മാറ്റിനി (Review: Matinee)

Published on: 12/18/2012 06:30:00 AM

മാറ്റിനി: ഇങ്ങിനെയും ചില 'മാറ്റിനി'കള്‍!

ഹരീ, ചിത്രവിശേഷം

Matinee: Chithravishesham Rating [1.75/10]
ഒരു മാറ്റിനി ഷോ എങ്ങിനെയാണ് കുറേ ജീവിതങ്ങള്‍ മാറ്റിമറിയ്ക്കുന്നതെന്ന് പറയുവാനുള്ള ശ്രമമാണ് അനീഷ് ഉപാസനയുടെ 'മാറ്റിനി'. അനില്‍ നാരായണന്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ മൈഥിലി, മക്ബൂല്‍ സല്‍മാന്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. എ.ഓ.പി.എല്‍. എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ എ.ഓ.പി.എല്‍. ചിത്രം നിര്‍മ്മിച്ചിരിക്കുന്നു. പുതുമയുള്ളൊരു കഥാതന്തു കണ്ടെത്തുവാനായി എന്നതൊഴിച്ചാല്‍, അതൊരു സിനിമയായി രൂപപ്പെടുന്ന ഒരു ഘട്ടത്തിലും രചയിതാവെന്ന നിലയില്‍ അനില്‍ നാരായണനിലോ സംവിധായകനെന്ന നിലയില്‍ അനീഷ് ഉപാസനയിലോ എന്തെങ്കിലുമൊരു മെച്ചം പറയുവാനില്ല. പ്രേക്ഷകരെ രണ്ടരമണിക്കൂര്‍ ഇരുത്തി വെറുപ്പിക്കുവാന്‍ മാത്രം ഉതകുന്ന ഒരു സാധനം എടുത്തുവെച്ചു എന്നല്ലാതെ സിനിമയുടെ അണിയറ ശില്പികള്‍ക്ക് ഒന്നും തന്നെ ഈ സിനിമയില്‍ ചെയ്യുവാനായിട്ടില്ല.

ആകെത്തുക : 1.75 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 0.50 / 10
: 0.50 / 10
: 3.00 / 10
: 2.50 / 05
: 0.50 / 05
വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്നും രണ്ടുപേര്‍ സിനിമയിലെത്തുന്നു. എന്നാല്‍, അവരുടെ ആദ്യ ചിത്രം പുറത്തിറങ്ങുന്നതോടെ തികച്ചും അവിചാരിതമായ രീതിയില്‍ ഇരുവരുടേയും ജീവിതം മാറിമറിയുന്നു. പതിവ് മസാലക്കൂട്ടുകളൊക്കെ ചേര്‍ത്തു തന്നെ നല്ലൊരു വാണിജ്യ സിനിമയുണ്ടാക്കുവാനുള്ള വകയൊക്കെ പ്രമേയം നല്കുന്നുണ്ട്. മസാലയൊക്കെ ചേര്‍ത്തതു കൊണ്ട് കറി നന്നാവില്ലല്ലോ? അതിനു കറി വെയ്ക്കുവാന്‍ കൂടി അറിയണം. ഈ സിനിമയുടെ കാര്യത്തില്‍ സംഭവിച്ചതും അതാണ്. പാട്ടുണ്ട്, ഡാന്‍സുണ്ട്, ശരീര പ്രദര്‍ശനമുണ്ട്, അല്ലറ ചില്ലറ കോമഡിയുണ്ട്; പക്ഷേ, ഇവയൊക്കെ ചേര്‍ത്ത് അനിലും അനീഷും സിനിമയാക്കിയപ്പോളത് വെച്ചുണ്ടാക്കുവാനറിയാത്തവര്‍ പാകം ചെയ്ത കറി പോലെയായെന്നു മാത്രം!

Cast & Crew
Matinee

Directed by
Aneesh Upasana

Produced by
AOPL

Story, Screenplay, Dialogues by
Anil Narayanan

Starring
Maqbool Salmaan, Mythili, Thalaivasal Vijay, Lena, Sasi Kalinga, Sunil Sukhada, Valsala Menon, Kiran Raj etc.

Cinematography (Camera) by
Pappinu

Editing by
Nikhil Venu

Production Design (Art) by
Jothish Shankar

Background Score by
Gopi Sundar

Music by
Ratheesh Vegha / Anand Raj Anand

Lyrics by
Dinnath Puthenchery, Vinu Krishnan

Make-Up by
Rathish Ambady

Costumes by
Sunitha Prasanth

Stills by
Jeo Jomy, Ramesh Raman

Designs by
Binoy Kottakkal

Banner
AOPL Entertainment Pvt. Ltd.

Release Date
2012 Dec 14

Snippet Review

A good thread, spoiled by the script writer and the director! They only manages to disappoint the audience by giving them a hard time!

നജീബിനേയും സാവിത്രിയേയും ഒരല്പം ആയാസപ്പെട്ടാണെങ്കിലും മക്ബൂല്‍ സല്‍മാനും മൈഥിലിയും അഭിനയിച്ച് ഒപ്പിച്ചിട്ടുണ്ട്. പല രംഗങ്ങളും സംഭാഷണങ്ങളും വളരെ അപക്വമായാണ് ചിത്രത്തില്‍ ഉപയോഗിച്ചിട്ടുള്ളത് എന്നതിനാല്‍ ഇതിനപ്പുറം എന്തെങ്കിലും മെച്ചപ്പെടുത്തുവാന്‍ ഇവര്‍ വിചാരിച്ചാലും സാധിക്കണമെന്നുമില്ല. മൈഥിലി സ്വന്തമായാണ് തന്റെ കഥാപാത്രത്തിന് ശബ്ദം നല്‍കിയതെങ്കില്‍, അങ്ങിനെയൊരു സാഹസം ഭാവിയില്‍ ചെയ്യാതിരിക്കുകയാവും നല്ലത്. അത്രത്തോളം ഭാവരഹിതമായാണ് സാവിത്രിയുടെ ശബ്ദം സിനിമയില്‍ കേള്‍ക്കുവാനുള്ളത്. തലൈവാസല്‍ വിജയ്, ശശി കലിംഗ, ലെന തുടങ്ങിയ ചിത്രത്തിലെ ഇതര അഭിനേതക്കളൊക്കെ തങ്ങളുടെ വേഷങ്ങളോട് നീതിപുലര്‍ത്തുവാന്‍ ശ്രമിച്ചിട്ടുണ്ട്. പ്രത്യേകിച്ചൊരു മേന്മയും പറയുവാനില്ലാത്ത പാത്രസൃഷ്ടിയായതിനാല്‍, ആ ശ്രമമൊന്നും കാര്യമായ ഫലം കണ്ടില്ലെന്നു മാത്രം!

വിനു കൃഷ്ണനെഴുതി ആനന്ദ് രാജ് ആനന്ദ് ഈണമിട്ട "അയലത്തെ വീട്ടിലെ..." എന്ന ഗാനമാണല്ലോ ചിത്രത്തിനിത്രയും പ്രചാരം നല്കിയത്. വരികളോ ഈണമോ ആലാപനമോ എന്തിന് പ്രസ്തുത ഗാനരംഗത്തിലെ നൃത്തച്ചുവടുകളോ പോലും ആകര്‍ഷണീയമെന്ന് പറയുവാനില്ല. ഗിരീഷ് പുത്തഞ്ചേരിയുടെ മകന്‍ ദിന്‍നാഥ് എഴുതി രതീഷ് വേഗ ഈണമിട്ട ഗാനങ്ങളും തഥൈവ. പശ്ചാത്തലസംഗീതം എന്ന പേരില്‍ ഗോപി സുന്ദര്‍ ആദ്യാവസാനം എന്തൊക്കെയോ ശബ്ദങ്ങളിങ്ങനെ കേള്‍പ്പിക്കുന്നുണ്ട്. പപ്പിനുവിന്റെ ഛായാഗ്രഹണത്തിനും നിഖില്‍ വേണുവിന്റെ ചിത്രസന്നിവേശത്തിനും ജോതിഷ് ശങ്കറിന്റെ കലാസംവിധാനത്തിനുമൊക്കെ ശരാശരി നിലവാരം പറയാം.

കൂടുതലായൊന്നും പറയുവാനില്ല. ഈ 'മാറ്റിനി' എങ്ങിനെയാണ് സംവിധായകന്റെ ജീവിതം മാറ്റിമറിക്കുക എന്നതേ ഇനി അറിയുവാനുള്ളൂ! ചിത്രത്തിലെ കഥാപാത്രങ്ങളുടേത് പോലെ ഒരു ദുരന്തമോ ഞെക്കിപ്പഴുപ്പിച്ച ശുഭാന്ത്യമോ ആവാതിരിക്കട്ടെയെന്ന് ആശംസിക്കുന്നു.

പിന്മൊഴി: ഇതേത് കാലത്താണ് നടക്കുന്നത് എന്നതിന്റെ സൂചനയൊന്നും ചിത്രം നല്‍കുന്നില്ല. കേരളത്തില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ കണ്ടാല്‍ തൊണ്ണൂറുകളുടെ തുടക്കത്തിലോ മറ്റോ ആണ് കഥ നടക്കുന്നതെന്ന്‍ തോന്നുമെങ്കില്‍ കേരളത്തില്‍ നിന്നും തീവണ്ടി പിടിച്ച് ചിത്രം മദിരാശിയിലെത്തുന്നതോടെ മൊത്തം മോഡേണാവുന്നുണ്ട്.

12 comments :

  1. അനില്‍ ഉപാസനയുടെ സംവിധാനത്തില്‍ മക്ബൂല്‍ സല്‍മാന്‍, മൈഥിലി എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ 'മാറ്റിനി'യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

    Haree
    ‏@newnHaree
    #Matinee: The director and crew only manages to give a hard time for the viewers. Total disappointment. #Chithravishesham
    6:12 PM - 16 Dec 12
    --

    ReplyDelete
  2. "ഗിരീഷ് പുത്തഞ്ചേരിയുടെ മകന്‍ ദിന്നത്തെഴുതി">>>>>>
    ദിന്നത്തല്ല, അദ്ദേഹത്തിന്റെ പേർ "ദിൻനാഥ്" എന്നാണ് അറിവ്... http://www.facebook.com/dinnath.puthenchery

    ReplyDelete
  3. മസാലയൊക്കെ ചേര്‍ത്തതു കൊണ്ട് കറി നന്നാവില്ലല്ലോ? അതിനു കറി വെയ്ക്കുവാന്‍ കൂടി അറിയണം. ഈ സിനിമയുടെ കാര്യത്തില്‍ സംഭവിച്ചതും അതാണ്. പാട്ടുണ്ട്, ഡാന്‍സുണ്ട്, ശരീര പ്രദര്‍ശനമുണ്ട്, അല്ലറ ചില്ലറ കോമഡിയുണ്ട്; പക്ഷേ, ഇവയൊക്കെ ചേര്‍ത്ത് അനിലും അനീഷും സിനിമയാക്കിയപ്പോളത് വെച്ചുണ്ടാക്കുവാനറിയാത്തവര്‍ പാകം ചെയ്ത കറി പോലെയായെന്നു മാത്രം! these lines says all..... nice....

    ReplyDelete
  4. ee postinu ente aake thuka 1.25 cinemakku 6/10

    ReplyDelete
  5. അനീഷ് ഉപാസന എന്നല്ലേ സംവിധായകന്റെ പേര് ?

    ReplyDelete
  6. എന്തെങ്ങിലും പുതുമ ഉണ്ടെന്നു എനിക്ക് ഫീല്‍ ചെയ്തില്ല.നായകന്റെ അനുഭവം പേറി നടക്കുന്ന ആളുകള്‍ ഉണ്ട്.

    average movie.

    ReplyDelete
  7. മസാലയൊക്കെ ചേര്‍ത്തതു കൊണ്ട് കറി നന്നാവില്ലല്ലോ? അതിനു കറി വെയ്ക്കുവാന്‍ കൂടി അറിയണം.
    അത് കലക്കി.
    ലൈഫ് ഓഫ് പൈയുടെ റിവ്യൂ പ്രതീക്ഷിച്ചിരുന്നു.

    ReplyDelete
  8. The new layout is pretty good. One suggestion. The title with hyperlink ( matinee. review ) with a blue background is smaller compared to the sub title. So I used to click on the sub title instead of the main heading. Got it ?

    ReplyDelete
  9. സിനിമയിലെ ഒരു വില്ലൻ പറയുന്നുണ്ട്. സെന്റിമെൻസ് സിനിമയിലെ ഉള്ളൂ സിനിമ സെറ്റിൽ ഇല്ല എന്ന്.. സംഗതി അതുപോലെ തന്നെ... സദാചാരവും കുണ്ടിവിളിയും ഒക്കെ സിനിമയിൽ കാണിക്കുന്നുണ്ട്... സത്യത്തിൽ കവി എന്താ ഉദ്ദേശിച്ചത്?

    ReplyDelete
  10. 'Matinee' is a dark parable that splendidly traces the ever changing contours of human lives. It reaffirms that the human power of endurance is immense and that as individuals we wobble along alleys of hope, fear, distress, anger and regret before turning around and walking down the hope street all over again - *** Stars - Veeyen, Nowrunning.com (for comparison Run Baby Run was rated ** Stars by him)

    ReplyDelete
  11. I liked your comment - simply superb ->
    മസാലയൊക്കെ ചേര്‍ത്തതു കൊണ്ട് കറി നന്നാവില്ലല്ലോ? അതിനു കറി വെയ്ക്കുവാന്‍ കൂടി അറിയണം.

    ReplyDelete