ഈ ചിത്രം ഒരുക്കിയിട്ടുള്ളതെങ്കില്‍, അതിനെക്കുറിച്ച് എവിടെയും ഒരുവാക്ക് പോലും പറയാഞ്ഞത് പ്രതിഷേധാര്‍ഹമാണ്. അത്തരം കാര്യങ്ങള്‍ ഈ സിനിമയെ വിലയിരുത്തുന്നതില്‍ പരിഗണിച്ചിട്ടില്ല എന്നത് എടുത്തു പറയുന്നു.
ബ്ലെസിയുടെ സംവിധാനത്തില്‍ മോഹന്‍ലാലിന്റെ മുന്നൂറാം ചിത്രം; 'പ്രണയ'ത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete@newnHaree
Haree
#Pranayam: Filled with fragrance of love, the film makes you feel 'life is more beautiful than a dream'. Coming soon: bit.ly/cv-reviews
2 hours ago via web
--
പ്രണയം മോഹന്‍ ലാലിന്റെ എക്കാലത്തെയും മികച്ച സിനിമകളില്‍* ഒന്ന്.
ReplyDeleteയങ് സൂപ്പര്‍* സ്റ്റാറുകള്‍*ക്ക് അഭിനയം എന്തെന്നു കണ്ടുപഠിക്കാവുന്ന സിനിമ.നല്ല സിനിമ എന്തെന്ന സങ്കല്*പങ്ങളെ ബ്ലെസി ഒന്നുകൂടി നിര്*വചിക്കുന്നു.ലാലേട്ടനും ബ്ലെസിക്കും നിറഞ്ഞ മനസ്സോടെ നന്ദി...!
ഇത്രവേഗം ഇവിടെ ഇത് പ്രതീക്ഷിച്ചില്ല. (പതിവ് രീതികൾ വെച്ച്)
ReplyDeleteഎന്തായാലും കാണാൻ തീരുമാനിച്ചതാണ്. കണ്ടുകഴിഞ്ഞ് വിശദമായി അഭിപ്രായിക്കാം :)
Yes, it is Innocense. Cannot believe even Blessy is after adaptations now, not that it is wrong.
ReplyDeleteTu et Blessy!!
Cant wait to watch still. I am wondering, how he handled the physical relationship here.
ബ്യൂട്ടിഫുൾ റിവ്യൂ ഹരീ..! 8 ഒക്കെ സ്കോർ കാണുമ്പോൾ ഒരു വല്ലാത്ത ഹരം :)
ReplyDeleteഇത്രയും പെട്ടെന്ന് തന്നെ നല്ലൊരു റിവ്യൂ....... നന്ദി....
ReplyDelete"പോള്‍ കോക്സിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ Innocence (2000) എന്ന ആസ്ട്രേലിയന്‍ ചിത്രവുമായി ഈ ചിത്രത്തിന്റെ പ്രമേയത്തിന് സമാനതകളുള്ളതായി ഒരു ആരോപണം ഇതിനോടകം വന്നു കഴിഞ്ഞു."
ReplyDeleteഈ സംവിധായകനെ ഇത്തരം ആരോപണങ്ങളില്‍ നിന്നും ഒഴിവാക്കാം എന്ന് തോന്നുന്നു .
'Typography' എന്ന് തന്നെയാകും ഉദേശിച്ചത് .പ്രണയം എന്ന ടൈപ്പ് എഴുതിയിരിക്കുന്നത് ഒരു ടൈപോഗ്രഫെര് ആണെന്ന് തോന്നുന്നു .എന്തായാലും പ്രണയം എന്ന് എഴുതിയിരിക്കുന്നതില്‍ തന്നെ സിനിമയുടെ സ്വഭാവം പ്രതിഫലിച്ചു കാണാനുണ്ട് .ട്രാഫിക് ,saltnpeper ,ചപ്പകുരിശു ,എന്നിവയിലെല്ലാം കണ്ട പോലെ പോസ്റ്റര്‍ ഡിസൈന്‍ നും ടൈറ്റില്‍ ടെക്സ്റ്റ് ഡിസൈന്‍ നും നന്നായി ചെയ്തിരിക്കുന്നു .
ഇത്രയും പെട്ടന്ന് നല്ലൊരു റിവ്യൂ തന്നതിന് നന്ദി .എത്രയും വേഗം കാണാന്‍ ശ്രമിക്കാം .
റിവ്യൂ വായിച്ച ശേഷം തോന്നിയത് ഹരീ വളരെ ഇന്‍വോള്‍വ്ഡ് ആയി സിനിമ കണ്ടു എന്നതാണ്. സാധാരണ ഹരീയെപ്പോലെ വളരെയധികം സിനിമകള്‍ കാണുകയും നിരൂപിക്കുകയും ചെയ്യുന്നവര്‍ ഡിറ്റാച്ഡ് ആയി സിനിമയെ സമീപിച്ച് റിവ്യൂ എഴുതുന്നതേ കാണാറുള്ളൂ. Now I'm really curious what this movie is all about! ബ്ലെസ്സിയുമായി ഉള്ള മുന്നനുഭവങ്ങള്‍ (ഒരു പരിധി വരെ ഭ്രമരമൊഴിച്ച്) വെച്ച് നോക്കുമ്പോള്‍ I'm skeptic. പക്ഷെ ഹരീയെ ഇത്രക്കങ്ങ് പിടിച്ചിരുത്തിയെങ്കില് I will give it a try :)
ReplyDeleteSanthosham; veendum 80s aavarthikkumaayirikkum with new directors and new script writers who comes up with different ideas.
ReplyDeletenattil etheett venam padam kaanan:)
ഏത് ചിത്രമിറങ്ങിയാലും അതിന്റെ കഥയുമായി ഏകദേശസാമ്യമുള്ള മറ്റൊരു ചിത്രം ലോകത്തിനിന്റെ ഏതെങ്കിലും ഭാഗത്ത് കണ്ടെത്താനാവും ഇന്നത്തെക്കാലത്ത്. ഞാൻ ഇന്നസെൻസ് കണ്ടിട്ടുണ്ട്. അത്രയ്ക്ക് നല്ലൊരു ചിത്രമൊന്നുമല്ലായിരുന്നു അത്- ഫ്ലോപ്പ് ആയിരുന്നു. വളരെ ബോറിങ്ങ് എന്ന് വിലയിരുത്തപ്പെട്ട ചിത്രമാണ്. അത്തരം ഒരു ചിത്രത്തിൽ നിന്ന് കോപ്പിയടിക്കാൻ ബ്ലെസ്സിയെപ്പോലൊരു സംവിധായകൻ മുതിർന്നു എന്നു ഞാൻ വിശ്വസിക്കുന്നില്ല.
ReplyDeleteഷൂട്ടിങ്ങ് തീരുന്നതിനുമുൻപേ തന്നെ അനുപം ഖേർ പറഞ്ഞത് താൻ ഇതു വരെ പ്രവർത്തിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച സംവിധായകരിലൊരാളാണ് ബ്ലെസ്സി എന്നാണ്. അദ്ദേഹത്തെപ്പോലൊരു നടൻ ഒറ്റപ്പടം കൊണ്ട് അങ്ങനെ പറയണമെങ്കിൽ അദ്ദേഹത്തിന് ആ സംവിധായകനിലുള്ള വിശ്വാസം എത്രത്തോളമാണെന്ന് ചിന്തിക്കണം.
ബ്ലെസ്സി എല്ലാ മലയാളികളുടേയും അഭിമാനമാണ്.
[അടുത്ത മാസമേ പടം കാണാൻ പറ്റൂ. ഇന്നലെ രാത്രി പടം കണ്ട ഒരു സുഹ്രുത്ത് എന്നെ വിളിച്ചിരുന്നു. മലയാളപടങ്ങളെ പൊതുവേ കുറ്റം പറയാറുള്ള അവനേപ്പോലും പ്രണയം വല്ലാതെ ഫീൽ ചെയ്യിച്ചു എന്ന് അവൻ പറഞ്ഞപ്പോൾ തന്നെ ഞാൻ ഉറപ്പിച്ചു ഇതൊരു സംഭവമാകുമെന്ന്]
ഇത്രയും വേഗം റിവ്യൂ ഇട്ടതിന് നന്ദി ഹരീ.
മനോഹരമായ ഒരു പ്രണയകഥ...!
ReplyDeleteഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)
ReplyDeleteഇന്‍വോള്‍വ്ഡ് ആയിട്ടുണ്ട് എന്നത് സമ്മതിക്കാതെ തരമില്ല. ഒരുപക്ഷെ, ഇത്രയും വേഗം ഇതിന്റെ വിശേഷം എഴുതി തീര്ക്കുവാനായതും അതിനാലാവാം. :) സിനിമ മുഴുവനും ഇന്‍വോള്‍വ്ഡ് ആയിരുന്നു എന്നും പറയുന്നില്ല; മൂന്നു പേരും ഒരുമിച്ചുള്ള രംഗങ്ങളൊക്കെ ശരിക്കും ആസ്വദിച്ചു. ഏതായാലും കണ്ടു നോക്കൂ; ഈ ചിത്രത്തിന്റെ മറ്റു വശങ്ങളും, വേറിട്ട അഭിപ്രായങ്ങളും കേള്‍ക്കുവാനും താത്പര്യമുണ്ട്.
'Innocence' ഞാന്‍ കണ്ടൊരു ചിത്രമല്ല; IMDB-യില്‍ അതിന് 7.0/10 റേറ്റിംഗുണ്ട്. ചിത്രത്തെക്കുറിച്ച് റോജെര്‍ എബേര്‍ട്ട് പറയുന്നത് ഇവിടെ കാണാം. അതിലെ തുടക്കത്തിലെ വരി ഇങ്ങിനെ: "Here is the most passionate and tender love story in many years, so touching because it is not about a story, not about stars, not about a plot, not about sex, not about nudity, but about love itself."
പ്ലോട്ട് വായിച്ചതില്‍ നിന്നും 'പ്രണയ'ത്തിന്റെ ആശയം ഏകദേശം അതു തന്നെയെന്നാണ് തോന്നിയത്. തീര്‍ച്ചയായും, മലയാളത്തിലേക്ക് മാറ്റിയപ്പോള്‍ ബ്ലെസ്സി തന്റേതായ മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുകളും വരുത്തിയിട്ടുമുണ്ടാവാം. എന്നാല്‍ പോലും ആ സിനിമയെക്കുറിച്ച് 'Inspired from' എന്ന പേരിലെങ്കിലും പരാമര്‍ശിക്കാമായിരുന്നു എന്നു കരുതുന്നു.
അപ്പൊ . . . എന്തായാലും കാണാം . . . നന്ദി ഹരി . . :)
ReplyDeleteമോഹന്‍ലാലിനെ മലയാളികള്‍ ഇത്രയധികം സ്നേഹിച്ചുപോകുന്നത് എന്തുകൊണ്ടാണെന്ന് ഈ സിനിമ നമ്മളെ ബോധ്യപ്പെടുത്തി തരുന്നു.അതിമനോഹരമായ അവതരണം......................ഹൃദയത്തില്‍ ആഴ്ന്നിറങ്ങുന്ന ഗാനങ്ങള്‍...................സമാനതകളില്ലത്ത ഒരു അതിമനോഹര ചിത്രം............ ലാലേട്ടന് പകരം വയ്ക്കാന്‍ മലയാള സിനിമയില്‍ ഇന്ന് മറ്റൊരാളില്ല എന്ന് വീണ്ടും തെളിയിക്കുന്നു.
ReplyDelete(ബസില്‍ ഇട്ടതാണ്.. ഇവിടെ കൂടെ ഇടുന്നു.. )
ReplyDeleteഇറാക്ക് ഇറാന് യുദ്ധത്തില്‍ ഒരു ബോംബിങ്ങില്‍ അച്ഛനും അമ്മയും നഷ്ടപ്പെട്ട ബാഷു ഒരു ട്രക്കില്‍ ഒളിച്ചു കയറി രക്ഷപെടുന്നു. അറബിക് സംസാരിക്കുന്ന ബാഷു എത്തിപ്പെടുന്നത് 'ഗിലാകി' എന്ന ഭാഷ സംസാരിക്കുന്ന വടക്കേ ഇറാനില്‍. അവിടെ വച്ച് നൈ എന്ന സ്ത്രീയെ ബാഷു കണ്ടുമുട്ടുന്നു. അവര്‍ അവനു ആഹാരം കൊടുത്തു. അവരുടെ രണ്ടു കുട്ടികളോ ടൊപ്പം അവനും ആ കുടുംബത്തില്‍ ഒരംഗം ആവുന്നു. നൈ യെ അവന് അവരുടെ കൃഷിയിലും മറ്റും സഹായിക്കുന്നു.. നൈ യും കുട്ടികളും ആയി ബാഷു വളരെ അടുക്കുന്നു.. കുറേശ്ശെ അവരുടെ ഭാഷ ബാഷു പഠിക്കുന്നു. ഇടയ്ക്കിടയ്ക്ക് ബോംബിംഗ് ഓര്‍മകളും തന്റെ അമ്മയെ കുറിച്ചുള്ള ചിന്തയും ബാഷുവിനെ വല്ലാതെ അലട്ടുന്നു..
എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു ഇറാനിയന്‍ ചിത്രത്തിന്റെ കഥാസാരം ആണ്.. 1990 ല്‍ റിലീസ് ചെയ്ത ബാഷു : ദി ലിറ്റില്‍ സ്റ്റെയിഞ്ചര്.(http://www.imdb.com/title/tt0096894/). ഡയറക്ടര്‍- ബഹ്രാം ബേസായി (Bahram Beizai).
ബ്ലെസ്സിയും?.. അതോ എനിക്ക് മാത്രം തോനുന്നതാണോ?
പ്രമേയത്തെക്കാള്‍ ബ്ലെസ്സിയുടെ സംവിധാനം ആണ് എനിക്കിഷ്ടം തീര്‍ച്ചയായും പ്രണയം നല്ല മൂവി ആയിരിക്കാം..
എന്നാലും ഇന്‍സ്പയര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഒരു വരി...
ഇപ്പോള്‍ കണ്ടു വന്നതേ ഉള്ളു(സിനിപോളിസ്, ബാംഗ്ലൂര്‍). ഹരി എഴുതിയതിനോട് പൂര്‍ണ്ണമായി യോജിക്കുന്നു. സംവിധയകന് തന്നെ താരം. Thank you Blessy!
ReplyDeleteഅടുത്തിരുന്ന കോളേജ് ജോടികള്‍ വേറെ 'കൈവിട്ടു' കളിക്കാനെന്നു തോന്നി തിയറ്ററില്‍ കയറിയത്. ആദ്യത്തെ 10 മിനിറ്റ് അതായിര്‍ന്നു പരിപാടി. പിന്നെ പടത്തിന്റെ മുഴുകലില്‍ അതെല്ലാം മറന്നു ഇരിക്കുന്നത് കണ്ടു :)
ഇന്നസെൻസ് കണ്ടപ്പോൾ എനിക്കത് അത്ര നന്നായി സംവിധാനം ചെയ്ത സിനിമയാണെന്ന് തോന്നിയില്ല. വല്ലാതെ ലാഗ്ഗിങ്ങും തോന്നിയിരുന്നു.
ReplyDeleteമൂലകഥ മാത്രമാണ് പ്രണയത്തിൽ സാമ്യമെങ്കിൽ അടിച്ചുമാറ്റിയതെന്ന് പറയാൻ പറ്റില്ല. മേഘമൽഹാർ കണ്ടപ്പോൾ കിട്ടിയ ഒരു ചിന്തയും ആയിക്കൂടെ? എത്രയോ സിനിമകളിൽ ഈ വിഷയം വന്നിട്ടുണ്ടാവും. അല്ലാതെ ബ്ലെസ്സിയാണ് ലോകത്തിൽ ആദ്യമായി ഇങ്ങനെയൊന്ന് ചിന്തിച്ചത് എന്ന് പറയാനൊക്കില്ലല്ലോ.
എന്തായാലും ഒരു സിനിമ കണ്ട് ആളുകൾക്ക് ഇത്രയധികം ഫീൽ ചെയ്തു എന്നു പറയുമ്പോൾ -അതും ഇക്കാലത്ത് മലയാളസിനിമയിൽ- ബ്ലെസ്സിയെ അംഗീകരിച്ചേ പറ്റൂ.
@Haree
ReplyDeleteമൂവിരാഗയിൽ പ്രണയത്തെ ഇന്നസെൻസുമായി ബന്ധപ്പെടുത്തി ഇങ്ങനെ എഴുതിയിരിക്കുന്നു.
"കാൻ അടക്കമുള്ള ഫിലിം ഫെസ്റ്റിവലുകളിൽ സ്ക്രീൻ ചെയ്യപ്പെട്ട ഇന്നസെൻസ് (Paul Cox, 2000) എന്ന ഓസ്ട്രേലിയൻ ചിത്രം ബ്ലെസിയെ സ്വാധീനിച്ചിട്ടുണ്ടാവുമോ? അറിയില്ല. പതിറ്റാണ്ടുകളുടെ വേർപാടിനു ശേഷം പഴയ പ്രണയം വീണ്ടും കണ്ടെത്തുന്ന വിഭാര്യനായ സംഗീതജ്ഞന്റെ കഥയാണ് പോൾ കോക്സ് പറയുന്നത്. ഒറ്റവരിയിൽ കഥ പറഞ്ഞാൽ സമാനതകൾ കണ്ടെത്താൻ കഴിയുമെങ്കിലും, പ്രമേയപരിചരണത്തിൽ രണ്ടു സിനിമകളും നീങ്ങുന്നത് രണ്ടു വഴിക്കു തന്നെയാണ്. ബ്ലെസിയുടെ പ്രണയവും കോക്സിന്റെ ഇന്നസെൻസും പകരുന്ന അനുഭൂതികളും പാടേ വ്യത്യസ്തം തന്നെ. മാത്രമല്ല, കാരൂരിന്റെ മോതിരവും എം ടിയുടെ വാനപ്രസ്ഥവും എഴുതപ്പെട്ട ഒരു ഭാഷയിൽ, മാർക്വേസിന്റെ കോളറാകാലത്തെ പ്രണയം ആയിരക്കണക്കിനു കോപ്പികൾ വിറ്റഴിയപ്പെട്ട ഒരു ഭാഷയിൽ, ഇങ്ങനെയൊരു പ്രമേയം ആലോചിച്ചെടുക്കാൻ ഓസ്ട്രേലിയയിൽ നിന്നു സിനിമ കൊണ്ടുവന്ന് കാണേണ്ട കാര്യമൊന്നുമില്ല എന്ന് ബ്ലെസിക്ക് വാദിക്കുകയും ചെയ്യാം."
ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)
ReplyDeleteബ്ലെസ്സി 'Innocence' അടിച്ചു മാറ്റിയാണ് 'പ്രണയം' എടുത്തതെന്ന് ഇവിടെ പറഞ്ഞിട്ടില്ല. ഒറ്റ നോട്ടത്തില്‍ ഇരു ചിത്രങ്ങളും തമ്മില്‍ സാമ്യം (വാര്‍ദ്ധക്യത്തിലെ പ്രണയം വിഷയമാവുന്ന മറ്റനേകം ചിത്രങ്ങളുള്ളപ്പോഴും ഇതിലെ പ്രമേയത്തോടു മാത്രമേ സാമ്യം തോന്നിയതുമുള്ളൂ!) ഉണ്ടെന്നു തന്നെ തോന്നുകയും ചെയ്യുന്നു. അത്തരം കാര്യങ്ങളൊന്നും ഈ ചിത്രത്തിന്റെ വിലയിരുത്തലിനെ ബാധിച്ചിട്ടില്ല എന്നതാണ് വിശേഷത്തോടൊപ്പം വ്യക്തമാക്കിയ പോയിന്റ്. ഇനി, ആ ആരോപണത്തില്‍ ശരിയുണ്ടെങ്കില്‍, ബ്ലെസി ചെയ്തത് ശരിയായില്ല, മൂലചിത്രത്തത്തിന് അര്‍ഹമായ ക്രെഡിറ്റ് നല്‍കണമായിരുന്നു എന്ന അഭിപ്രായവും പങ്കുവെച്ചു എന്നു മാത്രം. എന്തായാലും, 'Innocence'-ന്റെ പ്രമേയമാണെങ്കില്‍ പോലും മറ്റു പല ചിത്രങ്ങളും പോലെ ഫ്രയിം-ടു-ഫ്രയിം കോപ്പിയാവില്ല ബ്ലെസിയുടേത് എന്നുറപ്പുമാണ്.
--
സാമാന്യം കൊക്കിലൊതുങ്ങുന്ന മുടക്കില്‍ ജൂഡ്അട്ടിപ്പേറ്റിയോ കെകെ രാജീവോ പോലെയുള്ളവര്‍ നമ്മുടെ മിനിസ്ക്രീനില്‍ ചെയ്തതിനപ്പുറത്തൊന്നും എത്തുന്നില്ല, ഏതാണ്ട് നാല് നാലരകോടി ചെലവിട്ടു പിടിച്ച ഈ സീരിയല്പ്പടം. കേരളത്തിലെ ഏറ്റവും ബിസ്സിനസ്സ് ലഭിക്കുന്ന ഒരു നേരത്ത് ഇങ്ങനെയൊരു സംരംഭം, മനസ്സിലാകുന്നേയില്ല;അതിനു സ്തുതി പാടുന്നവരെയും.
ReplyDeleteബ്ദം കേട്ടിട്ട് റിസഭാവ ആണ് അനുപം ഖേര്‍ നു ഡബ്ബ് ചെയ്തതെന്ന് തോന്നുന്നു
ReplyDelete‘പ്രണയ’ത്തിലെ മോഹൻലാലിന്റെ കഥാപാത്രത്തെ ഒരു ഫിലോസഫി പ്രഫസറാക്കേണ്ടി വന്നതും ആ കഥാപാത്രത്തേക്കൊണ്ട് അഞ്ച് മിനിറ്റിൽ ഒന്നെന്ന കണക്കിൽ ready-made ഫിലോസഫി പറയിക്കേണ്ടി വന്നതും സംവിധായകനെന്ന നിലയിൽ ബ്ലസ്സിയുടെ limitation ആണെന്ന് തോന്നുന്നു. വൈകാരികതയുടെ അതിപ്രസരവും ബ്ലസ്സി സിനിമകളുടെ ദൗർബല്യം തന്നെയാണെന്ന് തോന്നുന്നു. അമിത വൈകാരികതയുടെ പുകമറക്കുള്ളിൽ മുങ്ങിപ്പോകുന്ന യഥാർത്ഥ ജീവിതത്തിന്റെ സരളമായ ഫിലോസഫിക്ക് പകരം വയ്ക്കാൻ ഇത്തരത്തിൽ force ചെയ്യപ്പെടുന്ന ഇടിവെട്ട് ഫിലോസഫികൾ ഇല്ലാതെ പറ്റില്ലല്ലോ?
ReplyDeleteബ്ലസ്സി ശരാശരിയിലും മുകളിൽ നിൽക്കുന്ന ഒരു മലയാള സംവിധായകനാണെന്നത് സത്യമായിരിക്കാം, പക്ഷെ, ഇത്രയധികം over-hyped ആയ മറ്റൊരു സംവിധായകനും ഈ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ലെന്നതും സത്യം തന്നെ.
പ്രതിഭയുള്ള സംവിധായകരുണ്ടെങ്കില്‍, തന്നിലെ നടന് ഇനിയുമൊരു യൗവ്വനം ബാക്കിയുണ്ട് എന്നൊരു ഓര്‍മ്മപ്പെടുത്തലായി മോഹന്‍ലാലിന്റെ പ്രൊഫ. മാത്യൂസിനെ കാണാം.
ReplyDeleteഅങ്ങനെ ആവട്ടെ എന്നാശംസിക്കുന്നു...
പിന്നെ ഈ ഇംഗ്ലീഷ്-കൊറിയന്‍-ആസ്ട്രേലിയന്‍ ചിത്രങ്ങള്‍ ഭൂരിഭാഗം ആളുകളും കണ്ടിട്ടുണ്ടാകില്ല, അതുകൊണ്ട് അത് മലയാളത്തിലേക്ക് വരുന്നത് നല്ലതല്ലേ.....
A beautiful film which creates the ambiance of Love through good dialogues, frames, and BGM etc.
ReplyDeleteThe only problem is the dubbing of Anupam kher-
so sometimes feels like a dubbed film.
I think it could have been dubbed by Sasikumar(Loud speaker hero)
“പ്രണയം”കാണണം....
ReplyDeleteഉടൻ തന്നെ!
ബ്ലെസി ഭക്തന്മാര് എന്തൊക്കെ പറഞ്ഞാലും ഈ ചിത്രം കോപ്പി ആണ് .ഈ പോള്‍ കോക്ക്സ് ഇവിടെ അത്ര പോപ്പുലര്‍ അല്ല .ആ ധൈര്യത്തിലാണ് ബ്ലെസി ഇതിനു മിനക്കെട്ടതു .ചിത്രത്തിലെ ചൂടന്‍ രംഗങ്ങള്‍ ഒഴിവാക്കിയത് മോശമായി.തന്മാത്രയിലെ പോലെ ചില രംഗങ്ങള്‍ പ്രതീക്ഷിച്ചു .
ReplyDeleteകുറച്ചു പത്രക്കാര് വിചാരിച്ചാല്‍ ആരെയും സത്യജിത് റേ ആക്കാം എന്നതിന്റെ മികച്ച ഉദാഹരണമാണ് ബ്ലെസി .ഇവര്‍ കേട്ടിഘോഷികുന്ന ഭ്രമരം ഒരു വേസ്റ്റ് ആണ് .അതിനെ മനോരമ ഒരു ക്ലാസ്സിക് ആക്കി മാറ്റി .
ഇന്ന് പ്രണയം സിനിമ കണ്ടു ..ഹരീയുടെ എട്ടു മാര്‍ക്ക് എന്നെ അതിവേഗം തീയെട്ടരിലെതിച്ചു ,തെറ്റിയില്ല ..ഒരു കവിത പോലെ മനോഹരം ഇടവേളക്കു ശേഷമാണ് കഥ എന്നെ കൂടുതല്‍ വൈകാരികമായി സ്പര്‍ശിച്ചത് ..പല frameകളും ഒരു പെയിന്റിംഗ് പോലെ മനസ്സിന്റെ ഭിത്തിയില്‍ അലങ്കരിച്ചു തരുന്നു .. സിനിമ സംവിധായകന്റെ കല എന്നു ബ്ലെസ്സി തെളിയിക്കുന്നു.
ReplyDeleteസൂക്ഷ്മത കുറവിനാല്‍ സ ഭ്യതയുടെ അതിര്‍വരമ്പുകള്‍ ഏതു നിമിഷവും ലംഘിച്ചു പോയേക്കാവുന്ന ഒരു കഥാ ഘടനയാണ് ബ്ലെസ്സി കയ്യടക്കതിനാല്‍ മികച്ചതാക്കുന്നത് .തിരക്കഥ യും സംവിധായകന് തന്നെ എഴുതുന്നത് കൂടുതല്‍ പൂര്‍ണത കിട്ടും ,അനുപം ഖേരിന്റ്റെ dubbing മാത്രം കല്ലുകടിയായി .ശ്വാസോച്വാസത്തിലെ ചെറിയ ഇടവെലകളിലാണ് ജീവിതവും മരണവും ഉള്ളത് എന്നിങ്ങനെയുള്ള ചിന്തോദീപകമായ വരികള്‍..മികച്ചതാണ് .കഥക്ക് വേണ്ടി മോഹന്‍ലാലിനെ വീല്‍ ചെയരിളിരുത്താന്‍ ബ്ലെസി കാണിച്ച ധൈര്യവും മരം ചുറ്റാന്‍ പോലും കഴിയാതെ അതിലിരിക്കാന്‍ ലാല്‍ തയ്യാറായതും മലയാള സിനിമക്ക് മുതല്‍കൂട്ടാണ് ...വടക്കുനോക്കി യന്ത്രത്തിലെ ദിനെശ നില് നിന്നും പ്രൊഫ മാത്യൂസിന്റെ ഹൃദയവിശാലതയിലെക്കുള്ള മലയാളിയുടെ വികാസ പരിണാമത്തിനു ഈ സിനിമയും ബ്ലെസ്സിയും നാന്ദി കുറിക്കട്ടെ ...
ഇവിടെ ഇപ്പോള്‍ പുരോഗമാനവാദവും ഹൃദയ വിശാലതയും തെളിയിക്കാന്‍ സ്വന്തം ഭാര്യയെ കൂട്ടികൊടുകേണ്ട അവസ്ഥയാണ് .ഇങ്ങനെ കുറെ വിശാല ഹൃദയര്‍ ഉള്ള്ളത് കൊണ്ട് കുണ്ടന്മാര് ജീവിച്ചു പോകുന്നു .ആദ്യത്തെ കമന്റ് ഡിലീറ്റ് ചെയ്തത് ഇപ്പോഴാണ് കണ്ടത് .സ്വന്തം ഭാര്യ തന്റേതു മാത്രമാണെന്ന് ആഗ്രഹികുന്നത് വലിയ തെറ്റാണെന്ന് ഇപ്പോള്‍ മനസിലായി .K P രാമനുണ്ണിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ആണ്‍പന്നികളുടെ എണ്ണം കൂടി കൊണ്ട് വരികയാണ് .
ReplyDeleteവിശേഷത്തോട് വിരുദ്ധാഭിപ്രായമുള്ള അതല്ലെങ്കില്‍ വിശേഷത്തില്‍ പ്രതിപാദിക്കപ്പെടാതെ പോയ കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന കമന്റുകളൊക്കെ എപ്പോഴും ഇവിടെ സ്വാഗതം ചെയ്യപ്പെടാറുണ്ട്. എന്നാല്‍ സിനിമയുമായി ബന്ധമില്ലാത്ത, അതിലെ കലാകാരന്മാരുടെ വ്യക്തിപരമായ കാര്യങ്ങള്‍ (പ്രത്യേകിച്ചും മോശം കാര്യങ്ങള്‍, അവ ശരിയോ തെറ്റോ ആയിക്കൊള്ളട്ടെ...) പരാമര്‍ശിച്ചു കൊണ്ടുള്ള കമന്റുകള്‍ ദയവായി ഒഴിവാക്കുക. ഇവിടെ ഈ സിനിമയും അതില്‍ പ്രവര്‍ത്തിച്ച കലാകാരന്മാരുടെ ഈ ചിത്രത്തിലുള്ള മികവോ കുറവോ മാത്രം ചര്‍ച്ച ചെയ്താല്‍ മതിയാവും. അപ്രകാരമല്ലാതെയുള്ള കമന്റുകള്‍ ഒഴിവാക്കാതെ നിവര്‍ത്തിയില്ല. ദയവായി സഹകരിക്കുക.
ReplyDeleteറിസബാവയാണ് അച്യുത മേനോന് ശബ്ദം നല്‍കിയത് എന്ന് മറ്റൊരിടത്തും വായിച്ചു.
ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)
--
"കഥക്ക് വേണ്ടി മോഹന്‍ലാലിനെ വീല്‍ ചെയരിളിരുത്താന്‍ ബ്ലെസി കാണിച്ച ധൈര്യവും മരം ചുറ്റാന്‍ പോലും കഴിയാതെ അതിലിരിക്കാന്‍ ലാല്‍ തയ്യാറായതും മലയാള സിനിമക്ക് മുതല്‍കൂട്ടാണ് "
ReplyDeleteAbsolutely correct.
ബ്ലെസ്സിയുടെ മൂന്നാം കിട പടങ്ങളായ, പളുങ്കും, ഭ്രമരവും മറ്റും കണ്ടു മതിമറന്ന് ഇതാണ് മലയാളം സിനിമ എന്ന് വാഴ്ത്തിയവരോടൊക്കെ എന്ത് പറയാനാ. "പ്രണയത്തിന്റെ" മൂന്നോ നാലോ പോസ്റ്റര്‍ കണ്ടാ മതി കഥ മനസിലാകാന്‍, ഇതിലൊക്കെ എന്ത് ദിവ്യാനുഭൂതിയാണ് സുഹൃത്തുക്കളെ ഉള്ളത്, പണ്ടെങ്ങോ നടന്ന പ്രണയത്തിന്റെ ഓര്‍മയില്‍ കണ്ടുമുട്ടുന്ന വയത്തനും, വയത്തിയും ശബ്ദം തീരെ താഴ്ത്തിയുള്ള ഡയലോഗുകള്‍, ഒരു കരച്ചില്, രണ്ടു ഏങ്ങലടി, ഒരു നെടുവീര്‍പ്പ്, പിന്നെ മുടിഞ്ഞ ഫ്ലാഷ് ബാക്കും. എന്തെങ്കിലും ഒരു കഥയുടെ (സിനിമയുടെ) ഇടയില്‍ തിരുകി കയറ്റാന്‍ പറ്റിയ കഥാപാത്രങ്ങളെ വെച്ച് ഒരു മുഴുവന്‍ സിനിമ, ബ്ലെസ്സിയുടെ അതിവൈകാരികത നിറഞ്ഞ സിനിമകളിലേക്കു ഒന്ന് കൂടി. ഭ്രമരത്തെ ലോക ക്ലാസിക്കുകളില്‍ ഒന്നായി പോലും വിശേഷിപിച്ച മഹാന്മാര് ഇവിടെയുണ്ട്, പക്ഷെ തീരെ വിശ്വാസയോഗ്യതയില്ലാത്ത സിനിമ എന്ന് പറഞ്ഞു മലയാളം സംസ്ഥാന അവാര്‍ഡ് ജൂറി അതിനെ പാടെ നിരാകരിച്ചു, സാമാന്യം തരക്കേടില്ലാതെ അഭിനയിച്ച മോഹന്‍ലാലിനെ അഭിനന്ദിചെങ്കിലും, വിശ്വാസയോഗ്യത തീരെ ഇല്ലാത്തതും, അതിവൈകാരികത നിറഞ്ഞതുമായ ഒരു കഥയിലെ കഥാപാത്രമെന്ന നിലയില്‍ മികച്ച നടന്റെ അവാര്‍ഡ് നിഷേധിച്ചു നമ്മുടെ ജൂറി മാതൃക കാട്ടി, അന്നീ മലയാളി "സത്യജിത് റായിയുടെ" അനുയായികളെയൊന്നും കണ്ടില്ലല്ലോ. പത്മരാജന്റെ ശിഷ്യന് പോയിട്ട് പത്മരാജന് എന്ന് പറയാന്‍ പോലും ബ്ലെസ്സിക്കില്ല തെല്ലും യോഗ്യത. പത്മരാജന്റെ സിനിമകള്‍ കണ്ടവരാരും തന്നെ അത് പറയില്ല, പിന്നെ പത്മരാജന് പോയില്ലേ ഇനി ആര്‍ക്കും എന്തും ആവാല്ലോ. "മൂക്കില്ലാ രാജ്യത്തു മുറിമൂക്കന്‍ രാജാവ് " എന്നൊക്കെ പറഞ്ഞു ആശ്വസിക്കാമെങ്കിലും മൂക്കുള്ള, നട്ടെല്ലുള്ള, ബോള്‍ഡ് ആയിട്ടുള്ള സംവിധായകര്‍ രംഗപ്രവേശം ചെയ്യേണ്ട കാലം അതിക്രമിച്ചു. ഈ കള്ളനാണയങ്ങളെ ഒക്കെ അടിച്ചു പുറത്താക്കി, മലയാള സിനിമ ശുദ്ധീകരിക്കാന്‍.
ReplyDelete@cheated continuously
ReplyDeleteജീവിച്ചിരുന്ന കാലത്ത് പദ്മരാജനും തന്റെ സിനിമകളുടെ പേരിൽ പല പേരുദോഷങ്ങളും കേൾക്കേണ്ടി വന്നിട്ടുണ്ട്. എന്നിട്ട് അദ്ദേഹം മരിച്ചു കഴിഞ്ഞപ്പോൾ എല്ലാവരും മഹാനായ സംവിധായകനെന്നും പറഞ്ഞ് കരഞ്ഞു നടക്കുന്നു. ഇതൊരു തരം കോംപ്ലക്സ് ആണ്. അത് മലയാളികൾക്ക് ഉടനെയൊന്നും മാറില്ല.
[ഇന്നെല്ലാവരും ക്ലാസ്സിക് എന്ന് പറയുന്ന തൂവനതുമ്പികളെപറ്റി ' ഫിലോസഫി പറയുന്ന വേശ്യ' എന്നൊക്കെ വരെ വിമർശിച്ച മഹാന്മാരുണ്ടായിരുന്നു.]
കഴിവുള്ളവരെ അംഗീകരിക്കാൻ നാമിനിയും പഠിക്കേണ്ടിയിരിക്കുന്നു.
"പ്രണയമൊരസുലഭമധുരമാം നിർവൃതി"
ReplyDeleteബ്ലെസിയുടെ പ്രണയം ഹൃദയത്തോടാണ് സംസാരിക്കുന്നത്. ലാലും ജയപ്രദയും ഖേറും മനസ് കീഴടക്കി. മറ്റുള്ളവർ അല്പം കല്ലുകടിയായെങ്കിലും. പ്രണയം ഒരുപാടിഷ്ടപ്പെട്ടു.
സംവിധായകന്റെ ഭാഷയിൽ "പ്രേമത്തിൽ നിന്നും പ്രണയത്തിലേക്കുള്ള ദൂരമാണീ ചിത്രം പറയുന്നത്"
Loved it.
@ Satheesh Haripad
ReplyDeleteതാങ്കൾ പറഞ്ഞ ആ കൂട്ടരെ അവർ ജീവനോടെ ഇരുന്നപ്പോൾ സമൂഹം തള്ളിപ്പറഞ്ഞിട്ടുണ്ടെങ്കിൽ അത് അവർ സമൂഹത്തിൽ അന്ന് നിലനിന്നിരുന്ന ശരാശരി ചിന്തകൾക്ക് അപ്പുറമുള്ള കാര്യങ്ങൾ തങ്ങളുടെ കലയിൽക്കൂടി ആവിഷ്കരിച്ചതു കൊണ്ടാവാം. പ്രേക്ഷകന്റെ രുചി അറിഞ്ഞ് ഗാലറികൾക്കായി കളിക്കുന്നവരായതുകൊണ്ടാകാം ചിലർ instant വിജയങ്ങൾ കൊയ്യുന്നത്.
പ്രേമത്തില്‍ നിന്നും പ്രനയത്തിലെകുള്ള ദൂരം ?എന്താണാവോ ഏവ തമ്മിലുള്ള വ്യത്യാസം ?മലയാളികളെ വിശാല ഹൃദയരാകിയെ ബ്ലെസ്സിയും മോഹന്‍ലാലും അടങ്ങുകയുല്ല് .മുമ്പ് kp കുമാരന്റെ ആകാശഗോപുരത്തെ പരാമര്‍ശിച്ചു മോഹന്‍ ലാല്‍ പറയുന്നത് ഈ ചിത്രം സ്ത്രീ പക്ഷത്തുനിന്നുള്ള ഒരു വിപ്ലവമാനെന്നാണ്.sexual revolution ആണ് ലാല്‍ ഉദ്ദേശിച്ചത് .മൊത്തം പെണ്ണുങ്ങളുടെ shortage കേരളത്തില്‍ ഉണ്ട് .ആവശ്യക്കാര്‍ ഇപ്പോഴും ബുദ്ധിമുട്ടിലാണ് .ഇതിനുള്ള ഏക പോംവഴി മാനം മര്യാദക്ക് വീട്ടില്‍ സുരക്ഷിതരായി ഇരിക്കുന്ന സ്ത്രീകളെ പുറത്തിറക്കുക അങ്ങനെ കുടുംബം ശിതിലമാക്കുക എന്നതാണ് ,ഇത് ഞാന്‍ പറയുന്നതല ,mararikulam മോഡല്‍ -ഇനെ പരാമര്‍ശിച്ചു m n വിജയന്,prof s .sudheesh എന്നിവര്‍ പറഞ്നതാണ്.അല്ലെങ്കില്‍ പുരുഷന്മാരെ വിശാല ഹൃദയം ഉള്ളവരാക്കി unsecured male ഇലേനെ ഉണ്ടാക്കുക .1970 ഇല് അമേരികയിലും യൂറോപ്പ്യന്‍ രാജ്യങ്ങളിലും ഉണ്ടായ sexual revolution ഇവിടെയും ആവര്‍ത്തിക്കാന്‍ പലരും ശ്രമിക്ക്കുന്നുണ്ട്.അവസാനം സ്വന്തം മകളെ കൂട്ടികൊടുകുന്ന വിശാല ഹൃദയരായ അച്ഛനെയും അമ്മയെയും വരെ സൃഷ്ടിക്കുന്നതില്‍ ഇവര്‍ വിജയിച്ചു .ഇനിയും ഹൃദയ വിശാലത പോര എന്നാണ് ഇവരെല്ലാം പറഞു കൊണ്ടിരിക്കുന്നത്
ReplyDelete@Satheesh Haripad
ReplyDeleteഇങ്ങേരു പറഞ്ഞു വരുന്നത്, ബ്ലെസ്സിയും പരലോകം പൂകി കഴിഞ്ഞാല്‍ മഹാനായ കലാകാരനായി വാഴ്തപെടും എന്നാണോ?..പക്ഷെ നടക്കില്ല കൂട്ടുകാരാ അത് മൂന്നര തരം. ഒരു മിനിമം സ്റ്റാന്‍ഡേര്‍ഡ് ..അത് വേണ്ടേ സുഹൃത്തേ..അങ്ങനെ നമ്മുടെ മണ്മറഞ്ഞുപോയ മഹാന്മാരായ കലാകാരന്മാരെയൊക്കെ ആക്ഷേപിക്കരുത് സുഹൃത്തേ. ഇതൊക്കെ പറയുമ്പം അത് മലയാളീടെ കോമ്പ്ലക്സ് ആണെന്നും മറ്റുമൊക്കെ പറഞ്ഞു അങ്ങ് സ്ഥാപിക്കല്ലേ, ഇങ്ങേരു സായിപ്പാണോ? കഴിവുള്ളവനെ എന്നും മലയാളികള്‍ അന്ഗീകരിചിട്ടേ ഉള്ളു, അതിനു ചാകണം എന്നൊന്നുമില്ല. പത്മരാജനെ പറ്റി ഞാന്‍ പറഞ്ഞത്, ശിഷ്യനാ, ഗുരു ദക്ഷിണയാ എന്നൊക്കെ പറഞ്ഞു കേട്ടിട്ടാണ്, എനിക്ക് അങ്ങനയെല്ലെന്നു തോന്നി, അങ്ങനെ ആവാന്‍ വഴിയുമില്ല! (പിന്നെ "തൂവാനതുമ്പികള്‍" അത് വിട്ടു കളി. 1987 ലെ മികച്ച കഥ, തിരക്കഥ സംസ്ഥാന അവാര്‍ഡ് അതിനായിരുന്നു).
കമന്റുകൾ വായിച്ച് കണ്ണ് മപ്പി.. അല്ല മണ്ണ് കപ്പി.
ReplyDeleteതന്റെ സിനിമകളിലൂടെ ബ്ലെസ്സി പറയുന്നത് അദ്ദേഹത്തിന്റെ വീക്ഷണകോണിലുള്ള കാര്യങ്ങളായിരിക്കും. അതിനോട് യോജിക്കുന്നവർക്ക് സിനിമകൾ ഇഷ്ടപ്പെടും. അല്ലാത്തവർക്ക് ഇഷ്ടപ്പെടില്ല. അത്രേ ഉള്ളൂ.
പക്ഷേ പ്രണയം എന്ന സിനിമയും കൂട്ടിക്കൊടുക്കലും ഒക്കെ തമ്മിൽ എന്താ ബന്ധം?
എനിക്ക് ബ്ലെസ്സിയുടെ സിനിമകളിൽ പകുതിയിൽ കൂടുതലും ഇഷ്ടപ്പെട്ടിട്ടുണ്ട്. പ്രണയവും ഇഷ്ടപ്പെട്ടു. പക്ഷേ ഇതിൽ കൂടുതൽ നന്നാക്കാമായിരുന്നു എന്നൊരു തോന്നലും ഉണ്ട്.
@cheated continuously പദ്മരാജൻ സാറിന്റെ എല്ലാ സിനിമകളും വിശ്വാസയോഗ്യമായിരുന്നോ എന്ന് ചിന്തിച്ചു നോക്കാവുന്നതാണ്. വിശ്വാസയോഗ്യതയല്ല, കലാപരതയാണ് സിനിമയെ (എല്ലാ കലകളേയും) ആസ്വാദ്യമാക്കുന്നത്. അല്ലെങ്കിൽ ഞാൻ ഗന്ധർവനും വൈശാലിയും ഒക്കെ പന്നപ്പടങ്ങൾ എന്നുപറയേണ്ടിവരും
@cheated countinously താങ്കളെ പോലെ ഉള്ളവര്‍ ഇപ്പോളും ദിനെശന്റെ മാന്സികാവസ്ഥയില് തന്നെ നില്ക്കുന്നു എന്നത് തന്നെ ആണ് ഈ സിനിമയുടെ പ്രസക്തി ..സഭ്യമായി തന്നെ ആണ് ഓരോ വരികളും മാത്രമല്ല അനുപം ഖേറിന്റെ ആ ചുംബനം എട്ടു വാങ്ങുന്നതോടെ ഗ്രേസ് മരിക്കുകയാണ് ..ലാല്‍ മരിചിരുന്നെന്കില് പിന്നെയും നിങ്ങള്‍ക്ക് കൂട്ടികൊടുക്കുന്ന വാദഗതികള്‍ പറയാമായിരുന്നു അവിടെയാണ് ഈ സിനിമ തിരക്കഥാകൃത് കൂടിയായ സംവിധായകന്റെ സിനെമയാകുന്നത്
ReplyDelete@cheated continuously :
ReplyDeleteആവാർഡ് കിട്ടുന്നതിന്റെയർത്ഥം പ്രേക്ഷകർ സ്വീകരിച്ചു എന്നാണോ?
എങ്കിൽ പിന്നെ എങ്ങനെയാണ് തൂവാനതുമ്പികൾ അന്ന് ഫ്ലോപ്പായത്?
വെറുതേ കഴിവുള്ളവരെ അംഗീകരിക്കുന്നു എന്ന് പറഞ്ഞിട്ടു കാര്യമില്ല. കഴിവുള്ളവരെ ' അംഗീകരിക്കേണ്ട സമയത്ത്' അംഗീകരിക്കണം. അങ്ങനെ നമ്മൾ ചെയ്യാഞ്ഞതുകൊണ്ടാണ് പിന്നീട് പത്മരാജന് ഗന്ധർവനെ വാണിജ്യവൽക്കരിച്ച് ഒരു പരുവമാക്കേണ്ടിവന്നത്.
//ഇങ്ങേരു പറഞ്ഞു വരുന്നത്, ബ്ലെസ്സിയും പരലോകം പൂകി കഴിഞ്ഞാല്‍ മഹാനായ കലാകാരനായി വാഴ്തപെടും എന്നാണോ?..പക്ഷെ നടക്കില്ല കൂട്ടുകാരാ അത് മൂന്നര തരം. ഒരു മിനിമം സ്റ്റാന്‍ഡേര്‍ഡ് ..അത് വേണ്ടേ? //
ഞാൻ ഉറപ്പു പറയാം...2000നുശേഷമുള്ള മലയാളത്തിലെ മികച്ച സംവിധായകരുടെ പട്ടികയിൽ ബ്ലെസ്സി മുന്‍നിരയിൽ തന്നെയുണ്ടാവും. നമുക്ക് കാത്തിരുന്ന് കാണാം.
Krish, വിശാലഹൃദയന്മാരായ മനുഷ്യരുള്ളൊരു ലോകത്തെ താങ്കൾ ഭയപ്പെടുന്നുണ്ടെന്ന് തോന്നുന്നു. കുടുംബം, വീട് തുടങ്ങിയ comfort zoneകളോടുള്ള ആരാധനയും മനസ്സിലാകുന്നുണ്ട്. സ്വന്തം മക്കളെ കൂട്ടിക്കൊടുക്കുന്നവർ Europൽ ഉണ്ടോ എന്നറിയില്ല, എന്തായാലും ഈ കൊച്ചു കേരളത്തിലുണ്ടെന്നാണ് പത്രങ്ങളിൽക്കൂടി മനസ്സിലാവുന്നത്. Europian മോഡൽ വിപ്ലവമൊന്നും ഇവിടെ നടന്നതായി ഈയുള്ളവന് അറിവൊന്നുമില്ലതാനും. സുഹൃത്തേ, ഗൗരവമുള്ള വിഷയങ്ങളെ ഇത്തരത്തിൽ നിസ്സാരവത്കരിക്കാതിരിക്കുക.
ReplyDeleteഎന്തായാലും പ്രേക്ഷകനെ അവരുടെ comfort zoneകളിൽ നിന്ന് ഇളക്കുവാൻ മാത്രം ഗഹനമായി ഒന്നും തന്നെ ‘പ്രണയം’ ചെയ്യുന്നില്ല.
Saju, ഒരു സംശയം, അനുപം ഖേറിന്റെ ചുംബനം ഏറ്റുവാങ്ങുമ്പോൾ ഗ്രേസ് മരിച്ചില്ലായിരുന്നെങ്കിൽ അത് അശ്ലീലമാകുമായിരുന്നോ?
ബ്ലെസി innocence ആകെ നശിപിച്ചു .വളരെ realistic ആയി paul cox ചിത്രീകരിച്ച ഒരു ചിത്രത്തെ കാല്പനിക പ്രണയ ദുരന്ത കഥയാക്കി മാറ്റി .മനോരമ മ്യൂസിക് ആണ് ഓഡിയോ പുറത്തിറക്കിയിരിക്കുന്നത് .ഇനി ഒരു രണ്ടു മാസത്തേക്ക് മനോരമയും മനോരമ ഓണ്‍ലൈന്‍ -ഉം നോക്കതിരിക്കുന്നതാണ് നല്ലത് .മുഴുവന്‍ പ്രണയ മഴയായി ചോര്‍ന്നു കൊണ്ടിരിക്കുകയാണ് .ഇത് കണ്ടു കരയാന്‍ മാത്രം ലോലന്മാരാണോ നമ്മള് ?
ReplyDelete@സതീഷ് sydney (ഹരിപ്പാട്)-തൂവാനതുമ്പികള്‍ ഇറങ്ങുമ്പോള്‍ നാന് ജനിച്ചിട്ടില്ല .പടം ഹിറ്റാണ് എന്നാണ് എനിക്ക് അറിയാന്‍ കഴിഞ്നത്.udagapola നോവലും അന്ന് തന്നെ പ്രസിദ്ധമായിരുന്നു .ചിത്രം ഹിറ്റാകാന്‍ അതും ഒരു കാരണമായി .
@shoonyan
ReplyDeleteസ്വന്തം കുട്ടികളെ കൂട്ടികൊടുകുന്നവര് പണ്ടു തന്നെ യൂറോപ്പില്‍ ഉണ്ട് പണത്തിനു അത്ര അവശ്യ മില്ലത്തത് കൊണ്ട് സ്വന്തം ആവശ്യത്തിനു കുട്ടികളെ ഉപയോഗികുന്നവരാന് കൂടുതല്‍ .1970 ഇല തുടങ്ങിയ sexual revolution അതി ഭീകരമായിരുന്നു .2001 ഇലാണ് സ്വന്തം മകനെ പീഡിപ്പിച്ചു ,വീഡിയോ അപ്ലോഡ് ചെയ്തു പണം ഉണ്ടാകിയിരുന്ന അച്ഛനെ FBI പിടികൂടിയത് .കേരളത്തില്‍ നടകുന്നതിന്റെ 30 ഇരട്ടിയാണ് സ്ത്രീകള്കും കുട്ടികള്‍ക്കും നേരെ അവിടങ്ങളില്‍ പീഡനം നടക്കുന്നത് .ഫ്രീ സെക്സ് നിലനില്കുന്നിടതാണ് ഈ അവസ്ഥ .ഇതെല്ലം മറച്ചു വെച്ചാണ് പലരും ഇവിടേയും ഫ്രീ സെക്സ് നിര്‍ദേശിക്കുന്നത് .ഫ്രീ സെക്സ് നിലനിന്നിട്ടുകൂടി നമ്മളെക്കാള്‍ SEXUALLY FRUSTRATED ആണ് അവര്‍ .സായിപ്പിന്റെ അധോവായുവിനും സുഗന്ധമാണെന്ന് വിചാരികുന്നവര്ക്ക് ഇതൊന്നും കേട്ടാല്‍ സഹികില്ല .സായിപ്പന്മാരെ മനസ് നമിച്ചു അവിടെ കറങ്ങി വരുന്ന നമ്മുടെ ബുദ്ധിജീവികളും സന്തോഷ് ജോര്‍ജ് കുളങ്ങരയുമൊന്നും ഇതൊന്നും കാണാന്‍ സാധ്യത ഇല്ല
@shoonyan
ReplyDelete1980 ഇല അമേരിക്കയില്‍ വന്‍ ഹിറ്റായിരുന്ന സിനിമ പരമ്പരയാണ് KAY PARKER അഭിനയിച്ച TABOO സീരീസ് .16 ഇല അധികം വെര്ഷന് ഈ സിനിമയ്ക്കു ഇറങ്ങിയിട്ടുണ്ട് .INCEST SEX ആണ് ഇതിലെ പ്രതിപാദ്യ വിഷയം .ഇന്നും ഈ ചിത്രത്തിന്റെ DVD കല്ക് നല്ല DEMAND ആണ് .KAY PARKER ഫാന്‍ ക്ലബ്സ് ഇന്നും അമേരിക്കയില്‍ സജീവമാണ് .സ്വന്തം മകനെ പ്രാപിക്കുന്ന ആ അമ്മയെ അന്നത്തെ അമേരിക്കന്‍ ചെറുപ്പക്കാര്‍ ഏറ്റെടുത്തു .ഈ ചിത്രത്തെ അനുകരിച്ചു ധാരാളം ചിത്രങ്ങള്‍ പല ഭാഷകളിലും ഇറങ്ങുകയുണ്ടായി .(അമേരിക്കന്‍ ടാബൂ ഉദാഹരണം .മലയാളത്തില്‍ P N മേനോന് ഇങ്ങനെയൊരു INCEST സ്റ്റോറി ചെയ്തിട്ടുണ്ട് ,മലയാറ്റൂരിന്റെ തിരകഥയില്‍ മാറ്റം വരുത്തിയാണ് ചിത്രീകരിച്ചത് .ഇതിന്റെ പേരില്‍ ഇവര്‍ തമ്മില്‍ പിണങ്ങി )ഞാന്‍ പറഞു വന്നത് ഇവിടെ ഇപ്പോള്‍ നടക്കുന്ന ഈ പീഡന പരമ്പരകള്‍ ഒരു 30 വര്‍ഷം മുമ്പ് തന്നെ പല രാജ്യങ്ങളിലും തുടങ്ങിയതാണ് .ഇതൊരു ആരംഭം മാത്രമാണ് .1980 കളില്‍ TABOO അമേരിക്കന്‍ സമൂഹത്തില്‍ നടത്തിയ സ്വാധീനത്തെ പറ്റി പല പഠനങ്ങളും നടന്നിട്ടുണ്ട് .
അച്ചുതമേനോന്റെ ചുംബനം ഏറ്റു വാങ്ങുന്ന graasy മരിക്കുന്നു ,എന്തൊരു മഹത്തായ വിലാപ കാവ്യം .c v നിര്‍മല വരെ വിങ്ങി പൊട്ടും .ഇതിലും ഭീകരമായിരുന്നു culcutta news ഇന്റെ ക്ലൈമാക്സ് .നായകനും നായികയും സ്റ്റേജില്‍ കയറി യുഗ്മ ഗാനം ആലപിക്കുന്നു ,ഒരു cinematic ഡാന്‍സ് കൂടി ആകാമായിരുന്നു .താന്‍ മലയാള സിനിമയിലെ വലിയ മനശാസ്ത്രന്നന് ആണെന്നാണ് ബ്ലെസ്സിയുടെ ഭാവം .culcutta ന്യൂസ് ഇലെ ocd (obcessive compulsive disorder )ഉള്ള മീരയുടെ പ്രകടനം കണ്ടു psychiartist ഉകള്‍ ഞെട്ടി.freud ,yung എന്നിവര്‍ക് കൂടി അറിയാത്ത കാര്യങ്ങള്‍ ആണ് ബ്ലെസി എഴുന്നെളിചിരികുന്നത്.തന്മാത്രയില് മോഹന്‍ലാലിനു Alzheimer's disease ആണോ ആതോ മൂപര് മന്ദ ബുദ്ധിയാണോ എന്ന് കണ്ടവര്കെല്ലാം സംശയം തോന്നും .പല സന്ദര്‍ഭങ്ങളിലും തോന്നിയത് പോലെയാണ് അഭിനയിചിരികുന്നത് .മെഡിക്കല്‍ സയന്‍സ് ഇത്രയും കാലം ഗവേഷണം നടത്തി കണ്ടെത്താ പല ലക്ഷണങ്ങളും ബ്ലെസി കണ്ടെത്തിയിട്ടുണ്ട് (ഇന്ത്യകാരനെല്ലെങ്ങില് നോബല്‍ കിട്ടിയേനെ ).palungh ഇനെ പറ്റി ഒന്നും പറയാത്തതാണ് നല്ലത് .ഭ്രാമാരത്തില് കഥാപാത്രത്തെ പോലെ ബ്ലെസ്സിയും schizophrenic ആയി പോയി .എന്താണ് മൂപ്പര് കണക്കാക്കിയതെന്നു മൂപ്പര്ക് തന്നെ അറിയില്ല .half time കഴിന്നപ്പോഴേ ആളുടെ കൈയി വിട്ടുപോയി .ഓരോ ശോര്ടിലും "താഴ്വാരം" ആണ് ഓര്മ വരുന്നത് .wages of fear എന്നാ ചിത്രവും മൂപ്പര് അടിച്ചു കലക്കിയിട്ടുണ്ട് (താഴ്വാരം +wages of fear +confusion =ഭ്രമരം )
ReplyDelete"ദി ഭ്രമരം"
ReplyDeleteകളിപുള്ള ആയിരുന്നപോള്‍, മറ്റേതോ പിള്ളേര്‍ക്ക് അബദ്ധത്തില്‍ പറ്റിയ കൊലപാതകം ഏറ്റെടുക്കേണ്ടി വന്നു നാറി നാറ്റ കേസായ നായകന്, വളന്നു വലുതായി പെണ്ണുകെട്ടി കൊച്ചുമായപ്പോള് ഏതോ കല്യാണവീട്ടില്‍ വെച്ച്, പണ്ട് തട്ടിപോയ കൊച്ചിന്റെ തള്ള പ്രശ്നമുണ്ടാക്കി, അങ്ങനെ പുള്ളീടെ ഭാര്യയും കൊച്ചും സംഭവം അറിയുന്നു, അന്ന് രാത്രി തന്നെ വെറും 3 വയസ്സുള്ള കൊച്ച് "എനിക്ക് അച്ഛനെ പേടിയാ, അച്ഛന് എന്നേം കൊല്ലും" എന്ന് പള്ള് പറയുന്നു, അപ്പോള്‍ വൈഫും പറയുന്നു "എനിക്കും പേടിയാ മോളെ, നിന്റെ അച്ഛനെ" എന്ന്..തുടര്‍ന്ന് രാത്രിക്ക് രാമാനം ഭാര്യക്കും കൊച്ചിനും ആത്മഹത്യ ചെയ്യാന്‍ സൌകര്യം ഒരുക്കി ഇറങ്ങി പോകേണ്ടി വന്ന നായകന് നേരെ കോയമ്പതൂര്ക്ക് വെച്ചടിക്കുന്നു. അവിടുന്ന് വളരെ കൂളായി പഴേ ചള്ള് ചെക്കന്മാരേം പൊക്കി, വരുന്ന വഴിക്ക് ചുമ്മാ തട്ട് കടയില്‍ തല്ലുണ്ടാക്കി, നല്ല തല്ലുകാരന്‍ ആണെന്ന് തെളിയിക്കുന്നു, ഒരു ഘട്ടത്തില്‍ വെറുതെ ലോറി കൊക്കയുടെ അറ്റത്ത് കൊണ്ട് ചവിട്ടി നല്ലൊരു ഡ്രൈവര്‍ ആണെന്നും തെളിയിക്കുന്നുണ്ട്, പിന്നെ നല്ലൊരു കുടിയന് ആണെന്നും, ഗായകന് ആണെന്നും അവരെ തെളിയിച്ചു കാട്ടി, മൂന്നാറ് വഴി കറങ്ങി മറയൂരിലുള്ള പെണ്ണുമ്പിള്ളയുടെയും കൊച്ചിന്റെം കുഴിമാടത്തില്‍ ജീപ് കൊണ്ട് ചവിട്ടി, "വാടാ കാണെടാ എന്റെ കൊച്ചിനേം വൈഫിനേം" എന്ന് പറഞ്ഞ് അരവട്ടനാണെന്ന് തെളിയിക്കുന്നു, ഇത് കണ്ടു ഏരിയ വിട്ടു പോയ ചള്ള് പിള്ളേരുടെ പുറകെ ജീപുമെടുത്തു പാഞ്ഞ്, അവരുടെ ജീപ്പിനെ ഓവര്‍ടെയ്ക് ചെയ്തു നിര്‍ത്തി തന്റെ കൊച്ചിന്റെ പട്ടിയെ അവരുടെ കയ്യില്‍ കൊടുത്തിട്ട് പോരുമ്പോള്‍ മുഴുവട്ടന് ആണെന്നും തെളിയിക്കുന്നു. ഇത് കണ്ട പ്രേക്ഷകന് ആരായെന്നു നിങ്ങള്‍ പറയ്? ഇത് ലോകക്ലാസ്സിക് ആണെന്ന് പറഞ്ഞവന് ആരാണെന്നും കൂടി പറ. ഏതായാലും കണ്ട കുറെ പാവപെട്ടവരുടെ പോക്കെറ്റ് തെളിഞ്ഞു.
@Kris: തൂവാനതുമ്പികൾ പടം ഫ്ലോപ്പായിരുന്നു. അതിനെ സാധൂകരിക്കാൻ അന്നതെ പ്രസിദ്ധീകരണങ്ങളൊന്നും ഇപ്പോൾ എന്റെ കയ്യിലില്ല. പക്ഷേ ഈയിടെ(കഴിഞ്ഞ ഓണത്തിനാണെന്നു തോന്നുന്നു) ടിവിയിൽ സുമലതയുമായുള്ള ഇന്റർവ്യൂവിലും അവർ ആ കാര്യം പറഞ്ഞിരുന്നു.
ReplyDeleteപ്രണയത്തിലെ സദാചാരമാണ് താങ്കളുടെ പ്രധാന വിഷയം. അതുകൊണ്ട് തന്നെ ചോദിക്കട്ടെ; തൂവാനതുമ്പികൾക്ക് പ്രേരണയായ 'ഉദകപ്പോള' എന്ന പത്മരാജന്റെ പ്രശസ്തനോവൽ താങ്കൾ വായിച്ചിട്ടുണ്ടോ? എങ്കിൽ അതിലെ ലൈംഗിക വൈകൃത്യങ്ങളെപറ്റി താങ്കൾ എന്ത് പറയുന്നു? അത്രയും 'വലിയ' കാര്യങ്ങളൊന്നും പ്രണയത്തിൽ ബ്ലെസ്സി പറയുന്നില്ല .
@cheated continuously :
'ഭ്രമരം' ഒരു നല്ല ചിത്രമായിരുന്നു എന്ന് ആരു പറഞ്ഞു? ബ്ലെസ്സിയുടെ ഏറ്റവും മോശം ചിത്രമാണത് എന്നാണെന്റെ വിശ്വാസം. കൽക്കട്ടാ ന്യൂസിനെപറ്റി അധികം പറയുന്നില്ല.നിർമ്മാതാവിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം ബ്ലെസ്സി എഴുതിപൂർത്തിയാക്കിയ കഥയിൽ വളരെയധികം മാറ്റം വരുത്തി ഷൂട്ട് ചെയ്യേണ്ടിവന്നു എന്നാണറിയാൻ കഴിഞ്ഞത്.
@ Krish and Cheated Continuously.
ReplyDeleteYou guys please direct a new film , then we will see ..As a Malayalam viewer "Pranayam" movie is 100% satisfactory and Blessy's effort is much appreciated.
ചുമ്മാ എവിടേലും എന്തേലും ഉണ്ടെന്നും ഉണ്ടായിരുന്നെന്നും ഒക്കെ പറഞ്ഞു സമയം കളയാതെ..താല്പര്യമുന്ടെല് കാണുക..അഭിപ്രായം ഇഷ്ടപ്പെട്ടു അല്ലേല്‍ ഇല്ല..അതല്ലേ വേണ്ടത്..വെറുതെ പണ്ട് ചെയ്തത് നല്ലത് ഇപ്പോം എല്ലാം മോശം.വയസ്സന്റെ പ്രണയം എന്തോ മോശപ്പെട്ട സംഗതിയാണെന്ന് ആണ് Krish and cheated വിചാരിച്ചിരിക്കുന്നത്..
ബ്ലെസിയെ എല്ലാവരും (പ്രത്യേകിച്ചും മീഡിയ) മികച്ച സംവിധായകനായി വാഴ്ത്തുന്നു, അദ്ദേഹത്തിനാവട്ടെ അതിനുള്ള അര്‍ഹത ഇല്ലതാനും! അദ്ദേഹത്തിന്റെ മുന്‍കാല ചിത്രങ്ങളിലെല്ലാം മെലോഡ്രാമയുടെ ധാരാളിത്തം, അവയൊക്കെ തനി പൈങ്കിളി; 'പ്രണയ'വും വ്യത്യസ്തമല്ല! - ഈയൊരു ലൈനിലാണ് മിക്കയിടത്തേയും ഈ സിനിമയെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ തുടങ്ങുന്നത്. സത്യത്തില്‍ ബ്ലെസി എന്നയാള്‍ എടുത്തു എന്നതാണോ ഈ ചിത്രങ്ങളോടുള്ള വിരോധത്തിനു കാരണം? പ്രത്യേകിച്ചാരും ഒന്നും പറയാത്ത (മീഡിയകള്‍ വാഴ്ത്താത്ത) ഒരു മിസ്റ്റര്‍. എക്സ് എടുത്തിരുന്നെങ്കില്‍ ഈ ചിത്രങ്ങള്‍ കൂടുതല്‍ സ്വീകരിക്കപ്പെടുമായിരുന്നോ? ഇങ്ങിനെയൊരു സാധ്യതയും ചിന്തിക്കാതെ വയ്യ. മെലോഡ്രാമക്ക് വിക്കി നല്കുന്ന പ്രാഥമികമായ അര്‍ത്ഥം: "The term melodrama refers to a dramatic work which exaggerates plot and characters in order to appeal to the emotions." ഈയൊരു ശൈലിയാണ് തന്റെ ചിത്രത്തിനു ചേരുന്നത് എന്ന് സംവിധായകന് തോന്നിയാല്‍? അവ കുറേപ്പേര്‍ക്കെങ്കിലും സ്വീകാര്യമാണെങ്കില്‍? (അത് സ്വീകാര്യമല്ലാത്തവര്‍ അതും പറയട്ടെ. പക്ഷെ, അതുകൊണ്ട് ഈ ചിത്രം മോശമാണ് എന്നൊരു തീര്‍പ്പിലേക്ക് എത്തേണ്ടതില്ല.) ഇനി പൈങ്കിളിത്തമാണ് ബ്ലെസി ചിത്രങ്ങളിലെ പ്രണയം എന്നാണെങ്കില്‍; ഇവിടെ പ്രണയിക്കുന്നവരെല്ലാം ഉദാത്തമായ പ്രണയ സങ്കല്പമുള്ളവരും ഈ പറഞ്ഞ 'ക്ലാസിക്' പ്രണയം മാത്രം ജീവിതത്തില്‍ സാധ്യമാക്കിയവരും ചുറ്റും കാണുന്നവരും ആണെന്നു കരുതേണ്ടി വരും. അല്പസ്വല്പം പൈങ്കിളിത്തമൊക്കെ ഏത് പ്രണയത്തിലും ആരോപിക്കാം എന്നാണ് എന്റെയൊരു തോന്നല്‍.
ReplyDeleteമോഹന്‍ലാല്‍ (ലാലിന്റെ കഥാപാത്രം, പക്ഷെ പറഞ്ഞു കാണുന്നത് മോഹന്‍ലാല്‍ എന്നാണ്...) തത്വശാസ്ത്രം വിളമ്പുന്നതാണ് അടുത്ത കുറ്റം. ശെടാ, അങ്ങിനെയൊരു കഥാപാത്രം ഒരു സിനിമയില്‍ വന്നു കൂടാ എന്നുണ്ടോ? മോഹന്‍ലാല്‍ എന്ന വ്യക്തിയില്‍ ആ കഥാപാത്രത്തെ ആരോപിച്ച് വിലയിരുത്തുന്നതെന്തിന്? (ഇനി നാളെ ഒരു ചിത്രത്തില്‍ മോഹന്‍ലാല്‍ ഇന്‍കം ടാക്സ് ഉദ്യോഗസ്ഥനായി വന്ന് ഇന്‍കം ടാക്സ് അടക്കാത്ത വില്ലന്മാരോട് രണ്ട് ഡയലോഗ് പറഞ്ഞാല്‍ 'ആദ്യം ഇങ്ങേര് പോയി ടാക്സ് കെട്ടിയിട്ട് മതി സിനിമയില്‍ ഡയലോഗ് പറയുന്നതെന്ന്' വിമര്‍ശകര്‍ പറയുമല്ലോ! കഥാപാത്രങ്ങളെ നടന്റെ ജീവിതവുമായി ചേര്‍ത്തു വായിക്കേണ്ടതില്ല. താരാരാധനയുടെ മറുവശമാണ് ഇത്തരത്തിലുള്ള താരവിരോധവും എന്നു പറയാം.
ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)
@satheesh haripad
ReplyDeleteudhagapola നാന് പണ്ട് വായിച്ചതാണ് .തങ്ങളീ പറയുന്ന വൈകൃതങ്ങള്‍ ഒന്നും ഞാന്‍ കണ്ടിട്ടില്ല .ഒരു സത്യ സന്ധനായ ഒരു യുവാവിന്റെ പ്രണയം ആണ് അതിന്റെ വിഷയം .ഇത് പപ്പേട്ടന്റെ തന്നെ സുഹൃത്തായ ഉണ്ണി മേനോന് എന്നയാളുടെ യഥാര്‍ത്ഥ ജീവിതം അടിസ്ഥാനമാകിയാണ് നോവല്‍ എഴുതിയിട്ടുള്ളത് .പപ്പേട്ടന് ഈ വിഷയങ്ങളില്‍ കുറേകൂടി ആര്‍ജവം കാണിച്ചിട്ടുണ്ട് .കരിയില കാറ്റു പോലെ എന്നാ ചിത്രത്തില്‍ മമ്മൂട്ടി അഭിനയിച്ച വിടനായ സംവിധായകന് ആത്മകതാപരമാണ് എന്ന് സമ്മതിച്ച ആളാണ് അദ്ദേഹം .ഈ പ്രിയ ശിഷ്യനായി അഭിനയിക്കുന്ന ബ്ലെസ്സിയെ പപ്പേട്ടന് തന്നെ ഒരു ആരോപണത്തെ തുടര്‍ന്ന് തന്റെ ചിത്രത്തില്‍ നിന്നും പുറത്താകിയിരുന്നു.പിന്നീട് മരണം വരെ ബ്ലെസ്സിയെ തന്റെ ചിത്രത്തില്‍ ഉള്പെടുതിയിടില്ല .സംഭവം എന്താണെന്നു പുറത്തു പറയാന്‍ കൊള്ളില്ല .പത്മരാജന് മരിച്ചു കഴിന്നു കുറെ കഴിന്നാണ് ഈ പ്രിയ ശിഷ്യന് രംഗ പ്രവേശം ചെയ്യുന്നത് .ലാലും ബ്ലെസ്സിയും ഒക്കെ ഫ്രീ സെക്സ് ഇനെ അനുകൂലികള്‍ ആണെങ്കിലും പരസ്യമായി പുറത്തു പറയാന്‍ കുറച്ചു പേടിയുണ്ട് .അതിനു പകരമായി പറയാതെ പറയുകയാണ് ഇത്തരം ചിത്രങ്ങളിലൂടെ .ഉദാത്തമായ പ്രണയം എന്നൊക്കെ പറന്നു ഷൂട്ട് ചെയ്യുന്നത് ഇതാണ് .ഇത്തരം കാര്യങ്ങളെല്ലാം എല്ലാവരും ചെയ്യുന്നതാണ് .പക്ഷെ അതെല്ലാം മഹത്തരമാണ് ,പ്രേമത്തില്‍ നിന്നും പ്രനയതിലെക്കുള്ള ദൂരമാണ് എന്നെല്ലാം പറഞ്ഞാല്‍ അന്ഗീകരിക്കാന് മനസ്സില്ല .എന്നും ധാരാളം viewers ഉള്ള ചിത്രമാണ് തൂവാനതുമ്പികള്‍ .അന്നത് ഹിറ്റ് ആയോ എന്ന് ശരിക്കും അന്യെഷിക്കണം .ബ്ലെസ്സിയുടെ average എന്നെങ്ങിലും പറയാവുന്ന ഒരു ചിത്രം കാഴ്ച മാത്രമാണ് .
ബ്ലെസി പത്മരാജന്റെ ശിഷ്യനാണോ അല്ലയോ എന്നതൊന്നും 'പ്രണയം' നല്ലതാവുന്നതിനും ചീത്തയാവുന്നതിനും കാരണമല്ല. മുഖ്യധാരാ മാധ്യമങ്ങള്‍ അങ്ങിനെ ബ്ലെസിയെ പ്രൊമോട്ട് ചെയ്യുന്നു, അല്ലെങ്കില്‍ അദ്ദേഹം തന്നെ തന്നെ ആ രീതിയില്‍ പ്രൊമോട്ട് ചെയ്യുന്നു എന്നീ കാര്യങ്ങളും ഇവിടെ വിഷയമാക്കേണ്ടതില്ല. അതുകൊണ്ടൊന്നും ഒരു ചിത്രവും നല്ലതോ ചീത്തയോ ആവുകയില്ല. 'പ്രണയ'മെന്ന ചിത്രം ഒരു വിധത്തിലും ഫ്രീസെക്സിനെ പ്രൊമോട്ട് ചെയ്യുവാനെടുത്ത ചിത്രമായി എനിക്ക് തോന്നിയില്ല. മറിച്ച് ശാരീരികബന്ധത്തിനും അപ്പുറമുള്ള ഒരു പ്രണയം സാധ്യമാണ്, അത് ഒരുപക്ഷെ ഒന്നിലധികം പേരോടും ഒരേ സമയം തോന്നുന്നത് ഒരു പാതകമായി കാണേണ്ടതുമില്ല - ഇങ്ങിനെയൊക്കെ വേണമെങ്കില്‍ ചിന്തിക്കാം. ശാരീരിക തലത്തിനപ്പുറത്തേക്ക് ഒരു തലമുറയ്ക്ക് ഈ ബന്ധങ്ങളെ വിചാരിക്കുവാന്‍ കഴിയുന്നില്ല എന്നതാണ് സത്യത്തില്‍ ചിത്രവും പറഞ്ഞുവെയ്ക്കുന്നത്.
ReplyDeleteഓഫ്: വിടനായ സംവിധായകന് ആത്മകഥാപരമാണെന്ന് സമ്മതിച്ചയാള്‍ തന്നെ, പെണ്‍വിഷയവുമായി ബന്ധപ്പെട്ട ആരോപണത്തിന്റെ പേരില്‍ സഹസംവിധായകനെ പുറത്താക്കുക? എന്തോ ചേര്‍ന്നു പോവുന്നില്ല. ('കരിയിലക്കാറ്റുപോലെ...'യിലെ സംവിധായകന് ഒരു വിടനെന്ന് ഇതുവരെ തോന്നിയിട്ടില്ല, അത് വേറൊരു കാര്യം! മറിച്ച് 'വിടന്' എന്ന വിശേഷണം കൊടുക്കുന്ന സമൂഹത്തെയാണ് സിനിമ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. അത് ആത്മകഥാപരമെന്നു പറയുമ്പോള്‍, തന്നെ വിടനെന്നു വിളിക്കുന്ന സമൂഹത്തിനാണ് കുഴപ്പം എന്നല്ലേ സംവിധായകന് പറഞ്ഞു വെയ്ക്കുന്നത്?)
അത് വെറുമൊരു പെണ്ണ് കേസ് അല്ല .അതിനെ പറ്റി കൂടുതലൊന്നും പറയതിരികുന്നതാണ് നല്ലത് .കരിയില കാറ്റു പോലെ തീര്‍ച്ചയായും പത്മരാജന്റെ ആത്മകഥ പരമായ ചിത്രമാണ് .അതിലെ സംവിധായകന് വിടനാണോ എന്നത് വേറെ കാര്യം .ബ്ലെസി കടം കൊണ്ട ചിത്രത്തില്‍(INNOCENSE ) ആ ബന്ധം തീര്‍ച്ചയായും ശാരീരികം കൂടിയാണ് .ഈ ചിത്രത്തില്‍ രണ്ടു തോണി യിലും ബ്ലെസി കാല് വെക്കുന്നുണ്ട് .ഈ ഉന്നതമായ പ്രണയമൊക്കെ കടലാസിലെ കാണൂ എന്ന് പറയുന്നത് മഹാനായ BERNARD SHAH ആണ് .ഇതൊക്കെ ഉപന്യസിക്കാനെ കൊള്ളു.
ReplyDeleteSergius: Louka, do you know what the higher love is?
ReplyDeleteLouka - maid: No, sir.
Sergius: Very fatiguing thing to keep up for any length of time, Louka. One feels the need of some relief after it.(arms and man by George Bernard shah)
@Krish: "ഒരു സത്യ സന്ധനായ ഒരു യുവാവിന്റെ പ്രണയം ആണ് അതിന്റെ വിഷയം "- ഇത് വായിച്ചപ്പോൾ ചിരിയാണ് വന്നത്. താങ്കൾ വായിച്ചത് പത്മരാജൻ എഴുതിയ ഉദകപ്പോള തന്നെയാണോ?
ReplyDeleteതാങ്കൾ ഉദഗപ്പോള ഒന്നു ശരിക്ക് വായിച്ചു നോക്കൂ . എന്നിട്ട് പറയു അതിൽ വൈകൃതങ്ങൾ ഉണ്ടോ ഇല്ലയോ എന്ന്.
അതോ ഇനി പത്മരാജൻ എഴുതിയതുകൊണ്ട് അതൊക്കെ മഹത്തായ കാര്യമാണ് എന്നാണെങ്കിൽ ഞാൻ ഈ കളം വിട്ടു.
-ഇവിടെ പ്രണയത്തെച്ചൊല്ലി സദാചാരചിന്തകൾ തിളച്ചുമറിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് ഈ വിഷയം ഞാൻ പറയുന്നത്. അല്ലാതെ ഉദഗപ്പോളയെ തരംതാഴ്ത്തി കാണിക്കാനല്ല.
[ഇതിന്റെ അർത്ഥം പത്മരാജൻ നല്ലൊരു എഴുത്തുകാരൻ അല്ലെന്നും ഉദകപ്പോള നല്ലൊരു നോവൽ അല്ലെന്നും അല്ല. പക്ഷേ പത്മരാജനെ എല്ലാ കൃതികളും വായിച്ച് ആസ്വദിച്ചിട്ടുള്ള ഒരാരാധകനെന്ന നിലയ്ക്ക് പത്മരാജൻ എന്ന സംവിധായകൻ പത്മരാജൻ എന്ന മഹാനായ എഴുത്തുകാരനേക്കാൾ വളരെ ദൂരം പിന്നിലാണ് എന്ന് ഞാൻ പറയും]
മലയാളത്തിലെ മികച്ച സംവിധായകരുടെ കാര്യം പറയുമ്പോൾ എല്ലാവരും (പ്രത്യേകിച്ച് ഇന്നത്തെ തലമുറയിലുള്ളവർ) പത്മരാജന്റെ കാര്യം മാത്രമേ പറയാറുള്ളൂ. അതിന്റെയർത്ഥം ഇവിടെ മറ്റാരും നല്ല സംവിധായകർ ഇല്ലായിരുന്നു എന്നാണോ? ഭരതനെയും രാമു കാര്യാട്ടിനേയുമൊക്കെയാണ് ആ ലിസ്റ്റിൽ ആദ്യം പരിഗണിക്കേണ്ട പേരുകൾ. കാര്യം ഞാൻ അടൂരിന്റെ ഫാനൊന്നും അല്ലെങ്കിലും അദ്ദേഹത്തിന്റെ 'എലിപ്പത്തായം' (ലോകത്ത് ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ടിട്ടുള്ള മലയാള സിനിമ) ഇന്നും എനിക്കൊരു വിസ്മയം ആണ്. എഴുപതുകളുടെ അവസാനം ഇറങ്ങിയ ആ ചിത്രത്തിലെ ശബ്ദക്രമീകരണം പോലും ഇന്നും ഒരു പഠനവിഷയമാണ്.
@satheesh haripad
ReplyDeleteസുഹൃത്തേ ഒരാള്‍ അയാള്‍ സ്നേഹിച്ചിരുന്ന സ്ത്രീയുമായി ബന്ധം പുലര്‍ത്തി എന്ന് കരുതി സത്യാ സന്ധന് അല്ലാതാകുന്നില്ല .ആ പാപബോധം അയാളെ വേട്ടയാടുകയും അയാള്‍ അവളെ വിവാഹം കഴിക്കാന്‍ തയ്യാറാകുന്നുമുണ്ട് .പ്രത്യാഘാതങ്ങള്‍ അറിഞ്ഞു കൊണ്ട് തന്നെ പിന്നീട് വിവാഹം നിശ്ചയിച്ച പെണ്‍കുട്ടിയോട് അയാള്‍ എല്ലാം തുറന്നു പറയുകയും ചെയ്യുന്നുണ്ട് .ഇതിനു സത്യാ സന്ധത എന്നല്ലേ പറയുക ?ഒരു നോവല്‍ വിലയിരുത്തുക അതിന്റെ ആകെ തുകയല്ലേ നോക്കുക ?അങ്ങനെയനെങ്ങില്‍ o v വിജയന്റെ ക്ലാസ്സിക് എന്ന് പലരും വിശേഷിപിചിടുള്ള ധര്മാപുരണത്തെ പറ്റി തങ്ങലെന്താണ് പറയുക ?പ്രജപതിക്ക് തൂറാന്‍ മുട്ടി എന്ന് പറഞ്നിട്ടാണ് നോവല്‍ അരംഭികുന്നത് തന്നെ .അശ്ലീല നോവലുകളെ വെല്ലുന്ന പരാമര്‍ശങ്ങള്‍ ആ നോവലില്‍ ഉണ്ട് .പത്മരാജന്റെ തന്നെ ഇതാ ഇവിടെ വരെ എന്നാ നോവലില്‍ പറയുന്നതിന്റെ പകുതി പോലും ഉദഗ പോല യില്‍ ഇല്ല .ഇതിന്റെ പ്രത്യേകത മഴയെ ഒരു പ്രധാന കഥാപാത്രമായി അവതരിപ്പിച്ചു എന്നതാണ് .ഇതാ ഇവിടെ വരെ എന്നാ നോവലിലെ നായകന് വളരെ തെറ്റുകള്‍ ചെയ്തു കൂട്ടുന്നുണ്ട് .പക്ഷെ പാപബോധം അയാളെ വിടാതെ പിന്തുടരുന്നുണ്ട് ,പൈലിയുടെ മകളെ അയാള്‍ അവസാനം വിവാഹം കഴിക്കാന്‍ തയ്യാറാകുന്നുമുണ്ട് .ഇത്തരം കാര്യങ്ങളെ മഹത്തായ കാര്യങ്ങളായി പത്മരാജന് അവതരിപിചിടില്ല .പച്ചയായ മനുഷ്യരെ ആണ് അദേഹം പോര്‍ട്രൈറ്റ് ചെയ്തിടുള്ളത് .തെറ്റുകള്‍ ചെയ്തു കൂട്ടി പാപ ബോധത്താല്‍ വലയുന്ന കഥ പത്രങ്ങള്‍ അദ്ധേഹത്തിന്റെ എല്ലാ രചനകളിലും കാണാം
@Kris: "സുഹൃത്തേ ഒരാള്‍ അയാള്‍ സ്നേഹിച്ചിരുന്ന സ്ത്രീയുമായി ബന്ധം പുലര്‍ത്തി എന്ന് കരുതി സത്യാ സന്ധന് അല്ലാതാകുന്നില്ല .ആ പാപബോധം അയാളെ വേട്ടയാടുകയും അയാള്‍ അവളെ വിവാഹം കഴിക്കാന്‍ തയ്യാറാകുന്നുമുണ്ട് .പ്രത്യാഘാതങ്ങള്‍ അറിഞ്ഞു കൊണ്ട് തന്നെ പിന്നീട് വിവാഹം നിശ്ചയിച്ച പെണ്‍കുട്ടിയോട് അയാള്‍ എല്ലാം തുറന്നു പറയുകയും ചെയ്യുന്നുണ്ട് ."
ReplyDelete----
താങ്കൾ ഇപ്പറഞ്ഞത് 'തൂവാനതുമ്പികൾ' എന്ന സിനിമയുടെ കഥയാണ്. ഉദകപ്പോള എന്ന നോവലിന്റെ ഒരു ഭാഗം മാത്രമെടുത്താണ് ആ സിനിമയുണ്ടാക്കിയത്. ഞാൻ മുൻപ് പറഞ്ഞതൊക്കെ നോവലിനെപറ്റിയാണ്.
അശ്ലീല നോവലുകളെ വെല്ലുന്ന പരാമര്‍ശങ്ങള്‍ പല ക്ലാസ്സിക് കൃതികളിലും സിനിമകളിലുമുണ്ട്. ഞാൻ ചോദിക്കുന്നത് അത്തരം sexual(physical) ആയ പരാമർശങ്ങൾ ബ്ലെസ്സി എഴുതുമ്പോൾ മാത്രം എങ്ങനെയാണ് സദാചാരഹീനമാകുന്നത്? വ്യക്തിപരമല്ല, കലാപരമായ രീതിയിൽ ഇത്തരം രചനകളെ വിലയിരുത്തണം എന്നാണെന്റെ പക്ഷം.
അല്പസ്വല്പം പൈങ്കിളിത്തമൊക്കെ ഏത് പ്രണയത്തിലും ആരോപിക്കാം എന്ന് ഹരി പറഞ്ഞതിനോട് 100% യോജിക്കുന്നു.
@satheesh haripad
ReplyDeleteസുഹൃത്തേ ഞാന്‍ പറയുന്നതല്ല തങ്ങള്‍ മനസിലാക്കിയത് .ഞാനൊരു സദാചാര പോലീസെ അല്ല .പ്രണയത്തെ പലരും വാനോളം ഉയര്‍ത്തുന്നത് കണ്ടപ്പോള്‍ ഇത്തരം ചില കാര്യങ്ങള്‍ കൂടി പരിഗണികണം എന്നാണ് പറയുന്നത് .സാഹിത്യകാരന്മാര് പലതും എഴുതുകയും പ്രവര്തികുകയും ചെയ്യാറുണ്ട് .മിക്കവരുടെയും വ്യക്തി ജീവിതം പുറത്തു പറയാന്‍ കൊള്ളില്ല .പക്ഷെ ഉദാത്തമായ പ്രണയം എന്നൊക്കെ പറഞു ഇത്തരം കാര്യങ്ങള്‍ കൂടി ചുളുവില്‍ കടത്തി വിടാനുള്ള ഒരു ശ്രമം നടക്കുന്നുണ്ട് .സമൂഹത്തില്‍ നടക്കുന്ന പല കാര്യങ്ങളും പലര്‍ക്കും സ്വന്തം രചനകളില്‍ അവിഷ്കരികേണ്ടി വരും .പക്ഷെ സ്വന്തം ജീവിതത്തിലെ വൈകൃതങ്ങള്‍ മറ്റൊരു രീതിയില്‍ അവതരിപിച്ചു സ്വീകാര്യത വരുത്താനാണ് എവിടെ ശ്രമിക്കുന്നത് .ഞാന്‍ നേരത്തെ സൂചിപിച്ച ഇതാ ഇവിടെ വരെ വെച്ച് നോക്കുമ്പോള്‍ ഉദക പോല ഒന്നുമല്ല .അതിലെ കഥാപാത്രങ്ങള്‍ പലതും ചെയ്യുകയും മാനസിക സംഘര്‍ഷങ്ങള്‍ അനുഭവികുകയും ചെയ്യുന്നുണ്ട് .പക്ഷെ അതെല്ലാം ഒരു CRUEL REALITY എന്നാ രീതിയല്‍ ആണ് പോര്‍ട്രൈറ്റ് ചെയ്തിട്ടുള്ളത് .ബ്ലെസ്സിയുടെ ഈ ചിത്രത്തില്‍ പലതും പറയാതെ പറയുന്നുണ്ട് .
സദാചാരം വിട് .പടം കോപ്പി ആണെന്ന് പലരും ആരോപിച്ചിട്ടുണ്ട് .അതിനെപറ്റി ബ്ലെസി ഭക്തന് മാര്‍ക്കു ഒന്നും പറയാനില്ലേ ?അത് ചര്‍ച്ച ചെയ്താല്‍ കേരള സത്യജിത് റയുടെ തനി നിറം പുറത്തു വരുമെന്ന് ഈ ഭക്തന് മാര്‍ക്കും അറിയാം .സുന്ദരമായി കോപ്പി അടിച്ചു കുളമാക്കിയ ഒരു ചിത്രം .എന്നിട്ട് വലിയ വായില്‍ വര്‍ത്തമാനം ,ചിത്രത്തിന്റെ തിരകഥ മാത്രം പൂര്‍ത്തിയാക്കാന്‍ രണ്ടു വര്‍ഷം ,കാസ്ടിങ്ങിനു ഒരു വര്‍ഷം എന്നൊക്കെ .ആരാന്റെ മൊതല് സ്വന്തം ആണെന്ന് പറന്നു നെളിന്നിരിക്കാന് ഇവനൊന്നും യാതൊരു ഉളുപ്പും ഇല്ലേ ?
ReplyDeleteOru paadu pusthakangalum cinemakalum kandu gaada goodamaayi chinthichaal thalakku vattu varum ennu mukalil ulla kurachu peerudey comments vaayichappol manassilaayi!!!! Enthoovaadai???
ReplyDeleteബ്ലെസ്സ്യിയെ പോലെ മഹത്തായ ഒരു വിപ്ലവകാരിയാണ് ഒടെസ്സ സത്യന് .നമ്മുടെ ജോണ്‍ അബ്രഹാമിന്റെ പഴയ കൂട്ടുകാരന് .അദ്ദേഹം തന്റെ നിലപാട് സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി മാതൃക കാണിച്ചു .മരിച്ചു പോയ മഹാനായ കവി അയ്യപ്പനെ കുറിച്ച് ഒരു ഡോകുമെന്ററി ചെയ്യാനാണ് സത്യന് ശ്രമിച്ചത് .പക്ഷെ അയ്യപ്പനെ മെരുക്കാന്‍ തീരെ എളുപ്പമല്ല .സര്‍വ പരിത്യാഗിയായ അയ്യപ്പന് തെരുവ് വേശ്യകളില്‍ മക്കളുള്ള കാര്യം എല്ലാവരെയും പോലെ സത്യനും അറിയാം.സ്വന്തം ഭാര്യ ജെന്നിയെ കൂട്ടികൊടുത്താണ് അദേഹം അയ്യപ്പനെ മെരുക്കിയത് (ഹരി ഡിലീറ്റ് ചെയ്യേണ്ട ,ഇത് മാതൃഭൂമി ആഴ്ച പതിപ്പില്‍ താഹ മടായി യുമായി നടത്തിയ അഭിമുഖത്തില്‍ ജെന്നി തന്നെ വെളിപെടുതിയതാണ് .എന്തോ മഹത്തായ കാര്യം ചെയ്ത മട്ടിലാണ് രണ്ടു പേരും ഈ അഭിമുഖത്തില്‍ സംസാരിച്ചത് ).അയ്യപ്പന് മെരുങ്ങി ,സത്യന് ഡോകുമെന്ററി പൂര്‍ത്തിയാക്കി .ഇതിനെ കൂട്ടികോടുക്കല് എന്ന് പറയുന്നത് ശരി അല്ല ,വിശാല ഹൃദയരായ ദമ്പതിമാരുടെ കലയ്ക്കു വേണ്ടിയുള്ള സമര്പണം എന്ന് വേണമെങ്ങില്‍ പറയാം .അയ്യപ്പന് അവസാന കാലത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കിടക്കുന്ന സമയത്ത് ഈ സ്ത്രീയാണ് അദേഹത്തെ ശുശ്രൂഷിചിരുന്നത് .ബ്ലെസി ഈ സംഭവം അത്ര ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു .അദ്ദേഹത്തിന് ഈ പ്രമേയ മായിരുന്നു കൂടുതല്‍ നല്ലത് .എന്തായാലും സത്യനും അയ്യപ്പനും ജോണ്‍ നുമെല്ലാം സ്വന്തം ജീവിതം കൊണ്ട് തന്നെ സദാചാര മുല്യങ്ങളെ വെല്ലുവിളിച്ചു .എവിടെ പലര്‍ക്കും അത് വര്‍ത്തമാനം മാത്രമാണ് .
ReplyDeleteഇത്രയും കമന്റുകളും പലയിടത്തേയും അഭിപ്രായങ്ങളും മറ്റും വായിച്ചു വന്നപ്പോള്‍ തോന്നിയത്; അവസാനം ഗ്രേസും അച്യുത മേനോനും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും, അതിനൊടുവില്‍ അച്യുത മേനോന് മൂന്നാമതൊരു അറ്റാക്കില്‍ മരിക്കുകയും; പിന്നീട്, മാത്യൂസിന്റെ കൈ നെറുകയില്‍ തൊടുവിച്ച് 'ഞാനാ നമ്മുടെ അച്ചുവിനെ കൊന്നത്...' എന്നു ഗ്രേസ് വിതുമ്പുകയും ചെയ്യുന്നിടത്ത് സിനിമ തീര്‍ന്നിരുന്നെങ്കില്‍ 'പ്രണയം' നല്ല രീതിയില്‍ സ്വീകരിക്കപ്പെടുമായിരുന്നോ? ഈ രീതിയിലായിരുന്നു സിനിമ അവസാനിച്ചിരുന്നതെങ്കില്‍ മറ്റൊരു തലത്തില്‍ ചിത്രം മികച്ചതാവുമായിരുന്നു എന്നാണ് പറയുന്നതെങ്കില്‍ യോജിക്കുന്നു. അതുകൊണ്ട് ഇപ്പോഴുള്ള ഒടുക്കം മോശമാണ് എന്നു വരുന്നില്ല. അന്യപുരുഷന് തൊട്ടപ്പോള്‍ പതിവ്രതയായ സ്ത്രീ ഹൃദയാഘാതം വന്നു മരുച്ചു എന്നതൊക്കെ തീര്‍ത്തും അനുചിതമായ വായനയായേ തോന്നുന്നുള്ളൂ! അതിനപ്പുറം, അവരുടെ ജീവിതം (പ്രണയവും) ഇരുവര്‍ക്കുമായി വീതിച്ചു നല്കി ഗ്രേസ് വിടവാങ്ങുകയാണവിടെ. ഒരുപക്ഷെ, ഗ്രേസിന്റെ പ്രണയം ബാക്കിവെയ്ക്കുന്ന നന്മയാണ് ഇരുവര്‍ക്കും തുടര്‍ന്നും ഒരുമിച്ചു സഞ്ചരിക്കുവാന്‍ പ്രേരണയാവുന്നത് എന്നു ചിന്തിക്കാം. ആത്യന്തികമായി ഓരോരുത്തരും പ്രണയിക്കുന്നത് അവനവനെ തന്നെയാണ് അഥവാ അവനവനു വേണ്ടിയാണ് എന്നും വായിച്ചെടുക്കാം.
ReplyDelete--
ഹരി ഇത്രയും വലിയ ഒരു റൊമാന്റിക് കവി ആണെന്ന് ഇപ്പോഴാണ് മനസ്സിലായത് ."തന്റെ പ്രണയം ഇരുവര്കുമായി പകുത്തു നല്കി grassy വിട വാങ്ങുന്നു ".എന്തൊരു വികാര നിര്‍ഭരമായ സന്ദര്‍ഭം ?മാലാഖമാര്‍ പോലും കരഞ്നിരിക്കണം;ബ്ലെസി സിനിമയില്‍ നിന്ന് ഔട്ട് ആയാലും മനോരമ ,മംഗളം തുടങ്ങിയ മാസികകള്‍ നില നില്കുന്നിടത്തോളം ജീവിക്കും .അല്ലെങ്ങില്‍ തന്നെ നമ്മളുടെ കരച്ചില് ഇപ്പോള്‍ വളരെ കൂടുതല്‍ ആണ് .സിനിമക് പോയാലും മൂക്ക് ചീറ്റാന്‍ തന്നെയാണ് നമ്മുടെ വിധി
ReplyDeleteഎന്തായാലും തന്റെ ജീവിതത്തിൽ നിന്നുമാണ് ബ്ലെസ്സി പ്രണയം സൃഷ്ടിച്ചത് എന്ന് മോഹൻസിത്താര വെളിപ്പെടുത്തിയിരിക്കുകയാണ്. അതോടെ ഇന്നസെൻസിന്റെ കോപ്പി എന്ന് പറഞ്ഞ് മുറവിളി കൂട്ടിയിരുന്നവരുടെയൊക്കെ വായ അടഞ്ഞിരിക്കുകയാണ്.
ReplyDeleteഅതോ ഇനി മോഹൻ സിത്താര തന്റെ ജീവിതകഥയും 'ഇന്നസെൻസിൽ നിന്നും മോഷ്ടിച്ചതാണെന്നു പറയുമോ ഇവർ?
? 2000ല്‍ പുറത്തിറങ്ങിയ പോള്‍ കോക്സിന്റെ ഇന്നസെന്‍സുമായി പ്രണയത്തിന് സാദൃശ്യമുണ്ടെന്ന് കേട്ടല്ലോ?
ReplyDelete# ശുദ്ധ അസംബന്ധമാണത്. കോളജ് കാലത്തുതന്നെ എന്റെ മനസ്സിലുള്ള കഥയാണിത്. അപരന്റെ ലൊക്കേഷനില്‍ വെച്ച് പത്മരാജനോട് ഞാന്‍ ഈ കഥ പറഞ്ഞിട്ടുണ്ട്. കൂടാതെ ജോക്കറിന്റെ ഷൂട്ടിങ് വേളയില്‍ ലോഹിതദാസിനോടും ഞാന്‍ ഈ കഥ പറഞ്ഞിട്ടുണ്ട്. അദ്ദേഹമാണ് മാത്യൂസ് എന്ന കഥാപാത്രത്തിന്റെ ആദ്യ രൂപം എനിക്ക് നിര്‍ദേശിച്ചുതന്നത്. ഇത്തരം ആരോപണങ്ങളെല്ലാം ആരോപിക്കാന്‍ വേണ്ടി മാത്രമായി സൃഷ്ടിക്കുന്നതാണ്.
ഉറവിടം: നാലാമിടം
പത്മരാജനും ലോഹിയും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല .പിന്നെ ആര്‍ക്കും എന്തും പറയാമല്ലോ .ഒരാള്‍ പറയുന്നു മോഹന്‍ സിതാരയുടെ ജീവിതമാണെന്ന് .ഒരാള്‍ പറയുന്നു പണ്ട് തന്നെ തന്റെ മനസ്സില്‍ കഥ ഉണ്ടായിരുന്നു .എനികൊന്നും മനസ്സിലാകുന്നില്ല
ReplyDeleteഏതെങ്കിലും ചങ്ങായി ഞാന്‍ സിനിമ മോഷിച്ചതന്നെന്നു സമ്മതിക്കുമോ ?പ്രത്യേകിച്ചും വലിയ വായില്‍ ഡയലോഗ് അടിച്ച ശേഷം ?അപ്പോള്‍ 21 വര്‍ഷമായി ബ്ലെസ്സിയുടെ മനസ്സിലുള്ള കഥയാണിത് .ഭയങ്കരം തന്നെ .ജനിച്ചത് മുതല്‍ മനസ്സിലുള്ള കഥയാണെന്ന് പറയാത്തത് ഭാഗ്യം .പത്മരാജന് വഴിയായിരിക്കും paul cox ഇന്‍ ഈ ആശയം കിട്ടിയത് .ഒരിടത്തൊരു ഫയല്വാന് എന്നാ ചിത്രം പല ഫിലിം ഫെസ്റിവലിലും പ്രദര്ശിപിച്ചിരുന്നു.അവിടെ വെച്ച് ഇരുവരും കണ്ടു മുട്ടിയിരിക്കാന്‍ സാധ്യത ഉണ്ട് .
ReplyDeleteI think this comment from anoop in NALAMIDAM explains it better!
ReplyDeleteAnoop
September 8, 2011 - 3:58 pm
E=mc^2 ,I formulated it yesterday. Those who says I copied it from Einstein are making allegations for just sake of allegations !!!!
സ്തുതിപാഠകരാണ് ബ്ലസിയുടെ കരുത്ത്.ആ ഗണത്തിലേക്ക് ഹരിയും എത്തിയിരിക്കുന്നു എന്നതാണ് ഈ പോസ്റ്റ് വ്യക്തമാക്കുന്നത്.
ReplyDeleteസ്നേഹിതാ ആദ്യം ഇന്നസെന്‍സ് കാണണം. പിന്നെ, ഈ സിനിമ കണ്ടിട്ട് ഒരു മഹാസംഭവമായി എനിക്ക് തോന്നിയില്ല. പണ്ടെങ്ങോ കണ്ട ഒരു മലയാള സിനിമയുടെ ത്രെഡാണ് പെട്ടെന്ന് ഓര്‍മ്മയില്‍ വന്നത്. മോളിലത്തെ വീട്ടിലെ ചേട്ടനും താഴത്തെ വീട്ടിലെ ചേച്ചിയും തമ്മില്‍...എന്ന ലൈനിലുള്ള സാധനം.
എല്ലാവരും ബ്ലസിയെയും പ്രണയത്തെയും പുകഴ്ത്താന്‍ മത്സരിക്കുന്നു. എങ്കില്‍ പിന്നെ ഞാനും പുകഴ്ത്തിയേക്കാം എന്നു വിചാരിക്കരുത്. മനസ്സില്‍ തോന്നുന്നത് എഴുതുക.
പ്രണയത്തിലെ പല രംഗങ്ങളും ശരാശരിയില്‍ താഴെ നിലവാരത്തിലുള്ളവയാണ്. അത് ബ്ലസി ചെയ്താല്‍ മഹത്തരം. മറ്റേതെങ്കിലും സംവിധായകന് ചെയ്താല്‍ കൂതറ. കഥാതന്തുതന്നെ അസംഭവ്യമാണ്.
പിന്നെ മോഹന്‍ലാലിന്റെ കഥാപാത്രത്തെ മേക്കപ്പ് ചെയ്ത് കുളമാക്കിയിരിക്കുന്നു.പക്ഷാഘാതം വരുന്പോള്‍ മുഖത്തിനും ചുണ്ടനുമൊക്കെ കോട്ടമുണ്ടാകുന്നത് മനസ്സിലാക്കാം. പക്ഷെ വായിക്കുള്ളില്‍ പഞ്ഞി തിരുകിക്കയറ്റിയ നിലയിലാണ് ലാലിന്റെ കഥാപാത്രം.
ഈ പടത്തിന് എട്ടു മാര്‍ക്ക് കൊടുത്ത സ്ഥിതിക്ക് ബ്ലസിയുടെ അടുത്ത പടങ്ങള്‍ക്ക് മാര്‍ക്കിടാന്‍ ഇത്തിരി വിഷമിക്കും. അല്ലെങ്കില്‍ പിന്നെ ആകെ മാര്‍ക്ക് പത്തില്‍നിന്ന് ഇരുപതാക്കണം.
സ്തുതിപാഠകരുടെ ഗണത്തില്‍നിന്ന് പുറത്തുവരാന്‍ ഹരിക്ക് ഇനിയും സമയം വൈകിയിട്ടില്ല.