ടാ തടിയാ (Review: Da Thadiya)

Published on: 12/23/2012 01:15:00 PM

ടാ തടിയാ: സംഗതി കൊള്ളാം ബായ്, പക്ഷേ...‌

ഹരീ, ചിത്രവിശേഷം

Da Thadiya: Chithravishesham Rating [6.00/10]
'സോള്‍ട്ട് & പെപ്പറി'ലൂടെയും '22 ഫീമെയില്‍ കോട്ടയ'ത്തിലൂടെയും മലയാളികളെ വിസ്മയിപ്പിച്ച സംവിധായകനാണ് ആഷിക് അബു. അതിനാല്‍ തന്നെ ആ ആഷിക്കൊരു പുതിയ ചിത്രവുമായെത്തുമ്പോള്‍ സിനിമാപ്രേമികളുടെ പ്രതീക്ഷകളും ഏറെയാണ്. 'ടാ തടിയാ' എന്ന പേരും അതിനൊപ്പിച്ച് ഫേസ്ബുക്കിലൂടെയും മറ്റും ചിത്രത്തിന് നല്കിയ പ്രചാരവും ഈ പ്രതീക്ഷകള്‍ക്ക് കുട പിടിക്കുന്നതുമായിരുന്നു. ഈ പ്രതീക്ഷകളോട് നീതി പുലര്‍ത്തുവാന്‍ ചിത്രത്തിനായോ എന്ന ചോദ്യത്തിനാണ് തലക്കെട്ടിലെ 'പക്ഷേ...' പ്രസക്തമാവുന്നത്. സംഗതി കൊള്ളാം, പക്ഷേ ഒരു സിനിമ എന്ന നിലയില്‍ ആഷിക് അബുവിന്റെ 'ഡാഡി കൂള്‍' ഒഴികെയുള്ള മുന്‍ ചിത്രങ്ങളുടെയത്രയും തൃപ്തി നല്‍കിയോ എന്നു ചോദിച്ചാല്‍ 'ഇല്ല ബായീ...' എന്നു പറയേണ്ടി വരും. AJ ഫിലിം കമ്പനിയുടേയും OPM സിനിമാസിന്റേയും സംയുക്ത ബാനറില്‍ ആന്റോ ജോസഫ് നിര്‍മ്മിച്ച ഈ ചിത്രത്തില്‍ നവാഗതനായ ശേഖര്‍ മേനോന്‍ കേന്ദ്രകഥാപാത്രമായ തടിയനെ അവതരിപ്പിക്കുന്നു. ശ്രീനാഥ് ഭാസി, ആന്‍ അഗസ്റ്റിന്‍, നിവിന്‍ പോളി തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍. ആഷിക് അബുവിന്റെ ഇതര ചിത്രങ്ങളുടേയും രചനയില്‍ സഹകരിച്ച ശ്യാം പുഷ്കരന്‍, ദിലേഷ് നായര്‍, അഭിലാഷ് എസ്. കുമാര്‍ എന്നിവരോരുമിച്ചാണ് 'ഈ തടിയ'ന്റെ രചന.

ആകെത്തുക : 6.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 5.00 / 10
: 7.00 / 10
: 6.00 / 10
: 3.50 / 05
: 2.50 / 05
'ടാ തടിയാ'ന്നുള്ള പേര് സൂചിപ്പിക്കും പോലെ ഒരു തടിയന്റെ കഥ തന്നെയാണ് ഈ സിനിമ. പക്ഷെ, ചിത്രത്തിലെ തടിയനിലൂടെ നാം മലയാളികളെ തന്നെയാണ് തിരക്കഥാകൃത്തുക്കളും സംവിധായകനും ഉന്നം വെയ്ക്കുന്നത്. സൗന്ദര്യവര്‍ദ്ധക വസ്തുക്കളോടുള്ള മലയാളികളുടെ അമിത ഭ്രമവും, അഭ്യസ്തവിദ്യരെങ്കില്‍ പോലും തട്ടിപ്പുകള്‍ക്ക് തല വെക്കുന്ന ശീലവും, ആയുര്‍വേദത്തിന്റെ പേരില്‍ നടത്തുന്ന ചൂഷണവുമൊക്കെ സിനിമയില്‍ പ്രതിപാദ്യ വിഷയങ്ങളാവുന്നു. തടിയനേയും 'ഷഡ്ഡി'യെന്ന് വിളിപ്പേരുള്ള തടിയന്റെ സഹോദരനേയും പിന്നെ തടിയനോട് ഇഷ്ടം കൂടുന്ന ആന്‍ മേരിയേയും ചിത്രത്തിലെ ഇതര കഥാപാത്രങ്ങളേയുമൊക്കെ പരിചയപ്പെടുത്താന്‍ ഇടവേളവരെ സമയമെടുക്കുമ്പോള്‍ 'ഇതെന്താണ് ബായ്?' എന്നാരും ചോദിച്ചു പോവും. കാണികളെ ചിരിപ്പിക്കുവാനുള്ള ശ്രമങ്ങളും ആദ്യ ഭാഗത്ത് കാര്യമായ വിജയം കാണുന്നില്ല. എന്നാല്‍ ഇടവേളയ്ക്ക് ശേഷം സിനിമ മൊത്തത്തില്‍ മാറുന്നു. യഥാര്‍ത്ഥത്തില്‍ തടിയന്റെ കഥ ആരംഭിക്കുന്നതും അവിടുന്നു തന്നെ. ചില അവിശ്വസനീയതകളും ഇടയിലുണ്ടെങ്കിലും (രണ്ടു മാസം പുറത്താരും അറിയാതെ ഒരു നാടക നടനെ പൂട്ടിയുടുക എന്നൊക്കെ പറഞ്ഞാലത് വിശ്വസിക്കുവാന്‍ അല്പം പാടല്ലേ ബായി?), വളരെ സരസമായി ചിരിയുയര്‍ത്തിയാണ് പിന്നീട് കഥ നീങ്ങുന്നത്. പക്ഷെ, അവസാനഭാഗങ്ങളില്‍ സിനിമ വീണ്ടും വഴിപാടു പരിപാടി മാത്രമാവുന്നു. ചിലരെയൊക്കെ കൊണ്ട് ഉപദേശ രൂപേണ ഓരോന്നൊക്കെ പറയിച്ച് ഒടുക്കമൊരു 'നമ്മള്‍ തമ്മില്‍' നടത്തേണ്ട കാര്യമുണ്ടായിരുന്നോ ബായ്?

Cast & Crew
Da Thadiya

Directed by
Aashiq Abu

Produced by
Anto Joseph

Story, Screenplay, Dialogues by
Syam Pushkaran, Dileesh Nair, Abhilash S. Kumar

Starring
Sekhar Menon, Sreenath Bhasi, Ann Augustine, Nivin Pauly, Arundathi Nag, Vinay Forrt, V.K. Sreeraman, Maniyanpilla Raju, Edavela Babu, Kunjan, Thesni Khan, Jayaraj Warrier, N.L. Balakrishnan etc.

Cinematography (Camera) by
Shyju Khalid

Editing by
V. Saajan, Bhavan Sreekumar

Production Design (Art) by
M. Bava

Music / Background Score by
Bijibal

Lyrics by
Name

Make-Up by
Raheem Kodungalloor, Jijesh

Costumes by
Sameera Saneesh

Choreography by
Name

Action (Stunts / Thrills) by
Name

Stills by
Ramdas Mattoor

Designs by
Pappaya

Banner
Anto Joseph Film Company, OPM Cinemas

Release Date
2012 Dec 21

Snippet Review

Yet again an impressive attempt from Aashiq Abu and 'Da Thadiya' is good enough for a one time watch. But the question is, whether it keeps up to the hype it created?

ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍; തടിയനായെത്തുന്ന ശേഖര്‍ മേനോനും 'ഷഡ്ഡി'യായി വേഷമിട്ട ശ്രീനാഥ് ഭാസിയും അഭിനയത്തിന്റെ കാര്യത്തില്‍ ശരാശരിക്ക് മുകളില്‍ പോയതായി തോന്നലില്ല. അവസാന ഭാഗങ്ങളോട് അടുക്കുമ്പോളാണ് ശേഖര്‍ മേനോന്റെ അഭിനയം പിന്നെയും വിശ്വസനീയമായി തോന്നിയത്. ആന്‍ അഗസ്റ്റിന്റെ കാര്യവും വ്യത്യസ്തമല്ല. വൈകാരിക രംഗങ്ങള്‍ അഭിനയിച്ചു ഫലിപ്പിക്കുവാന്‍ ആനിന് ഈ ചിത്രത്തിലും കഴിയുന്നില്ല. അല്പം വില്ലത്തരമൊക്കെ കൈയ്യിലുള്ള രാഹുല്‍ വൈദ്യരെ അവതരിപ്പിച്ച നിവിന്‍ പോളിയും സഹചാരിയായെത്തിയ വിനയ് ഫോര്‍ട്ടും തങ്ങളുടെ ഭാഗം ഭംഗിയാക്കി. മറ്റ് ചില പ്രസക്ത വേഷങ്ങളിലെത്തിയ വി.കെ. ശ്രീരാമന്‍, അരുന്ധതി നാഗ് എന്നിവരാണ് ഇവരേക്കാളൊക്കെ മികച്ചു നിന്നതെന്ന് പറയാം. ജയരാജ് വാര്യരുടെ സഖാവായുള്ള അഭിനയം 'ഓവറാ'യിരുന്നു. മണിയന്‍ പിള്ള രാജുവും ഇടവേള ബാബുവുമൊക്കെ കാര്യമായ അനക്കമൊന്നും ഉണ്ടാക്കാതെ ചിത്രത്തിലുണ്ട്. കുഞ്ചന്‍, തെസ്നി ഖാന്‍, എന്‍.എല്‍. ബാലകൃഷ്ണന്‍ തുടങ്ങിയവരൊക്കെയാണ് മറ്റു ചില വേഷങ്ങളില്‍.

സിനിമ ഭൂരിഭാഗം സമയവും പല കെട്ടിടങ്ങളുടെ നാലു ചുവരുകള്‍ക്കുള്ളിലാണ് നടക്കുന്നത്. സിനിമയ്ക്കു വേണ്ടുന്ന കഥാപരിസരങ്ങള്‍ വിശ്വസനീയമായി ഒരുക്കുവാന്‍ ബാവയ്ക്ക് കഴിഞ്ഞു. ഷൈജു ഖാലിദിന്റെ ക്യാമറ പകര്‍ത്തിയ പകല്‍ ദൃശ്യങ്ങള്‍ പലയിടത്തും ഇരുണ്ടു പോയത് സിനിമയുടെ ദൃശ്യ സുഖം കുറച്ചു. അതേ സമയം രാത്രികാല ദൃശ്യങ്ങള്‍ വളരെ നന്നായെന്നും തോന്നി. കഥ പറച്ചിലിന് അനുസൃതമായി ചില ഇഫക്ടുകളൊക്കെ ചേര്‍ത്താണ് വി. സാജനും ഭവന്‍ ശ്രീകുമാറും ചിത്രസന്നിവേശം നടത്തിയിരിക്കുന്നത്. ഫ്ളാഷ് ബാക്കിന് മറ്റൊരു കളര്‍ ടോണും, ഫ്രയിമിന്റെ ഉള്ളിലൊരു ബോര്‍ഡറുമൊക്കെ ഉപയോഗിച്ചത് ഉദാഹരണം. സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും റഹീം കൊടുങ്ങല്ലൂരിന്റെ ചമയവുമെല്ലാം പതിവ് പോലെ സിനിമയുടെ മാറ്റുയര്‍ത്തുന്നുണ്ട്. ബിജിബാലിന്റെ പശ്ചാത്തലസംഗീതവും ചിത്രത്തിന് ഗുണം ചെയ്തു. നായകന്റെ ഇടി കൊണ്ട് വില്ലന്‍ പറന്നു പോവുന്നതായൊക്കെ കാണിക്കുന്ന അവസാന ഭാഗത്തെ സംഘട്ടന രംഗങ്ങള്‍ പലപ്പോഴും ബാലിശമെന്ന് തോന്നി. അതുവരെ ചിത്രം പറഞ്ഞു വന്ന ശൈലിയുമായി ഇത് വല്ലാതെ വേറിട്ട് നില്ക്കുന്നു.

'പ്രകാശം പരക്കട്ടെ' എന്ന ചിത്രം മുന്നോട്ട് വെയ്ക്കുന്ന മുദ്രാവാക്യത്തെ സാധുവാക്കുന്ന രീതിയില്‍ ചില കാര്യങ്ങളെക്കുറിച്ച് പ്രകാശം പരത്തുവാനുള്ള ശ്രമം ചിത്രത്തിലുണ്ട്. ആയുര്‍വേദത്തെ കൂട്ടുപിടിച്ച് ചിലര്‍ നടത്തുന്ന ചൂഷണങ്ങളും, ശരീരത്തെക്കുറിച്ചുള്ള ആളുകളുടെ അമിതമായ ആവലാതിയും, ആളുകളുടെ ദൗര്‍ബല്യങ്ങളേയും ആഗ്രഹങ്ങളേയും മുതലെടുത്ത് ചിലര്‍ നടത്തുന്ന തട്ടിപ്പുകളുമൊക്കെ ചിത്രത്തില്‍ ചര്‍ച്ച ചെയ്യുവാന്‍ തിരക്കഥാകൃത്തുക്കളും സംവിധായകനും ശ്രമിച്ചത് നല്ല കാര്യം. പക്ഷേ, പടം ആസ്വാദ്യകരമാകുവാന്‍ ലക്ഷ്യം മാത്രം നന്നായാല്‍ പോരല്ലോ; അതിന് മാര്‍ഗവും കൂടി നന്നാവണ്ടേ ബായി? അവിടെയാണ് ചിത്രം പരാജയപ്പെടുന്നത്. അതേ സമയം ചിത്രമൊരു പൂര്‍ണ പരാജയമായിരുന്നു എന്നും ഈ പറഞ്ഞതിന് അര്‍ത്ഥമില്ല. ചില സുന്ദര മുഹൂര്‍ത്തങ്ങളും, പൊട്ടിച്ചിരിപ്പിക്കുകയും ഒപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്ന ചില ഇടങ്ങളുമൊക്കെ ചിത്രത്തിന്റെ രക്ഷയ്ക്കായി അണിയറ പ്രവര്‍ത്തകര്‍ കരുതിയിട്ടുണ്ട്. കുറച്ചു കൂടി നല്ലൊരു ശ്രമം രചയിതാക്കളുടേയും സംവിധായകന്‍റേയും ഭാഗത്ത് നിന്ന്‍ ഉണ്ടായിരുന്നെങ്കില്‍ ഇതിലുമേറെ മികച്ചൊരു ചിത്രമായി 'ടാ തടിയാ' മാറുമായിരുന്നു താനും. അതുണ്ടാവാത്തത്തിനാല്‍ പരിമിതികളും പോരായ്മകളും അവശേഷിക്കുന്ന, എന്നാല്‍ ഉള്ളടക്കത്തിലെ പുതുമയുടെ പച്ചയില്‍ ആസ്വാദ്യകരമായ, ഒരു ചിത്രമായി ഈ സിനിമയെ രേഖപ്പെടുത്താം.

14 comments :

  1. ആഷിക് അബുവിന്റെ സംവിധാനത്തില്‍ ശേഖര്‍ മേനോന്‍, ശ്രീനാഥ് ഭാസി, ആന്‍ അഗസ്റ്റിന്‍, നിവിന്‍ പോളി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ 'ടാ തടിയാ'യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

    Haree
    ‏@newnHaree
    #DaThadiya is fairly good for a one time watch; but, nowhere near the expectations created by the hype in social media. #Chithravishesham
    9:25 PM - 21 Dec 12
    --

    ReplyDelete
  2. ee baai baai ennu vilikalle... hindiyil ithinartham jolikkaari ennaanu. alpam katti kootti vilikkoo.. bhaaaii ennu. :p

    ReplyDelete
  3. ആവരേജ് എന്ന് ഒറ്റവാക്കില്‍ പറയാമല്ലേ?

    ക്രിസ്തുമസ്സ്- പുതുവത്സര ആശംസകള്‍, ഹരീ

    ReplyDelete
  4. ഈ ചിത്രത്തിന്‍റെ പ്രധാന പോരായ്മ ഇതിലെ കഥയും കഥാപാത്രങ്ങളും യാഥാര്‍ത്ഥ്യവുമായി വളരെ കുറച്ചു മാത്രം ബന്ധം പുലര്‍ത്തുന്നു എനതാണ് . പലപ്പോഴും ഒരു സൂപ്പര്‍ ഹീറോ രീതിയിലാണ്‌ തടിയനെ അവതരിപികുനത് ( പ്രത്യകിച്ചു electionte സമയത്തും അവസാനത്തെ fightilum ). പിന്നെ നിവിന്‍ പൌളിയുടെ അഭിനയം നന്നായി എന്ന് ഹരി പറഞ്ഞത് എന്ത് എന്ത് അടിസ്ഥാനത്തില്‍ ആണെന് മനസിലാകുന്നില .

    ReplyDelete
  5. "vinay fort" ee name malayala cinema ini orupadu thavana parayendi varum ..excellent performance aannu "shutter" enna cinemayil..da thadiya kanaan kathirikkunnu..bhavukangal hari sir

    ReplyDelete
  6. popins nte rating 5.50 .. da thadiyanteth 6.00.... ugran rating..... review vinte udeshathe samsayikkan prerippikkunnu... hari...

    ReplyDelete
  7. popins nte rating 5.50 .. da thadiyanteth 6.00.... ugran rating..... review vinte udeshathe samsayikkan prerippikkunnu... hari...

    ReplyDelete
  8. ചിത്രത്തിന്റെ പ്രെമോ ഗാനമാണ് 'ബായി'ക്കു പ്രചോദനമെന്ന്‍ മനസിലായിരിക്കുമല്ലോ? രാഹുല്‍ എന്ന ബിസിനസ് മാന്‍ രാഹുല്‍ വൈദ്യരെന്ന വേഷം കേട്ടെടുക്കുകയാണല്ലോ? നിവിന്‍ പോളി, ആ കഥാപാത്രം കൊണ്ട് ഉദ്ദേശിച്ചത് ഭംഗിയായി ചെയ്തു എന്നാണ് തോന്നിയത്.

    ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :-)
    --

    ReplyDelete
  9. അലോപതി ആയുർവേദത്തിനേക്കാൾ 100 ഇരട്ടി തട്ടിപ്പ് നടത്തുന്നുണ്ട് മാർക്കറ്റിൽ... എന്നിട്ടും ആയുർവേദത്തെ നെഗറ്റീവ് അടിച്ചത് ശരിയായില്ല

    ReplyDelete
  10. അലോപ്പതിയെ കളിയാക്കിക്കൊണ്ടൊരു പടമെടുക്കാന്‍ ഏതെങ്കിലും സംവിധായകന് തോന്നണേയെന്നു നമുക്ക് പ്രാര്‌ത്ഥിക്കാം!

    ReplyDelete
  11. "പക്ഷേ, പടം ആസ്വാദ്യകരമാകുവാന്‍ ലക്ഷ്യം മാത്രം നന്നായാല്‍ പോരല്ലോ; അതിന് മാര്‍ഗവും കൂടി നന്നാവണ്ടേ ബായി? അവിടെയാണ് ചിത്രം പരാജയപ്പെടുന്നത്. അതേ സമയം ചിത്രമൊരു പൂര്‍ണ പരാജയമായിരുന്നു എന്നും ഈ പറഞ്ഞതിന് അര്‍ത്ഥമില്ല. ചില സുന്ദര മുഹൂര്‍ത്തങ്ങളും, പൊട്ടിച്ചിരിപ്പിക്കുകയും ഒപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്ന ചില ഇടങ്ങളുമൊക്കെ ചിത്രത്തിന്റെ രക്ഷയ്ക്കായി അണിയറ പ്രവര്‍ത്തകര്‍ കരുതിയിട്ടുണ്ട്. "

    chila sundara muhoorthngalum idakku chila pottichirikalum undenkil oru 6 mark okke medikkan oru cienmakku pattumennano Hari ivde theliyikkunnathu???

    ReplyDelete
  12. @Shah Shaheen : ഇത് നോര്‍ത്ത് ഇന്ത്യക്കാരുടെ 'ഭായി' അല്ല , കൊച്ചിക്കാരുടെ 'ബായി' ആണ് :)

    കുറവുകളൊക്കെ ഉണ്ടെങ്കിലും ഒരു ഉത്സവകാലത്ത് സൂപര്‍താര ചിത്രങ്ങളോട് മത്സരിക്കാന്‍ ഒരു താരബലവുമില്ലാതെ ഒരു തടിയന്റെ കഥയുമായി വരികയും ( ബോക്സ്‌ ഓഫീസില്‍ സൂപര്‍താര ചിത്രത്തിന് തൊട്ട്പിന്നില്‍ രണ്ടാം സ്ഥാനത് ആയിപോയെങ്കിലും) ഒരു നല്ല ചിത്രം എന്ന പേര് നേടാന്‍ കഴിഞ്ഞതിലും ആഷിക് അബു എന്ന സംവിധായകന്‍ അഭിനന്ദനം അര്‍ഹിക്കുന്നു.

    ReplyDelete
  13. The fight scenes are "lifted"/"inspired" from Kung Fu Panda and Matrix.

    There is no mention of why "Shaddi" ended up with the name "shaddi". I was hoping Ann would be ending up with that name since Thadiyan sees her mickey mouse and stuff!

    Nivin was talking painfully slow. Didn't that strike artificial ?

    ReplyDelete