Note: Built in HTML5 and CSS3. Google Chrome 10 / Mozilla Firefox 4 / Microsoft IE 9 or later recommended.

ചിത്രവിശേഷം പോള്‍ 2011 - വോട്ടെടുപ്പ്

Published on: January 07, 2012

ചിത്രവിശേഷം പോള്‍ 2011: വോട്ടെടുപ്പ്

ഹരീ, ചിത്രവിശേഷം

Chithravishesham Poll 2011: Polling
ചിത്രവിശേഷം പോള്‍ 2011 - വോട്ടെടുപ്പിലേക്ക് സ്വാഗതം. 2011 ജനുവരി 01 മുതല്‍ ഡിസംബര്‍ 31 വരെ കേരളത്തില്‍ ഏതെങ്കിലുമൊരു തിയേറ്ററിലെങ്കിലും റിലീസ് ചെയ്യപ്പെട്ട ചിത്രങ്ങള്‍, അവയില്‍ പ്രവര്‍ത്തിച്ച കലാകാരന്മാര്‍ എന്നിവരെയാണ്‌ ഈ വോട്ടെടുപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചിത്രവിശേഷം വായനക്കാര്‍ നല്‍കിയ നാമനിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ്‌ പോളിനായുള്ള അവസാന ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. പോളില്‍ ഉള്‍പ്പെട്ടിരിക്കുന്നവയുടെ/വരുടെ പേരുവിവരങ്ങള്‍ ഇവിടെ കാണാം. (ഫയല്‍ തുറക്കുവാന്‍ PDF റീഡര്‍ ആവശ്യമുണ്ട്.) പുതുതായി ചേര്‍ക്കപ്പെട്ട പേരുകള്‍ നീല നിറത്തില്‍ നല്‍കിയിരിക്കുന്നു. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നായക നടന്‍, മികച്ച നായിക നടി തുടങ്ങിയവയുള്‍പ്പടെ പതിനെട്ട് വിഭാഗങ്ങളിലാണ്‌ വോട്ടെടുപ്പ് നടക്കുന്നത്. ചിത്രവിശേഷം പോള്‍ 2011 ഒരു വിജയമാക്കുവാന്‍ എല്ലാ വായനക്കാരുടേയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു. പോളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കലാകാരന്മാര്‍, അവരുടെ ചിത്രങ്ങള്‍ തുടങ്ങിയ വിശദവിവരങ്ങള്‍ക്ക് ഇവിടം സന്ദര്‍ശിക്കുക. പോളില്‍ പങ്കെടുക്കുവാനുള്ള അവസാന തീയതി ജനുവരി 28, 2012.

പോളില്‍ പങ്കെടുക്കേണ്ട വിധം

  • മുകളില്‍ നല്‍കിയിരിക്കുന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് വോട്ട് ചെയ്യുവാനുള്ള പേജിലെത്തുക.
  • ഓരോ വിഭാഗത്തിനായും നല്‍കിയിരിക്കുന്ന ലിസ്റ്റില്‍ നിന്നും വോട്ട് ചെയ്യുവാനാഗ്രഹിക്കുന്ന പേര്‌ തിരഞ്ഞെടുക്കുക.
  • നാല് പേജുകളിലായാണ് 18 വിഭാഗങ്ങള്‍ ദൃശ്യമാക്കുന്നത്.
  • ആവശ്യമുള്ള മറ്റ് വിവരങ്ങളും ശരിയായി നല്‍കിയതിനു ശേഷം, ഒടുവിലായി കാണുന്ന [Submit] ബട്ടണ്‍ അമര്‍ത്തുക.
  • ശരിയായി വോട്ട് ചേര്‍ക്കപ്പെട്ടാല്‍ ആ വിവരം വ്യക്തമാക്കുന്ന മറ്റൊരു പേജ് ദൃശ്യമാവും.
  • വോട്ട് രേഖപ്പെടുത്തുമ്പോള്‍ നല്‍കുന്ന ഇ-മെയില്‍ വിലാസത്തില്‍ newnmedia [at] gmail [dot] com എന്ന വിലാസത്തില്‍ നിന്നും ഒരു കണ്‍ഫര്‍മേഷന്‍ മെയില്‍ [Subject: Chithravishesham Poll 2011 - Confirmation Mail] ജനുവരി 31-നു മുന്‍പായി ലഭിക്കുന്നതാണ്‌. നിങ്ങളുടെ വോട്ട് പോളില്‍ പരിഗണിക്കുവാന്‍ ദയവായി ആ മെയിലിനു മറുപടി നല്‍കുക. (സ്പാം ഫോള്‍ഡറിലേക്ക് ആ മെയില്‍ പോവാതിരിക്കുവാന്‍ ശ്രദ്ധിക്കുക.)

തീയതികള്‍

  • ജനുവരി 01: നാമനിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചു തുടങ്ങുന്നു
  • ജനുവരി 05: നാമനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുവാനുള്ള അവസാന തീയതി
  • ജനുവരി 06: വോട്ടെടുപ്പ് ആരംഭിക്കുന്നു
  • ജനുവരി 28: വോട്ടെടുപ്പ് അവസാനിക്കുന്നു
  • ജനുവരി 31: ഫലപ്രഖ്യാപനം

ശ്രദ്ധിക്കുക

  • ഒരു വ്യക്തിക്ക് ഒരു ഇ-മെയില്‍ വിലാസത്തില്‍ നിന്നും ഒരു വോട്ട് മാത്രം. ഒരു ഇ-മെയില്‍ ഐഡിയില്‍ നിന്നും ഒന്നില്‍ കൂടുതല്‍ വോട്ട് രേഖപ്പെടുത്തുന്നത് പരിഗണിക്കുകയില്ല.
  • പല ഇ-മെയില്‍ ഐഡിയില്‍ നിന്നും ഒരാള്‍ തന്നെ വോട്ട് ചെയ്യുന്നത് തടയുവാന്‍ ഫലപ്രദമായ മാര്‍ഗമൊന്നും കാണുന്നില്ല. അതിനാല്‍ അത്തരം വോട്ടുകള്‍ സാധുവാണ്‌. എന്നാല്‍, അങ്ങിനെ വോട്ട് ചെയ്യുന്നതില്‍ നിന്നും കഴിവതും വിട്ടു നില്‍ക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.
  • പോള്‍ ഫലങ്ങള്‍ 2011 ജനുവരി 31-ന്‌ പ്രസിദ്ധീകരിക്കുന്നത്താണ്.
  • പോള്‍ കാലയളവില്‍ താത്കാലികമായി കമന്‍റ് മോഡറേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. പോളിനെ സ്വാധീനിക്കുന്നവയല്ലാത്ത കമന്റുകള്‍ ഇവിടെ ഉടന്‍ തന്നെ പ്രസിദ്ധീകരിക്കുന്നതാണ്.
വോട്ട് രേഖപ്പെടുത്തുവാന്‍ ഇവിടേക്ക് പോവുക.

Post a Comment

ശ്രദ്ധിക്കുക: 30 ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളില്‍ ചേര്‍ക്കുന്ന കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ.

5 comments:

Haree N said...

ചിത്രവിശേഷം പോള്‍ 2011 വോട്ടെടുപ്പ് ആരംഭിച്ചിരിക്കുന്നു. എല്ലാവരുടേയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു. :)
--

Ani Prakash said...

ബ്യൂട്ടിഫുള്‍ ലെ പാട്ടുകള്‍ എന്താ കാണാത്തത്?

Dilu.. said...

Haree,

I think , it will behelpful for every one if u include movie name also in all the options. Like, Best screen play - Writer Name - Movie name.

I struggled because, I was not aware who wrote screen play for traffic, adaminte makan abu etc.

I think every one should not be aware of the persons who worked behind the screens.

Haree N said...

Please note that the details are provided as a PDF document. You can view it here: http://bit.ly/cv-poll-list-2011

There are some practical problems with including long text as list items. That is why I avoided including the details along with the names.

Faisal said...

You should give detail of film name also for each technical category

Then why not there ee pushayum sanhakalum from Indian rupee
One of the best song of 2011,..

I didn’t find Shahabaz aman’s name music director category, and in best song category also

Featured Videos

Trailer: Unnam

Unnam: A film by Sibi Malayil starring Asif Ali, Lal, Rima Kallingal, Swetha Menon etc.

WATCH VIDEO
Teaser: Second Show

Second Show: A film by Srinath Rajendran starring Dulquer Salman Gauthami Nair etc.

WATCH VIDEO
Trailer: Njanum Ente Familiyum

Njanum Ente Familiyum: A film by K.K. Rajeev starring Jayaram, Mamta Mohandas etc.

WATCH VIDEO