മല്ലൂസിംഗ്: പുവര്‍ മല്ലൂസിനൊരു പഞ്ചാബി കെണി!
ഹരീ, ചിത്രവിശേഷം

ആകെത്തുക : 3.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 1.00 / 10
: 2.00 / 10
: 4.00 / 10
: 2.50 / 05
: 2.50 / 05
: 2.00 / 10
: 4.00 / 10
: 2.50 / 05
: 2.50 / 05
Cast & Crew
Mallu Singh
Mallu Singh
Directed by
Vyshakh
Produced by
Neeta Anto
Story, Screenplay, Dialogues by
Sethu
Starring
Kunchacko Boban, Unni Mukundan, Samvrutha Sunil, Suresh Krishna, Rupa Manjari, Meera Nandan, Biju Menon, Manoj K. Jayan, Siddique, Aparna Nair, Sai Kumar, Suraj Venjaramood, Sreejith Ravi, Geetha, Ganapathy, Mamukkoya, Asif Ali, Kalasala Babu etc.
Cinematography (Camera) by
Shaji
Editing by
Mahesh Narayanan
Production Design (Art) by
Joseph Nellickal
Background Score by
Gopi Sundar
Sound Effects by
Murukesh
Music by
M. Jayachandran
Lyrics by
Rajeev Alunkal, Murukan Kattakada
Make-Up by
Ratheesh Ambady
Costumes by
Sai
Choreography by
Shoby Paulraj
Action (Stunts / Thrills) by
Kanal Kannan
Banner
Ann Mega Media
Release Date
2012 May 04
സിനിമയോ മുഷിപ്പനാണ്, അങ്ങിനെയെങ്കില്‍ കുറച്ച് പഞ്ചാബെങ്കിലും കണ്ടിരിക്കാം എന്നു കരുതിയാല്‍ അതിനും ചിത്രം ഉതകുന്നില്ല. പേരിന് പഞ്ചാബില്‍ ചിത്രീകരിച്ചു എന്നല്ലാതെ, പഞ്ചാബിന്റെയൊരു ഭാവവും പ്രേക്ഷകരിലെത്തുന്നില്ല. ഷാജിയുടെ ക്യാമറ പകര്‍ത്തിയ ദൃശ്യങ്ങള്‍ക്ക് കാര്യമായ മനോഹാരിതയൊന്നും പറയുവാനില്ലെന്നു മാത്രമല്ല അവ പലപ്പോഴും ഇഫക്ടുകളുടെ ആധിക്യം മൂലം കാഴ്ചയ്ക്ക് അസഹ്യവുമാണ്. (പലയിടത്തും കഥാപാത്രങ്ങളുടെ ചുറ്റുമൊരു പ്രഭാവലയം, പശ്ചാത്തലം പിന്നീട് ചേര്‍ത്തതു മാതിരി!) കനല് കണ്ണന് ഒരുക്കിയ സംഘട്ടനങ്ങള്‍ കാഴ്ചയ്ക്ക് രസമുണ്ട്, ഉണ്ണി മുകുന്ദനത് ഭംഗിയായി ചെയ്തിട്ടുമുണ്ട്; പക്ഷെ, ഒരു കാര്യവുമില്ലാതെ ചേര്‍ത്തിരിക്കുന്ന സംഘട്ടനങ്ങള്‍ പോലും അന്തമില്ലാതെ നീളുമ്പോള്‍ അത് ആരേയും മടുപ്പിക്കും. ഇതിനും പുറമേ മഹേഷ് നാരായണന്റെ ചിത്രസന്നിവേശത്തില്‍ അവയൊക്കെ മന്ദചലനമായും മറ്റും പിന്നെയും ദൈര്‍ഘ്യം വെയ്ക്കുമ്പോള്‍ അവയുടെ നല്ല വശങ്ങളെല്ലാം അപ്രസക്തമാവുന്നു. ബിജു മേനോന്റെ കഥാപാത്രമാണ് ഫേര് & ലവ്ലി ഉപയോഗിക്കുന്നതായി ചിത്രത്തിലെങ്കിലും, രതീഷ് അമ്പാടിയുടെ മേക്കപ്പില്‍ മനോജ് കെ. ജയനെയാണ് അങ്ങിനെ തോന്നിച്ചത്! ഗോപി സുന്ദറിന്റെ പശ്ചാത്തലം ബഹളമയം, കൂട്ടിന് മുരുകേഷിന്റെ സൗണ്ട് ഇഫക്ടുകളും! രാജീവ് ആലുങ്കലും മുരുകന് കാട്ടാക്കടയും എഴുതി എം. ജയചന്ദ്രന് ഈണമിട്ട ഗാനങ്ങളൊന്നും ഓര്‍മ്മയിലില്ല. ഈ ഗാനരംഗങ്ങളില്‍ ഷോബി പോള്‍രാജ് (ഒന്നില്‍ പ്രധാനമായി ചുവടുവെയ്ക്കുന്നതും പോള്‍രാജ് തന്നെയെന്നു കരുതുന്നു.) ഒരുക്കിയിരിക്കുന്ന നൃത്തച്ചുവടുകള്‍ ഉണ്ണി മുകുന്ദനും കുഞ്ചാക്കോ ബോബനുമൊക്കെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.
'പഞ്ചാബി ഹൗസി'നെ മല്ലു സ്ട്രീറ്റെന്ന പേരില്‍ പഞ്ചാബിലേക്ക് പറിച്ചു നട്ട്, അതില്‍ 'ഹിറ്റ്ലര്‍' കൂടി ആവശ്യത്തിനു ചേര്‍ത്ത് ഒരു പരുവമാക്കിയതാണ് 'മല്ലു സിംഗി'ന്റെ കഥയെന്നു പറയാം. അതുതാനല്ലയോ ഇതെന്നാര്ക്കും ശങ്ക വേണ്ടെന്നു കരുതിയാവണം, ഈ ചിത്രങ്ങളെയൊക്കെ പല കഥാപാത്രങ്ങള്‍ പലപ്പോഴായി പ്രതിപാദിച്ചു പോവുന്നുണ്ട്. 'സീനിയേഴ്സ്' വിജയിച്ചെന്നു കരുതി അതേ അച്ചിലുള്ള ചിത്രങ്ങള്‍ തന്നെയേ തുടര്‍ന്നും വൈശാഖിനു നല്കുവാനുള്ളൂവെങ്കില്; എല്ലാ ചക്ക വീഴുമ്പോഴും ഓരോ മുയല് വീതം ചത്തോളണമെന്നില്ല എന്നോര്‍ക്കുന്നത് നന്നായിരിക്കും. അത്തരത്തില്‍ മുയല് ചാവാത്തൊരു ചക്ക വീഴ്ചയായി മാറുവാനാണ്, ആസ്വാദ്യത ഒന്നിന്റെ പേരിലും പറയുവാനില്ലാത്ത 'മല്ലുസിംഗി'ന്റെ യോഗമെന്നു വന്നാല്‍ ഒരുപക്ഷെ വൈശാഖ് കളം മാറ്റിച്ചവിട്ടിയേക്കും. അത്തരമൊരു തിരിച്ചറിവ് വൈശാഖിനു നല്കുവാന് മല്ലൂസിനു കഴിയുമോ എന്ന് കാത്തിരുന്നു തന്നെ കാണാം!
പ്രത്യേക പരാമര്‍ശം: പഞ്ചാബിലെത്തുന്ന മലയാളി പെണ്‍കുട്ടി പിറ്റേന്ന് രാവിലെ എഴുന്നേറ്റ് സിക്കുകാരുടെ പ്രാര്‍ത്ഥന ഈണത്തില്‍ ചൊല്ലുന്നതാണ് ചിത്രത്തിലെ ടേണിംഗ് പോയിന്റ്. പാടിക്കഴിയുമ്പോള്‍ "വരൂ ചേച്ചി..." എന്നുവിളിച്ച് നാലു പഞ്ചാബി പെണ്‍കുട്ടികള്‍ കുടുംബത്തിലെ അംഗമായി ചേച്ചിയെ സ്വീകരിക്കുന്നതു കൂടി കണ്ടുകഴിയുമ്പോള്‍ ആര്‍ക്കും വരും 'തൊലിഞ്ചം'. (രോമമില്ലാത്തവര്ക്ക് വരുന്ന രോമാഞ്ചമത്രേ ഇത്, തൊലിയുരിഞ്ഞു പോവുന്ന അവസ്ഥ എന്നും പറയാം!)
'സീനിയേഴ്സി'നു ശേഷം വൈശാഖ് സംവിധാനം ചെയ്ത 'മല്ലൂസിംഗി'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeleteHaree
@newnHaree
#MalluSingh: Usual stuff from #Vaisakh and nothing novel in the plot. The backdrop changed to Punjab, doesn't make much difference.
5:34 PM - 5 May 12 via Twitter for Android
--
ഇതില്‍ അതിശയകരമായിട്ടൊന്നുമില്ല. ആദ്യ ചിത്രമായ പോക്കിരി രാജാ മുതല്‍ വൈശാഖ് തുടര്‍ന്ന് വരുന്ന സംവിധാന ശൈലി എന്താന്നു വച്ചാല്‍ ഇങ്ങനെ ആകെപാടെ ഒരു ജഗപൊഗ ഉണ്ടാക്കുക എന്നത് മാത്രമാണ്. അസഹ്യമായ ഒരു ചിത്രമായിരുന്ന പോക്കിരി രാജാ എങ്ങനെയോ ഹിറ്റ് ആയതു കാരണം പുള്ളി അത് തന്നെ വീണ്ടും വീണ്ടും വച്ചലക്കുകയാണ്. സീനിയേര്‍സ് പിന്നെയും എന്തെങ്കിലും പുതുമ കഥയില്‍ ഉണ്ടായിരുന്നത് കൊണ്ട് മാത്രം രക്ഷപെട്ടു. ഒപ്പം ബിജു മേനോന്റെയും മനോജ് കെ ജയന്റെയും പ്രകടനവും. പക്ഷെ വൈശാഖ് കഴിവുള്ള സംവിധായകന് തന്നെയാണെന്ന് തോന്നുന്നു. നല്ല ഒരു തിരക്കഥ കിട്ടിയാല്‍ മോശമല്ലാതെ അത് ഫിളിമിലാക്കാന് കഴിവുള്ള ഒരാള്‍ ആണ് വൈശാഖ്. എന്തായാലും ട്രാക്ക് മാറ്റിയാല്‍ അങ്ങേര്‍ക്കു കൊള്ളാം
ReplyDeleteപഞ്ജാബി മ്യൂസിക് ഉണ്ടാക്കാന്‍ എം ജയചന്ദ്രനെ അല്ലാതെ വേറെ ആരെയും കിട്ടിയില്ലേ ?
ReplyDeleteഅപ്പോള്‍ പവനായി ശവമായി...പോട്ടെ, Diamond Necklace ഉം Grand Masterum കാണാമല്ലോ.
ReplyDeleteUnni Mukundan is now UNNI BULLDOZER.
ReplyDeleteeni malayalathil action ennaal UNNI BULLDOZER thanne.
rating kodukkunnathinu munpu films classify cheyyuka. ennittu festival film, family, serious, action enningane thirikkuka. pinne rating iduka. ethu oru vacation entertainer aanu. rating oru 5 engilum veenam
haree..it seems they have done tremendous trimming..wen i saw this movie a cpl of days back,there was no punjabi song..moreover there were only 2 action scenes too..one in the intro of unni and the other in the climax..those were short too...
ReplyDeletea total waste of resources is what mallu singh is…!cliched story,stale jokes..
ReplyDeleteunni has got a good physique and a wooden face(atleast in this movie)
k boban mimicks dileep and falls flat on his face…
manoj k jayan hams..
the only saving grace is biju menon and suraj with a couple of stale jokes in the second half…
totally a disppointing movie..release in vacation tym will help the movie in garnering family audience..the only beneficiary from this otherwise dull movie is none other than unni mukundan…
media muzhuvan ippole SUPER STAR aakkiyilla enkil i think he will become a bankable star in the future..
ps- pritviraj gud a wise thing in opting out of this dull script…
@lion..it seems yu havent seen any gud malayalam entertainers in malayalam till date..please get yurself a dvd of kilukkam,punjabi house,friends,hitler,samoohyapadam(dileep-premkumar,for reference) as soon as possible
ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി.
ReplyDeleteUFO-യും QUBE-ഉം ഒക്കെ വന്നതുകൊണ്ട് സിനിമാക്കാര്ക്കുള്ളൊരു പ്രധാനമെച്ചം ഇതാണെന്നു തോന്നുന്നു. അവര്‍ക്ക് കാണികളുടെ പള്‍സറിഞ്ഞ് ചില മാറ്റങ്ങളൊക്കെ ചെയ്യുവാന്‍ കഴിയും, അത് എല്ലാ തിയേറ്ററുകളിലും ഒരുപോലെ പ്രതിഫലിക്കുകയും ചെയ്യും. എന്തായാലും nikhimenon പറഞ്ഞത്രയുമൊക്കെ ചെയ്തിട്ടുണ്ടെങ്കില്‍ അടുത്ത ചിത്രത്തില്‍ വൈശാഖ് കൂടുതല്‍ ശ്രദ്ധിക്കുമെന്ന് കരുതാം.
--
ഹരീ, മഞ്ചാടിക്കുരു നല്ല അഭിപ്രായം നേടുന്നുണ്ട്. ഉടന്‍ കണ്ടിട്ട് റിവ്യൂ ഇടുമല്ലോ.
ReplyDelete