മാസ്‍റ്റേഴ്‍സ്: കൊള്ളാവുന്നൊരു ത്രില്ലര്‍ ചിത്രം!
ഹരീ, ചിത്രവിശേഷം

സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 5.50 / 10
: 6.00 / 10
: 3.50 / 05
: 3.00 / 05
Masters
Directed by
Johny Antony
Produced by
B. Sarath Chandran
Story, Screenplay, Dialogues by
Jinu Abraham
Starring
Prithviraj, Sasikumar, Piaa Bajpai, Sandhya, Ananya, Salim Kumar, Saikumar, Shammi Thilakan, Biju Menon, Mithra Kurian, Siddique, Jagathy Sreekumar, Mukesh, Geetha, Vijayaraghavan, Sasi Kalinga, Chembil Ashokan etc.
Cinematography (Camera) by
Madhu Neelakandan
Editing by
Ranjan Abraham
Production Design (Art) by
Manu Jagadh
Music / Background Score by
Gopi Sundar
Lyrics by
Shibu Chakravarthi
Make-Up by
Pattanam Shah
Costumes by
S.B. Satheesan
Action (Stunts / Thrills) by
Dhilip Subbarayan
Banner
Sincere Cinema
മധു നീലകണ്‌ഠന്റെ ക്യാമറ അത്ഭുതമൊന്നും പ്രവര്‍ത്തിക്കുന്നില്ലെങ്കിലും ചിത്രത്തിനാവശ്യമായ ദൃശ്യമികവ് നല്‍കുന്നുണ്ട്. രഞ്ജന്‍ എബ്രഹാമിന്റെ ചിത്രസന്നിവേശത്തില്‍ അവ ഒഴുക്കോടെ ചേരുന്നുമുണ്ട്. ഗോപി സുന്ദറിന്റെ പശ്ചാത്തലസംഗീതത്തിന് രംഗങ്ങളുടെ ഭാവമുയര്‍ത്തുന്നതില്‍ ചെറുതല്ലാത്ത പങ്കുണ്ട്. പട്ടണം ഷായുടെ ചമയവും എസ്.ബി. സതീശന്റെ വസ്‍ത്രാലങ്കാരവുമൊക്കെ കഥയ്ക്കും കഥാപാത്രങ്ങള്‍ക്കുമിണങ്ങുന്നു. സംഘട്ടനങ്ങളില്‍ ചിലതൊക്കെ അനാവശ്യമായിരുന്നെങ്കില്‍ തന്നെയും ദിലീപ് സുബ്ബരായന്‍ വിശ്വസനീയമായി ആ രംഗങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഷിബു ചക്രവര്‍ത്തി എഴുതിയ "സുഹൃത്ത് സുഹൃത്ത്..." എന്ന ഗാനം നിശ്ചയമായും ഒഴിവാക്കാവുന്നതായിരുന്നു.
ചിത്രത്തിന്റെ ഇടഭാഗങ്ങളിലുള്ള ഇഴച്ചിലൊക്കെ ഒഴിവാക്കി, ഒരു രണ്ട് മണിക്കൂറിനുള്ളില്‍ നില്‍ക്കുന്ന ഒരു ചിത്രമാക്കി ഇതിനെയൊന്ന് വെട്ടിയൊതുക്കി പരുവപ്പെടുത്തിയിരുന്നെങ്കില്‍ ഇതിലുമേറെ ആസ്വാദ്യകരമാവുമായിരുന്നു ഈ ചിത്രം. ആത്മാര്‍ത്ഥത എന്നത് ബാനറിന്റെ പേരില്‍ മാത്രമല്ല മറിച്ച് ഈ ചിത്രവുമായി സഹകരിച്ച ഏവര്‍ക്കും ചിത്രത്തോട് ഉണ്ടായിരുന്നു എന്നതാണ് 'മാസ്‍റ്റേഴ്‍സി'നെ ഈ മികവിലെത്തിക്കുന്നത്. എന്നാലതിനപ്പുറമൊരു മാസ്‍റ്റേഴ്‍സ് ചിത്രമാക്കി മാറ്റുവാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞതുമില്ല. സിന്‍സിയര്‍ സിനിമയുടെ ബാനറില്‍ ഇതിലും മികച്ച ചിത്രങ്ങള്‍ നിര്‍മ്മിക്കുവാന്‍ ബി. ശരത് ചന്ദ്രന് ഭാവിയില്‍ കഴിയുമെന്നു കരുതാം. അതിനൊരു തുടക്കമാവട്ടെ ജോണി ആന്റണിയുടെ ഈ കന്നി പൃഥ്വിരാജ് ചിത്രം!






