ആറു തികഞ്ഞ് ചിത്രവിശേഷം
ഹരീ, ചിത്രവിശേഷം

Statistics
Period: 01 Nov 2011 - 31 Oct 2012
Period: 01 Nov 2011 - 31 Oct 2012
Total Posts
70 Nos.
Total Unique Visitors
1,66,830 Nos.
Avg. Unique Visitors (Monthly)
13,903 Nos.
Total Page Loads
3,27,864 Nos.
Avg. Page Loads (Monthly)
27,322 Nos.
Facebook Likes (via Facebook Page)
348 Nos. (Total: 1153 Nos.)
Followers (via Google+ Page)
264 Nos. (Total: 311 Nos.)
Followers (via Google Connect)
31 Nos. (Total: 227 Nos.)
Followers (via RSS Feed [approx. count])
114 Nos. (Total: ~564 Nos.)
പുതുക്കിയ സമ്പര്‍ക്കമുഖം / പുതിയ സാധ്യതകള്‍
ചിത്രവിശേഷത്തിന്റെ ഒന്‍പതാം പതിപ്പാണ് ഇനി മുതല്‍ ഇവിടെ ഉപയോഗിക്കുക. ഒരു വെബ് പേജ് തുറക്കുന്ന ഉപകരണത്തിന്റെ അല്ലെങ്കില്‍ ബ്രൗസര്‍ ജാലകത്തിന്റെ വലുപ്പത്തിന് അനുസൃതമായി സ്വയം പരിഷ്കരിക്കപ്പെടുന്ന 'റെസ്പോണ്‍സീവ് വെബ് ഘടന'യിലാണ് (Responsive web design) 'ചിത്രവിശേഷ'ത്തിന്റെ പുതിയ സമ്പര്‍ക്കമുഖം (Interface) ആവിഷ്കരിച്ചിരിക്കുന്നത്. ഒരു പക്ഷെ, ഇന്ത്യന്‍ ഭാഷകളിലുള്ള / മലയാളത്തിലുള്ള വെബ് സൈറ്റുകളില്‍ ആദ്യമായി ഈ രീതിയിലേക്ക് മാറുന്ന വെബ്സൈറ്റ് ചിത്രവിശേഷമായിരിക്കും. ഏത് ഉപകരണത്തിലും ഏത് ബ്രൗസര്‍ വലുപ്പത്തിലും ആയാസരഹിതമായി വായനക്കാര്‍ക്ക് വിശേഷങ്ങള്‍ വായിക്കാം എന്നതാണ് ഇതു കൊണ്ടുള്ള പ്രയോജനം. നിങ്ങളുടെ ബ്രൗസര്‍ ജാലകത്തിന്റെ വലുപ്പം ഒന്ന് വ്യത്യാസപ്പെടുത്തി നോക്കൂ, ചിത്രവിശേഷത്തിന്റെ സമ്പര്‍ക്കമുഖം അതിനനുസൃതമായി പരിഷ്കരിക്കപ്പെടുന്നത് കാണാം.ബ്ലോഗറില്‍ തനതായി ലഭ്യമായ കമന്റ് ബോക്സ് കൂടാതെ, വായനക്കാരുടെ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് കമന്റ് രേഖപ്പെടുത്തുവാന്‍ സഹായിക്കുന്ന ഫേസ്ബുക്ക് കമന്റ് ബോക്സാണ് പുതുതായി ചിത്രവിശേഷത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സാധ്യത. ചിത്രവിശേഷത്തില്‍ കമന്റായി രേഖപ്പെടുത്തുന്നതിനോടൊപ്പം തങ്ങളുടെ ഫേസ്ബുക്ക് ടൈംലൈനില്‍ പ്രസ്തുത അഭിപ്രായം പ്രസിദ്ധീകരിക്കുവാനും ഇതുവഴി സാധിക്കുന്നു. രൂപകല്പനയ്ക്കായി വളരെക്കുറച്ച് ചിത്രങ്ങള്‍ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ എന്നതിനാല്‍ പേജുകള്‍ കൂടുതല്‍ വേഗത്തില്‍ ലഭിക്കുവാന്‍ സഹായിക്കുന്നു. പുതിയ സാധ്യതകള്‍ കൂടാതെ, എട്ടാം പതിപ്പില്‍ ഉള്‍പ്പെടുത്തിയ സാധ്യതകള്‍ (അഞ്ചാം വാര്‍ഷിക പോസ്റ്റില്‍ പരിചയപ്പെടുത്തിയിട്ടുള്ളവ) ചെറിയ പരിഷ്കാരങ്ങളോടെ നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്.
ഗൂഗിള്‍ ക്രോം, മോസില്ല ഫയര്‍ഫോക്സ്, ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ എന്നീ ബ്രൗസറുകളുടെ ഏറ്റവും പുതിയ പതിപ്പുകളില്‍ വെബ്സൈറ്റ് ശരിയായി തന്നെ ദൃശ്യമാവും. (പഴയ തലമുറയില്‍ പെട്ട ബ്രൗസറുകളില്‍ ശരിയായി ദൃശ്യമാവണമെന്നില്ല.) പുതുക്കിയ സമ്പര്ക്കമുഖത്തെക്കുറിച്ചും സാധ്യതകളെക്കുറിച്ചുമുള്ള അഭിപ്രായം കമന്റായി രേഖപ്പെടുത്തുമല്ലോ? ഉപയോഗത്തില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നെങ്കില്‍ അതു കൂടി അറിയിക്കുവാന്‍ അപേക്ഷിക്കുന്നു.
'ചിത്രവിശേഷം' കൂടുതല്‍ പേരിലേക്ക്...
ഓരോ വര്‍ഷവും ഇവിടെയെത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധന തന്നെയുണ്ടാവുന്നു എന്നത് പ്രോത്സാഹനം നല്കുന്ന കാര്യമാണ്. ചിത്രവിശേഷത്തെ ഇനിയും കൂടുതല്‍ പേരിലേക്ക് എത്തിക്കുവാനായി വായനക്കാരുടെ പിന്തുണയും കൂടിയേ തീരൂ. ഇവിടെ പ്രസിദ്ധീകരിക്കുന്ന വിശേഷങ്ങളുടെ ലിങ്കുകള്‍ സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകളിലും മറ്റും പങ്കുവെയ്ക്കുവാന്‍ ചിത്രവിശേഷത്തെ സ്നേഹിക്കുന്ന എല്ലാ വായനക്കാരും ഉത്സാഹിക്കുമെന്ന് കരുതുന്നു.ചിത്രവിശേഷത്തിന്റെ ഇതുവരെയുള്ള യാത്രയും പിന്തുണയും പ്രചോദനവുമായി നിന്ന എല്ലാ വായനക്കാരോടുമുള്ള ലേഖകന്റെ നന്ദി രേഖപ്പെടുത്തുവാനും ഇതൊരു അവസരമായി കാണുന്നു. വരും നാളുകളിലും ഏവരുടേയും സ്നേഹവും സഹകരണവും പ്രതീക്ഷിച്ചു കൊണ്ട്, ഏഴാം വര്‍ഷത്തിലെ പ്രയാണം ഇവിടെ ആരംഭിക്കുന്നു. ഏവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി.
ചിത്രവിശേഷത്തിനിത് ആറാം പിറന്നാള്‍. ഈ സംരംഭത്തിന് പ്രചോദനവും പ്രോത്സാഹനവും നല്കി വരുന്ന ഏവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. :-)
ReplyDelete--
Janmadinaasamsakal
ReplyDeleteഭാവുകങ്ങള്‍..:) .......
ReplyDeleteHearty Congrats.....
ReplyDeletecongrats haree! Keep going Chithravishesham :-)
ReplyDeleteഎല്ലാ വിധ ആശംസകളും നേരുന്നു.. ഹരിയുടെ അശ്രാന്ത പരിശ്രമത്തിനു നന്ദിയുടെ പൂച്ചെണ്ടുകള്‍..
ReplyDeleteCongrats Hari... I am a regular visitor to this site for the last 4-5 years..
ReplyDeleteCongrats
ReplyDeleteഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ ഹരീ...ചിത്രവിശേഷത്തിന്റെ വിജയത്തിന് പിന്നില്‍ ഹരിയുടെ ഹാര്‍ഡ് വര്‍ക്ക് തന്നെയാണ്. തുടര്‍യാത്രയില്‍ എന്നാല്‍ കഴിയുന്ന വിധത്തില്‍ ഞാനും ഉണ്ടാവും ഹരിയോടൊപ്പം. നല്ല ഭാവിയിലേയ്ക്ക് എല്ലാ ആശംസകളും നേര്‍ന്നു കൊണ്ട്...
ReplyDeleteസസ്നേഹം
മുകില്വര്ണ്ണന്
congrats... keep it up, from last 3-4 years for malayalam movie review first i am searching chitravishesham.......
ReplyDeleteഎല്ലാ വിധ ആശംസകളും നേരുന്നു.. ഒരുപാട് മുന്നോട്ട് പോവട്ടെ എന്ന് ആശംസിക്കുന്നു
ReplyDeleteഹരി എഴുതുന്ന ഓരോ ചിത്രങ്ങളുടെ വിശേഷങ്ങള്‍ക്കും അതിനു താഴെ വരുന്ന കമന്റുകള്‍ക്കും Like / Dislike ബട്ടണ്‍ ഉള്പ്പെടുതിക്കൂടെ? ഇത് എന്റെ വക ഒരു suggestion ആണ്.
ReplyDeleteആശംസകൾ, ഹരീ.
ReplyDeletecongrats...!
ReplyDeleteആശംസകള്‍... അഭിനന്ദനങ്ങള്‍
ReplyDeleteഅഭിനന്ദനങ്ങള്‍ ഹരീ
ReplyDeleteപുതിയ സമ്പര്‍ക്ക മുഖം നന്നായിരിക്കുന്നു ... എല്ലാ വിധ ആശംസകളും!!!
ReplyDeleteഏവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. :)
ReplyDeleteബ്ലോഗറില്‍ (പോസ്റ്റിനും കമന്റിനും) Like / Dislike ബട്ടണുകള്‍ ഡിഫോള്‍ട്ടായി ലഭ്യമല്ല. ലഭ്യമായിരുന്നെങ്കില്‍ അത് ഉള്‍പ്പെടുത്തുമായിരുന്നു.
--
congrts,,
ReplyDeleteഅഭിനന്ദനങ്ങള്‍. നല്ല ചിത്രങ്ങളുടെ പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യാറുണ്ട്.
ReplyDeleteBlog Archive അല്പം കൂടി കടുത്ത ഒരു നീല നിറം ആണെങ്കിൽ വായിക്കാൻ കുറച്ച് കൂടി എളുപ്പമുണ്ടാവും എന്ന് തോന്നുന്നു..
ReplyDeleteഅത് പോലെ ഒറ്റ വരിയിൽ എഴുതുന്ന വിശേഷം (ഉദാ: ആറു തികഞ്ഞ് ചിത്രവിശേഷം) മറ്റൊരു നിറത്തിൽ ആയെങ്കിൽ എന്നും തോന്നി.. കറുപ്പായാലും മതി.. ബാക്കിയുള്ള Vibrant Colours-ന്റെ ഇടയിൽ ഒരു തെളിച്ചം പോരായ്ക..
'റെസ്പോണ്‍സീവ് വെബ് ഘടന' കലക്കി! :)
പിറന്നാൾ ആശംസകൾ!
Congrats.. keep going
ReplyDeleteഎല്ലാ വിധ ആശംസകളും നേരുന്നു..
ReplyDeleteചിത്രവിശേഷത്തിന് പിറന്നാള്‍ ആശംസകള്‍
ReplyDeleteഞാന്‍ എന്റെ സുഹൃത്തുക്കളോടെല്ലാം നിര്‍ദ്ദേശിക്കുന്ന സൈറ്റാണിത്....
പഴയ ബ്രൌസറിലേക്കു സ്വിച്ച്ചെയ്യാന് ഒരു ബട്ടണ്‍ വേണമെങ്കില്‍ ഉള്പ്പെടുത്താവുന്നതല്ലേയുള്ളൂ.....
പുതിയ ഡിസൈന്‍ നല്ലതുതന്നെ....
ആശംസകളോടെ
വിധു നാരായണ്‍
Congrats....
ReplyDeletehridayam niranja janmadhinaashamsakal..
ReplyDeleteoru chithram purathirangiyal, athine kurichu ariyaan adhyam
odi ethuka chithravisheshathilekkakum..
thankalude parisramam anu chithravisheshathinte vijayam.. ella vidha aashamsakalum nerunnu..
101 ശേഷം മലയാളത്തില്‍ Hit List, Madirasi, Chapters, Matinee എന്നീ സിനിമകളൊക്കെ ഇറങ്ങി...അതിനെ കുറിച്ചൊന്നും ഇവിടെ ഒന്നും കണ്ടില്ല...എന്ത് പറ്റി? പണി നിറുത്തിയോ
ReplyDelete