Note: Built in HTML5 and CSS3. Google Chrome 10 / Mozilla Firefox 4 / Microsoft IE 9 or later recommended.

വെള്ളരിപ്രാവിന്റെ ചങ്ങാതി (Review: Vellaripravinte Changathi)

Published on: December 31, 2011

വെള്ളരിപ്രാവിന്റെ ചങ്ങാതി: ചങ്ങായിക്കൊരു ഗുമ്മില്ല!

ഹരീ, ചിത്രവിശേഷം

Vellaripravinte Changathi: A film by Akku Akbar starring Dileep, Kavya Madhavan etc. Film Review by Haree for Chithravishesham.
രണ്ടായിരത്തിയൊന്‍പതില്‍ പുറത്തിറങ്ങിയ 'കാണാ കണ്മണി'ക്കു ശേഷം അക്കു അക്ബറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ചിത്രമാണ്‌ 'വെള്ളരിപ്രാവിന്റെ ചങ്ങാതി'. ജി.എസ്. അനില്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ ദിലീപ്, കാവ്യ മാധവന്‍, മനോജ് കെ. ജയന്‍, ഇന്ദ്രജിത്ത് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ചാന്ദ്.വി ക്രിയേഷന്‍സിന്റെ ബാനറില്‍ അരുണ്‍ ഘോഷ്, ബിജോയ് ചന്ദ്രന്‍ എന്നിവരൊരുമിച്ചാണ്‌ ചിത്രത്തിന്റെ നിര്‍മ്മാണം. പുതുമയുള്ള പ്രമേയം സ്വീകരിക്കുവാനും അവതരിപ്പിക്കുവാനും തന്റെ മുന്‍ചിത്രത്തിലെന്ന പോലെ അക്കു അക്ബര്‍ ഈ ചിത്രത്തിലും ശ്രമിക്കുന്നെങ്കിലും, ആ ശ്രമങ്ങളില്‍ പൂര്‍ണത കൈവരിക്കുവാന്‍ കഴിയാത്തതിനാല്‍ തന്നെ ചിത്രം അത്രത്തോളം ആസ്വാദ്യകരമല്ലാതെ പോവുന്നു. പ്രമേയപരമായി ചിത്രം വ്യത്യസ്‍തവും പുതുമയുള്ളതുമാവുമ്പോഴും, സിനിമയ്‍ക്ക് പുതുമയോ വ്യത്യസ്‍തതയോ പറയുവാനില്ല എന്നു ചുരുക്കം!

ഡോണ്‍ 2 (Review: Don 2)

Published on: December 24, 2011

ഡോണ്‍ 2: തിരിച്ചുവരവിലും ഡോണിനു പിഴയ്‍ക്കുന്നില്ല!

ഹരീ, ചിത്രവിശേഷം


Don 2: A film by Farhan Akhtar starring Shahrukh Khan, Priyanka Chopra, Boman Irani etc. Film Review by Haree for Chithravishesham.
രണ്ടായിരത്തിയാറില്‍ പുറത്തിറങ്ങിയ 'ഡോണ്‍: ദി ചേസ് ബിഗിന്‍സ് എഗൈന്‍' പറഞ്ഞു നിര്‍ത്തിയിടത്തു നിന്നും തുടരുന്നു 'ഡോണ്‍ 2: ദി കിംഗ് ഈസ് ബാക്ക്'‍. ആദ്യ ചിത്രം പുറത്തിറങ്ങി അഞ്ചു വര്‍ഷത്തിനു ശേഷമിറങ്ങുന്ന ഈ ചിത്രം അതേ കാലയളവിനു ശേഷമുള്ള ഡോണിനെ അവതരിപ്പിക്കുന്നു. ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ രചനയില്‍ സംവിധായകനോടൊപ്പം അമീത് മേത്ത, അം‍രീഷ് ഷാഹ് എന്നിവരും സഹകരിക്കുന്നു. ഷാരൂഖ് ഖാനോടൊപ്പം ആദ്യ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയ പ്രിയങ്ക ചോപ്ര, ബോമന്‍ ഇറാനി, ഓം പുരി തുടങ്ങിയവര്‍ ഇതിലുമുണ്ട്. ഇഷ കോപ്പികര്‍, അര്‍ജുന്‍ രാം‍പാല്‍ എന്നിവര്‍ക്കു പകരമായി ഇതില്‍ ലാറ ദത്തയും കുനാല്‍ കപൂറുമാണ്‌ ഡോണിന്റെ സഹായികളായി വേഷമിടുന്നത്. റിലയന്‍സ് എന്റര്‍ടൈന്മെന്റിന്റെയും എക്‍സല്‍ എന്റര്‍ടൈന്മെന്റിന്റെയും ബാനറില്‍ ഫര്‍ഹാന്‍ അക്തര്‍, റിതേഷ് സിദ്‍വാനി, ഷാരൂഖ് ഖാന്‍ എന്നിവരൊരുമിച്ചാണ്‌ ചിത്രത്തിനു വേണ്ടി പണം മുടക്കിയിരിക്കുന്നത്. ഡോണായി ഷാരൂഖ് ഖാനും റോമയായി പ്രിയങ്ക ചോപ്രയും കസറുമ്പോള്‍ മറ്റൊരു ഉദ്വേഗഭരിതമായ വിനോദചിത്രമായി 'ഡോണ്‍ 2' പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നു.

ഒരു മരുഭൂമിക്കഥ (Review: Oru Marubhoomikkadha)

Published on: December 19, 2011

ഒരു മരുഭൂമിക്കഥ: വല്ലവരടേം കഥ, വെടക്കാക്കി തനിക്കാക്കുന്നത് പ്രിയന്‍!

ഹരീ, ചിത്രവിശേഷം

Oru Marubhoomikkadha: A film by Priyadarshan starring Mohanlal, Mukesh, Bhavana, Lakshmi Rai etc. Film Review by Haree for Chithravishesham.
രണ്ടായിരത്തിനാലിലെ 'വെട്ട'ത്തിനു ശേഷം വിദേശ ചിത്രങ്ങള്‍ മലയാളത്തില്‍ പകര്‍ത്തിയെടുക്കുന്ന സ്ഥിരം പരിപാടിയുമായി പ്രിയദര്‍ശന്‍ വീണ്ടുമെത്തുന്നു 'ഒരു മരുഭൂമിക്കഥ'യിലൂടെ. ['അറബീം ഒട്ടകോം പി. മാധവന്‍ നായരും ഇന്‍ ഒരു മരുഭൂമിക്കഥ' എന്നാണത്രേ ചിത്രത്തിന്റെ പൂര്‍ണനാമം!] തൊണ്ണൂറ്റിയേഴില്‍ പുറത്തിറങ്ങിയ 'നത്തിംഗ് ടു ലൂസ്', 'എക്‍സസ് ബാഗേജ്' രണ്ടായിരത്തിയൊന്നിലെ 'സെറന്‍ഡിപിറ്റി' എന്നീ ചിത്രങ്ങളില്‍ നിന്നും 'പ്രചോദനം' ഉള്‍ക്കൊണ്ട് കഥ എഴുതിയിരിക്കുന്നത് അഭിലാഷ് മേനോനും അതിന്റെ തിരനാടകം തയ്യാറാക്കിയിരിക്കുന്നത് പ്രിയദര്‍ശനും. ജാന്‍കോസ് എന്റര്‍ടെയിന്മെന്റിന്റെ ബാനറില്‍ വി. അശോക് കുമാറും നവീന്‍ ശശിധരനും ചേര്‍ന്നാണ്‌ ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മോഹന്‍‍ലാല്‍, മുകേഷ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍ ലക്ഷ്‍മി റായ്, ഭാവന തുടങ്ങിയവര്‍ നായികമാരായെത്തുന്നു. വിദേശ സിനിമകളുടെ കഥാതന്തു അതേപടി പകര്‍ത്തിയെഴുതി, തന്റെ സ്ഥിരം ചേരുവകള്‍ ചേര്‍ത്തൊന്നിളക്കി, യാതൊരു വിശ്വാസ്യതയും അനുഭവപ്പെടാത്ത തരത്തിലുള്ള മറ്റൊരു പ്രിയദര്‍ശന്‍ ബഹിളി ചിത്രമാണിതും.

വെനീസിലെ വ്യാപാരി (Review: Venicile Vyapari)

Published on: December 17, 2011

വെനീസിലെ വ്യാപാരി: ഷാഫിയുടെ വിപണിയറിഞ്ഞൊരു വ്യാപാരം

ഹരീ, ചിത്രവിശേഷം

Venicile Vyapari: A film by Shafi starring Mammootty, Kavya Madhavan, Poonam Bajwa etc. Film Review by Haree for Chithravishesham.
'മേരിക്കുണ്ടൊരു കുഞ്ഞാട്', 'മേക്കപ്പ് മാന്‍' എന്നീ വിജയചിത്രങ്ങള്‍ക്കു ശേഷം ഷാഫി ഒരുക്കുന്ന ചിത്രമാണ്‌ 'വെനീസിലെ വ്യാപാരി'. ഷാഫിയുടെ മറ്റൊരു ഹിറ്റ് ചിത്രമായ 'മായാവി'ക്കു ശേഷം (പിന്നീടിറങ്ങിയ 'ചട്ടമ്പിനാട്' ഹിറ്റല്ലെന്ന വിശ്വാസത്തില്‍...) മമ്മൂട്ടിയെ നായകനാക്കി മറ്റൊരു ഹിറ്റ് എന്ന പ്രതീക്ഷയാണ്‌ 'വെനീസിലെ വ്യാപാരി' നല്‍കുന്നത്. കാവ്യ മാധവനും പൂനം ബാജ്‍വയുമാണ്‌ ചിത്രത്തിലെ നായികമാര്‍. മുരളി ഫിലിംസിന്റെ ബാനറില്‍ വി.പി. മാധവന്‍ നായര്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തിനു വേണ്ടി 'ക്ലാസ്‍മേറ്റ്സി'ലൂടെ ശ്രദ്ധേയനായ ജയിംസ് ആല്‍ബര്‍ട്ട് രചന നിര്‍വ്വഹിച്ചിരിക്കുന്നു. പഴയകാലത്തിന്റെ പുനരാവിഷ്‍കാരമാണ്‌ ഇപ്പോള്‍ ചിലവാകുന്ന സാധനമെന്നു മനസിലാക്കി, അത്തരമൊരു കുപ്പിയില്‍ മലയാളസിനിമയില്‍ കാലങ്ങളായി കണ്ടുവരുന്ന പ്രമേയത്തെ അവതരിപ്പിച്ചിരിക്കുന്നതാണ്‌ ഈ സിനിമയെന്ന് ഒറ്റവാചകത്തില്‍ പറയാം.

പതിനാറാമത് അന്താരാഷ്‍ട്ര ചലച്ചിത്രോത്സവം - സമാപനം

കേരളത്തിന്റെ പതിനാറാമത് ചലച്ചിത്രമേളയ്‍ക്ക് കൊടിയിറക്കം!

ചിത്രവിശേഷം

16th IFFK 2011: Valedictory Function. A report by Haree for Chithravishesham.
തിരുവനന്തപുരം: ഗറില്ലകളും പട്ടാളവും തമ്മിലുള്ള പോരാട്ടത്തില്‍ സ്വൈര്യജീവിതം അന്യമാവുന്ന ഒരു കൂട്ടം ഗ്രാമവാസികളുടെ കഥ പറഞ്ഞ കൊളം‍ബിയന്‍ ചിത്രം 'ദി കളേഴ്‍സ് ഓഫ് ദി മൗണ്ടന്‍' പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ സു‍വര്‍ണചകോരം പുരസ്‍കാരത്തിന്‌ അര്‍ഹമായി. മികച്ച സംവിധായകനുള്ള രജത ചകോരം പുരസ്‍കാരത്തിന്‌ 'ഫ്ലമിംഗോ നം. 13' സംവിധാനം ചെയ്‍ത ഹമീദ് റെസ അര്‍ഹനായി. 'എ സ്റ്റോണ്‍'സ് ത്രോ എവേ' എന്ന ചിത്രത്തിലൂടെ സെബാസ്റ്റ്യന്‍ ഹിരിയാരത്തിന്‌ മികച്ച നവാഗത സംവിധായകനുള്ള പുരസ്‍കാരം ലഭ്യമായി. പാബ്ലോ പെരെല്‍മാന്റെ 'ദി പെയിന്റിംഗ് ലെസണ്‍' എന്ന ചിലിയന്‍ ചിത്രമാണ്‌ മേളയുടെ പ്രേക്ഷകര്‍ മികച്ച ചിത്രമായി തിരഞ്ഞെടുത്തത്. നിശാഗന്ധിയില്‍ നടന്ന സമാപന ചടങ്ങില്‍ മന്ത്രി കെ.ബി. ഗണേഷ്‍ കുമാര്‍ പുരസ്‍കാരങ്ങള്‍ വിതരണം ചെയ്‍തു. മന്ത്രി ഡോ.എം.കെ.മുനീര്‍ അധ്യക്ഷനായ സമാപന സമ്മേളനത്തില്‍ പ്രമുഖ ഹോളിവുഡ് സംവിധായകന്‍ സുഭാഷ് ഘായ് മുഖ്യാതിഥിയായിരുന്നു. മന്ത്രി ഷിബു ബേബി ജോണ്‍, മേളയുടെ ആര്‍ടിസ്റ്റിക് ഡയറക്ടര്‍ ബീന പോള്‍ വേണുഗോപാല്‍, വിവിധ ജൂറി അംഗങ്ങള്‍, ചലച്ചിത്ര അക്കാദമിയുടെ ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. പ്രിയദര്‍ശന്‍ സ്വാഗതവും അക്കാദമി സെക്രട്ടറി കെ.ജി. സന്തോഷ് നന്ദിയും പറഞ്ഞു.

പതിനാറാമത് അന്താരാഷ്‍ട്ര ചലച്ചിത്രോത്സവം, കേരളം - ഉത്ഘാടനം

Published on: December 10, 2011

16th International Film Festival of Kerala - IFFK 2011 - Inauguration - Report by Haree for Chithravishesham.
തിരുവനന്തപുരം: കേരളത്തിന്റെ പതിനാറാമത് ചലച്ചിത്രോത്സവത്തിന്‌ നിശാഗന്ധിയില്‍ തുടക്കമായി. തിങ്ങിനിറഞ്ഞ ചലച്ചിത്ര ആസ്വാദകരേയും മറ്റ് വിശിഷ്ട വ്യക്തികളേയും സാക്ഷികളാക്കി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചലച്ചിത്രമേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജയ ബച്ചന്‍, ഓം പുരി, സുകുമാരി, ജൂറി ചെയര്‍മാന്‍ ബ്രൂസ് ബേര്‍സ്‍ഫോര്‍ഡ് തുടങ്ങിയ വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തില്‍ കെ.ബി. ഗണേഷ് കുമാറിന്റെ അധ്യക്ഷതയിലായിരുന്നു ഉത്ഘാടന ചടങ്ങുകള്‍ നടന്നത്. കെ.സി. ജോസഫ്, വി.എസ്. ശിവകുമാര്‍ തുടങ്ങിയ മന്ത്രിമാര്‍, തിരുവനന്തപുരം എം.പി. ശശി തരൂര്‍, കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍, ഫെസ്റ്റിവലിന്റെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീന പോള്‍ തുടങ്ങിയവരും മലയാള സിനിമാ പ്രവര്‍ത്തകരുടെ വിവിധ സംഘടനകളുടെ പ്രതിനിധികളും ചടങ്ങില്‍ സംബന്ധിച്ചു. ഫെസ്റ്റിവല്‍ ഹാന്‍ഡ്ബുക്കിന്റെ പ്രകാശനം മന്ത്രി കെ.സി. ജോസഫും ഫെസ്റ്റിവല്‍ ബുള്ളറ്റിന്റെ പ്രകാശനം മന്ത്രി വി.എസ്. ശിവകുമാറും നിര്‍വ്വഹിച്ചു.

പതിനാറാമത് അന്താരാഷ്‍ട്ര ചലച്ചിത്രോത്സവം, കേരളം

Published on: December 05, 2011

16th International Film Festival of Kerala, 9-16 Dec 2011. Article by Haree for Chithravishesham.
തിരുവനന്തപുരം: കേരളത്തിന്റെ പതിനാറാമത് അന്താരാഷ്‍ട്ര ചലച്ചിത്രോത്സവത്തിന്‌ സാക്ഷ്യം വഹിക്കുവാന്‍ തലസ്ഥാന നഗരം സജ്ജമായി. 2011 ഡിസംബര്‍ 9-ന്‌ വൈകുന്നേരം നിശാഗന്ധിയില്‍ ചലച്ചിത്രമേളയുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കും. വ്യത്യസ്‍ത വിഭാഗങ്ങളിലായി ഏതാണ്ട് നൂറ്റി തൊണ്ണൂറോളം ചിത്രങ്ങളാണ്‌ മേളയില്‍ പ്രദര്‍ശിപ്പിക്കുക. ഇവയില്‍ പതിമൂന്നെണ്ണം മത്സരവിഭാഗത്തിലും എഴുപത്തിമൂന്നെണ്ണം ലോകസിനിമ വിഭാഗത്തിലുമാണുള്ളത്. സലിം അഹമ്മദിന്റെ 'ആദാമിന്റെ മകന്‍ അബു', അദിതി റോയുടെ ബംഗാളി ചിത്രമായ 'അബോഷെഷേ (At the End of it All)', പ്രശാന്ത് നായരുടെ ഹിന്ദി-ഇംഗ്ലീഷ് ചിത്രമായ 'ഡെല്‍ഹി ഇന്‍ എ ഡേ' എന്നീ ചിത്രങ്ങളാണ്‌ മത്സരവിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നും മാറ്റുരയ്‍ക്കുന്നത്. ഇന്നത്തെ മലയാളം സിനിമ വിഭാഗത്തില്‍ കമലിന്റെ 'ഗദ്ദാമ', വി.കെ. പ്രകാശിന്റെ 'കര്‍മ്മയോഗി', ജയരാജിന്റെ 'പകര്‍ന്നാട്ടം', ശാലിനി ഉഷ നായരുടെ 'അകം', രഞ്ജിത്തിന്റെ 'പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ്', ടി.വി. ചന്ദ്രന്റെ 'ശങ്കരനും മോഹനനും', രാജേഷ് പിള്ളയുടെ 'ട്രാഫിക്' എന്നീ മലയാളം സിനിമകളും പ്രദര്‍ശിക്കപ്പെടുന്നുണ്ട്.

ബ്യൂട്ടിഫുള്‍ (Review: Beautiful)

Published on: December 03, 2011

ബ്യൂട്ടിഫുള്‍: പേരുപോലെ പടവും 'ബ്യൂട്ടിഫുള്‍'

ഹരീ, ചിത്രവിശേഷം

Beautiful: Film Review in Chithravishesham starring Jayasurya, Anoop Menon, Meghna Raj etc. Film Review by Haree for Chithravishesham.
ഈ വര്‍ഷമാദ്യം തിയേറ്ററുകളിലെത്തിയ 'ത്രീ കിംഗ്സി'നു ശേഷം വി.കെ. പ്രകാശിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന പുതിയ ചിത്രമാണ്‌ 'ബ്യൂട്ടിഫുള്‍'. 'കോക്ക്‍ടെയ്‍ലി'നു ശേഷം അനൂപ് മേനോന്‍ രചന നിര്‍വ്വഹിക്കുന്നു, കൂടാതെ ജയസൂര്യയോടൊപ്പം പ്രധാന വേഷത്തിലെത്തുകയും ചെയ്യുന്നു. മേഘ്‍ന രാജാണ്‌ ഇവരുടെ നായികയായി വരുന്നത്. ഒരു ഇംഗ്ലീഷ് ചിത്രം കണ്ണടച്ച് അടിച്ചു മാറ്റിയതാണെന്ന പേരുദോഷവും കേട്ടുവെങ്കിലും, അനൂപ് മേനോന്റെ രചനാവൈഭവം കാരണമായി ശ്രദ്ധ നേടുവാന്‍ 'കോക്ക്‍ടെയ്‍ലി'നു കഴിഞ്ഞിരുന്നു. അത്തരത്തിലുള്ള ഒരു മികവ് അനൂപ് മേനോനില്‍ നിന്നും ഈ ചിത്രത്തിലും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നുണ്ട്. നല്ല തിരക്കഥ കിട്ടിയാല്‍ സാങ്കേതികമായി മെച്ചപ്പെട്ടൊരു ചിത്രമൊരുക്കുവാന്‍ വി.കെ. പ്രകാശിനാവുമെന്ന ധാരണയും ഇതോടൊപ്പമുണ്ട്. ഈ പ്രതീക്ഷകളോടും ധാരണകളോടുമൊക്കെ നീതിപുലര്‍ത്തുവാന്‍ കഴിഞ്ഞു എന്നതാണ്‌ ചിത്രത്തിന്റെ പേര്‌ അന്വര്‍ത്ഥമാക്കും വിധം 'ബ്യൂട്ടിഫുളി'നെ സുന്ദരമാക്കുന്നത്!

മയക്കം എന്ന (Review: Mayakkam Enna)

Published on: December 01, 2011

Mayakkam Enna: A film by Selvaraghavan starring Dhanush, Richa Gangopadhyay, Sunder Ramu etc. Film Review by Haree for Chithravishesham.
രണ്ടായിരത്തിപ്പത്തില്‍ പുറത്തിറങ്ങിയ 'ആയിരത്തില്‍ ഒരുവന്‍' എന്ന ചിത്രത്തിനു ശേഷം ശെല്‍വരാഘവന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് പുറത്തിറങ്ങിയ ചിത്രമാണ്‌ 'മയക്കം എന്ന'. സംവിധായകന്റെ സഹോദരനായ ധനുഷ്, തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന റിച്ച ഗംഗോപാധ്യായ തുടങ്ങിയവരാണ്‌ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ഓം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജെമിനി ഫിലിം സര്‍ക്യൂട്ടാണ്‌ ചിത്രത്തിന്റെ നിര്‍മ്മാണം. ഒരു വൈല്‍ഡ്‍ലൈഫ് ഫോട്ടോഗ്രാഫറുടെ വിവിധ ജീവിതഘട്ടങ്ങളിലൂടെയുള്ളൊരു സഞ്ചാരമായി 'മയക്കം എന്ന'യെ കാണാം. അയാളുടെ വ്യക്തിജീവിതവും തൊഴില്‍ മേഖലയും കൂടി ഇഴചേര്‍ന്നു പോവുമ്പോഴുണ്ടാവുന്ന അസ്വാരസ്യങ്ങളും പ്രതീക്ഷകളും ഉയര്‍ച്ചകളുമൊക്കെയാണ്‌ ചിത്രത്തില്‍ പ്രതിപാദിക്കപ്പെടുന്നത്.

Featured Videos

Trailer: Unnam

Unnam: A film by Sibi Malayil starring Asif Ali, Lal, Rima Kallingal, Swetha Menon etc.

WATCH VIDEO
Teaser: Second Show

Second Show: A film by Srinath Rajendran starring Dulquer Salman Gauthami Nair etc.

WATCH VIDEO
Trailer: Njanum Ente Familiyum

Njanum Ente Familiyum: A film by K.K. Rajeev starring Jayaram, Mamta Mohandas etc.

WATCH VIDEO