ദി ട്രയിന്‍ (The Train)

May 28, 2011

The Train: A film by Jayaraj starring Mammotty, Jayasurya, Anchal Sabharwal etc.
'ലൗഡ് സ്പീക്കറി'നു ശേഷം ജയരാജിന്റെ സംവിധാനത്തില്‍ മമ്മൂട്ടി അഭിനയിക്കുന്ന ചിത്രമാണ്‌ 'ദി ട്രയിന്‍'. ജയസൂര്യ, സായികുമാര്‍, ജഗതി ശ്രീകുമാര്‍ എന്നു തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്. ഹാര്‍വെസ്റ്റ് ഡ്രീംസ് & എന്റര്‍ടെയിന്മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ജയേഷ് കുട്ടമത്താണ്‌ ചിത്രത്തിനു വേണ്ടി കാശിറക്കിയിരിക്കുന്നത്. മലയാളത്തിലെ താരങ്ങളോടും സാങ്കേതിക വിദഗ്ദ്ധര്‍ക്കുമൊപ്പം മുംബൈയില്‍ നിന്നുള്ള ചലച്ചിത്രപ്രവര്‍ത്തകരും ഈ ചിത്രത്തില്‍ സഹകരിച്ചിട്ടുണ്ട്. 2006 ജൂലൈ 11ന്‌ മുംബൈയില്‍ നടന്ന ട്രയിന്‍ സ്ഫോടന പരമ്പരയെ വിഷയമാക്കിയാണ്‌ ജയരാജ് ഈ ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഒരു ത്രില്ലര്‍ ചിത്രമായാണ്‌ സംവിധായകനും കൂട്ടരും 'ദി ട്രയിന്‍' ഉദ്ദേശിച്ചിട്ടുള്ളതെങ്കിലും; ഇത്രയധികം കാണികളെ മുഷിപ്പിക്കുകയും ഇത്രകുറവ് രസിപ്പിക്കുകയും ചെയ്തൊരു ചിത്രം അടുത്തെങ്ങും കണ്ടതായി ഓര്‍മ്മയിലില്ല. പറയുമ്പോള്‍ എല്ലാം പറയണമല്ലോ; 'Expect the Unexpected' എന്ന ചിത്രത്തിന്റെ പരസ്യവാചകത്തോട് ഏതായാലും സംവിധായകന്‍ പൂര്‍ണമായും നീതി പുലര്‍ത്തി എന്നു നിസ്സംശയം പറയാം! ജയരാജെന്ന പരിചയസമ്പന്നനായ ഒരു സംവിധായകനില്‍ നിന്നും ഇത്തരമൊരു ചിത്രം ആരും പ്രതീക്ഷിക്കുകയേയില്ല.

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ - കേരളം 2010

May 23, 2011

Kerala State Film Awards 2010: A report by Haree for Chithravishesham.
മെയ് 22, 2011: സംസ്ഥാന സര്‍ക്കാരിന്റെ 2010-ലെ സിനിമകള്‍ക്കായുള്ള ചലച്ചിത്ര അവാര്‍ഡുകള്‍, സാംസ്കാരിക വകുപ്പില്‍ ചലച്ചിത്രവിഭാഗം കൈകാര്യം ചെയ്യുന്ന മന്ത്രി, കെ.ബി. ഗണേഷ് കുമാര്‍ തിരുവനന്തപുരത്ത് പ്രഖ്യാപിച്ചു. പ്രശസ്ത ബംഗാളി ചലച്ചിത്ര സംവിധായകനായ ബുദ്ധദേവദാസ് ഗുപ്തയുടെ അധ്യക്ഷതയിലുള്ള ജൂറിയാണ്‌ പുരസ്കാരാര്‍ഹരെ കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 41 മുഴുനീള ചിത്രങ്ങളും രണ്ട് ഡോക്യുമെന്ററി ചിത്രങ്ങളും കണ്ട് വിലയിരുത്തിയാണ്‌ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. നവാഗത സംവിധായകനായ സലിം അഹമ്മദ് സംവിധാനം നിര്‍വ്വഹിച്ച 'ആദാമിന്റെ മകന്‍ അബു'വാണ്‌ മികച്ച ചിത്രം. ഇതേ ചിത്രത്തില്‍ അബുവായി വേഷമിട്ട സലിം കുമാര്‍ മികച്ച നടനായും, കമല്‍ സംവിധാനം ചെയ്ത 'ഗദ്ദാമ'യിലെ അഭിനയത്തിന്‌ കാവ്യ മാധവന്‍ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. ഇതേ ചിത്രത്തിനും, ഇതേ വേഷത്തിന്‌ സലിം കുമാറിനും മികച്ച ചിത്രത്തിനും, മികച്ച നടനുമുള്ള ദേശീയ അവാര്‍ഡ് ലഭിച്ചതിനു ശേഷമാണ്‌ സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിക്കപ്പെട്ടത്. അതോടെ ഒരേ വര്‍ഷം ദേശീയതലത്തിലും സംസ്ഥാനതലത്തിലും അംഗീകാരം നേടുക എന്ന അപൂര്‍വ ബഹുമതിക്കാണ്‌ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട സലിം അഹമ്മദിന്റെ 'ആദാമിന്റെ മകന്‍ അബു'വും മികച്ച നടനുള്ള അവാര്‍ഡ് നേടിയ സലിം കുമാറും അര്‍ഹമായിരിക്കുന്നത്.

വാര്‍ത്ത:
'ആദാമിന്റെ മകന്‍ അബു'വിനും സലിംകുമാറിനും വീണ്ടും പൊന്‍തിളക്കം - മാതൃഭൂമി
Adaminte Makan Abu adjudged best film - The Hindu

ചിത്രവിശേഷം വായനക്കാര്‍ പങ്കെടുത്ത 2010-ലെ ചിത്രങ്ങളുടെ പോള്‍ ഫലങ്ങള്‍ ഇവിടെ വായിക്കാം.

ജനപ്രിയന്‍ (Janapriyan)

May 21, 2011

Janapriyan: A film by Boban Samuel starring Jayasurya, Bhama, Manoj K. Jayan, Sarayu etc. Film Review by Haree for Chithravishesham.
സീരിയല്‍ സംവിധായകനായ ബോബന്‍ സാമുവലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ആദ്യ മുഴുനീള ചലച്ചിത്രമാണ്‌ 'ജനപ്രിയന്‍'. ജയസൂര്യ, ഭാമ, മനോജ് കെ. ജയന്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെന്ന ഈ ചിത്രത്തിനു വേണ്ടി; 'ഇവര്‍ വിവാഹിതരായാല്‍', 'ഹാപ്പി ഹസ്‍ബന്‍ഡ്സ്' എന്നീ ഹിറ്റ് ചിത്രങ്ങളുടെ രചയിതാവായ കൃഷ്ണ പൂജപ്പുര കഥയും തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നു. സ്പോട്ട് ലൈറ്റ് വിഷന്‍സിന്റെ ബാനറില്‍ മാമ്മെന്‍ ജോണ്‍, റീന എം. ജോണ്‍ എന്നിവര്‍ ചേര്‍ന്നാണ്‌ ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചില ചില്ലറ ചിരിയും മറ്റും അവിടെയുമിവിടെയും കണ്ടേക്കാമെങ്കിലും, മൊത്തത്തില്‍ നോക്കുമ്പോള്‍ 'കൊള്ളാവുന്നൊരു പടം' എന്നതിനേക്കാള്‍ 'ബോറുപടം' എന്ന വിശേഷണമാണ്‌ 'ജനപ്രിയന്‌' കൂടുതല്‍ ചേരുക.

മാണിക്യക്കല്ല് (Manikyakkallu)

May 6, 2011

Manikyakkallu: A film by M. Mohanan starring Prithvijraj, Samvritha Sunil etc. Film Review by Haree for Chithravishesham.
ഏറെ ജനപ്രീതി നേടിയ 'കഥ പറയുമ്പോള്‍' എന്ന മമ്മൂട്ടി ചിത്രത്തിനു ശേഷം എം. മോഹനന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ്‌ 'മാണിക്യക്കല്ല്'. ശ്രീനിവാസനായിരുന്നു ആദ്യ ചിത്രത്തില്‍ രചനയെങ്കില്‍ ഇവിടെ എം. മോഹനന്‍ തന്നെ ചിത്രത്തിനു വേണ്ടി കഥ-തിരക്കഥ-സംഭാഷണ രചന നിര്‍വ്വഹിച്ചിരിക്കുന്നു. സംവൃത സുനിലും പൃഥ്വിരാജുമാണ്‌ ചിത്രത്തില്‍ നായികാനായകന്മാരായി വേഷമിടുന്നത്. നെടുമുടി വേണു, സലിം കുമാര്‍, ജഗതി ശ്രീകുമാര്‍ തുടങ്ങി നീണ്ടൊരു താരനിരതന്നെ ഇവര്‍ക്കൊപ്പം ചിത്രത്തിലുണ്ട്. ഗൗരി മീനാക്ഷി മൂവീസിന്റെ ബാനറില്‍ എ.എസ്സ്. ഗിരീഷ് ലാലാണ്‌ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഒരു ഉള്‍നാടന്‍ ഗ്രാമത്തിലെ സര്‍ക്കാര്‍ സ്കൂളിലൂടെ കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗത്തിലെ അപാകതകള്‍ തുറന്നു കാട്ടുവാനാണ്‌ സംവിധായകന്റെ ശ്രമം.

മേല്‍വിലാസം (Melvilasom)

May 3, 2011

Melvilasom: A film by Madhav Ramadsan starring Suresh Gopi, Parthiban, Thalaivasal Vijay etc. Film Review by Haree for Chithravishesham.
നവാഗതനായ മാധവ് രാമദാസന്റെ സംവിധാനത്തില്‍ ഏപ്രില്‍ മാസം ഒടുവിലായി തിയേറ്ററുകളിലെത്തിയ ചിത്രമാണ്‌ 'മേല്‍വിലാസം'. സൂര്യ കൃഷ്ണ മൂര്‍ത്തിയുടെ ഇതേ പേരിലുള്ള നാടകത്തിന്റെ ചുവടുപിടിച്ചാണ്‌ സിനിമ തയ്യാറാക്കിയിരിക്കുന്നത്. രചയിതാവായി സിനിമയിലും കൃഷ്ണ മൂര്‍ത്തിയുടെ പങ്കാളിത്തമുണ്ട്. സുരേഷ് ഗോപി, പാര്‍ത്ഥിപന്‍, തലൈവാസല്‍ വിജയ് തുടങ്ങിയവരൊക്കെയാണ്‌ ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍. മാര്‍ക് മൂവീസിന്റെ ബാനറില്‍ മുഹമ്മദ് സലീം, എം. രാജേന്ദ്രന്‍ എന്നിവരൊരുമിച്ചാണ്‌ ചിത്രത്തിനു വേണ്ടി പണമിറക്കിയിരിക്കുന്നത്. മേലുദ്യോഗസ്ഥരില്‍ ഒരാളെ വെടിവെച്ച് കൊല്ലുകയും മറ്റൊരാളെ മാരകമായി മുറിവേല്‍പ്പിക്കുകയും ചെയ്തു എന്ന കുറ്റത്തിന്‌ സവര്‍ രാമചന്ദ്രന്‍ എന്ന പട്ടാളക്കാരനെ കുറ്റവിചാരണ ചെയ്യുന്നതാണ്‌ സിനിമയുടെ ഇതിവൃത്തം. വിചാരണ നടക്കുന്ന കോടതി മുറിവിട്ട് ഒരിക്കല്‍ പോലും ക്യാമറ പുറത്തേക്ക് പോവുന്നില്ല എന്ന പ്രത്യേകതയ്ക്കൊപ്പം സംഭവങ്ങളുടെ സമയഗതി അതേപടി സിനിമയിലുമുണ്ടെന്നും അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.

ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് (Bhakthajanangalude Sradhakku)

May 2, 2011

Bhakthajanangalude Sradhakku: A film by Priyanandanan starring Kavya Madhavan, Irshad, Kalabhavan Mani etc. Film Review by Haree by Chithravishesham.
നിരൂപകശ്രദ്ധ നേടുകയും മികച്ച ഛായാഗ്രഹണത്തിനുള്‍പ്പടെ സംസ്ഥാനതലത്തില്‍ വിവിധ പുരസ്കാരങ്ങള്‍ നേടുകയും ചെയ്ത 'സൂഫി പറഞ്ഞ കഥ'യ്ക്കു ശേഷം പ്രിയനന്ദനന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയിരിക്കുന്ന ചിത്രമാണ്‌ 'ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്'. രഞ്ജിത്തിന്റെ കഥയ്ക്ക് മനോജ് ഈ ചിത്രത്തിനു വേണ്ടി തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. സര്‍ഫ് നെറ്റ് മൂവീസിന്റെ ബാനറില്‍ ജഹാംഗീര്‍ ഷംസാണ്‌ ഈ ചിത്രത്തിനു വേണ്ടി പണം മുടക്കിയിരിക്കുന്നത്. നായികയ്ക്ക് മേല്‍ക്കൈയ്യുള്ള ഈ ചിത്രത്തില്‍ കാവ്യ മാധവന്‍ കേന്ദ്രകഥാപാത്രമാവുമ്പോള്‍ ഇര്‍ഷാദ്, കലാഭവന്‍ മണി, വി.കെ. ശ്രീരാമന്‍ തുടങ്ങിയവര്‍ പ്രധാന സഹകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കേരളത്തിന്റെ സമകാലീന സാമൂഹിക സാഹചര്യത്തില്‍ ഏറെ പ്രസക്തമായ ഭക്തി വിപണനമാണ്‌ ചിത്രത്തിനു വിഷയമാവുന്നത്. എന്നാലത് തനി പഴഞ്ചന്‍ ശൈലിയില്‍ തന്നെ പറയുവാന്‍ തുനിഞ്ഞത് കുറച്ചൊന്നുമല്ല ചിത്രത്തെ മുഷിപ്പിക്കുന്നത്. സമാന്തര ചിത്രങ്ങളുടെ സംവിധായകനെന്ന ലേബലില്‍ നിന്നും പുറത്തു കടക്കുവാനുള്ള പ്രിയനന്ദനന്റെ ശ്രമമായി ഈ ചിത്രത്തെ കണ്ടാല്‍, അതിലേറെയൊന്നും വിജയിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ല എന്ന് ഈ ചിത്രം കണ്ടിറങ്ങുന്നയാര്‍ക്കും തറപ്പിച്ചു പറയുവാനും സാധിക്കും.

Popular Posts