Note: Built in HTML5 and CSS3. Google Chrome 10 / Mozilla Firefox 4 / Microsoft IE 9 or later recommended.

ചിത്രവിശേഷം പോള്‍ 2011 - ഫലങ്ങള്‍

Published on: January 31, 2012

രാജേഷ് ആര്‍. പിള്ളയുടെ 'ട്രാഫിക്' മികച്ച ചിത്രം, സലിം കുമാര്‍ മികച്ച നായകനടന്‍, കാവ്യ മികച്ച നായികനടി

ഹരീ, ചിത്രവിശേഷം

Chithravishesham Poll 2011 - Results
രണ്ടായിരത്തിപ്പതിനൊന്നിലെ മികച്ച മലയാളം സിനിമയേയും, സിനിമകളുടെ അരങ്ങിലും അണിയറയിലും മികവുപുലര്‍ത്തിയ കലാകാരന്മാരേയും കണ്ടെത്തുവാനായി ചിത്രവിശേഷം വായനക്കാര്‍ക്കിടയില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ രാജേഷ് ആര്‍. പിള്ള സംവിധാനം ചെയ്ത 'ട്രാഫിക്' മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധാനത്തിനും തിരക്കഥയ്ക്കുമുള്‍പ്പടെ അഞ്ച് സ്ഥാനങ്ങളില്‍ 'ട്രാഫിക്' മുന്നിലെത്തി. വായനക്കാരുടെ 60 വോട്ടുകളുള്‍പ്പടെ 98 പോയിന്റുകള്‍ നേടിയാണ്‌ 'ട്രാഫിക്' ഒന്നാമതെത്തിയത്. സലിം അഹമ്മദ് സംവിധാനം ചെയ്‍ത 'ആദാമിന്റെ മകന്‍ അബു'വാണ്‌ മികച്ച രണ്ടാമത്തെ ചിത്രം. 45 വോട്ടുകള്‍ സഹിതം ആകെ 74 പോയിന്റുകളാണ്‌ ഈ ചിത്രം നേടിയത്. ബ്ലെസിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'പ്രണയ'മാണ്‌ മൂന്നാം സ്ഥാനത്തെത്തിയത്. 36 വോട്ടുകള്‍ സഹിതം 64 പോയിന്റുകള്‍ 'പ്രണയ'ത്തിനു ലഭിച്ചു. ഓരോ ചിത്രത്തിനും/കലാകാരന്മാര്‍ക്കും ലഭിച്ച വോട്ടുകളുടെയും പോയിന്റുകളുടെയും പൂര്‍ണവിവരങ്ങള്‍ ഇവിടെ ലഭ്യമാണ്‌.
ഓരോ ചിത്രത്തിനും പോളിംഗില്‍ ലഭിച്ച വോട്ടുകളോടൊപ്പം, അതാത് ചിത്രത്തിന്റെ അഭിനേതാക്കള്‍, അണിയറ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ലഭിച്ച വോട്ടുകളെ അധികരിച്ചുള്ള ബോണസ് പോയിന്റുകള്‍ കൂടി കൂട്ടിയാണ്‌ മികച്ച ചിത്രങ്ങളുടെ ആകെ പോയിന്റുകള്‍ കണക്കാക്കിയത്. ആകെ 264 പേര്‍ പോളിംഗില്‍ പങ്കെടുത്തതില്‍ 6 വോട്ടുകള്‍ അസാധുവായി. മിച്ചമുള്ള 258 പേരുടെ വോട്ടുകളെ അധികരിച്ചാണ്‌ ഈ ഫലങ്ങള്‍ നിര്‍ണയിച്ചിരിക്കുന്നത്.

കാസനോവ (Review: Casanovva)

Published on: January 27, 2012

കാസനോവ: കാശു പൊടിച്ചൊരു 'താര ജാഡ'പ്പടം!

ഹരീ, ചിത്രവിശേഷം

Casanovva: A film by Rosshan Andrrews starring Mohanlal, Lakshmi Rai, Shriya Saran etc. Film Review by Haree for Chithravishesham.
'ഉദയനാണ്‌ താരം', 'ഇവിടം സ്വര്‍ഗമാണ്‌' എന്നീ ചിത്രങ്ങള്‍ക്കു ശേഷം മോഹന്‍ലാലും റോഷന്‍ ആന്‍ഡ്രൂസും (മലയാളത്തില്‍ ഏതെങ്കിലുമൊക്കെ അക്ഷരങ്ങള്‍ ഇരട്ടിക്കുന്നുണ്ടോ ആവോ!) ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ്‌ 'കാസനോവ' (അംഗലേയത്തില്‍ Casanovva, അതു വായിച്ചാല്‍ 'കാസനോവ്വ'! 'കോണ്‍ഫിഡന്റ് കാസനോവ' എന്നാണ്‌ ചിത്രത്തിന്റെ മുഴുവന്‍ പേരെന്നുമുണ്ട്.) ഡോ. സി.ജെ. റോയും ആന്റണി പെരുമ്പാവൂരും ചേര്‍ന്നാണ്‌ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ മുതല്‍മുടക്കി പൂര്‍ത്തിയാക്കിയ ഈ ഹെവി ബജറ്റ് ചിത്രത്തിനുവേണ്ടി പണമിറക്കി; കോണ്‍ഫിഡന്റ് എന്റര്‍ടൈന്മെന്റിന്റെയും ആശിര്‍വാദ് സിനിമാസിന്റെയും സം‍യുക്ത ബാനറില്‍ ചിത്രം പുറത്തെത്തിച്ചിരിക്കുന്നത്. പോയവര്‍ഷം ജനുവരിയില്‍ പുറത്തിറങ്ങി ഹിറ്റ് ചിത്രമായി മാറിയ 'ട്രാഫിക്കി'ന്റെ രചയിതാക്കള്‍, ബോബി-സഞ്ജയ് ദ്വയമാണ്‌ ചിത്രത്തിന്റെ തിരക്കഥ / സംഭാഷണ രചന എന്നതു കൂടിയാവുമ്പോള്‍ ചലച്ചിത്രാസ്വാദകരുടെ പ്രതീക്ഷകള്‍ മാനം മുട്ടുന്നു. എന്നാല്‍ സിനിമ തുടങ്ങി അല്‍പം കഴിയുന്നതോടെ അത്തരം പ്രതീക്ഷകളൊക്കെ മലര്‍പ്പൊടിക്കാരന്റെ സ്വപ്നം പോലെ തകര്‍ന്നടിയുകയാണ്. സൂപ്പര്‍സ്റ്റാര്‍ ആരാധകര്‍ക്കു വേണ്ടിയെന്ന പേരില്‍ താര ജാഡയുടെ പ്രദര്‍ശനമായി ചിത്രം മാറുമ്പോള്‍, 'ഫാനാ'യി കാണുവാനെത്തി അങ്ങിനെയല്ലാതാവുന്നവരുടെ നിരാശയില്‍ നിന്നുയര്‍ന്നു കേട്ട ചില കമന്റുകള്‍ മാത്രമാണ്‌ തിയേറ്ററിനുള്ളില്‍ ആശ്വാസമായത്!

സ്പാനിഷ് മസാല (Review: Spanish Masala)

Published on: January 23, 2012

സ്പാനിഷ് മസാല: മസാല സ്പാനിഷെങ്കിലും, രുചി തനി നാടന്‍!

ഹരീ, ചിത്രവിശേഷം

Spanish Masala: A film directed by Lal Jose starring Dileep, Daniela Zacherl, Kunchakko Boban etc. Film Review by Haree for Chithravishesham.
ലാല്‍ ജോസും ദിലീപും ഇതിനു മുന്‍‌പ് ഒന്നിച്ച സിനിമകളുടെ പട്ടിക നോക്കിയാല്‍ ഹിറ്റുകളുമുണ്ട് ഫ്ലോപ്പുകളുമുണ്ട്. ഇരുവരും വീണ്ടുമൊന്നിക്കുന്ന ‘സ്പാനിഷ് മസാല’യെക്കുറിച്ച് അമിതപ്രതീക്ഷയൊന്നും അതുകൊണ്ടുതന്നെ ആര്‍ക്കും ഉണ്ടാ‍യിരുന്നിരിക്കില്ല. ‘ചാന്ത്പൊട്ടി’നു ശേഷം ബെന്നി പി. നായരമ്പലം ലാല്‍‌ജോസിനു വേണ്ടി ഈ ചിത്രത്തില്‍ രചന നിര്‍‌വ്വഹിച്ചിരിക്കുന്നു. ബിഗ് സ്ക്രീന്‍ പ്രൊഡക്ഷന്‍‌സിന്റെ ബാനറില്‍ നൗഷാദാണ് ചിത്രത്തിനുവേണ്ടി പണമിറക്കിയിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍, സ്പാനിഷ് അഭിനേത്രി ഡാ‍നിയേല സച്ചേരി, ബിജു മേനോന്‍ തുടങ്ങിയവരാണ് ദിലീപിനൊപ്പം മുഖ്യവേഷങ്ങളില്‍. ഭൂരിഭാഗം ലൊക്കേഷനുകളും സ്പെയിനില്‍, കൂടെ അഭിനയിക്കുവാന്‍ സ്പെയിനില്‍ നിന്നുമുള്ള അഭിനേതാക്കള്, സ്പെയിനിലെ തക്കാളിയേറുത്സവവും കാളപ്പോരുമൊക്കെ മേമ്പൊടിക്ക്; മസാലക്കൂട്ടിലെ ചേരുവകള്‍ക്ക് വ്യത്യസ്തതയുണ്ട്. പക്ഷെ, അതൊക്കെ ചേര്‍ത്ത് ‘സ്പാനിഷ് മസാല’യാക്കി വിളമ്പുമ്പോഴും സാധാരണ മലയാളം പടങ്ങളുടെ നാടന്‍ രുചി തന്നെയാണ്‌ ചിത്രവും നല്‍കുന്നത്!

അസുരവിത്ത് (Review: Asuravithu)

Published on: January 08, 2012

അസുരവിത്ത്: സാത്താന്മാര്‍ സിനിമയെടുക്കുമ്പോള്‍!

ഹരീ, ചിത്രവിശേഷം

Asuravithu: A film by A.K. Sajan starring Asif Ali, Samvrutha Sunil, Vijayaraghavan etc. Film Review by Haree for Chithravishesham.
ഒരു ദശാബ്ദക്കാലം മുന്‍പ് 2002-ലാണ്‌ എ.കെ. സാജന്‍ 'സ്റ്റോപ്പ് വയല‍ന്‍സ്' എന്ന തന്റെ ആദ്യ ചിത്രവുമായെത്തുന്നത്. ആ ചിത്രത്തിന്റെ തുടര്‍ച്ചയായാണ്‌ 'അസുരവിത്ത്' തയ്യാറാക്കിയിരിക്കുന്നത്. എ.കെ. സന്തോഷിന്റെ രചനയായിരുന്നു (കൂട്ടത്തില്‍ ലോഹിതദാസിന്റെ വിവരണവും) ആദ്യ ചിത്രത്തിനു പിന്‍ബലമെങ്കില്‍ ഇവിടെ രചനയും എ.കെ. സാജന്റെ തന്നെ. ഇടയ്‍ക്ക് 'ലങ്ക' എന്നൊരു ചിത്രം ചെയ്‍തുവെങ്കിലും എ.കെ. സാജന്‍ രചന നിര്‍വ്വഹിച്ച 'റെഡ് ചില്ലീസി'ലൂടെയും 'ദ്രോണ 2010'-ലൂടെയുമൊക്കെയാണ്‌ മലയാളികള്‍ ഇന്ന് എ.കെ. സാജന്‍ എന്ന പേര്‌ ഓര്‍മ്മിക്കുന്നത്. തെറ്റിദ്ധാരണ വേണ്ട; ഇനി ആ പേരു കേട്ടാല്‍ തിയേറ്ററിലേക്ക് അറിയാതെ പോലും കയറാതിരിക്കുവാനാണ്‌ സാജനെ ഓര്‍മ്മയില്‍ സൂക്ഷിക്കുന്നത്. ഏതായാലും അങ്ങിനെ ചെയ്യുന്നവരുടെ എണ്ണം കൂട്ടുവാന്‍ തക്കവണ്ണമാണ്‌ 'അസുരവിത്തി'നേയും സാജന്‍ കിളിര്‍പ്പിച്ചെടുത്തിരിക്കുന്നത്. ആസിഫ് അലി, സംവൃത സുനില്‍, വിജയരാഘവന്‍, ലെന തുടങ്ങിയവരൊക്കെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം ലീല മീഡിയ റിലീസിന്റെ ബാനറില്‍ ഷാജി താണപറമ്പിലാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്.

ചിത്രവിശേഷം പോള്‍ 2011 - വോട്ടെടുപ്പ്

Published on: January 07, 2012

ചിത്രവിശേഷം പോള്‍ 2011: വോട്ടെടുപ്പ്

ഹരീ, ചിത്രവിശേഷം

Chithravishesham Poll 2011: Polling
ചിത്രവിശേഷം പോള്‍ 2011 - വോട്ടെടുപ്പിലേക്ക് സ്വാഗതം. 2011 ജനുവരി 01 മുതല്‍ ഡിസംബര്‍ 31 വരെ കേരളത്തില്‍ ഏതെങ്കിലുമൊരു തിയേറ്ററിലെങ്കിലും റിലീസ് ചെയ്യപ്പെട്ട ചിത്രങ്ങള്‍, അവയില്‍ പ്രവര്‍ത്തിച്ച കലാകാരന്മാര്‍ എന്നിവരെയാണ്‌ ഈ വോട്ടെടുപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചിത്രവിശേഷം വായനക്കാര്‍ നല്‍കിയ നാമനിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ്‌ പോളിനായുള്ള അവസാന ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. പോളില്‍ ഉള്‍പ്പെട്ടിരിക്കുന്നവയുടെ/വരുടെ പേരുവിവരങ്ങള്‍ ഇവിടെ കാണാം. (ഫയല്‍ തുറക്കുവാന്‍ PDF റീഡര്‍ ആവശ്യമുണ്ട്.) പുതുതായി ചേര്‍ക്കപ്പെട്ട പേരുകള്‍ നീല നിറത്തില്‍ നല്‍കിയിരിക്കുന്നു. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നായക നടന്‍, മികച്ച നായിക നടി തുടങ്ങിയവയുള്‍പ്പടെ പതിനെട്ട് വിഭാഗങ്ങളിലാണ്‌ വോട്ടെടുപ്പ് നടക്കുന്നത്. ചിത്രവിശേഷം പോള്‍ 2011 ഒരു വിജയമാക്കുവാന്‍ എല്ലാ വായനക്കാരുടേയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു. പോളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കലാകാരന്മാര്‍, അവരുടെ ചിത്രങ്ങള്‍ തുടങ്ങിയ വിശദവിവരങ്ങള്‍ക്ക് ഇവിടം സന്ദര്‍ശിക്കുക. പോളില്‍ പങ്കെടുക്കുവാനുള്ള അവസാന തീയതി ജനുവരി 28, 2012.

ചിത്രവിശേഷം പോള്‍ 2011 - നാമനിര്‍ദ്ദേശങ്ങള്‍

Published on: January 01, 2012

ചിത്രവിശേഷം പോള്‍ 2011: നാമനിര്‍ദ്ദേശങ്ങള്‍

ഹരീ, ചിത്രവിശേഷം

Chithravishesham Poll 2011: Nominations
രണ്ടായിരത്തിപതിനൊന്നിലെ മികച്ച മലയാള സിനിമ, പോയ വര്‍ഷമിറങ്ങിയ മലയാള സിനിമകളില്‍ അരങ്ങിലും അണിയറയിലും മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ എന്നിവരെ തിരഞ്ഞെടുക്കുവാനുള്ള 'ചിത്രവിശേഷം പോള്‍ 2011'-ലേക്ക് എല്ലാ വായനക്കാര്‍ക്കും സ്വാഗതം. 2010-ലെ അഭിപ്രായവോട്ടെടുപ്പ് ഫലങ്ങള്‍ ഇവിടെ കാണാം. ചിത്രവിശേഷം കാണാതെ വിട്ടുപോയ ചിത്രങ്ങള്‍, അവയില്‍ തന്താങ്ങളുടെ മേഖലയില്‍ മികവു പുലര്‍ത്തിയ കലാകാരന്മാര്‍, ചിത്രവിശേഷം മികച്ചതായി കണക്കാക്കാത്ത ചിത്രങ്ങള്‍ / കലാകാരന്മാര്‍; ഇങ്ങിനെ ഏതെങ്കിലും കാരണങ്ങള്‍ കൊണ്ട് ചില ചിത്രങ്ങളോ കലാകാരന്മാരോ വിട്ടുപോയിട്ടുണ്ടെങ്കില്‍ അവരെ ഉള്‍പ്പെടുത്തുവാനായാണ്‌ നാമനിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നത്. 2011 ജനുവരി 01 മുതല്‍ ഡിസംബര്‍ 31 വരെ കേരളത്തിലെ തിയേറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട, 88 ചിത്രങ്ങളെയും അവയില്‍ പ്രവര്‍ത്തിച്ചവരേയുമാണ്‌ വോട്ടെടുപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുന്‍വര്‍ഷത്തേതു പോലെ ഏവരുടേയും സഹകരണം 'ചിത്രവിശേഷം പോള്‍ 2011'-ന്‌ പ്രതീക്ഷിക്കുന്നു.

Featured Videos

Trailer: Unnam

Unnam: A film by Sibi Malayil starring Asif Ali, Lal, Rima Kallingal, Swetha Menon etc.

WATCH VIDEO
Teaser: Second Show

Second Show: A film by Srinath Rajendran starring Dulquer Salman Gauthami Nair etc.

WATCH VIDEO
Trailer: Njanum Ente Familiyum

Njanum Ente Familiyum: A film by K.K. Rajeev starring Jayaram, Mamta Mohandas etc.

WATCH VIDEO