Note: Built in HTML5 and CSS3. Google Chrome 10 / Mozilla Firefox 4 / Microsoft IE 9 or later recommended.

നായിക (Review: Naayika)

Published on: November 28, 2011

Naayika: A film by Jayaraj starring Sharada, Mamta Mohandas, Jayaram, Padmapriya etc. Film Review by Haree for Chithravishesham.
രണ്ടായിരത്തിപ്പതിനൊന്നിന്റെ തുടക്കത്തില്‍ പുറത്തിറങ്ങിയ 'ദി ട്രയിന്‍' എന്ന മമ്മൂട്ടി ചിത്രത്തിനു ശേഷം ജയരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ്‌ 'നായിക'. 'ഗുല്‍മോഹറി'നു ശേഷം ദീദി ദാമോദരന്‍ ജയരാജിനു വേണ്ടി വീണ്ടും രചന നിര്‍വ്വഹിക്കുന്നു ഈ ചിത്രത്തില്‍. കേന്ദ്രകഥാപാത്രമായി ശാരദയും ഒപ്പം ജയറാം, പദ്മപ്രിയ, മം‍മ്‍ത മോഹന്‍ദാസ് തുടങ്ങിയ ഇതര താരങ്ങളും ചിത്രത്തില്‍ വിവിധ വേഷങ്ങളിലെത്തുന്നു. മകീരം ക്രിയേഷന്‍സിന്റെ ബാനറില്‍ തോമസ് ബെഞ്ചമിനാണ്‌ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വെള്ളിവെളിച്ചത്തിന്റെ താരപ്രഭയില്‍ നില്‍ക്കുമ്പോഴും, അനുഭാവമര്‍ഹിക്കുന്നൊരു ജീവിത പശ്ചാത്തലമുള്ള മലയാളത്തിലെ പോയകാല നായികമാരുടെ കഥയാണ്‌ ഗ്രേസി എന്ന നായികയുടെ സിനിമാക്കഥയിലൂടെ ദീദി ദാമോദരനും ജയരാജും പറയുവാന്‍ ശ്രമിക്കുന്നത്. പ്രത്യേകിച്ചൊരു വ്യക്തിയെ അടിസ്ഥാനമാക്കിയല്ല, പല നായികമാരുടേയും യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ചിട്ടുള്ള കാര്യങ്ങളുടെ ഒരു ആകെത്തുകയാണ്‌ ചിത്രമെന്നാണ്‌ സംവിധായകന്‍ പറഞ്ഞു കേട്ടത്. ഇപ്രകാരമുള്ള ഒരു കഥാതന്തുവിലുള്ള പ്രമേയപരമായ സാധ്യതകളൊന്നും പ്രയോജനപ്പെടുത്തുവാന്‍ രചയിതാവിനോ സംവിധായകനോ കഴിയാതെ പോയത് ശുഷ്കമായൊരു ചലച്ചിത്രാനുഭവമാക്കി 'നായിക'യെ മാറ്റുന്നു.

സ്വപ്‍ന സഞ്ചാരി (Review: Swapna Sanchari)

Published on: November 26, 2011

Swapna Sanchari: A film by Kamal starring Jayaram, Samvrutha Sunil, Innocent etc. Film Review by Haree for Chithravishesham.
'ഗദ്ദാമ'യ്‍ക്കു ശേഷം കെ. ഗിരീഷ് കുമാര്‍ രചന നിര്‍വ്വഹിച്ച് കമലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ചിത്രമാണ്‌ 'സ്വപ്‍ന സഞ്ചാരി'. നീണ്ടയൊരു കാലയളവിനു ശേഷം കമലിന്റെ സംവിധാനത്തില്‍ ജയറാം നായകനായി വേഷമിടുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. (1998-ല്‍ പുറത്തിറങ്ങിയ 'കൈക്കുടന്ന നിലാവാ'ണ്‌ ജയറാം-കമല്‍ കൂട്ടുകെട്ടിലുണ്ടായ അവസാന ചിത്രം.) മികവുറ്റ കുടുംബചിത്രങ്ങളുടെ സംവിധായകനും കുടുംബചിത്രങ്ങളുടെ നായകനും ഒന്നിക്കുമ്പോള്‍ ഒരു കുടുംബചിത്രം തന്നെയല്ലേ പ്രതീക്ഷിക്കേണ്ടത്? പ്രതീക്ഷ തെറ്റുന്നില്ല, വൈകാരികതയും നാടകീയ സംഭവങ്ങളുമൊക്കെ വേണ്ടുവോളമുള്ള അതിഭാവുക സീരിയല്‍ തന്നെയാണ്‌ 'സ്വപ്‍ന സഞ്ചാരി'. ട്രൂ ലൈന്‍ സിനിമാസിന്റെ ബാനറില്‍ ഇമാനുവേല്‍ തങ്കച്ചനാണ്‌ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ചിത്രവിശേഷത്തിന്‌ അഞ്ചു വയസ്

Published on: November 21, 2011

Chithravishesham: 5th Anniversary
നവംബര്‍ 21, 2011: 2006 നവം‍ബറില്‍ 'യേസ് യുവര്‍ ഓണര്‍' എന്ന ചിത്രത്തിന്റെ വിശേഷവുമായി ആരംഭിച്ച 'ചിത്രവിശേഷം' ഇന്ന് വര്‍ഷം അഞ്ചു പിന്നിടുന്നു. 246 വിശേഷങ്ങളുള്‍പ്പടെ 291 പോസ്റ്റുകള്‍ ഈ അഞ്ചു വര്‍ഷങ്ങളിലായി ചിത്രവിശേഷത്തില്‍ പ്രസിദ്ധീകരിച്ചു. കഴിഞ്ഞ ഒരു വര്‍ഷം മാത്രമെടുത്താല്‍ 51 വിശേഷങ്ങളും 9 ഇതര പോസ്റ്റുകളുമാണ്‌ ഇവിടെ ഉണ്ടായത്. ശരാശരി കണക്കാക്കിയാല്‍, ചിത്രവിശേഷത്തിലെ ഓരോ വിശേഷവും വായിക്കുവാനായി 2500-ലധികം പേര്‍ എത്തുന്നുണ്ടെന്നു കാണാം. പോയ വര്‍ഷം ഇതേ സമയം ശരാശരി പേജ് ലോഡുകള്‍ പതിമൂവായിരവും വ്യത്യസ്‍ത സന്ദര്‍ശകര്‍ ഏഴായിരവുമായിരുന്നെങ്കില്‍, ഇന്നവ യഥാക്രമം ഇരുപതിനായിരത്തിലും പതിനായിരത്തിലും എത്തി നില്‍ക്കുന്നു. ഓരോ വര്‍ഷവും വായനക്കാരുടെ / സന്ദര്‍ശകരുടെ എണ്ണത്തില്‍ ഉണ്ടാവുന്ന വര്‍ദ്ധനവ് തീര്‍ച്ചയായും ഈ സം‍രംഭത്തെ മുന്നോട്ടു കൊണ്ടുപോകുവാന്‍ പ്രോത്സാഹനം നല്‍കുന്ന പ്രധാന ഘടകമാണ്‌. ചിത്രവിശേഷത്തെ വായിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന എല്ലാ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.

ദി അഡ്‍വെഞ്ചേഴ്‍സ് ഓഫ് ടിന്‍ടിന്‍ (Review: The Adventures of Tintin)

Published on: November 12, 2011

The Adventures of Tintin: The Secret of the Unicorn - A film by Steven Spielberg starring Jamie Bell, Andy Serkis, Simon Pegg, Nick Frost, Daniel Craig etc. Film Review by Haree for Chithravishesham.
ബെല്‍ജിയന്‍ കലാകാരനായ ഹെര്‍ജിന്റെ (Georges Prosper Remi) 'ദി അഡ്‍വെഞ്ചേഴ്‍സ് ഓഫ് ടിന്‍ടിന്‍' ചിത്രകഥാപരമ്പരയ്‍ക്ക് ലോകമാകമാനം ആബാലവൃദ്ധം ജനങ്ങള്‍ ആരാധകരായുണ്ട്. 'ലോഡ് ഓഫ് ദി റിംഗ്സ്' സിനിമകളിലൂടെ പ്രശസ്‍തനായ സംവിധായകന്‍ പീറ്റര്‍ റോബേര്‍ട്ട് ജാക്‍സണ്‍ നിര്‍മ്മിച്ച്, അയാഥാര്‍ത്ഥ കല്‍പനകളെ വിശ്വസിനീയമായി ചിത്രീകരിക്കുന്നതില്‍ എന്നും മിടുക്കു കാണിച്ചിട്ടുള്ള സ്റ്റീവന്‍ സ്പില്‍ബെര്‍ഗിന്റെ സംവിധാനത്തില്‍ ടിന്‍ടിനുടെ സാഹസികയാത്രകള്‍ ചലച്ചിത്രമാവുമ്പോള്‍ കണ്ടു കണ്ണു തള്ളിപ്പോവുന്ന ഒരു ദൃശ്യവിരുന്നില്‍ കുറഞ്ഞൊന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നില്ല. സ്പില്‍ബെര്‍ഗിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ആദ്യ ആനിമേഷന്‍ / 3D ചിത്രമെന്ന വിശേഷണവും ടിന്‍ടിന്‍ ചലച്ചിത്ര പരമ്പരയിലെ ആദ്യ ചിത്രമായ 'ദി അഡ്‍വെഞ്ചേഴ്‍സ് ഓഫ് ടിന്‍ടിന്‍: ദി സീക്രട്ട് ഓഫ് ദി യുണീക്കോണി'നു സ്വന്തം. [ചിത്രത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ്] പീറ്റര്‍ ജാക്‍സണോടൊപ്പം സ്റ്റീവന്‍ സ്പില്‍ബെര്‍ഗ്, കാത്‍ലീന്‍ കെന്നഡി തുടങ്ങിയവരും നിര്‍മ്മാണത്തില്‍ പങ്കാളികളാവുന്ന ഈ ചിത്രത്തിനു വേണ്ടി സ്റ്റീവന്‍ മൊഫാറ്റ്, എഡ്ഗാര്‍ റൈറ്റ്, ജോയ് കോര്‍ണിഷ് എന്നിവര്‍ ചേര്‍ന്ന് തിരനാടകം തയ്യാറാക്കിയിരിക്കുന്നു. പാരമൗണ്ട് പിക്ചേഴ്‍സിന്റെയും കൊളം‍ബിയ പിക്ചേഴ്‍സിന്റെയും സം‍യുക്ത ബാനറിലാണ്‌ ചിത്രം പൂര്‍ത്തിയായി തിയേറ്ററുകളിലെത്തുന്നത്.

ഏഴാം അറിവ് (Review: 7aum Arivu)

Published on: November 01, 2011

7aum Arivu: A film by A.R. Murugadoss starring Suriya, Shruti Haasan, Johny Tri Nguyen etc. Film Review by Haree for Chithravishesham
'ഗജിനി' ചിത്രങ്ങളിലൂടെ ദേശീയതലത്തില്‍ തന്നെ ശ്രദ്ധ നേടിയ സംവിധായകനാണ്‌ എ.ആര്‍. മുരുഗദോസ്. 'ഗജിനി'യുടെ തമിഴ് പതിപ്പില്‍ നായകനായ സൂര്യയെ കേന്ദ്രകഥാപാത്രമാക്കി മുരുഗദോസ് വീണ്ടുമെത്തുന്നു 'ഏഴാം അറിവി'ലൂടെ. ശ്രുതി ഹാസനാണ്‌ നായികാസ്ഥാനത്ത്. വിയറ്റ്നാമീസ് - അമേരിക്കന്‍ നടനും ആയോധനകലയില്‍ വിദഗ്ദ്ധനുമായ ജോണി ട്രി നുയെന്‍ പ്രതിനായക വേഷത്തില്‍ ചിത്രത്തിലുണ്ട്. സംവിധാനത്തോടൊപ്പം ചിത്രത്തിന്റെ രചനയും മുരുഗദോസ് സ്വയം നിര്‍വ്വഹിച്ചിരിക്കുന്നു. റെഡ് ജയന്റ് മൂവീസിന്റെ ബാനറില്‍ ഉദയനിധി സ്റ്റാലിനാണ്‌ ചിത്രത്തിന്റെ നിര്‍മ്മാണം. അഞ്ചാം നൂറ്റാണ്ടില്‍ തമിഴ്‍നാട്ടില്‍ നിന്നും ചൈനയിലെത്തി അവിടെ ഷാവ്‍ലിന്‍ ആയോധന വിദ്യയും വൈദ്യവും പ്രചരിപ്പിച്ച ബോധിധര്‍മ്മനെന്ന യോഗിയുടെ കഥയുമായി ബന്ധപ്പെടുത്തിയാണ്‌ ചിത്രം വികസിക്കുന്നത്. ഒരുപക്ഷെ, അല്‍പം യാഥാര്‍ത്ഥ്യബോധത്തോടെ കൈകാര്യം ചെയ്തിരുന്നെങ്കില്‍ ഏറെ മികച്ചതാകുമായിരുന്ന ഒരു ചിത്രം, വിചിത്രകല്‍പനകളുടെ ധാരാളിത്തത്താല്‍ പരിഹാസ്യമാവുന്ന കാഴ്ചയാണ്‌ 'ഏഴാം അറിവ്' കാണികള്‍ക്കു നല്‍കുന്നത്.

Featured Videos

Trailer: Unnam

Unnam: A film by Sibi Malayil starring Asif Ali, Lal, Rima Kallingal, Swetha Menon etc.

WATCH VIDEO
Teaser: Second Show

Second Show: A film by Srinath Rajendran starring Dulquer Salman Gauthami Nair etc.

WATCH VIDEO
Trailer: Njanum Ente Familiyum

Njanum Ente Familiyum: A film by K.K. Rajeev starring Jayaram, Mamta Mohandas etc.

WATCH VIDEO