ബ്യൂട്ടിഫുള്‍: പേരുപോലെ പടവും 'ബ്യൂട്ടിഫുള്‍'
ഹരീ, ചിത്രവിശേഷം

ആകെത്തുക : 7.50 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 7.50 / 10
: 8.00 / 10
: 7.50 / 10
: 4.00 / 05
: 3.00 / 05
: 8.00 / 10
: 7.50 / 10
: 4.00 / 05
: 3.00 / 05
* ഇത് ചിത്രത്തിലെ എറ്റവും നല്ല സംഭാഷണ ശകലങ്ങളില്‍ ഏറ്റവും താഴത്തേതാണിതെന്ന് ഞാന്‍ പറയും. മറ്റുള്ളവ തിയേറ്ററില്‍ തന്നെ ആസ്വദിക്കുക! :)
Cast & Crew
Beautiful
Beautiful
Directed by
V.K. Prakash
Produced by
Anand Kumar
Story, Screenplay, Dialogues by
Anoop Menon
Starring
Jayasurya, Anoop Menon, Meghana Raj, Tini Tom, Jayan, Nandu, Aparna Nair, Thesni Khan, Unni Menon, K.B. Venu, Kishor, Deepak Nair, Parvathi Nair, Praveena etc.
Cinematography (Camera) by
Jomon T. John
Editing by
Mahesh Narayanan
Production Design (Art) by
Ajayan Mangad
Music / Background Score by
Ratheesh Vegha
Sound Effects by
Arun Seenu
Lyrics by
Anoop Menon
Make-Up by
Hasan Wandoor
Costumes by
Azeez Palakkad
Choreography by
Bobby
Banner
Yes Cinema Company
ഓരോ കഥാപാത്രങ്ങള്‍ക്കുമായി നിശ്ചയിച്ച അഭിനേതാക്കളുടെ തിരഞ്ഞെടുപ്പിനും സംവിധായകന് പ്രശംസയര്‍ഹിക്കുന്നു. ഒരേ മട്ടിലുള്ള രണ്ടാംതരം വേഷങ്ങളില്‍ ഒതുങ്ങിപ്പോയ ചിലരൊക്കെ ഇതില്‍ പ്രസക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കഴുത്തിനു കീഴ്പോട്ട് തളര്‍ന്ന് കട്ടിലില്‍ തളച്ചിടപ്പെടുമ്പോഴും; ശുഭചിന്തകളോടെ, ഓജസ്സോടെ ജീവിക്കുന്ന സ്റ്റീഫനെ അതിഭാവുകത്വമൊഴിവാക്കി ചെയ്തു വിജയിപ്പിക്കുവാന്‍ ജയസൂര്യയ്ക്കു കഴിഞ്ഞു. തന്റെ സ്ഥിരം പൈങ്കിളി ശൈലിയൊക്കെ മാറ്റിവെച്ച് പക്വമായൊരു സമീപനം ജയസൂര്യ സ്വീകരിച്ചു എന്നതാണ് ഈയൊരു മികവിനാധാരമെന്നു പറയാം. ജയസൂര്യയുടെ സ്റ്റീഫനോട് കിടപിടിക്കുന്നത് എന്നു പറയുവാനാവില്ലെങ്കിലും, അനൂപ് മേനോന്റെ ജോണും ചിത്രത്തില്‍ മികവു പുലര്‍ത്തുന്നു. ജീവിതത്തില്‍ ആഗ്രഹങ്ങളുള്ളപ്പോഴും ലക്ഷ്യബോധമില്ലാതെ പെരുമാറുന്ന ഒരുവനെപ്പോലെ തോന്നി ചിത്രത്തിലെ ജോണ്‍. കുറച്ചു കൂടി ആഴം ജോണ്‍ എന്ന കഥാപാത്രത്തിന് ആവാമായിരുന്നെന്നു തോന്നി. മേഘ്ന രാജിന്റെ ഇതുവരെയുള്ള അഭിനയജീവിതത്തില്‍ ലഭിച്ചിട്ടുള്ള വേഷങ്ങളില്‍ ഏറ്റവും മികച്ചതെന്ന് ഈ ചിത്രത്തിലെ അഞ്ജലിയെക്കുറിച്ച് പറയാം. മേഘ്ന തനിക്കു ലഭിച്ച അവസരം നന്നായി വിനിയോഗിക്കുകയും ചെയ്തു. ടിനി ടോമിന്റെ അലക്സ്, നന്ദു അവതരിപ്പിച്ച കമലാസനന്, തെസ്നി ഖാന്റെ കന്യക തുടങ്ങിയവരോടൊപ്പം ചിത്രത്തിലെ മറ്റ് ചെറുവേഷങ്ങളിലെത്തുന്നവരും തങ്ങളുടേതായ രീതിയില്‍ ചിത്രത്തിന്റെ മികവിലേക്ക് എന്തെങ്കിലുമൊക്കെ ചേര്‍ക്കുന്നുണ്ട്. ഉണ്ണി മേനോന് അവതരിപ്പിച്ച പീറ്റര്‍ എന്ന കഥാപാത്രം മാത്രം പിന്നിലായിപ്പോയെന്നു പറയാം.
'ചാപ്പാ കുരിശി'ലൂടെ മുഖ്യധാരാ ഛായാഗ്രാഹകനായി അറിഞ്ഞു തുടങ്ങിയ ജോമോന് ടി. ജോണിന്റെ ക്യാമറ പകര്‍ത്തിയ ദൃശ്യങ്ങള്‍ വളരെ മികവു പുലര്‍ത്തുന്നു. ഓരോ ഷോട്ടും എങ്ങിനെയെങ്കിലുമൊക്കെ എടുത്തു വെയ്ക്കാതെ ഒരു അനുഭവമാക്കി മാറ്റുവാനുള്ള ജോമോന്റെ ശ്രമങ്ങള്‍ ഫലം കണ്ടുവെന്നു പറയാം. ഭൂരിഭാഗം ദൃശ്യങ്ങളും ഇത്തരത്തില്‍ മികവിലേക്കെത്തുന്നതിനാല്; ചുരുക്കം ചില ദൃശ്യങ്ങളുടെ ഔട്ട്-ഓഫ്-ഫോക്കസ് പോലും കല്ലുകടിയാണ് താനും! തട്ടും തടയലുമൊന്നും അനുഭവപ്പെടാതെ ജോമോന് പകര്‍ത്തിയ ദൃശ്യങ്ങളെ ഒഴുക്കോടെ ചേര്‍ത്തുവെച്ച മഹേഷ് നാരായണന്റെ ചിത്രസന്നിവേശത്തിനും ചിത്രത്തിന്റെ സാങ്കേതികമികവുയര്ത്തുന്നതില് പ്രധാന പങ്കുണ്ട്. പലപ്പോഴും പശ്ചാത്തല സംഗീതം ദൃശ്യങ്ങളെ അപ്രസക്തമാക്കുന്നതായാണ് അനുഭവം. ഈയൊരു പ്രശ്നമുണ്ടാവാതെ, സംഗീത പശ്ചാത്തലമൊരുക്കുവാന്‍ രതീഷ് വേഗയ്ക്കും ഒപ്പം അവ ശരിയായി ഉപയോഗിക്കുവാന്‍ ശബ്ദസംവിധാനം നിര്‍വ്വഹിച്ച അരുണ്‍ സീനുവിനും സാധിച്ചു. അജയന് മങ്ങാടിന്റെ കലാസംവിധാനം, അസീസ് പാലക്കാടിന്റെ ചമയം, ഹസന് വണ്ടൂരിന്റെ വസ്ത്രാലങ്കാരം തുടങ്ങിയവയും ചിത്രത്തിനു യോജിച്ചവ തന്നെ.
അനൂപ് മേനോന് എഴുതി രതീഷ് വേഗ ഈണമിട്ട "മഴനീര് തുള്ളികള്‍...", "മൂവന്തിയായ് അകലെ..." എന്നീ ഗാനങ്ങളും പിന്നീടൊരു റാപ് ഗാനവുമാണ് ചിത്രത്തിലുള്ളത്. "മഴനീര് തുള്ളികള്‍..." എന്ന ഗാനമൊഴികെ കാര്യമായ മികവ് ഇതരഗാനങ്ങള്ക്ക് അവകാശപ്പെടുവാന്‍ കഴിയുമോ എന്നു സംശയമാണ്. ഉണ്ണിമേനോന് ആലപിച്ചിരിക്കുന്ന പ്രസ്തുത ഗാനത്തിന്റെ ചിത്രത്തിലെ ഉപയോഗവും നന്ന്. ഒരു ഗിറ്റാറിസ്റ്റാണ് ജോണ്‍ എന്നു കണ്ടാല്‍, ഗാനങ്ങളേക്കാള്‍ ഗിറ്റാര്‍ സംഗീതത്തിന് പ്രാധാന്യം വന്നിരുന്നെങ്കില്‍ കൂടുതല്‍ നന്നാവുമായിരുന്നു എന്നും തോന്നി. നൃത്തസംവിധായകനായി ബോബിയുടെ പേരു കണ്ടെങ്കിലും എന്താണ് ചിത്രത്തില്‍ അദ്ദേഹം ചെയ്തിട്ടുള്ളതെന്നത് അജ്ഞാതം!
ചിത്രത്തിന്റെ * ഔദ്യോഗിക വെബ്സൈറ്റില്‍ പശ്ചാത്തലമായി കേള്‍ക്കുന്ന ഗിറ്റാര്‍ സംഗീതശകലം അഥവാ തീം സോംഗാണ് ഗാനങ്ങളേക്കാള്‍ ഇഷ്ടമായത്.
ആസ്വാദ്യകരമായ ഒരു സിനിമ എന്നതിലുപരി, നിലവിലെ സദാചാരവാദങ്ങളോട് കയര്‍ക്കുന്ന ചില ആശയങ്ങളും ഈ ചിത്രം മുന്നോട്ടു വെയ്ക്കുന്നു. ഒരുപക്ഷെ, പലര്‍ക്കും ഇത് ദഹിച്ചെന്നു വരില്ലെന്നു മാത്രം. അത്തരത്തിലുള്ളവരെ തൃപ്തിപ്പെടുത്തുവാന്‍ തക്കവണ്ണം മനഃപൂര്‍വ്വമായ ഒളിച്ചു കളികള്‍ക്കായി രചയിതാവോ സംവിധായകനോ ശ്രമിച്ചിട്ടില്ല എന്നതാണ് ഇവിടെ പ്രധാനം. വി.കെ. പ്രകാശിന്റെ സിനിമ എന്നതിനേക്കാളുപരി രചയിതാവായ അനൂപ് മേനോന്റെ സിനിമ എന്ന രീതിയിലാവാം ചിത്രം വരും കാലങ്ങളില്‍ ഓര്‍മ്മിക്കപ്പെടുക. ആരുടെ പേരില്‍ ഓര്‍മ്മിക്കപ്പെട്ടാലും ഇന്നു സിനിമകാണുന്ന പ്രേക്ഷകരുടെ കൈയ്യടി നേടുവാന്‍ ചിത്രത്തിനു കഴിയുന്നുണ്ട്. ഒരു സിനിമയെ സംബന്ധിച്ചിടത്തോളം അതാണല്ലോ അതിന്റെ 'ബ്യൂട്ടി'. 'ബ്യൂട്ടിഫുള്ളി'നെ സുന്ദരമാക്കിയ അണിയറപ്രവര്‍ത്തകര്‍ക്ക് / അഭിനേതാക്കള്‍ക്ക് 'ചിത്രവിശേഷ'ത്തിന്റെ ആശംസകള്‍, അനുമോദനങ്ങള്‍!
ഇന്നത്തെ ചിന്താവിഷയം: ഇനി ഇതേതിന്റെയെങ്കിലും കോപ്പിയാണെന്നു കേള്‍ക്കേണ്ടിവരുമോ? "ചൂടുവെള്ളത്തില്‍ വീണ പൂച്ച തണുത്ത വെള്ളം കണ്ടാലും ഭയക്കും" എന്നു പറയുമ്പോലെ, കൊള്ളാവുന്നൊരു പടം മലയാളത്തില്‍ വന്നാല്‍ ഇങ്ങിനെ ചിന്തിച്ചു പോവുന്ന അവസ്ഥയായി!
അനൂപ് മേനോന്റെ തിരക്കഥയില്‍ വി.കെ. പ്രകാശ് സംവിധാനം നിര്‍വ്വഹിച്ച 'ബ്യൂട്ടിഫുള്‍' എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete@newnHaree
Haree
#Beautiful, the name says it all. Simply beautiful. Coming soon in #Chithravishesham: bit.ly/cv-reviews #Malayalam film
10 hours ago via Twitter for Android
--
ആഫ്രിക്കന്‍, കനേഡിയന്‍, ജര്‍മ്മന്‍, ചൈനീസ് അതോ പഴയ മലയാളമോ ഏത് സിനിമ(കള്‍) ആണാവോ അനൂപ്/ജയസൂര്യ യ്ക്ക് “പ്രചോദനം” നല്‍കിയത് എന്ന് ഉടനെ വിവരം കിട്ടുമായിരിക്കും ;)
ReplyDeleteഅനൂപ മേനോന് നന്നായി എഴുതും അല്ലേ... പകല്‍ നക്ഷത്രങ്ങള്‍ പുള്ളിയുടെതല്ലേ....
ReplyDeleteഇറങ്ങുന്ന എല്ലാ ഇംഗ്ലീഷ് ചിത്രങ്ങളും നമ്മള്‍ക്ക് കാണാന്‍ കഴിയാറില്ലല്ലോ...അപ്പോള്‍ ഇങ്ങനെ ആരെങ്കിലുമൊക്കെ ഇത് പോലെ മലയാളത്തിലേക്ക് ഇറക്കിയാല്‍ അല്ലേ നമുക്ക് കാണുവാന്‍ കഴിയുകയുള്ളു(ഇതിനെക്കുറിച്ചും അങ്ങനെ വല്ലതും കേള്‍ക്കേണ്ടി വന്നാലുള്ള കാര്യമാ പറഞ്ഞേ)
അന്നാലും ഇത് ഇതു പദത്തിന്റെ കോപ്പിയാ
ReplyDeleteസ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍
ഹരീ ഞാനും ഉണ്ടായിരുന്നു ഇന്നലെ പടം കാണുവാന്‍ കേട്ടോ (കൈരളിയില്‍). താങ്കളെ കണ്ടിരുന്നു ഒന്നാംതരം സിനിമ . സമയം പോയതറിയാതെ സിനിമ കാണുന്നത് കുറെ കാലം കൂടിയാണ് . സംവിധാനം "ഔട്ട്സ്റ്റാണ്ടിംഗ്" എന്നെ പറയാനുള്ളൂ . ഉണ്ണിമേനോന് ഒഴിച്ച് ബാക്കിയുള്ള ഓരോ അഭിനേതാക്കളും കലക്കുകയും ചെയ്തു .
ReplyDeleteഹരീ തീര്‍ച്ചയായും ഇത് സംവിധായകനെക്കള് ഉപരി തിരക്കഥാകൃത്തിന്റെ സിനിമ തന്നെയാണ് ..അവസാന ചില നിമിഷങ്ങള്‍ ഒഴിച്ചാല്‍ beautiful തന്നെയാണ് beautiful എന്ന ഈ ചിത്രം ..theatril ജയസുര്യ ഫാന്‍സ് associationte , ചിത്രം തുടങ്ങിയപ്പോള്‍ ഉള്ള പ്രകടനം കണ്ടപ്പോള്‍ , ജയ്സുര്യയ്ക്കും ഇതൊക്കെ വേണോ എന്ന് ചിന്തിച്ചിരുന്നു ...പക്ഷെ ചിത്രം തന്നത് വേറിട്ട ഒരു അനുഭവം ആണ് ...വ്യത്യസ്തതയ്ക്കായി ശ്രമിക്കുന്ന മലയാള സിനിമ ശ്രേണിയിലെക്ക് മനോഹരമായ ഒരു ചിത്രം ആണ് Vkp യും അനൂപ് മേനോനും ചേര്‍ന്നൊരുക്കി തന്നിട്ടുള്ളത്
ReplyDeleteIs it copied from the movie "Rory O'Shea was here" ?
ReplyDeleteharee,
ReplyDeletei think your (sort of ) allegation that Anoop Menon's Cocktail was an adichumattal of an English film is only partially true. If one writer adopts/makes use of a story/screenplay of another language film, should it not be called an inspired screenplay or something like that, especially when Mr.Menon had the gumption to acknowledge it and accredit the original "Butterfly on a Wheel". This is no suggestion, its just a thought.good to read your review.
ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)
ReplyDeleteഞാന്‍ ഇതുവരെ കണ്ടിട്ടുള്ള ചിത്രങ്ങള്‍ ഒന്നുമായും ഇതിന് നേരിട്ടൊരു സാമ്യം തോന്നിയില്ല. അന്യഭാഷാ ചിത്രങ്ങളില്‍ നിന്നും പ്രചോദനം തേടുന്നതില്‍ തെറ്റില്ല, പക്ഷെ അത് പറയാതിരിക്കുന്നു എന്നതാണ് വിഷയം. 'കോക്ക്ടെയ്ലി'ന്റെ ക്രെഡിറ്റ്സിലെങ്ങും 'Butterfly on a Wheel' എന്നതിനെക്കുറിച്ച് പരാമര്‍ശമേ ഉണ്ടായിരുന്നില്ല. മറിച്ച്, ശ്യാം മേനോന് (അങ്ങിനെയൊരാളുണ്ടോ എന്നും അന്ന് സംശയിച്ചിരുന്നു.) എന്നയാളുടെ പേരില്‍ കഥ/തിരക്കഥയാക്കി സംഭാഷണങ്ങള്‍ അനൂപ് മേനോന് എന്നായിരുന്നു ക്രെഡിറ്റ്സില്‍. അത് ഒരു അനുകരണീയമായ രീതിയാണെന്ന് തോന്നുന്നില്ല, അതിനെ നല്ല അര്‍ത്ഥത്തില്‍ inspiration എന്നും പറയുവാന്‍ കഴിയില്ല. അങ്ങിനെ മൂല കഥയെക്കുറിച്ച് ഒന്നും മിണ്ടാതെയായിരുന്നു ആ ചിത്രം കടം കൊണ്ടത് എന്നതിനാലാണ് അത്രയുമെഴുതിയത്. പിന്നീടെപ്പോഴെങ്കിലും അനൂപ് മേനോന് അത് സമ്മതിച്ചിട്ടുണ്ടോ എന്നറിയില്ല, ഉണ്ടെങ്കില്‍ തന്നെ അത് പ്രസക്തവുമല്ല!
--
ചിത്രം കണ്ടു നന്നായിരുന്നു .അനൂപ് മേനോന്റെ സിനിമ ഡയറക്റ്റ് ചെയ്തത് vkp ആണ് എന്ന് പറയാം .vkp തന്റെ പണി നന്നായി ചെയ്തു .സിനിമ കഴിഞ്ഞപ്പോള്‍ vkp ക്ക് വേണ്ടി കയ്യടിക്കാനും പ്രേക്ഷകര്‍ മറന്നില്ല .
ReplyDeleteഇത് പ്രണയം 2 ആണെന്ന് ചിലര്‍ അപവാദം പറഞ്ഞു കേട്ടു .
പക്ഷെ ഇതിനു പ്രണയവുമായി യാതൊരു ബന്ധവും ഇല്ല എന്ന് മാത്രമല്ല പ്രണയത്തെക്കാള്‍ മനോഹരമായിരിക്കുന്നു .
പെട്ടന്ന് കണ്ടാല്‍ മോഹന്‍ലാല്‍ ഇരുന്നിരുന്ന കസേരയില്‍ ജയസുര്യ കയറി ഇരുന്നതായി തോന്നാം പക്ഷെ beautiful is more beautiful than പ്രണയം .
Go and watch on തിയറ്റേഴ്സ് because it's a visual treat also.
Nalla vartha. Anoop menon script ezhuthiya 2 padangalum ishtamayi. ithivide theatre il vannotte
ReplyDeleteharee...coctail oru inspiration arnilla..t was a blatant frame to frame cpy of butterfly..i have seen both films...that pros scene was nt there n butterfly..the last post climx scene was also new..thats all..btw heard beautiful s a gud mvie....
ReplyDeletesome guys after coctail released raised this accusation in anup menon's facebook page,...appoazhanu pulli athu accept cheythu inspiration anennu paranjathu...1!!!!!
ReplyDeleteനല്ല നല്ല ചിത്രങ്ങളുമായി മലയാല സിനിമയുടെ സുവർണ്ണ വർഷം 2011 തുടരുന്നു.
ReplyDeleteവി കെ പിക്കും അനൂപിനും ആശംസകൾ. ഇനി മലയാളസിനിമയുടെ മൂല്യച്യുതി എന്നൊക്കെ പറഞ്ഞു കരയുന്നവനെ മുക്കാലിയിൽകെട്ടി അടിക്കണം.
Thanks Haree...
ReplyDeleteപാട്ട് കണ്ടപ്പോള്‍ തന്നെ പടം നന്നായിരിക്കും എന്നൊരു തോന്നല്‍ ഉണ്ടായിരുന്നു! എത്രയും പെട്ടെന്ന് കാണണം..
cock tail ഇറങ്ങുന്നതിനു മുമ്പ് രണ്ടു പേരും വലിയ വായില്‍ ബടായി വിടുകയായിരുന്നു .18 മാസം മറ്റും എടുതത്രേ തിരകഥ എഴുതാന്‍ ?പടം ഇറങ്ങി സംഭവം ഫ്ലാഷ് ആയപ്പോഴാണ് inspiration തിയറി യുമായി സംവിധായകന് എത്തിയത് .അനൂപ് മേനോന് യാതൊരു ഉളുപ്പുമില്ലതെയാണ് indiavision ഇന്റെ ഏതോ പരിപാടിയില്‍ ട്രാഫിക് മായും ചാപ്പ കുരിശുമായും cock tail ഇനെ താരതമ്യ പെടുത്തിയത് .ആണുങ്ങള് ഉണ്ടാകിയത് അടിച്ചു മാറ്റിയതാണെന്ന് പറയാന്‍ ഇഷ്ടന് ഇപ്പോഴും തയ്യാറല്ല .മൂപ്പരുടെ പകല്‍ നക്ഷത്രങ്ങള്‍ 2 ദിവസമാണ് കോഴിക്കോട് കളിച്ചത് .ഒരു പത്തു പേര് ആകെ കണ്ടു കാണും .മലയാള സിനിമ പിടിചെടുകും എന്ന് വീമ്പിളക്കി സിനിമയില്‍ വന്ന ആളാണ് അനൂപ് .ചുരുങ്ങിയ കാലം കൊണ്ട് തന്നെ വീട്ടില്‍ ഇരിപ്പായി .രഞ്ജിത്ത് ആണ് പിന്നീട് ഒരു ബ്രേക്ക് കൊടുത്തത് .ഈ ചിത്രം എന്തായാലും നന്നായിട്ടുണ്ട് .ക്ലൈമാക്സ് എനികിഷ്ടപെട്ടു ,മേഘനയുടെ കുറച്ചു മസാല കൂടി ചെര്കാംയിരുന്നു
ReplyDeleteഈ വിലക്കൊക്കെ നടന്മാര്ക് മാത്രമേയുള്ളൂ .വിനയന്റെ ചിത്രത്തില്‍ അഭിനയിച്ചു എന്ന് പറഞു പാവം തിലകനെ ഉണ്ണികൃഷ്ണന് വിലക്കി .മേഘ്ന ക്ക് വിലകുമില്ല ഒന്നുമില്ല ,നല്ല മുലയും ചന്തിയുമുള്ള പെണ്ണുങ്ങളെ എങ്ങനെ വിലക്കാന്‍ ?ആ പാവം സോഹന്‍ റോയിയെ തിലകനെ അഭിനയിപിച്ചു എന്ന് പറഞു ഇവിടെ നിന്ന് ഓടിച്ചു ,.ഒരു തുടക്കകാരന് ഹോളിവുഡ് ചിത്രമെടുകുന്നത് ഉണ്ണി കൃഷ്ണന് എങ്ങനെ സഹിക്കും ?പടം ഒക്കെ എട്ടു നിലയില്‍ പോട്ടുന്നുന്ടെങ്ങിലും ബുദ്ധിജീവി പരിവേഷത്തിന് ഒരു കുറവുമില്ല നമ്മുടെ ഉണ്ണികൃഷ്ണന് .തിലകനെ സീരിയലില്‍ അഭിനയികുന്നത് വരെ ഗണേഷ് കുമാര്‍ ഇടപെട്ടു വിലക്കി .ഒരു പാവം കലാകാരനെ ,അതും വൃദ്ധനും അവശനുമായ ഒരു അഭിനയ പ്രതിഭയെ പട്ടിണിക്കിടാന്‍ എല്ലാ ശ്രമവും നടത്തി .എന്നാല്‍ വിനയന് കൊണ്ട് വന്ന മേഘനക് യാതൊരു പ്രശ്നവുമില്ല .അവളെ അഭിനയിപിക്കാന് എല്ലാവരും മത്സരികുകയാണ് .വിലക്ക് നീങ്ങിയിട്ടും തിലകന്റെ കാര്യം ഇപ്പോഴും മോശമാണ്
ReplyDeleteസഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്ത ഗുസാരിഷ്, ഹോളിവുഡ് സിനിമകളായ ദി സീസ് ഇന്‍സൈഡ്, ദി ഡൈവിംഗ് ബെല്‍ ആന്റ് ദി ബട്ടര്‍ഫ്ലൈ തുടങ്ങിയ സിനിമകളില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടാണ് അനൂപ് മേനോന് ‘ബ്യൂട്ടിഫുള്‍’ രചിച്ചിരിക്കുന്നത് എന്നു വ്യക്തം. എന്നാല്‍, അത് മലയാളി പ്രേക്ഷകര്‍ക്ക് രുചിക്കുന്ന രീതിയില്‍ ഗംഭീരമായി ആവിഷ്കരിച്ചിരിക്കുന്നു.
ReplyDelete@vijesh: കോപ്പിയടിയുടെ കാര്യത്തിൽ അനൂപ് മേനോന്റെ അപ്പനായിട്ടുവരും സഞ്ജയ് ലീലാ ബന്‍സാലി.
ReplyDelete'The Miracle Worker' എന്ന പടം കോപ്പിയടിച്ച് 'ബ്ലാക്ക്' ഉണ്ടാക്കി ദേശീയ അവാർഡ് മേടിച്ച ആളാണ് കക്ഷി.
ഗുസാരിഷും കോപ്പിയായിരുന്നു. http://www.youtube.com/watch?v=rUZG8umyIhk
കോപ്പിയടിയേക്കാൾ എന്തുകൊണ്ടും മെച്ചം ഇത്തരം ചെറിയ 'പ്രചോദനങ്ങൾ' ആണ്.
ഇവിടെയും ഇതുപോലെ സമാനമായ മറ്റു സയിറ്റുകളിലും ഈ സിനിമ കണ്ടവര്‍ അതിനെ പേര് സൂചിപ്പിക്കുനത് പോലെ മനോഹരം എന്ന് വിശേഷിപ്പിച്ചു കണ്ടതിനാല്‍ ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിന് കയറിയ ഒരു പ്രേക്ഷകനാണ് ഞാന്‍.എന്താലും ആ തീരുമാനം തെറ്റായിപ്പോയെന്ന് എനിക്ക് തോനുന്നില്ല..കാരണം ഒരു ചിത്രം എങ്ങിനെ എഴുതിയുണ്ടാക്കരുത് എന്നത് മനസ്സിലാക്കാന്‍ ഈ ചിത്രം എന്നെ ഒരുപാട് സഹായിച്ചു...
ReplyDeleteഈ ചിത്രം കണ്ടു കഴിഞ്ഞപ്പോള്‍ പണ്ട് കണ്ടുമറന്ന പല ചിത്രങ്ങളും മനസ്സിലേക്ക് അങ്ങനെ ഓടിയെത്തി..അതില്‍ രണ്ടു മൂന്നെണ്ണം ഈ ചിത്രത്തില്‍ തന്നെ പലപ്പോഴും കാണിക്കുന്നുണ്ട്..!
അനൂപ് മേനോന് മുന്‍പ് ചെയ്തത് പോലെ വിദേശ ചിത്രം മോഷ്ട്ടിച്ചു മലയാളീകരിച്ചു , പ്രേക്ഷകനെ രസിപ്പിക്കുന്നത് തന്നെയാണ് തുടര്‍ന്നങ്ങോട്ടും നല്ലതെന്നാണ് എനിക്ക് അദ്ദേഹത്തോട് പറയാനുള്ളത്...ഒന്നുമില്ലെങ്കിലും വിദേശ ചിത്രങ്ങള്‍ കാണാന്‍ സാധിക്കാത്ത കുറെ ജനങ്ങള്‍ക്ക് അതൊരു ആശ്വാസമാകും..തീര്‍ച്ച..
അദ്ദേഹം ഈ ചിത്രത്തിലൂടെ പറയാന്‍ ശ്രമിച കാര്യം , ഒരു രണ്ടായിരം വര്‍ഷം മുന്‍പുള്ള നാടകങ്ങളില്‍ പോലും വന്നിടുള്ള ഒന്നാണെന്ന് ചരിത്ര രേഖകള്‍ തെളിയിക്കുന്നു എന്ന് കൂടി ഞാന്‍ കൂട്ടിചെര്ക്കട്ടെ..സമ്പത്തിനോടുള്ള മനുഷ്യന്റെ ദുരാഗ്രഹവും അതിന്റെ വിപത്തുകളും പ്രേക്ഷകന് മുന്പില് അവതരിപ്പിക്കുന്നത് ഇതാദ്യം എന്ന് ആരും പറയുമെന്ന് എനിക്ക് തോനുന്നില്ല...
ഇനിയിപ്പോ പ്രമേയം പഴയത് തന്നെയെങ്കിലും, കഥ ഒരായിരം ആവര്‍ത്തിച്ചതാണെങ്കിലും അത് ഭംഗിയായി അവതരിപ്പിക്കാന്‍ സാധിച്ചാല്‍ അത് അഭിനന്ദര്‍ഹമാണ് .ഒന്നിച്ചു ചേരാന്‍ ആഗ്രഹിക്കുന്ന കാമുകീ കാമുകന്മാര് എല്ലാ തടസ്സങ്ങളെയും നേരിട്ട് ചിത്രത്തിനൊടുവില്‍ ഒന്നിച്ചു ചേരുന്ന പറഞ്ഞു പഴകിയ കഥ കഴിഞ്ഞ ഒരു സഹസ്രാബ്ദക്കാലം സിനിമയിലും, നാടത്തിലും , എന്തെല്ലാം രീതിയില്‍ പ്രേക്ഷകന് മുന്നില്‍ അവതരിപ്പിച്ചു വിജയം കണ്ടിരിക്കുന്നു...
ഒരാവശ്യവുമില്ലാതെ കയറ്റിവിട്ടിരിക്കുന്ന അധോവായുതമാശകൾ (fart jokes) കേട്ട് ചിരിക്കുന്നവർ ഉണ്ടായേക്കാമെങ്കിലും സംവിധായകന്റെ താണ അഭിരുചി തന്നെയാണവ സൂചിപ്പിക്കുന്നത് ..അതിനെക്കുറിച്ച് കൂടുതല്‍ ഒന്നും പറയാനില്ല..അത് കണ്ടവര്‍ തന്നെ തീരുമാനിക്കട്ടെ..എങ്കിലും ഇതൊക്കെ എഴുതിയുണ്ടാക്കുന്നവരോടും , അത് പകര്‍ത്തി സിനിമയാക്കുന്നവരോടും സഹതാപം മാത്രമാണ് എനിക്ക് തോനുന്നത്..ഇവര്‍ക്ക് എഴുതിയുണ്ടാക്കാന്‍,പ്രേക്ഷകരെ കാണിക്കാന്‍,രസിപ്പിക്കാന്‍ വേറെ എന്തൊക്കെ കാണും ഈ പ്രപഞ്ചത്തില്‍.. .കഷ്ടം.
സിനിമയോ, നാടകമോ , നോവലോ അതുപോലുള്ള ഏതു കലാസ്രഷ്ട്ടിക്കും ആത്യന്തികമായി വേണ്ടത് നാടകീയതയാണ്..നാടകീയമല്ലാത്തതൊന്നും പ്രേക്ഷകനെ പിടിച്ചിരുത്തില്ല ,അവന്റെ മനസ്സിനെ സ്പര്‍ശിക്കാന്‍ കഴിയില്ല എന്ന കാര്യം അനൂപ് മേനോനെപ്പോലുള്ളവര്ക്ക് മനസ്സിലാകാത്തതെന്തുകൊണ്ട് ?.. നാടകീയത ഉണ്ടാകണമെങ്കില്‍ ഒരു കഥാപാത്രത്തിന് പ്രത്യക്ഷമായോ പരോക്ഷമായോ എന്തെങ്കിലും ആഗ്രഹം വേണം..മോഹങ്ങളും മോഹഭങ്കങ്ങളും വേണം..അതാണ് പ്രേക്ഷകരെ കഥാപാത്രത്തോട് അടുപ്പിക്കുന്നത്..അതവരുടെ കഥയായി തോന്നിപ്പിക്കാന്‍ കാരണം..ഈ ചിത്രം സ്റ്റീഫന്റെ കഥയാണ്..ഇതില്‍ സ്റ്റീഫന്‍ മേല്‍പ്പറഞ്ഞ രീതിയിലുള്ള ഒരു ആഗ്രഹവും ഉള്ളതായി എനിക്ക് തോന്നിയില്ല..ജീവിച്ചിരിക്കണം എന്ന് പോലും ആ കഥാപാത്രം തീവ്രമായി ആഗ്രഹിക്കുന്നു എന്ന് എനിക്ക് ഒരിടത്തും തോന്നിയില്ല..അത് തന്നെയാണ് ഈ രചനയെ ദുര്ഭലമാക്കിയതെന്നു ഞാന്‍ കരുതുന്നു....അടുത്ത ചിത്രത്തിലെങ്കിലും രചയിതാവ് ഇതൊക്കെ ഓര്‍ക്കുന്നത് ഗുണമേ ചെയ്യൂ..മികച്ച ദ്രശ്യാനുഭവം പ്രേക്ഷകന് നല്കണമെങ്കില് ഒന്നുകില്‍ ജന്മനാ പ്രതിഭ വേണം..അതില്ലെങ്കില്‍ അതിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനെങ്കിലും ശ്രമിക്കണം..ഒരു ചിത്രം അല്ലെങ്കില്‍ ഒരു രംഗം എന്തുകൊണ്ട് പ്രേക്ഷകന് ഇഷ്ട്ടപ്പെടുന്നു/ഇഷ്ട്ടപ്പെടാതിരിക്കുന്നു എന്ന് മനസ്സിലാക്കുകയെന്കിലും ചെയ്യണം..അതിനുവേണ്ടിയുള്ള ഒരു പ്രയത്നവും ഒരിക്കലും വെറുതെയാവില്ല എന്ന് കൂടി ഓര്‍മിപ്പിക്കട്ടെ..
P.S
ചിത്രത്തില്‍ കുറച്ചു നിമിഷം ദൃശ്യമായ പദ്മരാജന്റെ തൂവാനത്തുമ്പികള്‍ എന്ന ചിത്രത്തിലെ രംഗങ്ങള്‍ മാത്രമാണ് ഞാന്‍ ആകെ കണ്ട പ്ലസ് പോയിന്റ്... (2.5/10)
പഷ്ട്ട്....ഇവിടെ കുറെ സിനിമ ആസ്വാദകര്‍ ഉണ്ട്...ഏതെങ്കിലും ഒരു പടത്തിന് നല്ല റേറ്റിങ് കൊടുത്താല്‍ ഉടനെ വരും...ഇംഗ്ലിഷ്/സ്പാനിഷ്/കൊറിയ എന്നിങ്ങനെ പറഞ്ഞു കൊണ്ട്...ഇപ്പോള്‍ ഒരാള്‍ 2000 വര്‍ഷം പുറകോട്ടു പോയിരിക്കിന്നു...കഷ്ടം ..അല്ലാതെ എന്തു പറയാന്‍...അനൂപ് ന്റ്റെ തിരക്കഥ ആയത് കൊണ്ട് മാത്രം വിമര്‍ശിക്കാനും ഉണ്ട് ഇവിടെ ആളുകള്‍...പ്രിയദര്‍ശന്റെ പsങ്ങള് എല്ലാം കണ്ടു ചിരിച്ചു മറിഞ്ഞിട്ടു ( അത് കോപ്പിയടിയോ കൊപ്പോ എന്തേലും ആകട്ടെ) പത്തു പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം കുറ്റം പറയാനും ഉണ്ട് ....ഞാന്‍ വീണ്ടും പറയുന്നു നിങ്ങള്‍ ഒരു പടം പിടിക്ക്..ലോകത്തിലെ ഒരു സിനിമകളോടും ,കഥാപാത്രങ്ങളോട്,പാട്ടുകളോടും സാമ്യത പുലര്‍ത്താത്തതും നാടകീയത ഉള്ളതും ,രചന ശകതമായതും ഒക്കെ ഉള്ള ഒരു പടം എടുക്ക്....എല്ലാരും കാണട്ടെ...ഇനി അതിനു പറ്റുന്നില്ല എന്നുണ്ടെങ്കില്‍ നിങ്ങള്‍ ഇനി മുതല്‍ മലയാളം പടം കാണാതെ ഇരുന്നു കൂടെ....
ReplyDelete@sanal.. താങ്കള്‍ പറഞ്ഞതുപോലെ തീര്‍ച്ചയായും ഒരു നല്ല സിനിമ എന്നെങ്കിലും ചെയ്യണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍.എന്നെപ്പോലെ അതാഗ്രഹിക്കുന്ന വേറെ പലരും ഇതില്‍ ഉണ്ടെന്നാണ് എന്റെ വിശ്വാസം.
ReplyDeleteഒരു നല്ല സിനിമ എങ്ങിനെ ആയിരിക്കണം എന്ന് എന്റെ മനസ്സിലും ഉണ്ട്.അങ്ങനെ വരുമ്പോള്‍ ഒരു ചിത്രം കാണുമ്പോള്‍ , അതിലുള്ള പോരായ്മകള്‍ എന്തെന്ന് കണ്ടെത്തുക സ്വാഭാവികം.അത് മാത്രമാണ് ഞാന്‍ ഇവിടെ പങ്കു വച്ചത്.അതിലെന്താണ് തെറ്റ്?ആസ്വാദനം എന്നത് ഇപ്പോഴും, എപ്പോഴും ആപേക്ഷികമായ ഒന്നാണെന്ന് താങ്കള്‍ ഓര്‍മിക്കുക. അതിനുവേണ്ടി രണ്ടായിരം വര്‍ഷം പിറകിലേക്ക് പോകേണ്ടി വന്നാലു,.അതിപ്പോ അനൂപ് മേനോന്റെയോ പ്രിയദര്‍ശനോ വേറെ ആരുടെ ചിത്രമായാലും അങ്ങിനെ തന്നെ ചെയ്യും.
താങ്കളുടെ മനസ്സിലെ സിനിമാ സങ്കല്‍പ്പങ്ങളെ ഒരു ചിത്രം ത്രിപ്ത്തിപ്പെടുത്തുന്നുണ്ടെങ്കില് അത് വളരെ നല്ല കാര്യം.ഇനി വേറാരെങ്കിലും പറഞ്ഞതുകൊണ്ട് ആ സങ്കല്പങ്ങളെ മാറ്റാന്‍ ശ്രമിക്കണ്ട.താങ്കളുടെ പ്രാര്‍ത്ഥന ഉണ്ടെങ്കില്‍ എന്നെങ്കിലും ഒരു ചിത്രം എന്നെപ്പോലെ അതാഗ്രഹിക്കുന്ന ഒരാളെങ്കിലും ചെയ്തെന്നു വരാം ,പക്ഷെ അതുവരെ മലയാള ചിത്രങ്ങള്‍ കാണരുത് എന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് വിവരദോഷം ആയി മാത്രമേ ആര്‍ക്കും കാണാന്‍ സാധിക്കൂ.
ബ്യൂട്ടിഫുൾ കണ്ടു. ഇഷ്ടായി. ബ്യൂട്ടിഫുൾ തന്നെ. ജയസൂര്യ എന്ന നടനെ തീരെ ഇഷ്ടമല്ലായിരുന്നു. കോക്ക്ടെയിൽ കണ്ടതോടെ ഇഷ്ടക്കേട് കുറഞ്ഞു. ഇപ്പോ ഇഷ്ടായിത്തുടങ്ങി.
ReplyDeleteഎന്നാലും...ചില കല്ലുകടികൾ തോന്നി..
പഴയ കൂട്ടുകാരനെ(അതും തികച്ചും വ്യത്യസ്തനായ ഒരു കുട്ടി) മനസ്സിലാവാൻ ഒരു പഴയ ഗ്രൂപ്പ് ഫോട്ടോ വേണ്ടി വന്നൂന്നുള്ളത്...
ഇത്രയധികം സ്വത്തിനുടമയായ ആൾ, സ്വത്തുമോഹികളായ, ഇയാളൊന്നു മരിച്ചുകിട്ടിയാൽ മതിയെന്നുമാത്രം ആഗ്രഹിക്കുന്ന ബന്ധുക്കളാണുള്ളതെന്ന് സ്വയം നിശ്ചയമുണ്ടായിരിക്കെ, ചുമ്മാ മഴയത്ത് കേറി വന്നൊരു പെണ്ണിനെ, ആരാണ്, എന്താണ് എന്നൊന്നും വിശദമായി അന്വേഷിക്കാതെ ഹോം നഴ്സായി അപ്പോയിന്റ് ചെയ്തത്...
എല്ലാത്തിനുമുപരി, സ്വന്തം വെപ്പാട്ടിയെക്കൊണ്ടുതന്നെ ആൾമാറാട്ടം നടത്തിച്ച് ഇങ്ങനെയൊരു കൃത്യം ചെയ്യിക്കാൻ(പിടിക്കപ്പെടാൻ ഏറെ സാധ്യതയുള്ളതുകൊണ്ട്) കോമൺ സെൻസുള്ള ആരും തയ്യാറാവുമെന്ന് തോന്നുന്നില്ല...