ഹോട്ടല്‍ കാലിഫോര്‍ണിയ (Review: Hotel California)

Published on: 5/06/2013 08:04:00 AM

ഹോട്ടല്‍ കാലിഫോര്‍ണിയ: ആ ലോഡ്ജെത്ര ഭേദം!

ഹരീ, ചിത്രവിശേഷം

Hotel California: Chithravishesham Rating [3.75/10]
'ട്രിവാന്‍ഡ്രം ലോഡ്ജി'ല്‍ നിന്നും പുറപ്പെട്ട് 'ഹോട്ടല്‍ കാലിഫോര്‍ണിയ'യിലെത്തിയിരിക്കുന്നു അനൂപ് മേനോന്‍. സംവിധായകനായി പേരിനോരാളു വേണം, ആ സ്ഥാനത്തേക്ക് അജി ജോണെത്തുന്നു (മുന്‍ ചിത്രങ്ങള്‍ 'നമുക്ക് പാര്‍ക്കാന്‍...', 'നല്ലവന്‍') ഈ ചിത്രത്തില്‍. ജയരാജ് ഫിലിംസിന്റെ ബാനറില്‍ ജോസ്മോന്‍ സൈമണാണ് നിര്‍മ്മാതാവ്. ജയസൂര്യ, അനൂപ് മേനോന്‍, ഹണി റോസ്, പി. ബാലചന്ദ്രന്‍, സൈജു കുറുപ്പ്, മരിയ റോയ്, അപര്‍ണ നായര്‍, ശങ്കര്‍ ഇങ്ങിനെ ഒട്ടേറെ നടീനടന്മാരുണ്ട് ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍. 'ട്രിവാന്‍ഡ്രം ലോഡ്ജെ'ടുത്തതിന് തന്നെ വിമര്‍ശിച്ചവര്‍ക്കൊരു മറുപടി അല്ലെങ്കിലൊരു പണി കൊടുക്കുവാനാണോ അനൂപ് മേനോന്‍ ഇങ്ങിനെയൊരു സാധനമെഴുതിയതെന്ന് ന്യായമായും സംശയിക്കാം. 'ട്രിവാന്‍ഡ്രം ലോഡ്ജി'ല്‍ ഉപയോഗിച്ച അതേ ചേരുവകള്‍, അരോചകമായി ഉപയോഗിച്ചാണ് 'ഹോട്ടല്‍ കാലിഫോര്‍ണിയ' കെട്ടിപ്പോക്കിയിരിക്കുന്നത്. ഇതിലും ഭേദമാ ലോഡ്ജൂ തന്നെ എന്നേത് വിമര്‍ശകയും/നും ഇതു കണ്ടാല്‍ പറഞ്ഞു പോവുമെന്നത് മൂന്നരത്തരം!

ആകെത്തുക : 3.75 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 2.00 / 10
: 3.00 / 10
: 5.00 / 10
: 3.00 / 05
: 2.00 / 05
Snippet Review

'Hotel California' tries to mimic many things around us, but whole together fails to impress as a film.

പ്രേം സാഗറെന്ന സൂപ്പര്‍ സ്റ്റാറിന്റെ പുതിയ പടം 'ഹോട്ടല്‍ കാലിഫോര്‍ണിയ'യുടെ വ്യാജ സി.ഡി.യുമായി പുഷ്പക് വിമാനത്തില്‍ ഒരാള്‍ കൊച്ചിയിലേക്ക്; ആ വിമാനത്തിലെത്തുന്ന മറ്റു ചിലരുടേയും അവരെക്കാത്തിവിടെ നില്‍ക്കുന്നവരുടേയും ദിവസവും, ജീവിതം തന്നെയും ഇതു കാരണമായി മാറി മറിയുന്നു. ഈ മാറിമറിയല്‍ അങ്ങോട്ടുമിങ്ങോട്ടും മാറ്റിമറിച്ച് കാണിക്കലാണ് നമുക്ക് തിയേറ്ററില്‍ കാണുവാന്‍ കിട്ടുന്ന 'ഹോട്ടല്‍ കാലിഫോര്‍ണിയ'. നമ്മുടെ ചുറ്റുമുള്ള (ഉണ്ടെന്ന് പറയപ്പെടുന്ന) സിനിമ/രാഷ്ട്രീയ/അധോലോക/സാമൂഹിക ചുറ്റുപാടുകളെ ആക്ഷേപഹാസ്യ രൂപേണ അവതരിപ്പിക്കലാണ് ചിത്രം പ്രധാനമായി ചെയ്യുന്നത്. അത് കുറേയൊക്കെ ചിരിപ്പിക്കുന്നുമുണ്ട്. ചിത്രത്തിലെ പോലീസ് കമ്മീഷണറായാലും തീവ്രവാദി നേതാവായാലും രാഷ്ട്രീയക്കാരനായാലും കൂട്ടിക്കൊടുപ്പുകാരനായാലും - എല്ലാവനും വാ തുറന്നാല്‍ കോമഡിയാണ്. രണ്ടരമണിക്കൂറിലധികം നീളമുള്ള ഒരു സിനിമയില്‍ ഇതു മാത്രമാവുമ്പോള്‍ അതത്ര സുഖകരമായ ഇടപാടല്ല എന്നതാണിതിന്റെ മറുവശം.

Cast & Crew
Hotel California

Directed by
Aji John

Produced by
Josemon Simon

Story, Screenplay, Dialogues by
Anoop Menon

Starring
Jayasurya, Anoop Menon, Saiju Kurup, P. Balachandran, Honey Rose, Joju George, Babu Nampoothiri, Shankar, Sruthi Lakshmi, Sudheesh, Aparna Nair, Maria Roy, Krishna, Nandu, Arun Kumar, Kani, V.K. Sreeraman, Sukumari, Thesni Khan etc.

Cinematography (Camera) by
Jithu Damodar

Editing by
Xian

Production Design (Art) by
Arkan Kollam

Music / Background Score by
Shaan Rahman

Lyrics by
Anoop Menon

Make-up by
Hassan Vanoor

Costumes by
Azeez Palakkad

Stills by
Mahadevan Thampi

Designs by
Razal Pareed

Banner
Jairaj Films

Release Date
2013 May 03

എന്തെങ്കിലും ചെയ്യുവാനൊരു സ്പേസ് ഒരു കഥാപാത്രത്തിലൂടെയും ഒരു അഭിനേതാവിനും ഇതില്‍ കിട്ടുന്നില്ല. ഇതിനൊരു ചെറിയ അപവാദമുള്ളത് ജയസൂര്യയുടെ കഥാപാത്രത്തിനാണ്. ചിത്രത്തിലെ സംഭവങ്ങളുടെയെല്ലാം കേന്ദ്രബിന്ദുവായ എയര്‍പോര്‍ട്ട് ജിമ്മി എന്ന അധോലോകനെ ജയസൂര്യ മികച്ചതാക്കി. പി. ബാലചന്ദ്രന്റെ ഏതാണ്ട് ഒരേ ശൈലിയിലുള്ള വേഷങ്ങള്‍ മടുത്തു തുടങ്ങിയിരിക്കുന്നു. ജോജു ജോസഫിന്റെ പോലീസ് കമ്മീഷണറും, ബാബു നമ്പൂതിരിയുടെ നസ്രാണി രാഷ്ട്രീയക്കാരനും ശങ്കറിന്റെ കാമവെറിയനായ ബിസിനസുകാരന്നുമൊക്കെ വിശ്വസനീയത കഷ്ടിയെങ്കിലും ചിരിപ്പിക്കുന്നതില്‍ വിജയിക്കുന്നു. മരിയ റോയുടെ കഥാപാത്രത്തിനാണ് അമ്പതു പൈസയുടെ കുറവുണ്ടെന്ന് ആദ്യം എഴുതി കാണിക്കുന്നതെങ്കിലും പറഞ്ഞു വരുമ്പോള്‍ മിക്ക കഥാപാത്രങ്ങള്‍ക്കുമുണ്ട് ഈ കുറവ്. ഇതൊക്കെ പടച്ചുവെച്ചവര്‍ക്കുമില്ലേ ഈ കുറവെന്നും ന്യായമായും സംശയിക്കാം.

ഈ സിനിമ രണ്ടരമണിക്കൂറിലേക്ക് നീട്ടിവലിച്ചെത്തിച്ചതിന്റെ ക്രെഡിറ്റ് ഛായാഗ്രാഹകനും ചിത്രസന്നിവേശകനുമുള്ളതാണ്. അനാവശ്യമായി നീളുന്ന ഷോട്ടുകളും രംഗങ്ങളും കുറച്ചൊന്നുമല്ല കണ്ടിരിക്കുന്നവരെ പാടുപെടുത്തുന്നത്. സംവിധായകനുമുണ്ട് ഇതില്‍ പങ്കെന്ന് മറക്കുന്നില്ല. സിനിമയ്ക്കുള്ളിലെ സിനിമയിലുള്ള ഒരു ഗാനമാണ് ഇതില്‍ കാണുവാനുള്ളത് - 'മഞ്ഞുതിരും രാവിന്നുള്ളില്‍...' - രചന അനൂപ് മേനോന്‍, ഷാന്‍ റഹ്മാന്‍ ഈണമിട്ട് പാടിയിരിക്കുന്നു. സിനിമയ്ക്കൊരു ഗുണവുമിത് ചെയ്യുന്നില്ല എന്നതിനപ്പുറം കൂടുതല്‍ വിശേഷമൊന്നും ഇതിനെക്കുറിച്ചും പറയുവാനില്ല. പഴയ ഗാനശകലങ്ങള്‍ പശ്ചാത്തലസംഗീതമായി ചേര്‍ക്കുന്നതാണ് പുതിയ ട്രെന്‍ഡെന്ന് തോന്നുന്നു. അതിന്റെയൊരു ആവര്‍ത്തനം ഷാന്‍ റഹ്മാന്‍ ഇതിലും പ്രയോഗിച്ചു വിജയിക്കുന്നുണ്ട്.

പ്രത്യേകിച്ചൊരു കഥ പറയല്‍ ലക്ഷ്യം വെയ്ക്കാതെയുള്ള ഇത്തരം ചിത്രങ്ങളുടെ വിജയം സംവിധായകന്റെ കൈയ്യിലാണ്. കാണികളുടെ ക്ഷമ പരീക്ഷിക്കാതെ, താത്പര്യം നശിക്കാത്ത വിധത്തില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുവാന്‍ കഴിയണം. ഒറ്റവരിയില്‍ പറഞ്ഞാല്‍ അജി ജോണിനത് സാധിക്കുന്നില്ല. അനാവശ്യമെന്ന് പറയാവുന്ന രംഗങ്ങളും ഭാഗങ്ങളും, എഴുതിവെച്ചത് ഏത് അനൂപ് മേനോനാണെങ്കിലും, വെട്ടിക്കളയാനുള്ള ആര്‍ജ്ജവം അജി കാണിക്കണമായിരുന്നു. ബോളിവുഡ് നടന്റെ സ്പേമുമായി അയാളുടെ ബോഡി ഗാര്‍ഡ് വരുന്ന എപ്പിസോഡൊക്കെ പരമ ബോറാണ്. കഥാപാത്രങ്ങള്‍ നമ്മള്‍ പറയുന്ന വഴിക്കു പോയില്ലെങ്കില്‍, അവര്‍ പോവുന്ന വഴിയേ നമ്മള്‍ പോവുക എന്ന മട്ടിലായി ചിത്രത്തിന്റെ ഒടുവിലായപ്പോഴേക്കും കാര്യങ്ങള്‍. ഒടുവില്‍ എങ്ങിനെയൊക്കെയോ കൊണ്ടു പോയി സംഭവം വെച്ചുകെട്ടിയെന്ന് പറയാം. ഒരു മുയലെങ്കിലും ചത്തിട്ടേ ചക്കയിടല്‍ നിര്‍ത്തൂ എന്നാണ് അനൂപ് മേനോന്റെ വാശിയെങ്കില്‍, ലോഡ്ജും ഹോട്ടലുമല്ലേ കഴിഞ്ഞുള്ളൂ - ഇനി റിസോര്‍ട്ടും ഹോം സ്റ്റേയും ഒക്കെ ബാക്കിയുണ്ട്. ശ്രമം തുടരുക, എല്ലാ വിജയാശംസകളും!

സര്‍ട്ടീക്കറ്റ്: 'ട്രിവാന്‍ഡ്രം ലോഡ്ജ്' കുടുംബത്തോടൊപ്പം കാണാനായെത്തി അബദ്ധം പറ്റിയവരെ കണക്കിലെടുത്താവണം കോഴ കൊടുത്തോ മറ്റോ ഒരു (A) സര്‍ട്ടീക്കറ്റ് വാങ്ങിയെടുത്തിട്ടുണ്ട്. സന്ധ്യയ്ക്കു ടി.വി.യില്‍ വരുന്ന സീരിയല്‍ എപ്പിഡോസുകളിലെ അശ്ലീലവും അവിഹിതവുമൊക്കെയേ ഇതിലും കണ്ടുള്ളൂ! അതിനൊക്കെ എന്തു സര്‍ട്ടീക്കറ്റാണോ എന്തോ!

16 comments :

  1. ലോഡ്ജിനു ശേഷം ഹോട്ടലുമായി അനൂപ് മേനോന്‍, അജി ജോണ്‍ കൂട്ടിന് - 'ഹോട്ടല്‍ കാലിഫോര്‍ണിയ'യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

    Haree
    ‏@newnHaree
    #HotelCalifornia mimics many things happening around us, but whole together fails to impress the audience. #Chithravishesham
    2:49 PM - 4 May 13
    --

    ReplyDelete
  2. മേനോന് ജയസുര്യയെ വിട്ടൊരു കളിയില്ലല്ലോ. പണ്ടത്തെ നാടോടിക്കാറ്റ് സീരീസിലെ ലാൽ-ശ്രീനി കൂട്ടുകെട്ട് പോലെ മലയാള സിനിമയിലെ പുതിയ തലമുറയിലെ കൂട്ടുകെട്ടുകൾ അഥവാ winning formulas
    1 കുഞ്ചാക്കോ ബോബാൻ + ബിജു മേനോണ്‍
    2 ജയസുര്യ + അനൂപ് മേനോണ്‍

    ReplyDelete
  3. David & Goliath, 3 dots ഇതെല്ലാം winning formulayude ഭാഗമായിരുന്നോ? Best...

    ReplyDelete
  4. Jayasoorya ullathu kondu menon sir athyaavashyam pacha pidichu pokunnu mukil chetta..
    anoop menon naayakan ayi kurachu cinema irangiyirunnu.. but onnum sradhikkapedathe poyi..
    naalu peru charcha cheythathu thanne trivandrum lodge anu..
    appol pinne ingane kure sambavangal iniyum pratheekshikkam..
    Anoop Menon Malayalikalude sex symbol aakan sramikkuvano..?
    mattellavarum ingane okke anu.. but njaan anlu decent anu ennu varuthi theerkkunnumundallo..
    trivandrum lodge kudumbathode irunnu kandavarude tholikkatti aaparam thanne aayirikkum

    ReplyDelete
  5. Winning formula ആണെന്ന് ഈ പടങ്ങൾ ഇറക്കുന്നവർ വിശ്വസിയ്ക്കുന്നത് കൊണ്ട് ആണല്ലോ ഇതൊക്കെ വീണ്ടും വീണ്ടും ആവര്തിയ്ക്കപ്പെടുന്നത്. എന്റെ വിശ്വാസമല്ല, അവരുടെ വിശ്വാസം അവരെ രക്ഷിയ്ക്കട്ടെ. പിന്നെ, Beautiful , കോക്ക്ടൈൽ തുടങ്ങി വല്യ വൃത്തികേട്‌ ഒന്നും ഇല്ലാത്ത കുറച്ചു നല്ല സിനിമകൾ ഇവരുടെ കൂട്ടുകെട്ടിൽ ഉണ്ടായി എന്നത് വിസ്മരിച്ചു കൂടാ. അതിനു ശേഷം കുറെ വൃത്തികെട് കാണിച്ചു അതൊക്കെ നഷിപ്പിചു. ഏതൊരു ഫോര്മുലയും നല്ല രീതിയിൽ ഉപയോഗിച്ചാൽ effective ആവും. അല്ലെങ്കിൽ ലോഡ്ജും ഹോട്ടലും പോലത്തെ കോപ്രായങ്ങൾ ആവര്തിയ്ക്കപ്പെടും.
    @sahridayan
    താങ്കള് പറഞ്ഞത് ശരിയാണ്. പക്ഷെ മേനോന്റെ ഈ വണ്ടി എത്ര നാൾ ഓടും ? ജയസുര്യക്ക് മുംബൈ പോലീസ് പോലെ നല്ല വേഷങ്ങൾ ഒക്കെ കിട്ടി തുടങ്ങിയ സ്ഥിതിയ്ക്ക് ഇനി A പടത്തിൽ അഭിനയിയ്ക്കാൻ അങ്ങേരെ കിട്ടുമോ എന്ന് സംശയമാണ്

    ReplyDelete
  6. ജയസൂര്യയുടെ ചിലവില്‍ ഗോളടിക്കുക എന്നതാണ് അനൂപ്‌ മേനോന്റെ ഉദ്ദേശം.
    പല പടങ്ങളും നോക്കിയാല്‍ അറിയാം. ഉള്ള തെറി സംഭാഷണങ്ങളൊക്കെ മറ്റു കഥാപാത്രങ്ങളെകൊണ്ട് പറയിപ്പിക്കും. അണ്ണന്റെ കഥാപാത്രം extra decent ആയിരിക്കും - സംസാരവും standard and poetic.

    Trivandrum Lodgeല്‍ കണ്ടില്ലേ...ഉള്ള പോക്രിത്തരം മുഴുവനും എല്ലാവരെയുംകൊണ്ടും പറയിപ്പിച്ചിട്ടു അവസാനം അണ്ണന്റെ വക ഒരു ഗുണപാഠം- " ഒരാളെ മാത്രം സ്നേഹിക്കുക.അതിനു it demands a mind of quality'

    മോഹന്‍ലാലിനെ അനുകരിക്കുന്നത് ഒഴിച്ചാല്‍ അഭിനയം വലിയ കുഴപ്പമില്ല. പക്ഷെ നായകനായി ഒരു പടം വിജയിപ്പിക്കുക വളരെ പ്രയാസം ആണ്.

    ReplyDelete
  7. @ Mukilvarnan
    Butterfly on a wheel enna padathinte copy alle?
    Beaiful oru Beautiful padam arunnu..

    Satheesh Haripad paranjathu pole oru padathil nayakanayi abhinayichu athine vijayippikkanulla
    karuth anoop menonu illa.

    Mohanlaline anukarikkunnathu sahikkaan pattunnilla..

    916 enna chithrahtil mammoottiye aanu anukarikkunnathayi thonniyathu...
    oru pakshe mammootty vendi matti vecha vesham aakam athu..
    pinne kurachu thadi ullathu kondu mohanlal akam ennum karuthi kanum

    ReplyDelete
  8. @sahridayan , satheesh harippad
    അഭിനയം അങ്ങേരെ കൊണ്ട് ഇത്രയേ കഴിയൂ. പരിമിതമായ കഴിവുകൾ ഉള്ള മനുഷ്യനിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കുന്നതിലും കാര്യമില്ല. അഭിനയത്തിലെ പോരായ്മ കുറച്ചൊക്കെ ക്ഷമിയ്ക്കാം പക്ഷെ ഇങ്ങേരുടെ attitude ഹോ എന്റമ്മോ ... ഈ സമൂഹത്തിന്റെ അതായത് പ്രത്യേകിച്ചും യുവാക്കൾ നേരിടുന്ന ഒരേ ഒരു പ്രശ്നം 'Sex' ആണെന്നും പിന്നെ ഈ അവിഹിത ബന്ധങ്ങൾ മാതിരി ഉള്ള സംഭവങ്ങളെ ലഘുവായി വെറും സർവ്വ സാധാരണ സംഭവങ്ങൾ ആയി നിസ്സാരവല്കരിയ്ക്കുന്നതും ഒക്കെ കഷ്ടം എന്നെ പറയേണ്ടൂ.

    ReplyDelete
  9. // Butterfly on a wheel enna padathinte copy alle?//
    കോക്ക്ടൈലിന്റെ കാര്യമാണെങ്കിൽ ശരിയാണ്. ഒരു തരത്തിൽ സീൻ ബൈ സീൻ കോപ്പി എന്നാണു രണ്ടും കണ്ടവർ പറയുന്നതു. പക്ഷെ Butterfly on a wheel കാണുന്നതിനു മുൻപേ കോക്ക്ടൈൽ കണ്ട ഒരു പ്രേക്ഷകന് അത് ഇഷ്ടപ്പെട്ടു കൂടായക ഇല്ല.

    ReplyDelete
  10. Anoop menone kurich ariyanamenkil poyi pakal nakshathrangal kanuka...

    ReplyDelete
  11. @jibin: പകല്‍ നക്ഷത്രങ്ങള്‍ കുഴപ്പമില്ലാത്ത പടം ആണ്. പക്ഷെ കൃത്രിമത്വം ഫീല്‍ ചെയ്ത കഥാപാത്രങ്ങളും ചില സന്ദര്‍ഭങ്ങളും ആണ് ഏറ്റവും വലിയ പോരായ്മ.
    ആ ചിത്രത്തിലും പിന്നീട് വന്ന ചിത്രങ്ങളിലും അവിഹിത ബന്ധങ്ങളെ അയാള്‍ glorify ചെയ്തു കാണിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ( ബ്യൂട്ടിഫുള്‍-ലെ ജയസൂര്യയും പ്രവീണയും തമ്മിലുള്ള സംസാരം തന്നെ നോക്കുക - അവിഹിത ബന്ധങ്ങള്‍ എന്നത് ഒരു വിനോദം ആണെന്ന് കാണിക്കുക എന്നല്ലാതെ കഥയ്ക്ക് ആ രംഗം കൊണ്ട് എന്ത് ഉപകാരം ആണ് ഉണ്ടായത് ?
    എല്ലാം നമ്മുടെ സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങള്‍ ആണ്. പക്ഷെ അവയെ അതിന്റെതായ ഗൌരവത്തില്‍ സമീപിക്കുമ്പോള്‍ ആണ് നാം അതിനെ bold attempt എന്ന് വിളിക്കേണ്ടത്.
    അതുമാത്രമല്ല ഏതു ചിത്രം എടുത്താലും ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ മറ്റു കഥാപാത്രങ്ങളെ കൊണ്ട് ചെയ്യിക്കുകയും സ്വന്തമായി മിടുക്കന്‍ ചമയുകയും ചെയ്യുന്നത് എന്തിനാണ് ?

    ReplyDelete
  12. cocktail anu Butterfly on a wheel enna padathinte copy ennu
    udheyshichathu..
    nammal malayaalikal ithinte original onnum adhikam kanukayumilla.
    anya bhasha chithrangal ingane malayaaleevathkarikkunnathil
    thettilla. pakshe athinte credit thantethaanennu
    avakashapedunnathu moshamalle?

    @jibin

    pandu orikkal oraal aanapurathu irunnu ennu karuthi ippol kazhutha purathu irikkumbol,

    athu aana purathanu ennu parayaan kazhiyumo?

    pulli avihitha bandhangal vinodham ennu parayunnathu,
    oru pakshe ayaallkku jeevithathil atharam vinodham orupaadu ullathu kondaayikkoode?

    pandoru mahathi paranjittille penkuttikal kanyaka aayirikkanam ennu nirbandhamilla ennu..

    enthinanu anungal ingane shadikkunnathu kettaan pokunna penkuttikal kanyaka aayirikkanam ennu..

    ethaandu athu pole aakum ithum.

    ReplyDelete
  13. മുടക്കുന്ന കാശ് മുതലാകുന്ന ചിത്രം.ബോറടിയില്ലാതെ കണ്ടിരിക്കാം.അറിയാതെ ചിരി വിടര്‍ത്തുന്ന ഒട്ടേറെ രെംഗങളുണ്ട്. ജയസൂര്യയുടെ അഭിനയം എടുത്തുപറയത്തക്കതാണ്. ആകെക്കൂടി തരക്കേടില്ലാത്ത ചിത്രമാണ്‌ ഹോട്ടല്‍ കാലിഫോര്‍ണിയ.

    ReplyDelete
  14. Trivandrum Lodge enna tharakku 7 point koduthu athine vashthi eshuthiya ningal okke thanne alle haree etharam kootharakale encourage cheythath

    ReplyDelete