പ്രണയം (Pranayam)

August 31, 2011

Pranayam: A film by Blessy starring Mohanlal, Anupam Kher, Jayaprada etc. Film Review by Haree for Chithravishesham.
'ഭ്രമര'ത്തിനു ശേഷം മോഹന്‍ലാലിനെ നായകനാക്കി, ബ്ലെസിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ്‌ 'പ്രണയം'. മോഹന്‍ലാലിനോടൊപ്പം അനുപം ഖേര്‍, ജയപ്രദ എന്നിവരും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. മോഹന്‍ലാലിന്റെ മുന്നൂറാം ചിത്രമെന്ന പ്രത്യേകതയും ഫ്രാഗ്രന്റ് നേച്ചറിന്റെ ബാനറില്‍ സജീവ് പി.കെ.യും ആനി സജീവും ചേര്‍ന്നു നിര്‍മ്മിച്ചിരിക്കുന്ന ഈ ഓണച്ചിത്രത്തിനുണ്ട്. 'പ്രണയ'ത്തിന്റെ പരസ്യങ്ങളില്‍ കാണുന്നൊരു വരിയുണ്ട്, 'Life is more beautiful than a dream'; അക്ഷരാര്‍ത്ഥത്തില്‍ ഇതൊരു അനുഭവമായി പകര്‍ന്നു നല്‍കുവാന്‍ ചിത്രത്തിലൂടെ സംവിധായകനും അഭിനേതാക്കള്‍ക്കും സാങ്കേതിക വിദഗ്ദ്ധര്‍ക്കും കഴിഞ്ഞു എന്നയിടത്താണ്‌ ചിത്രം വിജയിക്കുന്നത്. കടലിന്റെ ഇരമ്പലും മഴയുടെ സീല്‍ക്കാരവും പശ്ചാത്തലമായി പ്രണയം ചിത്രമാകെ നിറയുമ്പോള്‍, മനസുനിറഞ്ഞല്ലാതെ കാണികളാരും തിയേറ്റര്‍ വിടുമെന്നും കരുതുന്നില്ല.

തേജാ ഭായി & ഫാമിലി (Teja Bhai & Family)

Teja Bhai & Family: A film by Dipu Karunakaran starring Prithviraj, Akhila Sasidharan, Suman etc. Film Review by Haree for Chithravishesham.
'ക്രേസി ഗോപാലന്‍', 'വിന്റര്‍' എന്നീ ചിത്രങ്ങള്‍ക്കു ശേഷം ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ 'തേജാ ഭായി & ഫാമിലി'. സംവിധാനത്തോടൊപ്പം ചിത്രത്തിന്റെ രചനയും ദീപു തന്നെ നിര്‍വ്വഹിച്ചിരിക്കുന്നു. (തിരക്കഥയില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയെന്ന പേരില്‍ ആരുടെയോ പേരു കൂടി ടൈറ്റിലുകളില്‍ കണ്ടതായി ഓര്‍ക്കുന്നു.) പൃഥ്വിരാജ്, അഖില ശശിധരന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന ഈ ചിത്രത്തില്‍; സുമന്‍, തലൈവാസല്‍ വിജയ്, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയൊരു നീണ്ട താരനിര തന്നെ അണിനിരക്കുന്നു. അനന്ത വിഷന്‍സിന്റെ ബാനറില്‍ പി.കെ. മുരളീധരന്‍, ശാന്ത മുരളി എന്നിവരൊരുമിച്ചാണ്‌ ചിത്രത്തിന്റെ നിര്‍മ്മാണം. ഓണക്കാലത്തെ ആഘോഷങ്ങളില്‍, തിയേറ്ററില്‍ പോയി കുടുംബസമേതം ഒരു സിനിമ കാണുക എന്നതും അജണ്ടയായുള്ള മലയാളികളെയാണ്‌ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഉന്നം വെയ്‍ക്കുന്നതെന്നു വ്യക്തം. അവര്‍ക്കായി ചില ചില്ലറ ചിരിയൊക്കെ കരുതിയിട്ടുണ്ടെങ്കിലും, ഒരു മുഴു നീള ഹാസ്യ ചിത്രമെന്ന ലേബലിട്ട് വില്‍ക്കുവാന്‍ അത് മതിയാവുമോ എന്ന സംശയം ബാക്കിയാണ്‌.

വെണ്‍ശംഖുപോല്‍ (Vensankhupol)

August 29, 2011

Vensankhupol: A film directed by Ashok R. Nath starring Suresh Gopi, Jyothirmayi, Manoj K. Jayan etc. Review by Haree for Chithravishesham.
രണ്ടായിരത്തിയെട്ടില്‍ പുറത്തിറങ്ങിയ 'മിഴികള്‍ സാക്ഷി' എന്ന ചിത്രത്തിനു ശേഷം അശോക് ആര്‍. നാഥിന്റെ സംവിധാനത്തില്‍ തയ്യാറായ ചിത്രമാണ്‌ 'വെണ്‍ശംഖുപോല്‍'. ആദ്യ ചിത്രത്തിലെന്നതുപോലെ തിരക്കഥ-സംഭാഷണ രചനയില്‍ അനില്‍ മുഖത്തല ഇതിലും സഹകരിച്ചിട്ടുണ്ട്. സുനില്‍ പ്രേമിന്റെ കഥയെ അധികരിച്ചാണ്‌ ചിത്രത്തിന്റെ തിരനാടകം വികസിപ്പിച്ചിരിക്കുന്നത്‌. ന്യൂ ടിവിയുടെ ബാനറില്‍ സനല്‍ തോട്ടമാണ്‌ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കേന്ദ്രകഥാപാത്രമായ നന്ദകുമാര്‍ എന്ന പത്രപ്രവര്‍ത്തകനെ സുരേഷ് ഗോപിയും അയാളുടെ ഭാര്യയെ ജ്യോതിര്‍മയിയും അവതരിപ്പിച്ചിരിക്കുന്നു. 2009-ല്‍ അന്തരിച്ച മുരളി ഇതിലൊരു പ്രധാന വേഷം ചെയ്യുന്നതിനാല്‍, രണ്ട് വര്‍ഷം പെട്ടിയിലുറങ്ങിയതിനു ശേഷമാണ്‌ ചിത്രം വെളിച്ചം കാണുന്നതെന്നു കരുതാം. മുരളിയേയും അദ്ദേഹത്തിന്റെ അഭിനയമികവിനേയും ഒരിക്കല്‍ കൂടി കണ്ടാസ്വദിക്കാം എന്നൊരു ഗുണം മാത്രം, അദ്ദേഹം നമ്മെ വിട്ടു പോയതുകൊണ്ട് മാത്രം, ഈ ചിത്രത്തിന്‌ (?) ഉള്ളതായി പറയാം.

വീട്ടിലേക്കുള്ള വഴി (Veettilekkulla Vazhi)

August 7, 2011

Veettilekkulla Vazhi: A film directed by Dr. Biju, starring Prithviraj, Indrajith etc. Film Review by Haree for Chithravishesham.
ആദ്യചിത്രമായ 'സൈറ'യ്‍ക്കും, പിന്നീടിറങ്ങിയ 'രാമനും' ശേഷം ഡോ. ബിജു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്‌ 'വീട്ടിലേക്കുള്ള വഴി'. തിയേറ്ററുകളില്‍ കാര്യമായ ചലനമൊന്നും ഉണ്ടാക്കിയില്ലെങ്കിലും, രാജ്യാന്തര ചലച്ചിത്രമേളകളില്‍ നിരൂപകശ്രദ്ധ നേടിയ ഒന്നായിരുന്നു 'സൈറ'. തുടര്‍ന്നിറങ്ങിയ 'രാമനും' വിവിധ അന്താരാഷ്‍ട്ര ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടെങ്കിലും തിയേറ്ററുകളില്‍ ശ്രദ്ധനേടാതെ പോയി. 'വീട്ടിലേക്കുള്ള വഴി'യും ഇതിനോടകം പതിനഞ്ചോളം ചലച്ചിത്രമേളകളില്‍ സാന്നിധ്യമറിയിച്ചു കഴിഞ്ഞു. ദേശീയ തലത്തില്‍ രണ്ടായിരത്തിപ്പത്തിലെ മികച്ച മലയാളം ചിത്രമായി അംഗീകാരിക്കപ്പെടുകയും ചെയ്‍തിട്ടുണ്ട് ഈ ചിത്രം. പൃഥ്വിരാജ്, ഇന്ദ്രജിത്ത് തുടങ്ങിയ പ്രമുഖ യുവതാരങ്ങളുടെ സാന്നിധ്യത്തിലൂടെ; തിയേറ്ററുകളില്‍ കൂടി ശ്രദ്ധ നേടുവാന്‍ 'വീട്ടിലേക്കുള്ള വഴി'ക്ക് സാധിക്കുമോ എന്നാണ്‌ ഇനി അറിയുവാനുള്ളത്. മാസ്റ്റര്‍ ഗോവര്‍ദ്ധന്‍, ഉദയ് ചന്ദ്ര തുടങ്ങിയവരൊക്കെയാണ്‌ ചിത്രത്തില്‍ മറ്റ് പ്രധാനവേഷങ്ങളില്‍. സൂര്യ സിനിമയുടെ ബാനറില്‍ ബി.സി. ജോഷിയാണ്‌ ചിത്രത്തിനു വേണ്ടി പണം മുടക്കിയിരിക്കുന്നത്.

ദൈവത്തിരുമഗള്‍ (Deiva Thirumagal)

August 2, 2011

Deiva Thirumagal: A film by A.L. Vijay starring Vikram, Anushka Shetty, Amala Paul, Baby Sarah etc. Film Review by Haree for Chithravishesham.
രണ്ടായിരത്തിപ്പത്തില്‍ ശ്രദ്ധേയമായ വിജയം നേടിയ 'മദ്രാസിപ്പട്ടണ'ത്തിനു ശേഷം എ.എല്‍. വിജയുടെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ചിത്രമാണ്‌ 'ദൈവത്തിരുമഗള്‍'. ശാരീരികവളര്‍ച്ചയുണ്ടെങ്കിലും ആറുവയസുകാരന്റെ മാനസികാവസ്ഥ മാത്രമുള്ള കൃഷ്ണയെ വിക്രം അവതരിപ്പിക്കുന്നു. കൃഷ്ണയുടെ മകളായ നിലായായി ബേബി സാറയും, കൃഷ്ണയ്ക്കൊപ്പം നിലകൊള്ളുന്ന വക്കീലായി അനുഷ്‍ക ഷെട്ടിയും ചിത്രത്തില്‍ വേഷമിടുന്നു. സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ഈ ചിത്രം ശ്രീ രാജകാളിയമ്മന്‍ മീഡിയാസിന്റെ ബാനറില്‍ എം. ചിന്താമണിയും റോണി സ്‍ക്രൂവാലയും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്നു. സംവിധായകന്‍ പ്രധാന കഥാപാത്രത്തെ മാത്രമേ കടമെടുത്തിട്ടുള്ളൂ എന്ന് പറയുന്നുണ്ടെങ്കില്‍ കൂടി, ഇംഗ്ലീഷ് ചിത്രമായ 'ഐ ആം സാ'മില്‍ നിന്നുമാണ്‌ ചിത്രത്തിന്റെ പ്രമേയവും കടം കൊണ്ടിട്ടുള്ളത്. തമിഴിലേക്ക് മാറ്റിയപ്പോള്‍, പ്രേക്ഷകര്‍ക്ക് രുചിക്കുന്ന രീതിയില്‍ ചില ചില്ലറ മിനുക്കുപണികളും കൂട്ടിച്ചേര്‍ക്കലുകളും മറ്റും നടത്തിയിട്ടുണ്ടെന്ന് മാത്രം!

Popular Posts