ചിത്രവിശേഷം പോള്‍ - ഫലങ്ങള്‍

January 31, 2011

Chithravishesham Poll 2010 Results. Polly analysis by Haree for Chithravishesham.
രണ്ടായിരത്തിപ്പത്തിലെ മികച്ച മലയാളം സിനിമയേയും, സിനിമകളുടെ അരങ്ങിലും അണിയറയിലും മികവുപുലര്‍ത്തിയ കലാകാരന്മാരേയും കണ്ടെത്തുവാനായി ചിത്രവിശേഷം വായനക്കാര്‍ക്കിടയില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ രഞ്ജിത് രചനയും സംവിധാനവും നിര്‍വ്വഹിച്ച 'പ്രാഞ്ചിയേട്ടന്‍ & ദി സെയിന്റ്' മികച്ച ചിത്രമായി. തൊട്ടടുത്ത ചിത്രം നേടിയതിനേക്കാള്‍ 44 പോയിന്റ് കൂടുതല്‍, ആകെ 103 പോയിന്റ് നേടിയാണ്‌ രഞ്ജിത്തിന്റെ ചിത്രം ഒന്നാമതെത്തിയത്. മോഹന്‍ രാഘവന്‍ രചന നിര്‍വ്വഹിച്ച് സംവിധാനം ചെയ്ത 'ടി.ഡി. ദാസന്‍ Std: VI. B' 59 പോയിന്റുകളോടെ രണ്ടാമതെത്തി. കേവലം ഒരു പോയിന്റിന്റെ വ്യത്യാസത്തില്‍ ഷാജി എന്‍. കരുണിന്റെ 'കുട്ടി സ്രാങ്ക്' മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഓരോ ചിത്രത്തിനും/കലാകാരന്മാര്‍ക്കും ലഭിച്ച വോട്ടുകളുടെ പൂര്‍ണവിവരങ്ങള്‍ ഇവിടെ കാണാം.

അര്‍ജുനന്‍ സാക്ഷി (Arjunan Saakshi)

January 29, 2011

Arjunan Saakshi: A film by Ranjith Sankar starring Prithviraj, Ann Augustine etc. Film Review by Haree for Chithravishesham.
'പാസഞ്ചര്‍' എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാള സിനിമയില്‍ തന്റെ സാന്നിധ്യമറിയിച്ച സംവിധായകനാണ്‌ രഞ്ജിത് ശങ്കര്‍. പൃഥ്വിരാജും ആന്‍ അഗസ്റ്റിനും പ്രധാന വേഷങ്ങളിലെത്തുന്ന 'അര്‍ജുനന്‍ സാക്ഷി'യുമായി സംവിധായകന്‍ വീണ്ടുമെത്തുമ്പോള്‍ പ്രതീക്ഷകളും ഏറെയാണ്‌. ആദ്യ ചിത്രമെന്നതുപോലെ ഈ ചിത്രത്തിന്റെയും രചന നിര്‍വ്വഹിച്ചിരിക്കുന്നതും രഞ്ജിത് ശങ്കര്‍ തന്നെ. SRT ഫിലിംസിന്റെ ബാനറില്‍ എസ്. സുന്ദര രാജനാണ്‌ ചിത്രത്തിന്റെ നിര്‍മ്മാണം. നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, ബിജു മേനോന്‍ തുടങ്ങിയവരൊക്കെയാണ്‌ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. പലതുകൊണ്ടും വളരെ മികച്ചു നിന്ന ഒരു അനുഭവമായിരുന്നു 'പാസഞ്ചര്‍' നല്‍കിയതെങ്കില്‍, ഏറെ പഴുതുകളുള്ള പാതിവെന്ത മട്ടിലുള്ള ഒരു ത്രില്ലര്‍ ചിത്രമായി മാത്രമേ 'അര്‍ജുനന്‍ സാക്ഷി'യെ കണക്കാക്കുവാന്‍ കഴിയുകയുള്ളൂ.

മുന്‍കാഴ്ച: അര്‍ജുനന്‍ സാക്ഷി (Preview: Arjunan Saakshi)

January 13, 2011

Arjunan Saakshi: A film by Ranjith Sankar starring Prithviraj, Ann Augustine etc. Film Preview by Haree for Chithravishesham.
'പാസഞ്ചര്‍' എന്ന പ്രഥമചിത്രത്തിലൂടെ തന്നെ മലയാളസിനിമാ പ്രേക്ഷകര്‍ക്ക് സ്വീകാര്യനായ സംവിധായകനാണ്‌ രഞ്ജിത്ത് ശങ്കര്‍. പ്രിഥ്വിരാജ് നായകനാവുന്ന രഞ്ജിത്ത് ശങ്കറിന്റെ രണ്ടാം ചിത്രം 'അര്‍ജുനന്‍ സാക്ഷി' പ്രദര്‍ശനത്തിനു തയ്യാറാവുന്നു. ആദ്യചിത്രത്തിലെന്ന പോലെ ചിത്രത്തിന്റെ രചനയും രഞ്ജിത് ശങ്കര്‍ തന്നെ നിര്‍വ്വഹിച്ചിരിക്കുന്നു. 'എല്‍സമ്മ എന്ന ആണ്‍കുട്ടി'യിലൂടെ അഭിനേത്രിയായി തുടക്കം കുറിച്ച ആന്‍ അഗസ്റ്റിനാണ്‌ ചിത്രത്തില്‍ നായികയായെത്തുന്നത്. ബിജു മേനോന്‍, ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, വിജയരാഘവന്‍, മുകേഷ്, സലിം കുമാര്‍, സുരാജ് വെഞ്ഞാറമ്മൂട് എന്നിങ്ങനെ പോവുന്നു ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. SRT ഫിലിംസിന്റെ ബാനറില്‍ എസ്. സുന്ദരരാജന്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം ജനുവരി 28-ന്‌ തിയേറ്ററുകളിലെത്തും.

ട്രാഫിക് (Traffic)

January 12, 2011

ട്രാഫിക്ക്: ഈ ട്രാഫിക്ക് ശരിക്കും 'ടെറിഫിക്ക്!'

ഹരീ, ചിത്രവിശേഷം

Traffic: A film by Rajesh R. Pillai starring Sreenivasan, Anoop Menon, Kunchakko Boban, Sandhya etc. Film Review by Haree for Chithravishesham.
'എന്റെ വീട് അപ്പൂന്റേം', 'നോട്ട്ബുക്ക്' തുടങ്ങിയ ചിത്രങ്ങളിലൂടെ വേറിട്ട പ്രമേയങ്ങള്‍ മലയാളസിനിമയില്‍ പരീക്ഷിച്ച ബോബിയുടേയും സഞ്ജയുടേയും രചനയില്‍ തികച്ചും പുതുമയാര്‍ന്ന മറ്റൊരു ചിത്രം കൂടി മലയാളിക്കു ലഭിച്ചിരിക്കുന്നു 'ട്രാഫിക്കി'ലൂടെ. കാര്യമായ ശ്രദ്ധയൊന്നും നേടുവാനാവാതെ പോയ 'ഹൃദയത്തില്‍ സൂക്ഷിക്കാന്‍' ആദ്യചിത്രമായുള്ള രാജേഷ് ആര്‍. പിള്ളയുടേതാണ്‌ സംവിധാനം. മേജിക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ്‌ ചിത്രത്തിനു വേണ്ടി മുതല്‍ മുടക്കിയിരിക്കുന്നത്. ശ്രീനിവാസന്‍, കുഞ്ചാക്കോ ബോബന്‍, അനൂപ് മേനോന്‍, വിനീത് ശ്രീനിവാസന്‍, ആസിഫ് അലി, സന്ധ്യ, റോമ, രമ്യ നമ്പീശന്‍ എന്നിങ്ങനെ താരങ്ങളുടെ നീണ്ട നിരതന്നെ ഈ ചിത്രത്തിലുണ്ട്. അക്ഷമരായി ഹോണ്‍ മുഴക്കിക്കിടക്കുന്ന വാഹനങ്ങളുടെ നീണ്ട നിരയാണ്‌ ട്രാഫിക് എന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസിലെത്തുക. ചിരപരിചിതങ്ങളായ അത്തരം ദൃശ്യങ്ങളെത്തന്നെ മാറ്റിയെഴുതുവാന്‍ പോന്നവയാണ്‌ ഈ ചിത്രത്തിലെ കഥാസന്ദര്‍ഭങ്ങള്‍ പലതുമെന്നതിനപ്പുറം ഒരു വിശേഷണം ഈ ചിത്രത്തിനു നല്‍കുവാനില്ല.

ചിത്രവിശേഷം പോള്‍ 2010 - വോട്ടെടുപ്പ്

January 7, 2011

ചിത്രവിശേഷം പോള്‍ 2010 - വോട്ടെടുപ്പിലേക്ക് സ്വാഗതം. 2010 ജനുവരി 01 മുതല്‍ ഡിസംബര്‍ 31 വരെ കേരളത്തില്‍ ഏതെങ്കിലുമൊരു തിയേറ്ററിലെങ്കിലും റിലീസ് ചെയ്യപ്പെട്ട ചിത്രങ്ങള്‍, അവയില്‍ പ്രവര്‍ത്തിച്ച കലാകാരന്മാര്‍ എന്നിവരെയാണ്‌ ഈ വോട്ടെടുപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചിത്രവിശേഷം വായനക്കാര്‍ നല്‍കിയ നാമനിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ്‌ പോളിനായുള്ള അവസാന ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. പോളില്‍ ഉള്‍പ്പെട്ടിരിക്കുന്നവയുടെ/വരുടെ പേരുവിവരങ്ങള്‍ ഇവിടെ കാണാം. (ഫയല്‍ തുറക്കുവാന്‍ PDF റീഡര്‍ ആവശ്യമുണ്ട്.) പുതുതായി ചേര്‍ക്കപ്പെട്ട പേരുകള്‍ നീല നിറത്തില്‍ നല്‍കിയിരിക്കുന്നു. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നായക നടന്‍, മികച്ച നായിക നടി തുടങ്ങിയവയുള്‍പ്പടെ പതിനെട്ട് വിഭാഗങ്ങളിലാണ്‌ വോട്ടെടുപ്പ് നടക്കുന്നത്. ചിത്രവിശേഷം പോള്‍ 2010 ഒരു വിജയമാക്കുവാന്‍ എല്ലാ വായനക്കാരുടേയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു.

ചിത്രവിശേഷം പോള്‍ 2010 - നാമനിര്‍ദ്ദേശങ്ങള്‍

January 1, 2011

Chithravishesham Poll 2010 - Nominations.
രണ്ടായിരത്തിപത്തിലെ മികച്ച ചിത്രം, അരങ്ങിലും അണിയറയിലും മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ എന്നിവരെ തിരഞ്ഞെടുക്കുവാനുള്ള 'ചിത്രവിശേഷം പോള്‍ 2010'-ലേക്ക് സ്വാഗതം. 2009-ല്‍ നടത്തിയ അഭിപ്രായവോട്ടെടുപ്പ് ഫലങ്ങള്‍ ഇവിടെ കാണാം. ചിത്രവിശേഷം കാണാതെ വിട്ടുപോയ ചിത്രങ്ങള്‍, അവയില്‍ തന്താങ്ങളുടെ മേഖലയില്‍ മികവു പുലര്‍ത്തിയ കലാകാരന്മാര്‍, ചിത്രവിശേഷം മികച്ചതായി കണക്കാക്കാത്ത ചിത്രങ്ങള്‍ / കലാകാരന്മാര്‍; ഇങ്ങിനെ ഏതെങ്കിലും കാരണങ്ങള്‍ കൊണ്ട് ചില ചിത്രങ്ങളോ കലാകാരന്മാരോ വിട്ടുപോയിട്ടുണ്ടെങ്കില്‍ അവ/രെ കൂടി ഉള്‍പ്പെടുത്തുവാനായാണ്‌ നാമനിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നത്. 2010 ജനുവരി 01 മുതല്‍ ഡിസംബര്‍ 31 വരെ കേരളത്തിലെ തിയേറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട, 92 ചിത്രങ്ങളെയും അവയില്‍ പ്രവര്‍ത്തിച്ചവരേയുമാണ്‌ വോട്ടെടുപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുന്‍വര്‍ഷത്തേതു പോലെ ഏവരുടേയും സഹകരണം 'ചിത്രവിശേഷം പോള്‍ 2010'-ന്‌ പ്രതീക്ഷിക്കുന്നു.

കരയിലേക്ക് ഒരു കടല്‍ ദൂരം (Karayilekku Oru Kadal Dooram)

Karayilekku Oru Kadal Dooram: A film by Vinod Mankara starring Indrajith, Mamta Mohandas, Dhanya Mary Varghese etc. Film review by Haree for Chithravishesham.
ഡോക്യുമെന്ററി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതനായ വിനോദ് മങ്കരയുടെ ആദ്യ ചലച്ചിത്ര സം‍രംഭമാണ്‌ 'കരയിലേക്ക് ഒരു കടല്‍ ദൂരം' എന്ന ചിത്രം. സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ഈ ചിത്രം സിദ്ദിഖ് മങ്കര നിര്‍മ്മിച്ചിരിക്കുന്നു. ഇന്ദ്രജിത്ത്, മം‍മ്ത മോഹന്‍ദാസ്, ധന്യ മേരി വര്‍ഗീസ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ITL പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ്‌ ഈ ചിത്രം പൂര്‍ത്തിയായിരിക്കുന്നത്. രണ്ടായിരത്തിപത്തിലെ അവസാനദിനം പുറത്തിറങ്ങിയതിനാല്‍, പുതിയ വര്‍ഷമെങ്കിലും ഒരു നല്ല ചിത്രമുണ്ടാവും എന്ന മലയാളികളുടെ പ്രതീക്ഷയ്ക്ക് അല്‍പം കൂടി ആയുസുണ്ടായിരിക്കുന്നു. പേരിനുള്ള കാല്‍പനിക സൌന്ദര്യത്തിന്റെ അംശം പോലും ചിത്രത്തില്‍ കൊണ്ടുവരുവാന്‍ വിനോദ് മങ്കരയ്ക്ക് സാധിക്കാഞ്ഞതിനാല്‍ ചിത്രം കാണുക എന്നത് മിക്കവര്‍ക്കും ഒരു ബാധ്യതയായി അനുഭവപ്പെടുവാനാണ്‌ സാധ്യത.

Popular Posts